ചൈനയിലെ വുഹാൻ (Wuhan ) ആണല്ലോ കോവിഡ് 19 ന്റെ ഉറവിടമായി ഭൂരിഭാഗം ആരോഗ്യ ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ജൈവായുധ നിർമ്മാണ ശ്രമത്തിനിടെ ചോർന്നതാണെന്ന അഭിപ്രായം മാറ്റിവെച്ചാൽ
വുഹാനിലെ മാംസ മാർക്കറ്റാണ് കൊറോണയുടെ പ്രഭവകേന്ദ്രം .അവിടെ , എലി ,പൂച്ച വർഗത്തിൽ പെട്ടവയുടെ മാംസ വിൽപ്പന ചൈനീസ് സർക്കാർ ഇന്ന് നിരോധിച്ചിരിക്കുകയാണ്. കൊറോണ പൂർവ്വാധികം ശക്തിയോടെ രാജ്യത്ത് തിരിച്ചു വരാൻ സാധ്യതയുണ്ടെന്ന വിദഗ്ധാഭിപ്രായം മുൻനിർത്തിയാണ് നിരോധനം .
ശാസ്ത്രം ഭാവനകളേക്കാൾ വിപുലമായി വളർന്നിട്ടും കാറോണയുടെ ഉറവിടം ഏതാണെന്ന് ഇത് വരെ കൃത്യമായി കണ്ടെത്തിയിട്ടില്ല. Scripss Research institute പുറത്തിറക്കുന്ന Journal Natural Medicine പ്രസിദ്ധീകരിച്ച ക്രിസ്റ്റ്യൻ ആൻഡേഴ്സൺ നടത്തിയ പഠനമുണ്ട്.
അതിൽ ആൻഡേഴ്സൺ സൂചിപ്പിക്കുന്ന പല്ലി (Lizard) വർഗത്തിൽ പെട്ട ഈനാംപേച്ചി (Pangolin ) നിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനെ ബാധിച്ചത് എന്നാണ്. വവ്വാലിൽ ( Bat) നിന്നാവാനുള്ള സാധ്യതയും തുല്യമായി പരിഗണിച്ചിട്ടുണ്ട്. ഈനാം പേച്ചിയടക്കമുള്ള എല്ലാ തരം ജീവികളും സുലഭമായ മാർക്കറ്റാണ് വുഹാനിലേത്. വമ്പൻ ഡിമാന്റുള്ള ഇറച്ചി ഈനാംപേച്ചി തന്നെയാണ്.
ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ആഗോള അടുക്കള എന്ന ഗ്ലോബൽ സൂപ്പർമാർക്കറ്റ് സ്ഥാപിച്ച അമേരിക്കൻ - യൂറോപ്യൻ മേൽക്കോയ്മക്കെതിരെ ചൈന നടത്തുന്ന ബദൽ ശ്രമങ്ങളുടെ പ്രധാന ഇനമാണ് രുചിവ്യവസായം. ചൈനീസ് ഫുഡുകൾ മൂന്നാം ലോകം കീഴടക്കിയത് മാംസനിബദ്ധമായ മാർഗങ്ങളിലൂടെയാണ്. ഉരഗ- വന്യജീവികളും പ്രാണികളും ചൈനക്ക് നൽകിയ ലോഭങ്ങളും ലാഭങ്ങളും അവരെ ലോകശക്തിയാക്കി വളർത്തി.
ലോക ചരിത്രത്തെ നിശ്ചലമാക്കിയ പാൻഡെമിക്കുകൾ ഒട്ടുമിക്കതും കുരങ്ങ് ,എലി ,കൊതുക് ,പന്നി ,ഈനാംപേച്ചി , ചെള്ള് ,വവ്വാൽ തുടങ്ങിയ മുഖേനെയായിരുന്നു.
മനുഷ്യൻ പ്രകൃതിക്ക് മുമ്പിൽ കൈ മലർത്തിയ 20 മഹാമാരികളും അവയുടെ ഗ്രഹിത കാരണങ്ങളും ചരിത്രത്തിലുണ്ട്.
ഇത്തരം ഘട്ടങ്ങളിൽ ശാസ്ത്രത്തിന്റെ ജോലി എന്താണ്? പലധ്രുവ കർതവ്യമാണ് ശാസ്ത്രം നടത്തുക. ഉപയോഗിക്കുന്നവന്റെ ലക്ഷ്യമനുസരിച്ച് ഫലം വ്യത്യസ്തമാവും. നെതർലൻസിൽ നിന്ന് കാനഡയും അവിടെ നിന്ന് ചൈനയും ആയുധ സമ്പുഷ്ടീകരണ സാധ്യതയുള്ള ഒരു വൈറസ് അപഹരിച്ചത് ശാസ്ത്ര വിദ്യകൾ മുഖേനെ തന്നെയാണ്. ഇനി ,അതിന് ആന്റി വാക്സിൻ വികസിപ്പിക്കേണ്ടതും ശാസ്ത്രമാണ്. കൊറോണ വൈറസ് ഉൽഭവിച്ചത് ഈനാംപേച്ചിയിൽ നിന്നാണെന്ന് പറയുന്നതും ശാസ്ത്രമാണ്. സാധാരക്കാർ അവർക്ക് ഉപകാരം ചെയ്യുന്ന ശാസ്ത്രത്തെ കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ .ഉപകാരത്തേക്കാൾ ബയോ പ്രിപ്പറേറ്ററി സെന്ററുകളിൽ നിന്ന് ഉപദ്രവങ്ങൾ പണിയുന്നതും ശാസ്ത്രം തന്നെയാണ്. E= mc2 എന്നത് കൊണ്ട് ബോംബാണോ വെളിച്ചമാണോ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് മനുഷ്യനാണ്.
അതായത് , സമ്പർക്കപ്പെടുന്ന മൃഗങ്ങളുടെയും ഭക്ഷിക്കുന്ന മാംസത്തിന്റെയും ഉപയോഗിക്കുന്ന ശാസ്ത്രത്തിന്റെയും കാര്യത്തിൽ മനുഷ്യനെ സ്ഥായിയായ ചില മൂല്യങ്ങളും ധാർമ്മിക മാനങ്ങളും നിയന്ത്രിക്കേണ്ടതുണ്ട് എന്നർത്ഥം.
ഇസ്ലാം അതിന്റെ ജന്തുജാല സമീപന വിഷയങ്ങളിൽ പ്രസക്തമാവുന്നത് ഇവിടെയാണ്. ഭക്ഷ്യവും വർജ്യവുമായ മാംസങ്ങൾ ,ശവങ്ങൾ എന്നിവ കൃത്യമായി ഇസ്ലാം വിവരിച്ചിരിക്കുന്നു . അതുല്യപരി വന്യവും ഗാർഹികവുമായ ജന്തുജാലങ്ങളെ സംബന്ധിച്ചും മാർഗരേഖയുണ്ട്. പാൻഡെമിക്കിന് കാരണമായ ജീവികളെ നോക്കിയാൽ , ഇസ്ലാം ഭക്ഷിക്കാനോ ഇണക്കാനോ പറ്റില്ല എന്ന് പറഞ്ഞ ജീവികളാണ് എന്ന് കാണാം . ശാസ്ത്രലോകത്ത് ഇക്കാര്യത്തിൽ പൂർണ്ണ ഭിന്നങ്ങളായ നിഗമനങ്ങളാണുള്ളത്. വന്യ ജീവികളെ ഭക്ഷിക്കുന്നത് ഇസ്ലാമിൽ നിശിദ്ധമാണ് .
പ്രസ്തുത കാഴ്ച്ചപ്പാട് എത്രത്തോളം ശരിയാണെന്നും ശാസ്ത്രീയമാണെന്നും പരിശോധിക്കാവുന്നതാണിവിടെ .മനുഷ്യന്റെ ജൈവിക ഘടനക്ക് വഴങ്ങാത്ത മാംസങ്ങളാണ് ഇസ്ലാം നിരോധിച്ചിരിക്കുന്നത് . ദഹനവ്യവസ്ഥയെ കച്ചവട സാധ്യതകൾക്ക് വേണ്ടി പരിക്കേൽപ്പിച്ചത് വഴിയാണ് ശരീരം അർബുദത്തിന്റെ ഉൽസവപ്പറമ്പായി മാറിയത് എന്നത് കൂടെ ചേർത്ത് വായിക്കണം
പട്ടി, പടച്ചവൻ പടച്ച പ്രിയപ്പെട്ട ജീവിയാണ് ,ഈനാംപേച്ചിയും . വിശ്വാസിയായ പ്രപഞ്ചത്തിലെ ആദരണീയരായ അംഗങ്ങളാണവയെല്ലാം .
സോദ്ദേശ്യത്തോടെയേ പടച്ചവൻ പടച്ചതിനെയെല്ലാം പടച്ചിട്ടുള്ളൂ. സർജ്ജന ക്രിയകളുടെ തമ്പുരാന്റെ കരവിരുതിൽ രൂപം പൂണ്ട പട്ടിയെ പട്ടിയല്ലാത്ത ജീവികളെ ബഹുമാനിക്കുന്നത് പോലെ ബഹുമാനിക്കണം. ശിൽപ്പിയോടുള്ള ആദരവിന്റെ ഭാഗമാണ് ശിൽപ്പത്തോടുള്ള ഇഷ്ടവും.
നാഥാൻ ഹോഫർ Nathah Hofer സൂഫീ സാഹിത്യങ്ങളിലെ നായരൂപകങ്ങളെ സംബന്ധിച്ച് നടത്തിയ പഠനമാണ് വായിക്കപ്പെടേണ്ട ഒന്ന് . ഇതാണത് ,
ഖുർആൻ ,പ്രവാചക വചനം ,സൂഫീ സാഹിത്യം എന്നീ മതാക്ഷരത്രയങ്ങളിലും പ്രധാന കഥാപാത്രം തന്നെയാണ് നായ. രൂപകങ്ങളായും അലങ്കാര വർണ്ണനകളായും നായ വന്നിട്ടുണ്ട്. ഇബ്നുൽ മർസബാൻ നായകളെ മഹത്വവൽക്കരിച്ച കൊണ്ട് എഴുതിയ ഗ്രന്ഥമാണ് - കിതാബു ഫള്ലിൽ കിലാബി അലാ മൻ ലബിസസ്സിയാബ് - كتاب فضل الكلاب على من لبث الثياب
" പട്ടിനേക്കാൾ ഭേതമാണ് പട്ടി " എന്നാക്കാം മലയാളം .
നഥാൻ ഹോഫർ അതിലെ ഒരുദ്ധരണിയാണ് മുഖവചനമാക്കിയിരിക്കുന്നത്.
" മനുഷ്യർ പന്നികളേക്കാൾ അധ:പതിച്ചിരിക്കുന്നു ,നിങ്ങൾ വല്ല നായയെയും കണ്ടുമുട്ടുകയാണെങ്കിൽ അതിനെ നെഞ്ചോട് ചേർത്തുക " .
സ്വർഗസ്ഥരായ മനുഷ്യരെ നായയോട് ഉപമിക്കുന്ന വചനമാണത്. ഖുർആൻ കഥയിലെടുത്ത ഗുഹാവാസികൾക്ക് (അസ്ഹാബുൽ കഹ്ഫ്) കാവൽ നിന്ന നായ_ ഖിത്വ് മീർ സ്വർഗത്തിലുണ്ടാവും എന്നാണ്. ആ ഉപമയാണീ നായപ്രയോഗം .
എറണാകുളം, മാടവനയിലെ ഒരു സാത്വിക പുരുഷൻ ഏറ്റവും പ്രിയപ്പെട്ടവരെ വിളിച്ചിരുന്ന നായിന്റെ മകനേ എന്നായിരുന്നു എന്ന് കേട്ട് പറയുന്നവർ പറയുന്നത് കേട്ടിട്ടുണ്ട്. ആ സംബോധനയാൽ ധന്യരാവാൻ വേണ്ടി അകലങ്ങൾ അദ്ദേഹത്തിലേക് കെട്ടും കെട്ടി വരാറുണ്ടായിരുന്നുവത്രെ.
പട്ടിയെ മൂന്നിടങ്ങളിൽ ഖുർആൻ പറയുന്നുണ്ട്. ഒന്ന് അപ്പറഞ്ഞ സ്വർഗസ്ഥ 'നായ ' .
മറ്റൊന്ന് സിംപോളിക്കാണ്. അഅ'റാഫ് 176 ൽ ചിന്താപരമായ വാമനത്വം ഉദാഹരിക്കാൻ
' തല്ലേറ്റാലും തലോടലേറ്റാലും നാവും നീട്ടി നായയെപ്പോലെ മൊയന്തടിച്ച് നിൽക്കുന്ന നായയെ ' കാണാം. അധ്യായം മാഇദയുടെ നാലാം വചനത്തിൽ വേട്ടപ്പട്ടി ഇടം പിടിച്ചിട്ടുണ്ട്.
സൂഫീ സാഹിത്യങ്ങളിൽ ഗുണപരമായ ഗുണങ്ങൾക്കും ദോശകരമായ ഗുണങ്ങൾക്കും വേണ്ടിയുള്ള ഉപമയാവുന്നുണ്ട് നായ . ഖാസിം ബിൻ ഖുശൈരിയുടെ വിശ്വവിഖ്യാദമായ രിസാലതുൽ ഖുഷൈരിയിൽ ഹവന്നഫ്സ് എന്ന മദോന്മത്തഭ്രമത്തെ നായയോടാണ് ഉപമിച്ചത്.
ഇമാം ഗസ്സാലി റ വും 'ഹവ' നായയെ പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. ലെക്കും ലെഗാനുമില്ലാതെ തെക്കുവടക്ക് മണ്ടിപ്പായുന്ന പട്ടിയും നൂലറ്റ പട്ടം പോലെ പട്ടിയാവുന്ന ഉടലിന്റെ മാംസദാഹവും സമം തന്നെയാണെന്ന് ഇബ്നു നൂഹിന്റെ അൽ വാഹിദിലും കാണാം. പട്ടിയുടെ ചിത്രം പതിച്ച പുരയിൽ കാവൽമാലാഖ വരില്ല എന്ന നബിയോക്തിയിലെ പട്ടിപ്പുര , ഐഹികപ്രമത്തത പതിഞ്ഞ ഹൃദയമാണെന്ന് വായിച്ചവരും ഉണ്ട്.
എന്നാൽ നന്ദി ,ത്യാഗം ,സ്നേഹം, വിശ്വസ്തത തുടങ്ങിയ തുടങ്ങുന്നത് നായയിൽ നിന്നാണെന്ന് പറഞ്ഞ സൂഫികളും ഉണ്ട്. സൈനുദ്ധീൻ മഖ്ദൂം റ അവരിലൊരാളാണ്. പ്രായശ്ചിത്വത്തിന്റെ ആരംഭം പട്ടിക്ക് വെള്ളം കൊടുത്ത് പൊരുത്തം വാങ്ങലാണെന്ന് പ്രസ്തുത സംഭവം പറഞ്ഞ ഹദീസ് ഉദ്ദരിച്ച് അവരിൽ പലരും പറഞ്ഞിരിക്കുന്നു ,അതായത് പറഞ്ഞ് പോയിരിക്കുന്നു.
അതായത് ,ആധ്യാത്മികമായിട്ടുള്ള നായയെ സംബന്ധിച്ച ആഖ്യാന വൈവിധ്യങ്ങൾ തന്നെയാണ് കർമ്മ ശാസ്ത്രപരമായും ഉള്ളത്.
ചുരുക്കത്തിൽ ഒരു നായ പോലും കേവലം നായയല്ല പ്രപഞ്ച സംവിധാനമായ ഇസ്ലാം മതത്തിൽ.
നാദാപുരം ,കടമേരി റഹ്മാനിയ്യയിൽ മുദരിസായിരുന്ന ഒരാളുണ്ട്, അരീക്കൽ ഇബ്റാഹീം മുസ്ല്യാർ . പരമ്പരാഗതമായി കവനസിദ്ധിയുണ്ടായിരുന്ന അദ്ദേഹം ചൈനക്കാരെ കുറിച്ച് പാടി ,
اكال كلب جينيون قالوا
له كشاة نال كالن والن
അക്കാലു കൽബിൻ ചീനിയൂന ഖാലൂ
ലഹു ക ശാതിൻ നാല് കാലുൻ വാലൂ
നായയെ തിന്നുന്ന ചൈനക്കാർ പറയുകയാണ് , ആടിനെപ്പോലെത്തന്നെയല്ലേ നായയും ,രണ്ടിനും കാല് നാലാണ്,വാലുമുണ്ട് .
അറബി - മലയാള പദങ്ങൾ ഇടകലർന്ന
ആ അറയാളം പദ്യത്തിന്റെ സാരമതാണ്.
ചൈനക്കാർ നായയുടെ കാര്യത്തിൽ എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കാം .
ഇസ്ലാം തിന്നാൻ സമ്മതിക്കാത്ത പദാർത്ഥങ്ങൾ തിന്നാൽ രോഗം പിടിച്ചിരിക്കും എന്നോ ഇസ്ലാം തിന്നോളൂ എന്ന് സമ്മതിച്ചവ തിന്നാൽ രോഗം പിടിക്കില്ല എന്നോ മാത്രം കുശുമാണ്ടിയല്ല ഞാൻ. അവ രണ്ട് തിന്നാലും രോഗം ബാധിക്കുകയോ ബാധിക്കാതിരിക്കയോ ചെയ്യാം ,അല്ലാഹുവിന്റെ നിശ്ചയമാണ് ആധാരം എന്നതാണ് എന്റെ വിശ്വാസം .
ജീവിതത്തിൽ 'ഹലാൽ ഭക്ഷണങ്ങൾ ' മാത്രം ഭുജിക്കുന്ന വ്യക്തിക്ക് ഡയബെറ്റിസ് പ്രശ്നങ്ങൾ മുതൽ മഹോദരമടക്കം കൊറോണ വരെ ബാധിച്ചത് ,ബാധിക്കുന്നത് നാം കാണുന്നു. ഭൗതിക ലോകത്ത് അഭൗതികമായ അതിവാദങ്ങൾ ആർക്കുമില്ല.
പിന്നെ എന്താണ് പ്രത്യേകിച്ച് ?
ഇസ്ലാം നിശിദ്ധമാക്കിയ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണാവൈറസ് മനുഷ്യരിലേക്ക് പടർന്നത് എന്ന ചർച്ചകളും ചൈനയുടെ സ്വയംസമ്മതവുമാണ് ഉദ്ധരിച്ചത്. ലോകചരിത്രത്തിൽ ജീവികൾ പടർത്തിയ പാൻഡെമിക്സുകളിൽ ഇസ്ലാമിന്റെ ജന്തുസമ്പക്കർക്ക മാർഗരേഖയനുസരിച്ചുള്ള ഇണക്കജന്തുക്കൾ വരുന്നില്ല.
കോഴികളിൽ നിന്ന് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നത് അറിയാതെയല്ല അത് പറഞ്ഞത്. രോഗബാധിതമായ ഹലാൽജീവികളിൽ നിന്ന് വൈറസ് ബാധയുണ്ടാവുന്നത് രോഗബാധയില്ലാത്ത ഈനാംപേച്ചീ സാംക്രമണത്തിന് തുല്യമല്ല. ആട് മാട് ഒട്ടകങ്ങൾ രോഗബാധിതമായാൽ അറുത്ത് തിന്നാനോ തീറ്റിക്കാനോ പാടില്ല എന്നാണ് 'മസ്അല' .
സൗദിയിൽ ഒട്ടകത്തിൽ നിന്നാണ് മെർസ് വ്യാപിച്ചത്. രോഗം ബാധിക്കാത്ത ഹലാൽ ജീവികളിൽ നിന്നും വൈറസ് ബാധയുണ്ടായിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ കാണാം. വിഷലിപ്തമായ ഭക്ഷണങ്ങൾ നൽകി അവയെ പ്രകൃതിവിരുദ്ധമായി വളർത്തുന്നത് കൊണ്ടാണ് അത്തരം അനുഭവങ്ങൾ എന്ന് അത് സംബന്ധമായി വിശദീകരണവുമുണ്ട്.
മതം സമ്മതം നൽകാത്തവ കഴിച്ചാൽ രോഗം ബാധിക്കും എന്ന തീർച്ച മുസ്ലിമിന് ഇല്ല.
കേവലം കാരണങ്ങൾ കാര്യം ഉണ്ടാക്കില്ല ,ദൈവനിശ്ചയമന്യേ .പൊതുവായി പറഞ്ഞാൽ , ഉദാരതീറ്റ വഴി പണ്ടും മഹാമാരികൾ വന്നിട്ടുണ്ടാവാം ,പക്ഷെ ഉറവിടം കണ്ടെത്താൻ മാത്രം അക്കാലം വളർന്നിട്ടുണ്ടാവില്ല.
ഭോജനയോഗ്യതയുടെ പൊതുതത്വം ഇസ്ലാമിൽ രണ്ടെണ്ണമാണ്.
പദാർത്ഥം - ഉപദ്രവത്തെക്കാൾ ഉപകാരം ചെയ്യണം , മ്ലേഛമോ മ്ലേഛ ജന്യമോ ആവരുത്. നാഗരികതകൾ trial and exam വഴിയാണ് ഭക്ഷണമെന്യു പാകപ്പെടുത്തിയത് എന്ന അഭിപ്രായം തെറ്റല്ല .നിയതമായ ഭക്ഷണമെന്യു സാർവ്വകാലികമായി ഒന്നാവില്ല. ബാർബേറിയൻ നായാട്ട് മുതൽ ബാർബീക്യു വരെ നീണ്ട പരീക്ഷണങ്ങളിലൂടെ തന്നെയാണ് മനുഷ്യന്റെ നാക്ക് സഞ്ചരിച്ചത്. പക്ഷെ ഈ രുചി പരീക്ഷണങ്ങൾക്കിടയിലെ പൊതുമാനദണ്ഡം ഇസ്ലാം എണ്ണിയത് നടേ പറഞ്ഞ രണ്ടെണ്ണമാണ്.
പൊതു ബോധത്തിലെ ശാസ്ത്രീയത അത് തന്നെയാണ് .
മനുഷ്യർ തിന്നേണ്ടത് വിശിഷ്ട വസ്തുക്കളാവണമെന്ന് അധ്യായം: ബഖറ 168 പ്രസ്താവിക്കുന്നു .
അനുഭവവും പൊതുബോധവും ശാസ്ത്രവും നിരാക്ഷേപം നല്ലതാണെന്ന് പറഞ്ഞവയാണ് ആ 'നല്ലത് '.
പ്രവാചകൻ തിന്നാൻ കൊള്ളുന്നത് സമ്മതിച്ചു ,ചീത്ത നിശിദ്ദമാക്കി എന്ന് അധ്യായം അഅ'റാഫ് 157 വിവരിക്കുന്നു.
മാലിക് ബിനു അനസ് റ നായയെ തിന്നാൻ അനുവദിച്ചു എന്ന അൽ ഹാവിൽകബീറിലെ ഇമാം മാവർദിയുടെ ഉദ്ധരണിയെ എങ്ങനെ സമീപിക്കും എന്നതാണ് അടുത്ത സമസ്യ .
പക്ഷെ അത് എങ്ങനെ സമസ്യയാവും ,ഇല്ലല്ലോ.
നായയെ തിന്നാൻ പാടില്ല എന്ന് ഇസ്ലാമിൽ ഏകാഭിപ്രായമില്ല. നായയെ സംബന്ധിച്ച് തിന്നാൻ പാടില്ല എന്ന് പറയാൻ ന്യായമില്ല എന്ന് തന്നെയാണ് ഇമാം മാലികിന്റെ റ അഭിപ്രായം .
ചരിത്രത്തിൽ എവിടെയെങ്കിലും നായ ഒരു എപിഡമിക്കിന് കാരണമായിട്ടുണ്ടെങ്കിൽ മാലികീ ധാരയിലെ ആ വാദം പ്രശ്നവൽക്കപ്പെടാം . പക്ഷെ ഉണ്ടായിട്ടില്ല.
ചിലർ പറയുന്നത് കേട്ടാൽ തോന്നുക ,കൊറോണ ഉണ്ടാക്കിയത് നായയാണെന്നാണ്.
ഇമാം മാലികിന്റെ റ കർമ്മധാര പിൻപറ്റുന്ന എല്ലാവർക്കും ആ അഭിപ്രായമല്ല ഉള്ളത്. ഇമാം
ഇബ്നു അബ്ദിൽ ബറ് എന്ന മാലികീ മുഫ്തി ഇമാം മാലികിന്റെ റ പ്രസ്തുത വീക്ഷണം പ്രമാണ വിരുദ്ധമാണ് എന്ന അഭിപ്രായക്കാരനാണ്.
ശാഖാപരമായ ഒരൊറ്റ കാര്യത്തെ സംബന്ധിച്ച് വീക്ഷണപരമായ പലമകൾ ഉണ്ടാവുന്നത് ഇസ്ലാമിന്റെ പ്രാക്ടിക്കൽ ഇലാസ്തികതയും സൗന്ദര്യവുമാണ്. കാരണം മതാചരണം ഒരു സ്റ്റേജ് ഷോ അല്ല.പ്രത്യുത , അടിമുടി വിഭിന്നങ്ങളായ ജീവിത സാഹചര്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് .
എന്നാൽ ,വിശ്വാസപരമായ അടിസ്ഥാനങ്ങളിലോ മൗലിക ആധാരങ്ങളിലോ ഇസ്ലാം ഭിന്നതകൾ അനുവദിക്കുന്നില്ല.
കർമ്മപരമായി ഭിന്നമായ ഇസ്ലാമിനെയാണ് ഞാൻ ,ഞങ്ങൾ വിശ്വസിക്കുന്നത്. Note it .അവ അഭിപ്രായ ഭിന്നതയല്ല, ഭിന്നാഭിപ്രായമാണവ എന്ന വ്യത്യാസവും വിശ്വാസികൾക്കറിയാം .
അതിനാൽ ,ഇസ്ലാമിൽ ഒരേ കാര്യത്തിൽ നാലഭിപ്രായമാണ് എന്ന മഹത്തായ കണ്ടെത്തലുകൾ നടത്തി ആക്ഷേപമുന്നയിക്കുന്നത് പ്രായപൂർത്തിയാവാത്തവന്റെ സംയോഗ ശ്രമമായി മാത്രമേ പരിഗണിക്കാനാവുകയുള്ളൂ.
കർമ്മപരമായി ഇസ്ലാം ഏകമാണ് എന്ന് അഭിപ്രായമുള്ളവരോട് - അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ - നിങ്ങൾ അവിടെ ഇറക്കിക്കോളൂ ആ ദഹനക്കേടുകൾ .
ഇമാം മാലിക് റ നായയെ ,മറ്റ് ചിലതിനെയും 'ഹലാലാക്കി ' എന്ന ടെക്സ്ച്വൽ പ്രസ്താവന പത്രവാർത്തയല്ല. അതായത് ഹലാൽ എന്ന പദത്തിന് സാങ്കേതികാർത്ഥം ഉണ്ട്. പുണ്യം ,നിർബന്ധം ,പാപം ,അഹിതം എന്നീ മറ്റ് നാല് മാനങ്ങളിലൊന്ന് പറയാൻ ഞാൻ ന്യായം കാന്നുന്നില്ല എന്നാണ് ഹലാൽ എന്നതിന്റെ നിർത്സാരണ സാരം . ഹലാൽ എന്നത് പ്രാഗ് ഭാവമാണ്. അങ്ങനെ ഏതെങ്കിലും ഒന്നിലേക്ക് ചേർക്കാൻ ന്യായം കണ്ടാൽ അതിലേക്ക് ചേർക്കാം എന്നർത്ഥം.
പിൽക്കാല നിർഝാരകർ ന്യായത്തിന്റെ ബലത്തിൽ ഭിന്നാഭിപ്രായക്കാരായി . ഇമാം ശാഫി റ നായയെ അടിമുടി നിശിദ്ധമാക്കി . ഇമാം അബൂഹനീഫ റ ഉമിനീർ നിശിദ്ധമാക്കി . ഇമാം അഹ്മദ് ബിനു ഹമ്പൽ റ ചില കാര്യങ്ങളിൽ ഇമാം ശാഫി റവിനോടും ചില കാര്യങ്ങളിൽ ഇമാം മാലികിറവിനോടും യോജിച്ചു.
ഒരു തരുവോ തരിയോ പോലും അവരുടെ ഇഴകീറലുകൾക്കിടയിൽ നിന്ന് മുക്തമായില്ല എന്നത് പ്രത്യശശാസ്ത്രപരമായ അപാരതയാണ് മതത്തിന് നൽകിയത്. അവിടെ നായയുടെ രോമത്തെ കുറിച്ച് തന്നെയുണ്ട് നാടുകളും നാളുകളും നീണ്ട ചർച്ച.
നിർബന്ധിത ഘട്ടത്തിൽ നായയെ എന്നല്ല ഈനാംപേച്ചിയെ പോലും തിന്നാം ,തിന്നണം എന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ് എന്നത് കൂടി വായിക്കണം.
പ്രപഞ്ചത്തിന്റെ അവകാശികൾ മനുഷ്യർ മാത്രമല്ല .ബാക്ടീരിയകൾക്കും വൈറസ്റ്റുകൾക്കും കൂടി അവകാശപ്പെട്ടതാണ് ഈ പാരിസ്ഥിതിക വ്യവസ്ഥ. 5 ന് ശേഷം 30 പൂജ്യങ്ങൾ ഇട്ടാലുള്ള അഗണ്യ സംഖ്യ ബാക്ടീരിയകൾ ലോകത്തുണ്ട് .അതിനേക്കാൾ കൂടുതൽ വൈറസുകൾ ഉണ്ട്. ഭൂമിയുടെ ഏഴ് മൈലുകൾ താഴേയും 40 മൈൽ മുകളിലും വൈറസുകളുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് അവ ആവശ്യമാണ്. മനുഷ്യൻ അവക്രമം വരുത്തിയാൽ വൈറസുകൾ പ്രതിക്രമം വരുത്തും. അത് സഹിക്കാൻ മനുഷ്യന്റെ ശാസ്ത്രം മതിയാവാതെ വരും. പ്രാപഞ്ചികമായ ഈ താളമാണ് മതം . വസ്തുതകൾ മനസ്സിലാക്കലാണ് മതവിശ്വാസം.
അല്ലാതെ ശാസ്ത്രത്തോട് എതിരിടുന്ന അശാസ്ത്രമല്ല മതം .മതത്തോട് എതിരിടുന്ന നിർമ്മതമല്ല ശാസ്ത്രം. ശാസ്ത്രത്തെ കൂടി വ്യവഹരിക്കുന്ന ധാർമ്മിക പദ്ധതിയാണ് മതം .അപ്പോൾ , കൊറോണ ഉൽഭവിച്ചത് ഈനാംപേച്ചിയിൽ നിന്നാണെന്ന് ശാസ്ത്രം പറയും. ഈനാംപേച്ചിയെ ഭക്ഷിക്കരുതെന്ന് ഇസ്ലാം പറയും. അങ്ങനെയാണ് മനുഷ്യന് സംതൃപ്തവും സമഗ്രവുമായ ഒരു ദർശനം ലഭിക്കുന്നത്.
ചുരുക്കത്തിൽ , കൊറോണ വന്നപ്പോൾ മതം തോറ്റു എന്നതല്ല ഉണ്ടായത് . ധാർമ്മിക ബോധമില്ലാത്ത ശാസ്ത്രം മനുഷ്യരെ വഞ്ചിക്കുകയായിരുന്നു. മൂല്യബോധത്തിലേക്ക് ശാസ്ത്രത്തെ വഴി നടത്തേണ്ട കാലമാണിനി .

COMMENTS