കമ്പ്യൂട്ടർ ഫയലുകളെ നശിപ്പിക്കുന്ന വൈറസുകൾക്കെതിരായ പ്രതിരോധം ജോലിയുടെ ഭാഗമാണെങ്കിലും മനുഷ്യശരീരത്തെ യും വിശിഷ്യ ശ്വാസകോശത്തേയും ആക്രമിച്ചു കീഴടക്കുന്ന ഒരു വൈറസ് മൂലം ഇങ്ങനെ അടച്ചുപൂട്ടി ഇരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഒരു പെൻഡുലത്തിലെ സൂചിക കണക്കേ യാന്ത്രികമായി നീങ്ങിക്കൊണ്ടിരിക്കുന്ന ജീവിതത്തിന് ഒരു വൈറസ് മൂലം സഡൻ ബ്രേക്കിടേണ്ടിവന്നത് വളരെ പെട്ടെന്നാണ്.
ഹൈദരാബാദിൽ കൊറോണയുടെ ആഘാതം ആദ്യം അനുഭവപ്പെടുന്നത് കോർപ്പറേറ്റ് കമ്പനികളിൽ ആണ്. പൊതുസമൂഹം വളരെ വൈകിയാണ് ഈ മഹാമാരിയോട് പ്രതികരിച്ചത്. മൈൻഡ് സ്പേസ് ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചു എന്നും ഐ ടി പാർക്ക് മുഴുവനായി ഒഴിപ്പിച്ചു എന്നുമുള്ള വാർത്തയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് പലതും നിയന്ത്രിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്തു.
ഹസ്തദാനം ഒഴിവാക്കുക, ആളുകൾ കൂടുന്ന തരത്തിലുള്ള യോഗങ്ങൾ വേണ്ടെന്ന് വയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അലോസരമായി തോന്നിയില്ലെങ്കിലും വൈറസിനെ ചെറുക്കാനായി ഭക്ഷണക്രമത്തിൽ കൂടി മാറ്റം വന്നതോടെ ഒരു കാര്യം തീർച്ചയായി. സാര്സ്, ആന്ത്രാക്സ്, എബോള തുടങ്ങി കേട്ടുപരിചയിച്ച വൈറസുകളുടെ ശ്രേണിയിലേക്ക് ചേർക്കാൻ പറ്റുന്ന തരത്തിലുള്ള ലാഘവം കൊറോണയ്ക്കില്ല. ഓഫീസ് സമയം നിർബന്ധമായും ധരിക്കണമെന്ന നിർദ്ദേശത്തോടെ മാനേജർ നൽകിയ മാസ്ക്കും ലോകജനസംഖ്യയുടെ പകുതിയെ വരെ ഈ വൈറസ് പിടികൂടിയേക്കുമെന്ന് സുഹൃത്ത് നൽകിയ വാർത്തയും സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കി.ഇതിനെ തുടർന്ന് പലപ്പോഴും ഓഫീസ് സെക്യൂരിറ്റിക്ക് മുന്നിൽ ശരീരോഷ്മാവ് പരിശോധിച്ച് 37 സെൽഷ്യസ് ഡിഗ്രി ഇല്ല എന്ന് ഉറപ്പാക്കേണ്ടി വന്നു.
താമസസ്ഥലത്തേക്കു ഡ്രോപ്പ് ചെയ്യുന്ന വണ്ടിയുടെ ഡ്രൈവർ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നയാളാണ് എന്ന വസ്തുത കൂടുതൽ അലട്ടാൻ തുടങ്ങി. അയാളോടൊപ്പം മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോഴെല്ലാം വല്ലാത്തൊരു ഭീതി അനുഭവപ്പെടുന്നുണ്ടായിരുന്നു.
ജനുവരി ആദ്യവാരത്തോടെ ചൈനയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയെങ്കിലും മാർച്ച് മാസത്തോടെ ആണ് കേരളം അടങ്ങുന്ന സംസ്ഥാനങ്ങൾ ഇതിൻറെ ഗൗരവം തിരിച്ചറിഞ്ഞ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. അപ്പോഴും ഹൈദരാബാദിലെ ജനജീവിതം തികച്ചും സാധാരണമായിരുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി മുഖം മൂടുന്ന മുസ്ലിം സ്ത്രീകളും നഗരത്തിലെ പൊടിപടലങ്ങളിൽ നിന്നും രക്ഷനേടാനായി മുഖം മറക്കുന്ന മറ്റുള്ളവരെയും ഒഴിച്ചുനിർത്തിയാൽ മുഖം ആവരണം കൊണ്ട് പൊതിയുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് ഈ നഗരം എത്തുന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ച കർഫ്യൂയോട് കൂടെയാണ്. കൊറോണ ക്കെതിരെ കേരളം കാണിക്കുന്ന ജാഗ്രതയുടെ പത്തിലൊന്നു പോലും ഇവിടെയില്ല എന്നതിന് ലോക് ഡോൺ പ്രഖ്യാപിച്ച ദിവസം തന്നെ അനുഭവപ്പെട്ട ട്രാഫിക് ബ്ലോക്ക് തന്നെ ഉദാഹരണം. ഈ
നിസ്സംഗ മനോഭാവത്തിന് വലിയ വില നൽകേണ്ടി വരും എന്ന തിരിച്ചറിവാണ് ഇനിയും നിസ്സഹകരണം തുടർന്നാൽ കാണുന്ന മുറയ്ക്ക് വെടിവെക്കാൻ ഉത്തരവിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി കെ.സി.ആറിന് അന്ത്യശാസനം നൽകേണ്ടി വന്നത്. വാക്കും പ്രവർത്തിയും തമ്മിൽ വലിയ അന്തരം കാത്തുസൂക്ഷിക്കാത്ത കെ.സി.ആറിനെ നല്ലപോലെ മനസ്സിലാക്കിയിട്ടാകണം പതുക്കെ ജനങ്ങൾ വീട്ടിലേക്ക് ഉൾവലിയാൻ തുടങ്ങി.
പള്ളികളിൽ അപ്പോഴും നിസ്കാരം മുറക്ക് നടന്നിരുന്നു.വീടുകളിൽ നിന്ന് അംഗസ്നാനം നടത്തിയിട്ട് വരാൻ ഒരു നിർദ്ദേശം ഇമാം നൽകിയിരുന്നു എന്ന് മാത്രം. കൊറോണ വിജനമാക്കിയ തെരുവുകളിലൂടെ ഒരുദിവസം ഒരാവശ്യത്തിന് പോകേണ്ടിവന്നു. പ്രളയം നക്കിത്തുടച്ച ബ്രിട്ടനെ നോക്കി പ്രളയത്തിന്റെ സൗന്ദര്യത്തെ വർണ്ണിച്ച് കവിത എഴുതിയ ലോറൻസിനെ പോലെ ആശാവഹമായി ഈ നഗരത്തെക്കുറിച്ച് എഴുതാനാവില്ല കാരണം കേരളത്തിലെ സാമൂഹിക അന്തരീക്ഷം പകർന്നു നൽകുന്ന സുരക്ഷിതത്വത്തിൽ നിന്ന് ഞങ്ങൾ വളരെ അകലെയാണ് ഭൂമി വിശാലമായിരിക്കെ എനിക്ക് അത് ഇടുങ്ങിയത് ആയി അനുഭവപ്പെട്ടു എന്ന അറബിക് പദപ്രയോഗമാണ് ഈ ജീവിതത്തിനോട് ഏറ്റവും ചേരുന്നത്.
ഫൈസല്‍ കെ. വൈ

COMMENTS