പണവും ആയുധവുമാണ് ഇതുവരെ ലോകത്തെ നിയന്ത്രിച്ചതെങ്കില്‍ അത് മാറാന്‍ പോവുന്നുവെന്നാണ് കൊറോണ കാലം നല്‍കുന്ന സൂചന. ശത്രു മിത്രം എന്നിവ സംബന്ധിച്ച് ലോകത്തിന്‍റെ കാഴ്ചപ്പാടില്‍ പോലും അതിസൂക്ഷ്മാണു വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ എന്നതിലേക്കെത്തുന്നു കാര്യങ്ങള്‍. സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും വ്യത്യസ്ത ധ്രുവങ്ങളിലുള്ള രാജ്യങ്ങള്‍ ഒടുവില്‍ പരസ്പരം തിരിച്ചറിയുകയാണ്. ജീവഹാനിയുടെ സംഖ്യയില്‍ അമേരിക്കയിലും, ബ്രിട്ടനിലും സ്പെയ്നിലും ഇറ്റലിയിലും ഫ്രാന്‍സിലും ആശ്വാസത്തിന്‍റെ നല്ല സൂചനകള്‍ കാണുന്നില്ല. ശാസ്ത്ര-സാങ്കേതിക രംഗത്ത്, വിശേഷിച്ച് വൈദ്യശാസ്ത്ര മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്കിടയിലും പുതിയ വൈറസുകളെ നേരിടാനാവശ്യമായ സന്നാഹവും മുന്‍കരുതലുകളും വന്‍കിട രാഷ്ട്രങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയാതെ പോയി. ഫലപ്രദമായ പ്രതിവിധി കണ്ടെത്താനുള്ള തീവ്രശ്രമംപൂര്‍ത്തിയായാലും മഹാമാരിയെ നിശ്ശേഷം തുരത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. ഇവ കൊറോണാനന്തര ലോകത്തിന്‍റെ പുതിയ സ്ഥിതിഗതികളിലേക്കുള്ള സൂചനകളാകുമോ എന്ന് പല എഴുത്തുകളിലൂടെയും നിരീക്ഷിക്കെപ്പടുന്നുണ്ട്.
കൊറോണാനന്തര ലോകത്തെക്കുറിച്ച് പ്രവചിക്കുന്ന എഴുത്തുകളില്‍ കോവിഡ്, നമ്മുടെ ജീവിതത്തിനു മുമ്പും ശേഷവുമായി വിഭജിക്കുന്ന മഹാമാരിയായി നിര്‍വചിക്കുന്നവരെയും ഒരു മാറ്റവുമില്ലാതെ ഇതു കടന്നുപോകുമെന്ന ചിന്ത പങ്കുവെക്കുന്നവരുമുണ്ട്. സാമുഹിക-സാമ്പത്തിക-സാംസ്കാരിക മേഖലകളില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് കൊറോണ നിമിത്തമാകുമെന്ന പുതിയ പഠനവും വരുന്നു.
എഴുത്തുകാരനായ ഹരാരി ഫിനാന്‍ഷ്യല്‍ ടൈംസില്‍ അപകടകരമായ സാങ്കേതിക വിദ്യകളെ പയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പറയുന്നുണ്ട്. ഭരണകൂടങ്ങള്‍ വിവര സാങ്കേതിക മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവസരമൊരുക്കുന്ന ഇന്നത്തെ സാഹചര്യം പോലുള്ള അടിയന്തരാവസ്ഥ ഘട്ടങ്ങളില്‍, താല്‍കാലികമെന്ന് നാം കരുതുന്ന ഇത്തരം കാര്യങ്ങള്‍ കൊറോണാനന്തരവും നിത്യസാന്നിധ്യമാകുമെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. സാങ്കേതികമായ കൃത്യനിര്‍വഹണത്തിലും ഓണ്‍ലൈന്‍ മേഖലകളിലുള്ള വര്‍ധിത വിശ്വാസം, സാംമ്പ്രദായിക രീതികളില്‍ നിന്നും മാറി ഉപഭോകൃത പെരുമാറ്റത്തില്‍ മാറ്റത്തിനു വഴിയൊരുക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്യാനും വന്‍കെട്ടിടങ്ങളില്‍ നിന്ന് മാറിയ ഒരു ഭാവിയിലേക്ക് മാറാനുള്ള പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കോടതികള്‍, മന്ത്രാലയങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ നേരിട്ടുള്ള ബന്ധമൊഴിവാക്കി ഇ-സര്‍വ്വീസുകളിലൂടെ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുടെ പരീക്ഷണം മുഴുവന്‍ രാജ്യങ്ങളിലും നിലവില്‍വരുത്തും. പുതിയ ലോകത്തിന്‍റെ പിറവിയുടെ തുടക്കമെന്നു പറയാം. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പോകുന്നു. ആഗോളമാന്ദ്യം ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതിവേഗം സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
മതങ്ങളുടെയും ദര്‍ശനങ്ങളുടെയും ജീവിതത്തിന്‍റെയും മാനവികതയുടെയും പുതിയ അര്‍ഥ തലങ്ങള്‍ ഇനിയുള്ള ലോകം അന്വേഷിച്ചുകൊണ്ടിരിക്കും. മാനവികമായ ആശയതലങ്ങളെ പുണരുവാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാവുന്ന കാലം വരാന്‍ പോകുന്നു. നീതിയും സുസ്ഥിരതയും വാഗ്ദാനം ചെയ്യുന്ന പുതിയ സാമ്പത്തിക ക്രമത്തെ കൊറോണാനന്തരകാലം സ്വീകരിക്കും.
കൊറോണ കാലത്ത് സര്‍വ്വവ്യാപകമായ വിഡിയോ കോണ്‍ഫറന്‍സിങ് കോറോണാനന്തരവും സാര്‍വത്രികമായി നിലവില്‍ വന്ന് ബിസ്നസ് യാത്രകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറയും. രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതൊടെ വീട്ടിലിരുന്ന് പഠിക്കുന്ന സമ്പ്രദായം ക്രിയാത്മകമായ രീതിയില്‍ നടക്കുന്നുവെന്ന് യുനെസ്കോ പറയുന്നു. ഇത് വിദ്യാര്‍ഥികളുടെ മിടുക്ക് വര്‍ദ്ധിക്കാന്‍ സഹായകമാകുമെന്നും വികസിത രാജ്യങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ ഇത്തരം വിദൂരവിദ്യാഭ്യാസ സമ്പ്രദായം ഉപകരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
മനുഷ്യന്‍റെ ജീവിതരീതകളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാം. അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെ തരംതിരിച്ചറിഞ്ഞുള്ള അനുഭവത്തിലൂടെയുള്ള തിരിച്ചറിവ് ഭാവിജീവിതത്തില്‍ ഫലമുണ്ടാക്കും. ആരോഗ്യപരിരക്ഷക്കായി കൂടുതല്‍ പരിഗണന നല്‍കപ്പെടുകയും പൊതുജന ആരോഗ്യ സംരക്ഷണത്തിനുള്ള ശ്രദ്ധ വര്‍ധിക്കുകയും ചെയ്യും. ഭാവിയില്‍ ഇത്തരം മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാറുകളുടെ പ്രവര്‍ത്തന രീതികളില്‍ കൂടുതല്‍ ആസുത്രണവും തയാറെടുപ്പുമുണ്ടാവുമെന്നുള്ളതും തീര്‍ച്ചയാണ്.
നേരത്തെ സൂചിക്കപ്പെട്ട സാങ്കേതികവിദ്യ, ബിസിനസ്, പരിസ്ഥിതി, വിദ്യാഭ്യാസം മേഖലകളില്‍ കൊറോണയിലൂടെ സംഭവിക്കുന്ന മാറ്റങ്ങള്‍ പുലരാം. മനുഷ്യ സ്നേഹത്തിന്‍റെയും പരസ്പരധാരണയുടെയും അടിത്തറയില്‍ വളര്‍ന്നുവരുന്ന സാഹോദര്യവും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. യന്ത്രങ്ങളോ ആയുധമോ സമ്പത്തോ അല്ല, മനുഷ്യനാണ് ലോകത്ത് പരിഗണിക്കപ്പെടേണ്ടെതെന്ന തിരിച്ചറിവും കൊറോണാനന്തര ഫലമായി നമുക്കു ലഭിക്കട്ടെ.
ഹാരിസ് ഹുദവി മാണിയൂര്‍

COMMENTS