കോവിഡ് 19 എന്ന മഹാമാരി ലോകത്താകമാനം പിടിച്ച് കുലുക്കിയിരിക്കുകയാണ്. സാമ്രാജ്യത്വശക്തികളും വ്യാപാര രാജക്കന്മാരും അതിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ ചീട്ടുകൊട്ടാരം പൊലെ തകരുന്ന കാഴ്ച്ചയാണ് ലോകം കണ്ട് കൊണ്ടിരിക്കുന്നത്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ അതിനിർണായകമായ തീരുമാനങ്ങൾ കൈകൊണ്ടിരിക്കുകയാണ്. ഇറ്റലിയും ചൈനയും ഇത്തരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാത്തതാണ് ഈ രോഗം ഇത്രമേൽ ഭയാനകമാവാൻ മുഖ്യകാരണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൈകൊണ്ട ലോക്ക് ഡൗൺ ഏറെ പ്രശംസനീയമാണെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു.
കോവിഡിൽ ലോകം പകച്ച് നിൽക്കുമ്പോഴും സധൈര്യം ,ഫലപ്രദമായി പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളുണ്ട്.ഏഷ്യയിലെ കൊച്ചു രാജ്യങ്ങൾ. ഇപ്പോൾ കേരളത്തിൽ നമ്മൾ സ്വീകരിച്ച നടപടികൾക്ക് സമാനമായതും അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുകയും ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ രാഷ്ട്രങ്ങളുടെ നിലപാടുകൾ ഇങ്ങനെയാണ്. ദക്ഷിണ കൊറിയ: ചൈന കഴിഞ്ഞാൽ കോവിഡ് പടർന്ന് പന്തലിച്ചേക്കുമെന്ന് ലോകം കണക്ക് കൂട്ടിയ രാജ്യം. മുമ്പ് സാർസ് കോറോണ രോഗം സ്ഥിരീകരിച്ച ഇടം. പക്ഷേ ഇന്ന് ദക്ഷിണ കൊറിയയിൽ കോവിഡ് 19 ഏറെക്കുറെ നിയന്ത്രണ വിധേയമാണ്. രോഗം എത്തും മുമ്പേ പ്രതിരോധം തയ്യാറാക്കി, മെഡികിറ്റുകളുടെ ഉത്പാദനം തുടങ്ങി, ടെലിഫോൺ ബൂത്തിൻ്റെ മാത്യകയിൽ പരിശോധന ബുത്തുകൾ സ്ഥാപിച്ചു. മണിക്കൂറുകൾക്കകം ഫലം ലഭിച്ചു. യാത്ര നിയന്ത്രണമേർപ്പെടുത്തി വിദേശികളെ വിലക്കി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ഇല്ല. സിംഗപ്പൂർ ചൈനയിൽ രോഗം സ്ഥിരീകരിച്ച ജനുവരിയിൽ തന്നെ പ്രത്യേക ടാസ്ക്ക്ഫോയ്സിനെ നിയോഗിച്ചു. രോഗലക്ഷണമുള്ളവരെ തേടി കണ്ടെത്തി പരിശോധിച്ചു. ഏപ്രിൽ 3 മുതൽ ഒരു മാസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജപ്പാൻ: ടോക്കിയോ നഗരത്തിൽ മാത്രം ദിവസം 6000 സാമ്പിൾ പരിശോധിച്ചു. ലോക്ക് ഡൗൺ ഇല്ലാതെ തന്നെ ജനങ്ങൾ കടകൾ അടച്ചു .വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടി. ഇത്തരം രാജ്യങ്ങളെല്ലാം വലിയ സന്ദേശങ്ങളാണ് നമുക്ക് നൽകുന്നത്.രാഷ്ടീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള മാരത്തോണുകളൾക്കിടയിൽ രാജ്യത്തിൻ്റെ നിലനിൽപ്പിനെക്കുറിച്ച് അൽപ്പം ചിന്തിക്കണം.
ഇന്ത്യ ഇപ്പോൾ നടപ്പിലാക്കിയിക്കുന്ന നിയന്ത്രണങ്ങൾ ഏറെ പ്രശംസനീയം തന്നെയാണ് .എന്നാൽ ഇറ്റലിയിലും ചൈനയിലും രോഗം സ്ഥിരീകരിച്ച ഉടനടി തന്നെ ഇന്ത്യയും ഇത്തരം സാംക്രമിക രോഗങ്ങളുടെ ദൂരവ്യാപകമായ പ്രത്യാകാതങ്ങൾ മനസ്സിലാക്കി തീരുമാനങ്ങൾ കൈകൊള്ളേണ്ടിയിരുന്നു. എങ്കിൽ ഇത്രമേൽ കൈവിട്ടു പോകുന്ന ഒരു സാഹചര്യം നമ്മുടെ രാജ്യത്ത് സംഭവിക്കില്ലായിരുന്നു.CAA, NRC എന്നിവയുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന വ്യഗ്രതയിൽ ലോകം നേരിടുന്ന മഹാമാരി തിരിച്ചറിഞ്ഞത് സ്വന്തം വാതിലിൽ മുട്ടിയപ്പോയാണ്. കോവിഡ് ഇന്ത്യയിൽ പടർന്ന് പിടിച്ചാൽ വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചൈനയിലെ വിദഗ്ധരും മുൻ RBi ഗവർണ്ണർ രഘുറാംരാജനുമെല്ലും സർക്കാറിന് മുന്നറിയിപ്പ് നൽകിയതാണ് . ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഉയർന്ന ജനസാന്ദ്രത രോഗ നിയന്തണത്തിൻ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ബോംബെയിലെ ധാരാവിയെല്ലാം അതിൻ്റെ മകുടോദാഹരണമാണ്. ലോക രാഷ്ട്ര തലവന്മാർ കോവിഡിനെതിരേ ആരോഗ്യ സംരക്ഷണ പാക്കേജുകളും സാമ്പത്തിക സഹായവും തങ്ങളുടെ രാജ്യത്ത് പ്രഖ്യാപിക്കുമ്പോൾ മോദി ഒരോ ലൈവിലും പ്രത്യക്ഷപ്പെട്ട് തികഞ്ഞ അസംബന്ധങ്ങൾ വിളമ്പുകയാണ്. ആദ്യ ലൈവിൽ വരുന്നതിന് മുമ്പ് ജനങ്ങൾ പരിഭ്രാന്തരായിരുന്നു. കാരണം ടിയാൻ നോട്ട് നിരോധനവും മറ്റ് വികൃതികളുമെല്ലാം വേദിയാക്കിയത് ഇത്തരം അപ്രതീക്ഷിതമായ വേളകളിലായിരുന്നു. എന്നാൽ തലച്ചോറുള്ളവരെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു നിർദേശവുമായാണ് ടിയാൻ എത്തിയത്.കോറോണ വൈറസ് ഇല്ലാതാക്കാൻ രാജ്യത്തെ മുഴുവൻ ജനങ്ങളും പ്ലേറ്റുകൾ കൊട്ടി ശബ്ദതരംഗം സൃഷ്ടിക്കണം എന്നായിരുന്നു നിർദേശം. കാള പെറ്റെന്ന് കേൾക്കു മ്പോൾ കയറെടുക്കുന്ന ഭക്തന്മാർ സാമൂഹിക അകലം പാലിക്കേണ്ട വേളയിലും സമരാവേശത്തിൻ്റെ ആർജ്ജവത്തിൽ നഗരമദ്ധ്യത്തിലിറങ്ങി. ഈ വിഢിതരത്തിന് മുന്നിൽ കോറോണ നാണിച്ചു സ്ഥലം കാലിയാക്കിയെന്നാണ് ജനം ടീവി പറയുന്നത്. പ്രധാനമന്ത്രിയിൽ നിന്ന് പറ്റിയ അമളിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ തൻ്റെ വിവര കേടുകൊണ്ടാണെന്ന് വീണ്ടും തെളിച്ചിരിക്കുകയാണ് രണ്ടാം ലൈവ്. രാജ്യത്തെ ജനങ്ങളെല്ലാം തീ കത്തിക്കണെമെന്നാണ് രണ്ടാം ആഹ്വാനം. പ്രത്യക്ഷിച്ചത് പോലെ സംഭവിച്ചു .സംഘ മിത്രങ്ങൾ രാജ്യത്തിൻ്റെ തെരുവിൽ കൂട്ടം കൂട്ടമായി ഇറങ്ങി . രാജസ്ഥാനിലെ ജയ്പ്പൂരിൽ ബിൽഡിംഗിന് തീ പിടിച്ചു.മഹാരാഷ്ട്രയിൽ സോളോപ്പൂർ എയർപ്പോർട്ടിന് തീ പിടിച്ചു. പല വീടുകളും ഇവർ കത്തിച്ചും കാണും. എന്തായാലും ഫയർഫോയ്സിന് പിടിപ്പതു പണിയായി. സ്വയം കോമാളിയാകുന്ന പ്രധാനമന്ത്രിയുടെ രാജ്യത്ത് ജീവിക്കാനും ഒരു യോഗം വേണം. എനിയൊന്തൊക്കെ ടാസ്ക്കുകൾ നാം മറികടക്കേണ്ടി വരും. തമ്പുരാനറിയാം.
കേരളം ലോകരാജ്യങ്ങൾക്ക് തന്നെ മാത്യകയാകുന്ന ആരോഗ്യ സംഭാവനകളാണ് നൽകി കൊണ്ടിരിക്കുന്നത്. ആരോഗ്യ സംവിധാനങ്ങളുടെയും പ്രതിരോധങ്ങളുടെയും മേഖലയിൽ മികച്ച് നിൽക്കുമ്പോഴും സാമുഹിക നിയന്ത്രണങ്ങളിൽ ഒരു പടി കൂടി മികച്ച് നിന്നിരുന്നെങ്കിൽ കാസർഗോഡും കണ്ണൂരും ഒന്നും ഈ ദയനീയ സാഹചര്യം സംഭവിക്കില്ലായിരുന്നു. റെയിൽവേ, വ്യേമ ഗതാഗതം കോവിഡ് പ്രചാരത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിൽ ഈ സംസ്ഥാനത്തിൽ ഇത്ര രോഗികൾ ഉണ്ടാവില്ലായിരുന്നു. ടീച്ചറമ്മയെ ലോകരോഗ്യ സംഘടനയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാൻ സൈബർ പോരാളികൾ തലകുത്തി പരിശ്രമിക്കുമ്പോൾ അൽപ്പം ബുദ്ധിപരമായ സമീപനം സ്വീകരിച്ചിരുന്നെങ്കിൽ ടീച്ചറമ്മക്ക് തന്നെ ഒരു പൊൻതൂവലാകുമായിരുന്നു. മറ്റൊരു ഭാഗത്ത് ദിനേന പിണറായി വിജയൻ നടത്തുന്ന പത്ര സമ്മേളനങ്ങൾ മലയാളിക്ക് ദഹിക്കാതയായി കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ നിലനിർത്തേണ്ട സാമൂഹിക അച്ചടക്കങ്ങൾ പറയുന്നതും രോഗ, മരണ കണക്കുകൾ പറയുന്നതും സമ്മതിക്കാം. എന്നാൽ വീട്ടിൽ ഭാര്യയെ സഹായിക്കണമെന്നും മൃഗങ്ങൾക്ക് ജലം നൽകണമെന്നുമെല്ലാം വാർത്താ സമ്മേളനത്തിൽ പറയുന്നത് ഒരു പ്രഹസനമല്ലേയെന്ന് ഇടതന്മാർക്ക് വരെ തോന്നി തുടങ്ങിയിട്ടുണ്ട് . എന്നാൽ സൈബർ പോരാളികളുടെ വല്ലൊത്തൊരു മനുഷ്യൻ, എന്തൊരു കരുതൽ എന്നൊക്കെ പൊക്കിയെടിക്കുന്നതിലൂടെ അവർ സ്വയം അവഹേളിതരവുകയാണെന്ന് ഇനിയെങ്കിലും അവർ തിരിച്ചെറിയണം. ആരോഗ്യ പ്രവർത്തനവും ജാഗ്രതാ നിർദേശവുമെല്ലാം നല്ലതിനു തന്നെയാണ്. പക്ഷേ (അപ്പുകുട്ടനോട് പറഞ്ഞത് പോലെ ഓവാറാക്കി ചളമാക്കരുത്)
അബൂത്വാഹിര്‍ കൊടുവള്ളി

COMMENTS