സ്‌കൂൾ വിദ്യാർത്ഥിയായ ഭൂട്ടാ സിങ് നല്ലൊരു വായനാ പ്രിയനായിരുന്നു. സ്‌കൂളിൽ നിന്ന് തന്റെ ഒരു ഹിന്ദു സഹപാഠി തുഹ്ഫത്തുൽ ഹിന്ദ് എന്നൊരു പുസ്തകം ഭൂട്ടാ സിങ്ങിന് കൊണ്ടു കൊടുത്തു. തുഹ്ഫത്തുൽ ഹിന്ദ് വായിച്ച ആ സിക്ക് ബാലന് ഇസ്ലാമിനോട് ആകർഷണം തോന്നി.പിന്നീട് ഇസ്ലാമിക പുസ്തകങ്ങൾ തേടിയപ്പോൾ ലഭിച്ചത് അല്ലാമാ ഷാഹ് ഇസ്മയിൽ ശഹീദ് ദഹ്ലവിയുടെ തഖ്‌വിയ്യത്തുൽ ഈമാൻ, ഒട്ടും വൈകിയില്ല 15 വയസ്സുകാരനായ ആ സിക്ക് ബാലൻ ശഹാദത്തു കലിമ ഏറ്റുചൊല്ലി..പിന്നീട് പിറന്നത് ചരിത്രമായിരുന്നു.
സിക്ക് കുടുംബത്തിൽ പിറന്ന
ഭൂട്ടാ സിങ് ഉപ്പൽ എന്ന ആ കുട്ടിയെ ഇന്ത്യാ ചരിത്രം പിന്നീട് രേഖപ്പെടുത്തിയത്
ബ്രിട്ടീഷ് അധികാരികളെ വിറപ്പിച്ച പോരാളിയും വിജ്ഞാന സാഗരത്തിൽ നീന്തിത്തുടിച്ച മഹാ ജ്ഞാനിയും ആത്മീയ നഭസ്സിലെ ജ്യോതിസ്സുമായ ചരിത്ര പുരുഷൻ മൗലാനാ ഉബൈദുള്ള സിന്ധി എന്ന മഹിത നാമത്തിലാണ്.
1872 ലായിരുന്നു ഭൂട്ടാ സിംഗിന്റെ ജനനം. പിതാവ് രാം സിങ് കുട്ടിയുടെ ജനനത്തിനു നാല് മാസം മുമ്പ് മരണപ്പെട്ടിരുന്നതിനാൽ പിതാമഹനായിരുന്നു ഭൂട്ടാ സിംഗിനെ പരിപാലിച്ചു പോന്നത്. അമ്മയുടെ വീട്ടിൽ വളർന്ന ഭൂട്ടാ മാതൃപിതാവിന്റെ മരണ ശേഷം പതിനഞ്ചാം വയസ്സിൽ ഇസ്‍ലാം സ്വീകരിച്ച് ഉബൈദുള്ള എന്ന് നാമകരണം ചെയ്തത്. തന്റെ ഇസ്ളാമാശ്ലേഷണത്തിൽ ഉയർന്നു വന്ന പ്രത്യാഘാതങ്ങളെ ധൈര്യപൂർവ്വം ഉബൈദുല്ല നേരിട്ടു. അക്കാലത്തെ വിഖ്യാത സൂഫിവാര്യനായ ഹാഫിസ് മുഹമ്മദ് സാദിഖിന്റെ ശിഷ്യത്വം സ്വീകരിച്ച ഉബൈദുള്ള ആത്മീയതയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. നാല് മാസത്തിന് ശേഷം 1888ൽ തന്റെ ഗുരുവിന്റെ നിർദേശ പ്രകാരം വിഖ്യാത ഇസ്‌ലാമിക കലാലയമായ ദാറുൽ ഉലൂം ദേവ്ബന്ദിൽ ചേർന്ന് മതപഠനം ആരംഭിച്ചു. വളരെ സമർത്ഥനായ വിദ്യാർഥിയായിരുന്നു ഉബൈദുള്ള.
മൗലാന റഷീദ് അഹമ്മദ് ഗംഗോഹി, മൗലാന മഹ്മൂദുൽ ഹസൻ ദയൂബന്ദി തുടങ്ങിയ വിഖ്യാതരായ മഹാമനീഷികളുടെ സഹവാസം ലഭിച്ച ഉബൈദുള്ള പുസ്തകങ്ങൾക്കപ്പുറത്തെ അറിവുകളും ആർജ്ജിക്കാൻ തുടങ്ങി. പിൽക്കാലത്ത് മൗലാന ഉബൈദുള്ള സിന്ധി എന്ന പേരിൽ ചരിത്ര പുരുഷനായി അടയാളപ്പെടുത്തിയ ആ മഹാവ്യക്തിത്വത്തിന് വിത്ത് പാകുന്നത് ദാറുൽ ഉലൂമിലെ പഠന കാലത്താണ്. ഹദീസ്, ഭാഷ, തത്വശാസ്ത്രം എന്നിവ അഭ്യസിച്ച ഉബൈദുള്ള ദാറുൽ ഉലൂമിൽ നിന്ന് സിന്ധിലേക്ക് മടങ്ങി അവിടെ അധ്യാപനം ആരംഭിച്ചു.
അല്ലാമാ സിന്ധി പിന്നീട് രാഷ്ട്രീയ രംഗത്തായിരുന്നു തിളങ്ങിയത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് മുൻനിരയിൽ നിന്ന ഉബൈദുള്ള മഹാഗുരു മൗലാന മഹ്മൂദുൽ ഹസന്റെ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നു. വിഖ്യാതമായ സിൽക്ക് ലെറ്റർ ഗൂഡാലോചന യിൽ മുഖ്യ പ്രതിയായിരുന്നു മൗലാന ഉബൈദുള്ള
റൗലറ്റ് കമ്മറ്റി റിപ്പോർട്ടിൽ
കാബൂളിൽ രാജാ മഹേന്ദ്ര പ്രതാപുമായി കൂടിച്ചേർന്ന് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള അട്ടിമറി ശ്രമങ്ങൾ ആസൂത്രണം ചെയ്ത മൗലാന ഉബൈദുള്ളയെ കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1915 ൽ കാബൂളിൽ രൂപം കൊണ്ട പ്രൊവിഷണൽ ഗവണ്മെന്റിൽ മൗലാന പങ്കാളിയായി.ജുനൂദുള്ള എന്ന പേരിൽ ഒരു സംഘം രൂപീകരിച്ച് പോരാട്ട വീര്യം പകർന്നു. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നത് വരെ ഏഴ് വർഷം അദ്ദേഹം കാബൂളിൽ തുടർന്നു. ഹിന്ദുസ്ഥാൻ ഗദർ പാർട്ടി തുടങ്ങിയ വിപ്ലവ സംഘങ്ങളുമായി അദ്ദേഹം സഹകരിച്ചിരുന്നു.
തന്റെ സഖാക്കളുമൊത്ത് അദ്ദേഹം 1922 ൽ മോസ്കോയിലേക്ക് തിരിച്ചു. കളിൽ ലെനിൻ അസുഖ ബാധിതനായ കാലത്താണ് മൗലാന റഷ്യയിലെത്തുന്നത്. റഷ്യയിൽ നിന്ന് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ആറു മാസം അവിടെ താമസിച്ചു നിരീക്ഷണം നടത്തി. തുർക്കി യിലെത്തി ഇമാം ഷാഹ് വലിയുല്ലാഹിയെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹം തന്റെ സ്വാതന്ത്ര്യ ഇന്ത്യ ചാർട്ടർ തയ്യാറാക്കുന്നത് തുർക്കിയിൽ വെച്ചാണ്. റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണഘടനയുടെ സ്വാധീനം മൗലനയുടെ ചാർട്ടറിൽ ഉണ്ടായിരുന്നു എന്നാണ് ഗവേഷകരുടെ പക്ഷം. കമ്മ്യൂണിസ്റ്റ് കളുമായി നല്ല ബന്ധം പുലർത്തിയ മൗലാന സിന്ധിയെ തേടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റ് ആയിരുന്നു സഖാവ് എം.എൻ റോയ് യുടെ പ്രതിനിധിനായ ഖുശി മുഹമ്മദ് തുർക്കിയിലെത്തി. കമ്മ്യൂണിസ്റ്റ് റഷ്യയികെ മോസ്‌കോ യൂണിവേഴ്സിറ്റി യിൽ തന്റെ കുറച്ചു സഖാക്കൾ പ്രവേശനം തേടണം എന്നായിരുന്നു സഖാവ് റോയിയുടെ ആവശ്യം.
താൻ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന പ്രയോഗവത്കരിക്കാൻ മഹാ ഭാരത് സ്വരാജ്യ പാർട്ടി എന്നൊരു രാഷ്ട്രീയ പ്രസ്ഥാനം അദ്ദേഹം രൂപീകരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രചന ബ്രിട്ടീഷുകാർ കണ്ടു കെട്ടുകയും വർഷങ്ങളോളം ഇന്ത്യയിലേക്കു മടങ്ങാൻ സാധിക്കാത്ത അവസ്ഥ വരികയും ചെയ്തു.
പിന്നീട് ഹിജാസിലെത്തിയാ മൗലാന ഉബൈദുള്ള സിന്ധി നീണ്ട 14 വർഷം വിശുദ്ധ മക്കയിൽ ഇസ്ലാമിക പഠനത്തിൽ വ്യാപൃതനായി. പ്രധാനമായും ഹദീസ്, തത്വ ശാസ്ത്രം എന്നിവയായിരുന്നു ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ഗവേഷണ മേഖല. ഇമാം ഷാഹ് വലിയുള്ളാഹി യുടെ കൃതികളെ ആസ്പദിച്ചുള്ള പഠനമായിരുന്നു മൗലാന ഉബൈദുള്ള ഇക്കാലയളവിൽ നടത്തിയത്. ഒരു വിപ്ലവ പോരാളിയായി രാജ്യം വിട്ട മൗലാന ഉബൈദുള്ള പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയത് പക്വമതിയായ ഒരു ചിന്തകനായിട്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ന്റെ അഭ്യർത്ഥന പ്രകാരം 1939 സിന്ധിൽ കപ്പലിറങ്ങിയ അദ്ദേഹത്തെ സിന്ധിലെ അസംബ്ലി അംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാർ വീരോചിതമായി വരവേറ്റു. പിന്നീട് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായ അദ്ദേഹം ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവായിരുന്നു. കോണ്ഗ്രസ്, മുസ്ലിം ലീഗ് എന്നിവരിൽ നിന്നെല്ലാം വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണം പുലർത്തിപ്പോന്നു. ദ്വി രാഷ്ട്ര വാദത്തെ അദ്ദേഹം പിന്തുണച്ചിരുന്നില്ല.
ഇമാം ഷാഹ് വലിയുള്ളാഹി യുടെ ഫിലോസഫി യെക്കുറിച്ച് ഗഹനമായ രചനകൾ അദ്ദേഹത്തിൽ നിന്നുണ്ടായി. തന്റെ കാബൂൾ ആത്മകഥ ഉൾപ്പെടെ കനപ്പെട്ട രചനകൾ ആ തൂലികയിൽ നിന്ന് പിറന്നു. ഖുർആൻ, ഇസ്ലാം, ദൈവം, മതങ്ങൾ എന്നിവയെയെല്ലാം തത്വചിന്താ പരമായി വിലയിരുത്തുന്ന രീതിയാണ് മൗലാന ഉബൈദുള്ളയുടേത്.
1944 ൽ ലാഹോറിനടുത്ത റഹീം യാർ ഖാൻ ജില്ലയിലെ മകളുടെ വീട്ടിലേക്ക് പോയ മൗലാന ഉബൈദുള്ള അവിടെ വെച്ച് രോഗാതുരനാവുകയും മരണപ്പെടുകയും ചെയ്തു. ആ മഹാമനീഷി അവിടെ അന്ത്യവിശ്രമം കൊള്ളുന്നു.
മമ്മൂട്ടി അഞ്ചുകുന്ന്

COMMENTS