ലോകരാജ്യങ്ങളെ കൊറോണ ലോക്ക് ആക്കിയ കാലത്താണ് ഇത്തവണ റമദാൻ നോമ്പ് ആഗതമായി രിക്കുന്നത്. എന്നാൽ കൊറോണ ലോക്ക് ആക്കിയ ഈ റമദാനിനെ വിശ്വാസി എത്രത്തോളം ലോക്ക് തുറന്നു ഉപയോഗപ്പെടുത്തുമെന്ന് ഇനിയും നിശ്ചിതമല്ല. കാരണം കപടമുഖങ്ങൾ പൊളിയാനും ഉദാത്ത മുഖങ്ങൾ വളരാനും നല്ലവണ്ണം സാധ്യതയുള്ള ഒരു ഉത്തമ നോമ്പ് കാലമാണ് ആഗതമായിരിക്കുന്നത് . വിശ്വാസിയുടെ വിശ്വാസം ചോദ്യം ചെയ്യാനാണ് കൊറോണയും നോമ്പും കൂടെ പ്ലാൻ ചെയ്തിരിക്കുന്നത് എന്നർത്ഥം. ആർഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും അതിപ്രസരണത്തിൽ കഴിഞ്ഞുകൂടിയ വർക്ക് കൊറോണ മിതത്വത്തിന്റെയും സംയമനത്തിന്റെയും ആവശ്യകത കാണിച്ചു കൊടുത്തെങ്കിൽ മുസ്ലിം വിശ്വാസികൾക്ക് കൊറോണ കാലത്ത് നിർബന്ധിത മിതത്വത്തിന്റെയും ആത്മസംയമനത്തിന്റെയും പ്രായോഗിക തലം കാണിച്ചുകൊടുക്കുകയാണ് റമദാൻ ചെയ്യുന്നത്.
ലോക് ഡൗണിലെ സമയക്കാര്യം
സാധാരണ റമളാനിൽ ആരാധനകൾക്ക് സമയമില്ലായ്മയെ പഴി ചൊല്ലുന്ന വിശ്വാസിക്കാണ് ഇത്തവണ കളികളായ കളികളൊക്കെ കളിച്ചിട്ടും സർവ്വ സോഷ്യൽമീഡിയകളിൽ കയറിയിറങ്ങിയിട്ടും സമയം നീങ്ങി കിട്ടാത്തത്. എന്നാൽ താരതമ്യേനെ വിശ്വാസിക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന തലത്തിലേക്കാണ് ഇത്തവണ റമളാനിന്റെ വരവ്. കിട്ടിയ സമയങ്ങൾക്ക് വില കാണിക്കുന്ന വിശ്വാസി ആണെങ്കിൽ വീടകം അവന് പള്ളിയാണ്. വീട്ടിലിരിക്കുന്ന പകൽ സമയം കൂടി അവന് ആരാധനകൾക്കുള്ള അധികസമയം കിട്ടിയിരിക്കുകയാണ്. എന്നാൽ ഇതേ കാലം തന്നെ നാട്ടിലെ അന്തസ്സിന് വേണ്ടി പള്ളി മിഹ്റാബിന്റെ പിറകിൽ ഓടിയെത്തുന്ന ചില ലോകമാന്യ മാപ്പിളമാർ വീട്ടിലിരുന്നു സുഖിക്കും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം ആൾക്കാരുടെ പണപ്പെട്ടി ഇത്തവണ അങ്ങനെയൊന്നും കിനിയുകയുമില്ല. സാധാരണ എല്ലാ റമദാനിലും പകൽ ഹോട്ടലിൽ കയറി മൂക്കറ്റം തിന്നു നടക്കുന്ന ചില മുഖമക്കന മാപ്പിളമാരും ഇത്തവണ വല്ലാത്ത പൊല്ലാപ്പിലായിരിക്കും.....
കൊറോണ കാലത്തെ ഇബാദത്തുകൾ
----------------------------------------------
ലോക് ഡൗൺ കാലത്തെ ഇബാദത്തുകളുടെ കർമ്മശാസ്ത്രത്തിനെ ചൊല്ലി ചില വിഭാഗം വ്യഗ്രത കാട്ടുന്നത് കാണപ്പെടുന്നു. ജമാഅത്ത് നിസ്കാരവും ജുമുഅയും നിർത്തിവെച്ചതിലേക്ക് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ നോമ്പിനെ ചേർത്തു(قیاس)വെച്ച് നോമ്പിനെ ഇല്ലാതാക്കുന്ന മുസ്ലിം വൈറസുകളും രൂപപ്പെട്ടതിൽ അത്ഭുതപ്പെടാനൊന്നുമില്ല.കൊറോണ വൈറസ് രോഗികൾക്ക് നോമ്പെടുക്കാൻ സാധിക്കുകയില്ല എന്നത് വാസ്തവം. എന്നാൽ വൈറസ് വരുമോ എന്ന് ഭയപ്പെട്ട് നോമ്പ് ഉപേക്ഷിക്കുന്നതിന്റെ കർമ്മ ശാസ്ത്രം ഇനിയും മനസ്സിലാകുന്നില്ല. അല്ലാഹു അനുവദിച്ച ന്യായമായ കാരണങ്ങളില്ലാതെ ഒരു വിശ്വാസിക്കും നോമ്പ് ഒഴിവാക്കുന്നത് അനുവദനീയമല്ല.റമളാനിലെ പ്രധാന കർമ്മമായ തറാവീഹ് ഇത്തവണ ലോക മുസ്ലിമീങ്ങൾ വീട്ടിൽ നിന്ന് നമസ്കരിക്കേണ്ടിയിരിക്കുന്നു. മുഹമ്മദ് നബിയുടെ കാലത്ത്, തറാവീഹ് തുടക്കത്തിൽ മൂന്ന് ദിവസം പള്ളിയിൽ നിർവഹിച്ചിരുന്നു. എന്നിരുന്നാലും നാലാം രാത്രി മുതൽ മുഹമ്മദ് നബി സ്വന്തം വീട്ടിൽ തറാവീഹ് നിർവഹിച്ചു. “ജനങ്ങളേ! നിങ്ങളുടെ വീടുകളിൽ നിങ്ങളുടെ തറാവിഹ് നടത്തുക, കാരണം ഒരു വ്യക്തിയുടെ ഏറ്റവും മികച്ച പ്രാർത്ഥന നിർബന്ധിത സഭാ പ്രാർത്ഥനയല്ലാതെ അവന്റെ വീട്ടിൽ നടത്തപ്പെടുന്നതാണ്. ” എന്ന് പ്രവാചകൻ അരുളുകയും ചെയ്തു. പകർച്ചവ്യാധികൾ ഉണ്ടായാൽ ആ സ്ഥലത്തേക്ക് പുറപ്പെടരുത് നിങ്ങളുടെ സ്ഥലത്ത് ഉണ്ടെങ്കിൽ അവിടുന്ന് ഓടി പോകരുത് എന്ന പ്രവാചക വചനവും ശ്രദ്ധേയമാണ്. ഈയൊരു സാഹചര്യത്തിൽ വീട്ടിൽനിന്ന് മുഴുവൻ തറാവീഹ് നമസ്കാരവും നിർവഹിക്കുന്ന വരാണ് നല്ല വിശ്വാസികൾ.
സകാത്തും റിലീഫും
ലോകമാന്യത്തിനല്ലാതെ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സക്കാത്തിനെ വീട്ടണം എന്ന് കരുതുന്ന വിശ്വാസിക്ക് ഇത്തവണ സക്കാത്ത് നൽകേണ്ടിവരും. എന്നാൽ കൊറോണക്കാലത്ത് സകാത്ത് കടന്നുവരുമ്പോൾ അവിടെ ഒരു ഭാഗത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ഒരുപാട് റിലീഫ് സെല്ലുകളും കാണുന്നുണ്ടാകും. ഇസ്ലാമിക ആരാധനാ കർമ്മമായ സകാത്ത് ഇസ്ലാമിക വിധി അനുസരിച്ച് മാത്രമേ നൽകാവൂ. ഇസ്ലാം നിശ്ചയിച്ച അളവിൽ സമ്പാദ്യം ഉണ്ടെങ്കിൽ മാത്രമാണ് സകാത്ത് നൽകേണ്ടത്. കൊറോണ കാലത്ത് മുസ്ലിം വിശ്വാസികൾ എല്ലാവരും സകാത്ത് നൽകാൻ ബാധ്യതയുള്ളവരായെന്ന് വരില്ല. സ്വന്തം നാട്ടിലെ അവകാശികളായ മുസ്ലീങ്ങൾക്ക് മാത്രമേ നൽകാവൂ. അനർഹരായ മുസ്ലീങ്ങൾക്കോ ഇതര മതസ്ഥർക്കോ നൽകിയാൽ മതിയാവില്ല. സ്വന്തം നാട്ടിൽ അവകാശികൾ ഉണ്ടെങ്കിൽ മറുനാട്ടിലേക്ക് കൊണ്ടു പോകാനും പാടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ റിലീഫ് സെല്ലുകളിലേക്കോ സകാത്ത് കൊടുത്താൽ ബാധ്യത വീടില്ല.
കൊറോണയും ഇഫ്താറും
കൊറോണ കാലത്ത് ഇല്ലാതാവുന്നത് സൗഹൃദ സന്ദേശങ്ങൾ ഊട്ടി ഉറപ്പിക്കുന്ന ധാരാളം ഇഫ്താർ സംഗമങ്ങൾ ആണ് . ഒരുഭാഗത്ത് പണപെരുപ്പം കാണിക്കണം എന്ന് ആഗ്രഹിച്ചു കൊണ്ടുള്ള ആർഭാടങ്ങളും ദൂർ ത്തുമുള്ള ചില ഇഫ്താറുകൾ മാറ്റിനിർത്തിയാൽ പൊതുവേ ഇഫ്താറുകൾ സൗഹൃദ സന്ദേശം കൈമാറുന്നതും പാവപ്പെട്ടവർക്ക് ഒരു വലിയ സഹായവുമാണ്. എന്നാൽ ഇത്തവണ അതില്ലെങ്കിലും തനിക്ക് നോമ്പുതുറക്കാൻ വിഭവം ഉണ്ടെങ്കിൽ തന്റെ അയൽവാസിക്ക് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുന്നവൻ ആയിരിക്കണം നല്ല ഒരു വിശ്വാസി അത് മാളികപ്പുറത്തു ഉള്ളവൻ ആയാലും ഗൾഫുകാരൻ ആയാലും അന്വേഷിക്കണം, കാരണം ഇന്നത്തെ അവസ്ഥ അതാണ്. ഒരു കാലത്ത് ഗൾഫുകാർ നമ്മുടെ സമൃദ്ധിയുടെ കാരണം ആയിരുന്നു എങ്കിൽ ഇന്ന് അവരുടെ വീട്ടിൽ അന്നം ലഭിക്കുന്നുണ്ടോ എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. ദിനേനെ കൂലിവേല ചെയ്ത് ജീവിക്കുന്നവരുടെ അവസ്ഥ ഇപ്പോൾ വളരെ ദയനീയമാണ്. ജീവിതത്തിൽ ഇന്നേവരെ ആരോടും കൈ നീട്ടാതെ മാന്യമായി ജീവിച്ചിരുന്ന ഈ ശരാശരി ക്കാർ ഇപ്പോൾ സഹായത്തിന് അർഹരാണ്. അവരുടെ മാന്യതയും അഭിമാനവും മാനിച്ചുകൊണ്ട് വേണം പ്രശ്നങ്ങൾ പരിഹരിക്കാൻ.
കിറ്റുകൾ കൊണ്ടുള്ള ആഘോഷ കാലത്താണ് നാം ഉള്ളത്. ഭക്ഷണ കിറ്റുകൾക്ക് നാം അർഹർ അല്ലെങ്കിൽ അത് സ്വീകരിക്കരുത്. അത് അർഹർക്ക് എത്തിച്ചു കൊടുക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്
എല്ലാത്തിനും ഒരു പാഠമായിട്ടാണ് കൊറോണക്കാലം വന്നിരിക്കുന്നത്.ഈ കൊറോണ കാലത്ത് എല്ലാത്തിനും മിതത്വം അത്യാവശ്യമാണ്. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, ആവശ്യത്തിനുമാത്രം പണം ചെലവഴിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മിതത്വം നല്ലവണ്ണം ആവശ്യമാണ് എന്നതിലേക്കാണ് കാര്യങ്ങളുടെ അവസ്ഥ നീങ്ങുന്നത്. ആ മിതത്വം റമദാനിലൂടെ നാം കൈവശപ്പെടുത്താൻ ശ്രമിക്കണം. തികഞ്ഞ സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ തന്നെയുണ്ട് ഭക്ഷണസാധനങ്ങളുടെ മാന്ദ്യം കൂടിവന്നാൽ അവസ്ഥ വളരെ ദയനീയമാകും എന്ന് തീർച്ച..
ഈ ഭീതിത അവസ്ഥയിൽ ഒരു വിശ്വാസിക്ക് കൂടുതൽ വിനയപ്പെടാനും പശ്ചാത്തപിച്ച് മടങ്ങാനും ഉള്ള ദിനരാത്രങ്ങൾ ആണ് മുമ്പിലുള്ളത്. ഒഴിവുസമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വിശ്വാസി ഈ റമദാൻ കാലത്തെ ലോക് ഡൗൺ തുറക്കുമെങ്കിൽ ഈ റമദാനും വിശ്വാസിക്ക് നഷ്ടപ്പെടുകയില്ല തീർച്ച.
സ്വാലിഹ് പി.കെ ഇയ്യാട്

COMMENTS