വിവ : ഫഹീംഷാദ് രാമനാട്ടുകര
ചില മുസലിം ഡോക്ടർമാർ നോമ്പ് കാലത്തിനിടയ്ക്കും ജീവൻ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. നമുക്ക് ഈ പരിശുദ്ധ മാസം അത്ര സാഹസികമാവാൻ ഇടയില്ല പക്ഷേ അത് മതിയാകും.
തിരുമേനി (സ) ഒരിക്കൽ തന്റെ അനുയായികളോട് പറഞ്ഞു "നിങ്ങൾ ഒരിക്കൽപോലും പകർച്ചവ്യാധിയുള്ള പ്രദേശത്തേക്ക് പ്രവേശിക്കുകയോ അവിടം വിട്ട് പോകുകയോ ചെയ്യരുത്. അതിന്റെ വ്യാപനത്തെ തടയാൻ വേണ്ടിയിട്ടാണത്".
ഈ റമദാനിൽ ഈ ഉപദേശം വളരെ കാലോചിതമായിട്ടാണ് തോന്നുന്നത്. വർഷം. തോറുമുള്ള റമദാൻ ഇപ്പോൾ നമ്മളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഈ ഒരു കാലയളവിൽ മുസ്‌ലിംകൾ തങ്ങളുടെ ഭക്ഷണ പാനീയങ്ങളിൽ നിന്നും പ്രഭാതം മുതൽ പ്രദോഷം വരെ ലൈംഗിക ബന്ധത്തിൽ നിന്നും വെടിയുകയും അകന്നു നിൽക്കുകയും ചെയ്യുന്നു.
ഈ പകർച്ചവ്യാധി തടയാൻ social-distancing നടപടികളോടും മറ്റു മുൻകരുതലുകളോടും നന്ദി രേഖപ്പെടുത്തുന്നു. നമ്മളിൽ അധികം പേരും തങ്ങളുടെ വീട് വിട്ടു പോകില്ല. ഈ ഒരു മാസം നമ്മുടെ നഗരങ്ങളെല്ലാം ഏകാന്തമായിരിക്കട്ടെ. എന്റെ കുടുംബത്തിന്റെ ഗൂഗിൾ കലണ്ടർ മുഴുവനായി ഒഴിഞ്ഞിരിക്കുകയാണ്. അതിൽ സംഗമങ്ങളോ നോമ്പുതുറക്കുള്ള പ്രത്യേക ഭക്ഷണപദാർത്ഥങ്ങളോ ഒന്നും തന്നെ ഈ വർഷം ഉൾപ്പെടുത്തിയില്ല.
പ്രദേശത്തുള്ള മസ്ജിദുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ഈ പകർച്ചവ്യാധിക്ക് മുമ്പുള്ള വർഷങ്ങളിൽ നോമ്പുകാലത്തെ വിശപ്പിനും ക്ഷീണത്തിനുമെല്ലാമുപരി റമളാൻ ഒരു തളർന്ന ചിരി സമ്മാനിച്ചായിരുന്നു എന്നോട് വിട വാങ്ങിയിരുന്നത് എന്നിരുന്നാലും ഈ മാസത്തെ പുണ്യമാർന്ന അനുഷ്ഠാനങ്ങളും സമുദായത്തിലെ ബലഹീനമായ അന്തരീക്ഷവും ഞാൻ ഇടവിടാതെ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.
ഇന്ന് നിത്യജീവിതം ആകെ തകിടം മറിഞ്ഞിരിക്കുന്നു. നമ്മൾ വളരെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ് അഭിമുഖീകരിച്ചു വരുന്നത്. ഈ ഒരു കാലത്ത് റമദാനിലെ പുണ്യമാർന്ന സാമൂഹ്യ ഒത്തുചേരലുകളും ആരാധനകളും എങ്ങനെയാണ് ഉണ്ടാവുക?
സാധാരണ റമദാനിൽ സുഹൃത്തുക്കളുടെ വീടുകളിൽ വെച്ച് അല്ലെങ്കിൽ പള്ളികളിൽ വെച്ച് രുചിയാർന്ന ഭക്ഷണങ്ങൾ നാം കഴിക്കുന്നു. നിർഭാഗ്യവശാൽ ഇന്ന് സാധാരണയായി കാണപ്പെടുന്ന ഈ ഒത്തുചേരലുകളെല്ലാം കുടുംബമില്ലാത്ത, വരുമാനം കുറഞ്ഞ സാധാരണ ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഈയിടെ എന്റെ സുഹൃത്ത് എന്നോട് നിർദ്ദേശിച്ച ഒരു കാര്യമുണ്ട്, കുടുംബക്കാർ ഭക്ഷണം പാകം ചെയ്യുകയും അത് മേശ പുറത്ത് തുറന്നിട്ടതായി എടുത്തു വെക്കുകയും ഓരോരുത്തരായി വന്നു കഴിക്കുകയും ചെയ്യാം, പക്ഷെ ഇത് കേട്ട ഉടനെ എന്റെ ഭാര്യ പറഞ്ഞു ആ ഭക്ഷണം വളരെ പെട്ടെന്ന് തന്നെ അണുബാധിതമാവാൻ സാധ്യതയുണ്ട് എന്ന്.
മറ്റൊരു സുഹൃത്തായ ബ്രിന്ദ അബ്ദൽ വേറൊരു ഒരു ഐഡിയ പറഞ്ഞു അവൾക്ക് സോഷ്യൽ ഡിസ്റ്റൻസിൻഗോട് കൂടെ ഭക്ഷണങ്ങൾ ഉണ്ടാക്കി മറ്റുള്ളവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന ഇഫ്താറിനാണ് കൂടുതൽ താല്പര്യം. ഒരുപക്ഷേ അവർ ആ സഹായം ആഗ്രഹിച്ചേക്കാം.
ഇമാം മുഹമ്മദ് മാജിദ് അവിടത്തെ (വലിയ വെർജീനിയ പള്ളിയിലെ ഇമാം) എന്നോട് പറഞ്ഞത് ഏകദേശം 600-ൽ പരം ആളുകൾ റമദാൻ മാസം ഓരോ സമയത്തും നമസ്കാരത്തിന് വേണ്ടി എത്തുന്നു എന്നാണ്. ഈ വർഷം അദ്ദേഹം zoom എന്ന ആപ്പിൽ കൂടെ ഖുർആൻ പാരായണങ്ങൾ രാത്രിയിൽ തന്റെ മഹല്ലിൽ ഉള്ളവരെ കേൾപ്പിക്കലോട് കൂടെ അതിന്റെ വിടവ് പരമാവതി തീർക്കാൻ ശ്രമിക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ശ്രദ്ധിക്കാം.
ഒരു സോഷ്യൽ വർക്കർ പല ചരക്കുകൾ ശേഖരിച്ചു എല്ലാവരിലേക്കും എത്തിക്കുന്നു എന്നത് മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യമാണ്. പക്ഷേ ഞാൻ ഇങ്ങനെ പരാതി പറയുമ്പോൾ ഒക്കെ അവൾ എന്നെ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കും. ദിനേനെ ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ കഴിയുന്ന ബംഗ്ലാദേശിലെ റോഹിങ്ക്യൻ മുസ്‌ലിംകളെ ഒന്ന് ആലോചിക്കണം, കഴിക്കാൻ ഒരു ഭക്ഷണം പോലും ഇല്ലാതിരിന്നിട്ടും ഒരു പരാതിയും ഇല്ലാതെ അവർ നോമ്പെടുക്കുന്നു.
റമദാൻ കാലങ്ങളിൽ അള്ളാഹു തആല തന്റെ പ്രവാചകരെ പോലും റമദാൻ മാസത്തിൽ നന്നായി പരീക്ഷിച്ചിരുന്നു. ഈ മാസത്തിലാണ് നാം ക്ഷമയും സൂക്ഷ്മതയും മനസ്സിലാക്കിയിരിക്കുന്നത്. അതിലൂടെ നമ്മൾ നന്നായി പ്രയോജനപ്പെടുത്തും എന്ന് ഇമാം പറഞ്ഞു.
ഇത്തരം കഥകൾ ഒക്കെ കേട്ട് ഞാൻ നന്നായി പ്രചോദനം ഉൾകൊള്ളുന്നുണ്ട്. പക്ഷേ ഈ പറഞ്ഞ ഭീതിയിലും സംശയത്തിലും എല്ലാം ഞാനും പാത്രമായിട്ടുണ്ട്. പക്ഷെ ഈയടുത്തായി ക്യാൻസറിൽ നിന്ന് മുക്തി നേടിയ എന്റെ മകളെ ഒരു വൈറസിൽ നിന്ന് സംരക്ഷിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ എങ്ങനെയാണ് സൃഷ്ടാവിലേക്ക് ഞാൻ ശ്രദ്ധ ചെലുത്തുക?
പക്ഷേ എനിക്കറിയാം എന്റെ ഉൽക്കണ്ഠയിൽ ഞാൻ തനിച്ചല്ല എന്ന്. എനിക്ക് അറിയാം ഈ റമദാനിൽ ഒരുപാട് പേർ ബുദ്ധിമുട്ടി കഴിയുന്നുണ്ടെന്ന്. മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ കുറിച്ച് ഞാൻ എല്ലായ്‌പോഴും ഓർക്കും. നോമ്പ് കാലത്തിനിടയ്ക്കും അവർ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നു.
സാക്കിബ് റഹീം ഒരു വൈദ്യ വിദഗ്ധനാണ്. അദ്ദേഹം ഈ പകർച്ചവ്യാധിയുടെ തുടക്കം മുതൽക്കെ രോഗികളെ ചികിത്സിക്കുന്നുണ്ടെങ്കിലും അദ്ദേഹം എല്ലാ നോമ്പും എടുക്കാറുണ്ട്.
"ഈ സമയത്ത് രോഗികളെ പരിചരിക്കുന്നതിനേക്കാൾ അനുയോജ്യമായി ഒന്നും തന്നെ ഞാൻ കാണുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്, മാത്രമല്ല ഈ സാഹചര്യത്തിൽ സൃഷ്ടാവിലേക്കും വിശ്വാസത്തിലേക്കുമുള്ള സമീപ്യത്തിന് ഇതിനേക്കാൾ വലിയ മാർഗം ഒന്നും തന്നെ ഞാൻ കാണുന്നില്ല" എന്നും അദ്ദേഹം എന്നോട് പറഞ്ഞു.
ഈ പരിചരണ ജോലികൾ ഉള്ളതിനാൽ തന്റെ കുടുംബത്തിൽ നിന്നും അകന്നാണ് അദ്ദേഹം ജീവിക്കുന്നത് "സ്വയം സമയം ചെലവഴിക്കുമ്പോൾ വിശ്വാസത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് വളരെ വെല്ലുവിളി ഉയർത്തുന്നതാണ്" എന്ന് അദ്ദേഹം പറഞ്ഞു.
ആളുകളുടെ കഥകളിലെല്ലാം ഉറ്റു നോക്കുമ്പോൾ എനിക്ക് മനസ്സിലായത് സൃഷ്ടാവ് എപ്പോഴും തന്റെ അടിമകളുടെ ആശ്വാസമാണ് ആഗ്രഹിക്കുന്നത് മറിച്ച് പ്രയാസം അല്ല എന്നാണ്. അതുകൊണ്ടാണ് യാത്ര ചെയ്യുന്നവരോടും രോഗം ഉള്ളവരോടും നോമ്പ് എടുക്കരുതെന്ന് കൽപ്പിച്ചത്.
അതുകൊണ്ടുതന്നെ ഈ വർഷം വളരെ ഉത്തരവാദിത്തത്തോടെ കൂടി വീട്ടിൽ ഇരുന്നുകൊണ്ട് കുടുംബത്തോടൊപ്പം പ്രാർത്ഥിച്ചു കൊണ്ട് ഞാൻ പ്രവാചകചര്യകൾ അനുകരിക്കും. നമ്മൾ അത് സൃഷ്ടാവിലേക്ക് അടുക്കാനുള്ള കാരണമാകാം.
കടപ്പാട് : ദി ന്യൂ യോർക്ക് ടൈംസ്
(Wajahat Ali is a playwright, lawyer and contributing Opinion writer.)

COMMENTS