വൈറസിലും മതം തിരയുന്നവര്‍

SHARE:

തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ച റിപ്പോര്‍ട്ടുകള്‍ ഉപയോഗപ്പെടുത്തി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലര്‍. അവസരം കിട്ടുമ്പോഴൊക്കെ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് കിട്ടിയ സമൃദ്ധമായൊരു വിഭവമായി തബ്ലീഗ് സമ്മേളനം. തബ്ലീഗ് ജമാഅത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനങ്ങളെ ശക്തമായി വിമര്‍ശിക്കുമ്പോഴും അതിന് മതത്തിന്റെ നിറം നല്‍കി ഒരു സമൂഹത്തെ ഒന്നടങ്കം താറടിക്കാനും സോഷ്യല്‍ മീഡിയയില്‍ കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങള്‍ തികച്ചും നിരാശാജനകമാണ്. രാജ്യത്ത് കോവിഡ് പടരാനുള്ള മുഴുവന്‍ കാരണവും തബ്ലീഗ് ജമാഅത്താണ് എന്ന് ധ്യോതിപ്പിക്കുന്ന തരത്തിലാണ് സംഘ്പരിവാറിന്റെ ചില സന്നദ്ധ ട്രോള്‍ സംഘങ്ങള്‍ ട്രോളുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഐക്യവും സഹിഷ്ണുതയും സഹാനുഭൂതിയും പ്രോല്‍സാഹിപ്പിക്കേണ്ട ഈ പ്രതിസന്ധിയുടെ കാലത്തും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്ന ചില പ്രസ്താവനകളും നീക്കങ്ങളും അങ്ങേയറ്റം അപലപനീയമാണ്.

എന്താണ് നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഭവിച്ചതെന്ന സത്യസന്ധമായ അന്വേഷണം പ്രധാനമാണ്. സമ്മേളനം നടക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള നിരോധനമോ വിലക്കോ അവിടെ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ജനതാകര്‍ഫ്യൂ പ്രഖാപിക്കുന്നതിന് മുമ്പാണ് സമ്മേളനം നടന്നത്. അധികൃതരില്‍ നിന്നും വാങ്ങിയ അനുമതിയോടെ തന്നെയാണ് സമ്മളനം നടത്തിയതും. എന്നാല്‍ സമ്മേളനം അവസാനിച്ചപ്പോഴേക്കും ഡല്‍ഹി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ആ സമയത്ത്, ഒട്ടേറെപ്പേര്‍ മര്‍ക്കസില്‍ കുടങ്ങിയിരുന്നു. മര്‍ക്കസില്‍ കുടുങ്ങിപ്പോയവരെ ഒഴിപ്പിക്കാനായി അടിയന്തിരമായി എന്തെങ്കിലും സഹായം ചെയ്യണമെന്ന് ഡല്‍ഹി സര്‍ക്കാറിനോടും കേന്ദ്ര സര്‍ക്കാറിനോടും കൃത്യമായി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരില്‍ നിന്നും ആവശ്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല എന്നാണ് തബ്ലീഗ് ജമാഅത്ത് ഭാരവാഹികള്‍ പറയുന്നത്.

മാര്‍ച്ച് 24ന് നോട്ടീസ് നല്‍കിയിട്ടും പിരിഞ്ഞുപോയില്ലെന്ന കുറ്റം ചുമത്തിയാണ് മര്‍ക്കസ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 24ന് മുമ്പ് തന്നെ ഡല്‍ഹിയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നുവെന്നും തീവണ്ടി ഗതാഗതം രാജ്യമെമ്പാടും റദ്ദാക്കുകയും ചെയ്തിരുന്നുവെന്നും ഇക്കാരണത്താല്‍ മര്‍ക്കസിലുള്ളവര്‍ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോവാനാവാതെ അവിടെത്തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതരായതാണ് എന്നുമാണ് മര്‍ക്കസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുടുങ്ങിപ്പോയവരെ മാറ്റാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നല്‍കിയ കത്ത് മര്‍ക്കസ് ഭാരവാഹികള്‍ പുറത്ത് വിട്ട സാഹചര്യത്തില്‍ ഈ വിശദീകരണം തികച്ചും ന്യായം തന്നെ. അതേസമയം കഴിഞ്ഞ മാസം നടന്ന മുസ്ലിം വിരുദ്ധ ഡല്‍ഹി കലാപത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ പോലും ചുമത്താത്തവരാണ് തബ്ലീഗ് അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ ചാടിയെഴുന്നേറ്റ് വന്നത് എന്നത് ഏറെ വിരോധാഭാസമാണ്. ഒപ്പം, മര്‍ക്കസില്‍ സമ്മേളനം അവസാനിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റ് സമ്മേളനവും നടക്കുന്നുണ്ടായിരുന്നു. കെജ്രിവാള്‍ സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനം  നടക്കുന്നത് മാര്‍ച്ച് 23നാണ്. അതായത് ജനതാ കര്‍ഫ്യൂവിനും  ഡല്‍ഹിയില്‍ കെജ്രിവാള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ശേഷം. അതൊന്നും എവിടെയും വിഷയീഭവിച്ചിട്ടേ ഇല്ല.

മറ്റൊരു പ്രധാനപ്പെട്ട വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നാണ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ മലേഷ്യയില്‍ നിന്നും തായ്‌ലാന്റില്‍ നിന്നും വന്ന ചിലര്‍ കോവിഡ് ബാധിതരായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. പ്രസ്തുത വിദേശികള്‍ വഴി പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സമ്മേളനപ്രതിനിധികള്‍ക്ക് കോവിഡ് പകര്‍ന്നുവെന്നാണ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, വിദേശത്ത് നിന്ന് വന്നവരെ, വിമാനത്താവളത്തില്‍ നിന്ന് തന്നെ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലായിരുന്നു. ആളുകള്‍ കുടുന്ന സ്ഥലമാണ് നിസാമുദ്ദീന്‍ എന്നറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാറും ഡല്‍ഹി സര്‍ക്കാറും നിഷ്‌ക്രിയത്വം കാണിക്കുകയായിരുന്നുവെന്നത് വസ്തുതയാണ്. മാര്‍ച്ച് 31നാണ് എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും തബ്ലീഗ് ജമാഅത്തിന്റെ ഒത്തുകൂടലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് നല്‍കുന്നത്. എന്നാല്‍ മര്‍ക്കസിനെക്കുറിച്ച് നേരത്തെത്തന്നെ അറിഞ്ഞിട്ടും 50 ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചുകൂടാന്‍ പാടില്ലെന്ന നിയമം നിലനിന്നിട്ടും അത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉദാസീനത കാണിച്ചുവെന്നത് ഏറെ ഗൗരവതരം തന്നെ.

ചൈനയിലും അമേരിക്കയിലും ഇറ്റലിയിലും സ്‌പെയിനിലുമൊന്നും സംഹാരതാണ്ഡവമാടിയിട്ടും കൊറോണക്ക് മതത്തിന്റെ പരിവേഷം നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ തബ്ലീഗ് മര്‍ക്കസ് വഴി വന്നപ്പോള്‍ കൊറോണക്ക് മതപരിവേഷം നല്‍കപ്പെടുകയും വ്യാപകമായി ഒരു സമൂഹത്തെ പരിഹസിക്കുകയും ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ മുന്നോട്ട് വരുന്നത് ഏറെ ഖേദകരമാണ്. ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് ഇത്തരം കുപ്രചരണങ്ങള്‍ ഉണ്ടാവുന്നത് എന്ന ധാരണ ശരിയല്ല. കൃത്യമായ ആസൂത്രണത്തോടെ ഒരു വിഭാഗത്തെ അപരവത്കരിക്കാനുള്ള ഒരുപാട് നാളായുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം ഇതിനെയൊക്കെ കാണാന്‍. ഡല്‍ഹിയില്‍ യാത്രാസൗകര്യം തടസ്സപ്പെട്ട് കുടുങ്ങിയ അതിഥിതൊഴിലാളികളടക്കമുള്ള പതിനായിരക്കണക്കിനാളുകളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് മര്‍ക്കസിലുള്ളവരും എന്നോര്‍ത്താല്‍ കാര്യം ലളിതമാണ്. ആരും ബോധപൂര്‍വ്വം വൈറസ് പരത്താന്‍ ശ്രമിക്കുകയില്ല. പ്രത്യേകിച്ച് പ്രതിരോധത്തിന്റെ വലിയ മാതൃകകള്‍ പഠിപ്പിച്ചുതന്ന മുഹമ്മദ് നബിയുടെ അനുയായികള്‍ക്ക് അങ്ങനെയൊന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത്തരുണത്തില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന കാലത്ത് ഡല്‍ഹിയില്‍ ഇത്തരമൊരു സമ്മേളനം നടത്തിയത് ജമാഅത്ത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച തന്നെയാണെന്ന് എല്ലാവരും സമ്മതിക്കുന്നു. അപ്പോഴും, മറുഭാഗത്ത് ആയിരങ്ങള്‍ പങ്കെടുത്ത രാമനവമി ആഘോഷം കൊല്‍ക്കത്തയില്‍ ഗംഭീരമായി നടന്നതിനെ ചോദ്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ട് വരുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഒരു വിഭാഗത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം നിയമവും പോലീസുമെല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ ചാനലുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൈപ്പിഴയാണെന്നും അറിയാതെ വന്നുപോയതുമാണെന്ന ന്യായീകരണങ്ങള്‍ വിശ്വസിക്കാന്‍ നമുക്ക്  പ്രയാസമുണ്ട്. ഒരുപാട് നാളുകളായി തുടര്‍ന്നുവരുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമായിത്തന്നെ വേണം ഇതിനെയൊക്കെ കാണാന്‍.

അബ്ദുല്ലത്തീഫ് പാലത്തുങ്കര

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : വൈറസിലും മതം തിരയുന്നവര്‍
വൈറസിലും മതം തിരയുന്നവര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZvDg8tpMSMcdFKZbYpnO_rYnlOa3pUjFOUJwnxlfIQjp0rXzfd9xJURupNKAD4XD5sxDQU8KWW23ODMghNf95_bA2mgkWnHdDkgDFyq3ApQwGQtQkwMwp-eWymYsitUux1HK3_jUmXgNF/s640/unnamed.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZvDg8tpMSMcdFKZbYpnO_rYnlOa3pUjFOUJwnxlfIQjp0rXzfd9xJURupNKAD4XD5sxDQU8KWW23ODMghNf95_bA2mgkWnHdDkgDFyq3ApQwGQtQkwMwp-eWymYsitUux1HK3_jUmXgNF/s72-c/unnamed.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/04/blog-post_5.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/04/blog-post_5.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content