COVID-19 എന്ന മഹാമാരി കാരണവും സാമൂഹിക ഒറ്റപ്പെടുത്തൽ കാരണവും ഈ റമദാൻ വളരെ വ്യത്യസ്തമാവുകയാണ്. ലോകത്താകമാനമുള്ള 1.8 ബില്യൺ മുസ്‌ലിംകൾക്ക് ലോകവ്യാപകമായ സുരക്ഷയ്ക്ക് വേണ്ടി സാംസ്കാരികമായ പാരമ്പര്യങ്ങളും നോമ്പു നോക്കുന്ന മാസത്തിലെ ആചാരങ്ങളും ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. ഒരു ആത്മ അവലോകനം എന്ന നിലക്ക് സാമൂഹിക ഉത്തരവാദിത്വം എന്ന കടമ്പ ഇല്ലാതെ ഞാനും ഈ മാസം വീട്ടിൽ തന്നെ കഴിച്ചു കൂട്ടാൻ ആലോചിക്കുകയാണ്.
അർത്ഥമാക്കുന്നത് തറാവീഹ് നമസ്കാരത്തിന് വേണ്ടി പള്ളിയിൽ ഒരുമിച്ചു കൂടലും കൂട്ടുകാരും കുടുംബക്കാരുമുള്ള വലിയ ഇഫ്താർ സംഗമങ്ങളും ഒന്നുമില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുള്ള പെരുന്നാളുമുള്ള ഒരു മാസമാണ് 2020-ലെ ഈ റമദാൻ.
ഇസ്‌ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിൽ രാവിലെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും ഭാരൃഭർത സംബന്ധമായ ബന്ധങ്ങളും ഉപേക്ഷിക്കലാണ് 29 -30 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ മാസത്തിൽ ചെയ്യുന്നത്.
എന്നാലും സാംസ്കാരികമായ പാരമ്പര്യങ്ങൾ റമദാനിനെ ചിത്രീകരിക്കുന്നത് വിരുന്നിന്റെയും സാമൂഹിക ബന്ധങ്ങളുടെയും മാസമായിട്ടാണ്. യഥാർത്ഥത്തിൽ മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഊന്നിപ്പറയുന്നത് റമളാൻ സ്വയം ശിക്ഷണ ബോധത്തിന്റെയും സ്വപാഠത്തിന്റെയും മാസമായിട്ടാണ്. ഞാൻ ഫോളോ ചെയ്യുന്നത് ഈയൊരു ധാരണയാണ്.
കൊറോണാ വൈറസിന്റ ആരോഗ്യ ശുചിത്വ പരമായ നിയമങ്ങൾ മുസ്‌ലിംകൾ ചെയ്തു വരുന്നവരാണ്. വിശ്വാസത്തിന്റെ പകുതിയാണ് ശുചിത്വം എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. അതുപോലെ നമ്മൾ അനുഷ്ഠിക്കുന്ന വുളു' അതിന്റെ ഭാഗമാണ്. അനുഷ്ഠാനപരമായ ഒരു ശുദ്ധീകരണമാണ് വുളു'. കൈയും മുഖവും കാലും ഒരു ദിവസം നിർബന്ധമായ അഞ്ചു നമസ്കാരത്തിന് മുമ്പ് വൃത്തിയാക്കുന്നു.
സ്വശിക്ഷണം ആരാധനയുടെ ഭൗതികമായ ഒരു പ്രവർത്തനം ആകുമ്പോൾ അത് ഇസലാമിക പൈതൃകത്തിന്റെ ഭാഗമാണ്.
റമദാനിലെ യഥാർത്ഥ സത്തക്ക് വീര്യം കുറഞ്ഞിട്ടുണ്ടെങ്കിലും, തലമുറകളായി അത് നമുക്ക് നഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. നാം ഇപ്പോൾ പോരാടേണ്ടത് നമ്മുടെ ഹൃദയവും ആത്മാവും സ്രഷ്ടാവുമായി ചേർക്കുന്നതിലാണ്. നിർഭാഗ്യവശാൽ ഇന്ന് മുസ്‌ലിം സമുദായം പലപ്പോഴും സ്വയം കീഴ്പെട്ടു കൊണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടെയും ശാരീരിക മാനസിക ആത്മീയ ആവശ്യങ്ങളായി കാണുന്നു. നമ്മൾ നമ്മുടെ കുടുംബത്തോടൊപ്പം Lock down കാലത്ത് ഇന്നും വലിയ കുടുംബ സദ്യകൾ ഉണ്ടാക്കുന്നു. ഇത് ഒരു കാഴ്ചപ്പാടിന്റെ പ്രശ്നം ആയി കണക്കാക്കാം. ആത്മീയമായി ചിന്തിക്കുന്ന സ്ഥിതിയിലുള്ള ഒരു മാറ്റം നമ്മുടെ ബന്ധത്തെ പരമാവധി ആക്കം കൂട്ടാൻ സഹായിക്കും.
റമളാനിലെ കേന്ദ്രബിന്ദു ഒരിക്കലും ഭക്ഷണം തയ്യാറാക്കലും സന്ധ്യാസമയം കഴിക്കലുമല്ല. സ്വയം നന്നാവാനും ശിക്ഷണത്തിനുമുള്ളതാണ്. വലിയ ഇഫ്താർ സംഗമങ്ങളിൽ ധാരാളം ഭക്ഷണം ഉണ്ടായതുകൊണ്ട് ഒരുപാട് കഴിക്കണം എന്ന് തോന്നിയേക്കാം. പക്ഷേ ഇപ്പോൾ ഇഫ്താർ സംഗമങ്ങൾ നടത്താൻ പറ്റാത്തതുകൊണ്ട് ഭക്ഷണം ഇസ്‌ലാമിക തത്വങ്ങൾക്ക് അടിസ്ഥാനമായി ലളിതവും ലഘുവായതുമായ ഭക്ഷണങ്ങൾ തയ്യാറാക്കാം.
ഇസ്‌ലാം പഠിപ്പിക്കുന്നത് ഭക്ഷണം വയറിന്റെ മൂന്നിലൊരുഭാഗം മാത്രം കഴിക്കാനാണ്. ശേഷിക്കുന്നത് ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനുമാണ്. ഭക്ഷണം ധാരാളം കഴിക്കുന്നതിൽ നിന്നും ഉപയോഗ ശൂന്യമാകുന്നതിൽ നിന്നും മുസ്‌ലിംകളെ അതിയായി ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ഹലാലും ത്വയ്യിബുമായ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് ഇസ്‌ലാം കൽപ്പിക്കുന്നു. ത്വയ്യിബ് എന്നാൽ കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായതാവണം എന്നാണ്. റമളാൻ ശരീര ശിക്ഷണത്തിലും കുറഞ്ഞ രീതിയിൽ നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും അനുയോജ്യമായ സമയമാണ്.
റമദാൻ ഖുർആനിന്റെയും കൂടി മാസമാണ്. ഈ മാസത്തിലാണ് ഖുർആൻ ആദ്യമായി പ്രവാചകൻ മുഹമ്മദ് നബിക്ക് (സ്വ) അവതരിക്കപ്പെടുന്നത്. നമ്മൾ മുസ്‌ലിംകൾ ഖുർആനുമായി ശക്തമായ ബന്ധപ്പെടാൻ ഇൗ മാസത്തിൽ ശ്രമിക്കുന്നു. ദിനേനയുള്ള ഖുർആൻ പാരായണത്തിലും രാത്രിയിലുള്ള തറാവീഹ് നമസ്കാരത്തിലുമുള്ള ഇമാമിന്റെ ഒരു മാസത്തെ ഖുർആൻ പാരായണത്തിലൂടെ നമ്മൾ ഖുർആനുമായി അടുക്കുന്നു. ഈയൊരു ശാരീരിക അകലത്തിന്റെ സമയത്ത് മുസ്‌ലിം എന്ന നിലയ്ക്ക് നമ്മൾ ഖുർആനുമായും അല്ലാഹുവുമായും ശക്തമായ ബന്ധം ഉണ്ടാക്കാൻ ബാധ്യസ്ഥരാണ്.
ശാരീരിക അകലം പാലിക്കൽ പ്രവാചകചര്യ കൂടിയാണ്. മലകളുടെ മുകളിലെ ഗുഹക്കുള്ളിൽ ദിനങ്ങളോളം അല്ലാഹുവിനെ ആരാധിച്ചു ജീവിചിരുന്നു പ്രവാചകൻ (സ്വ).
റമളാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഇഅ്ത്തികാഫ് എന്ന ആത്മീയ ഏകാന്തവാസം പ്രവാചകൻ അനുഷ്ഠിച്ചിരുന്നു. പ്രവാചകന്റെ കാലത്ത് തറാവീഹ് നമസ്കാരം ആദ്യ മൂന്ന് ദിവസമാണ് പള്ളിയിൽ നിന്ന് ഒന്നിച്ച് നമസ്കരിച്ചത്. നാലാമത്തെ ദിവസം പ്രവാചകൻ വീട്ടിൽ നിന്നാണ് തറാവീഹ് നിസ്കരിച്ചത്. അവിടന്ന് പറയുന്നു- "ജനങ്ങളെ നിങ്ങൾ നമസ്കാരങ്ങൾ വീട്ടിൽനിന്ന് അനുഷ്ഠിക്കുക, നിർബന്ധ നമസ്കാരങ്ങൾ ഒഴികെ മറ്റു നിസ്കാരങ്ങൾ വീട്ടിൽനിന്ന് അനുഷ്ഠിക്കലാണ് ഉത്തമം.”
റമദാൻ മാസം ശരിക്കും ആത്മ ശിക്ഷണത്തിനും ആത്മപരിശോധനയ്ക്കുംമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ലോകവ്യാപകമായ മഹാമാരിയുടെ സമയത്തുള്ള ഈ റമളാൻ ആത്മീയ തലത്തിൽ മനസ്സ് മടുപ്പിക്കുന്നതായി തോന്നാം, എന്നിരുന്നാലും എനിക്ക് തോന്നുന്നത് റമദാൻ ആഗതമായത് തികച്ചും ശരിയായ സമയത്താണ് എന്നാണ്. ഈ റമദാനിനെ പ്രാർത്ഥനയിലൂടെ അള്ളാഹുമായി ബന്ധം സ്ഥാപിക്കാനുള്ള സമയമായി നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഞാൻ ഈ മാസം ആർദ്രതയും സ്വയം ശിക്ഷണവും അനുഷ്ഠിക്കാൻ തയ്യാറാകുന്നു. മാത്രമല്ല എല്ലാവരെയും എന്റെ ഈ സമഗ്രമായ ആത്മീയ വളർച്ചയുടെയും ബന്ധത്തിന്റെയും യാത്രയിലേക്ക് ക്ഷണിക്കുന്നു.
ഹിബ ഷഹീദ്
വിവ: ഫാരിസ് കിണാശേരി
(Heba Shaheed is a physiotherapist and women’s health advocate)

COMMENTS