ബറാഅത്ത് അനുഗ്രഹങ്ങളുടെ പുണ്യ രാവ്

SHARE:

ആത്മാവിൻ്റെ പരിശുദ്ധിക്കും പരിപോഷണത്തിനും പ്രാധാന്യം നൽകുന്ന വിശുദ്ധമാസങ്ങളിൽ അഗ്രിമ സ്ഥാനത്ത് നിൽക്കുന്ന ശഅബാൻ മാസത്തിലെ അനുഗ്രഹീതരാവാണ് ശഅബാൻ പതിനഞ്ചാം രാവ് അഥവാ ബറാഅത്ത് രാവ്.ലൈലതുൽ മുബാറകത്ത്, ലൈലത്തുൽ ഹയാത്ത്, ലൈലത്തുൽ ഖിസ്മതി വതഖ്ദീർ എന്നിങ്ങനെ ഒട്ടനവധി പേരുകളുണ്ടെങ്കിലും ബറാഅത്ത് രാവ് എന്നാണ് പൊതുവേ ഈ രാവ് അറിയപ്പെടുന്നത്. മോചനം എന്നാണ് ബറാഅത്ത് എന്ന അറബി പദത്തിൻ്റെ അർത്ഥം. ആ രാത്രി നരകശിക്ഷക്ക് അർഹരായ അനേകം പേരെ അല്ലാഹു മോചിപ്പിക്കുമെന്നത് കൊണ്ടാണ് ആ പേര് പറയാൻ കാരണം. വാനലോകത്തിൻ്റെ കവാടങ്ങളും റഹ്മത്തിൻ്റെ വാതിലുകളും തുറക്കപ്പെടുന്ന ഈ രാവിൽ കളങ്കരഹിത ഹൃദയങ്ങളുള്ളവർക്കെല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും.

അനുഗ്രഹീതമായ ഈ രാവിൻ്റെ മാഹാത്മ്യം നിരവധി ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അത്വാ ഉബ്നു യാസിർ (റ)ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ലൈലത്തുൽ ഖദ്റിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ രാത്രി ശഅബാൻ പകുതിയുടെ രാവാണ്. അബൂഹുറൈറ നിവേദനം ചെയ്ത ഒരു ഹദീസിൽ നബി (സ) പറയുന്നു: ശഅബാൻ പകുതിയുടെ രാത്രിയിൽ എൻ്റെയടുത്തേക്ക് ജിബ്രീൽ വരികയും നബിയെ ഈ രാവിൽ ആകാശവാതിലുകളും റഹ്മത്തിൻ്റെ കവാടങ്ങളും തുറക്കപ്പെടും. അതിനാൽ അങ്ങ് എഴുന്നേൽക്കുക നിസ്ക്കരിക്കുക. ആകാശത്തേക്ക് മുഖവും കൈകളും ഉയർത്തുക എന്നു പറയുകയും ചെയ്തു .ഞാൻ ചോദിച്ചു: ജിബ്രീലെ ഇത് ഏത് രാത്രിയാണ്. ജിബ്രീൽ പറഞ്ഞു: ഈ രാത്രി മുന്നൂർ റഹ്മത്തിൻ്റെ വാതിലുകൾ തുറക്കപ്പെടും. ശിർക്ക് ചെയ്തവൻ, സിഹ്ർ ചെയ്യുന്നവർ, ജോത്സ്യൻ, മദ്യപാനി, വ്യഭിചാരി, പലിശ വാങ്ങുന്നവൻ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ, കുടുംബ ബന്ധം വിച്ഛേദിക്കുന്നൻ, ഏഷണിക്കാരൻ തുടങ്ങിയവർ ഒഴികെ എല്ലാവർക്കും അല്ലാഹു പൊറുത്ത് കൊടുക്കും.ഉടനെ നബി തങ്ങൾ പുറത്തേക്ക് വരികയും നിസ്ക്കാരം നിർവഹിച്ച് കരയുകയും ചെയ്തു. നെറികേടുകളിൽ അഭിരമിക്കുന്നവർക്കൊഴികെ എല്ലാവർക്കും നാഥൻ പൊറുത്ത് കൊടുക്കുമെന്നാണ് ഉപര്യുക്ത ഹദീസിൽ നിന്ന് വ്യക്തമാവുന്നത്.

കരുവാൻ തുരുമ്പകറ്റി ഉല ഇരുമ്പിനെ ശുദ്ധീകരിക്കുന്നത് പോലെ നമ്മുടെ ഹൃദയാന്തരങ്ങളിൽ കുടികൊള്ളുന്ന അഹങ്കാരത്തിൻ്റെയും തൻ പോരിമയുടെയും വിഷബീജങ്ങളെയെല്ലാം നശിപ്പിച്ച് കൊണ്ടാവണം നാം റമളാനിലേക്ക് മുന്നൊരുക്കം നടത്തുന്നത്.

ഖുർആൻ 44 അധ്യായത്തിലെ 3ാം സൂക്തത്തിൽ പരാമർശിക്കുന്ന അനുഗ്രഹീതരാവ് (ലൈലത്തുൽ മുബാറക്) കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ബറാഅത്ത് രാവാണെന്ന് നിരവധി മുഫസ്സീരിങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
ഇബ്നുതൈമിയ പോലും ഈ രാവിൻ്റെ മഹത്വം അംഗീകരിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. 'ഇഖ്തിളാഉ സിറാത്തുൽ മുസ്തക്കീം' എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിൻ്റെ ഫതാവയിലും (ഫതാവ ഇബ്നു തൈമിയ്യ 2380) ഇതു സംബന്ധമായി കാണാം.
വിധി നിർണ്ണയത്തിൻ്റെ രാവ് കൂടിയാണ് ബറാഅത് രാവ്. നബി (സ്വ) പറയുന്നു. ശഅബാൻ പകുതിയുടെ രാത്രിയിൽ ഒരു വർഷത്തെ കാര്യങ്ങൾ തീരുമാനിക്കപ്പെടും. ശഅബാൻ പകുതിയുടെ രാവായാൽ ആ വർഷം മരിപ്പിക്കാൻ ഉദ്ദേശിച്ച മുഴുവൻ ആളുകളെയും മലകുൽ മൗത് അസ്റാഈലിന് അറിയിച്ചു കൊടുക്കുന്നതും ഈ രാവിൻ്റെ പ്രത്യേകതയായി നബി (സ്വ ) യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതും ഇതിനോട് ചേർത്ത് വായിക്കാം.
പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും വിശിഷ്ഠമായ സമയങ്ങളിലൊന്ന് കൂടിയാണ് ബറാഅത്ത് രാവ്. ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. അഞ്ച് രാവുകളിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച രാവ് ,റജബ് ഒന്നാം രാവ്, ലൈലതുൽ ഖദ്ർ, പെരുന്നാൾ രാവ്, ബറാഅത് രാവ് എന്നിവയാണത്.
ആഇശ (റ) പറയുന്നു: ഒരു രാത്രിയില്‍ തിരുനബിﷺയെ കാണാതായപ്പോള്‍ ഞാന്‍ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്‍ത്തി പ്രാര്‍ത്ഥിച്ച് നില്‍ക്കുകയായായിരുന്നു. എന്നോട് അവിടുന്ന് (ﷺ)ചോദിച്ചു.
അല്ലാഹു ﷻ നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ..? ഞാന്‍ പറഞ്ഞു. താങ്കള്‍ (ﷺ) മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന്‍ ഊഹിച്ചത്. അപ്പോള്‍ തിരുനബിﷺ പറഞ്ഞു. ശഅ്ബാൻ 15ന് അല്ലാഹു ﷻ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്...
(അഹ്മദ് (റ), തുര്‍മുദി (റ), ഇബ്‌നു മാജ)
ബറാഅത്ത് രാവിൽ ഇശാ _ മഗ് രിബിനിടയിൽ മൂന്ന് തവണയാസീൻ ഓതൽ വളരെ പുണ്യമുള്ള ഒരു കർമ്മമാണ്.
ഒന്നാമത്തെ യാസീന്‍ ആയുസില്‍ ബറക്കത്ത് ലഭിക്കാനും, രണ്ടാമത്തേത് റിസ്ഖില്‍ ബറക്കത്ത് കിട്ടുവാനും, മൂന്നാമത്തേത് അന്ത്യം നന്നാകാന്‍ വേണ്ടിയുമാണ്.
(ഇത്ഹാഫ് 3:427)
ശഅബാൻ പതിനഞ്ചിൻ്റെ പകൽ നോമ്പനുഷ്ഠിക്കൽ പ്രത്യേകം സുന്നത്തുണ്ട്. ശഅബാന്‍ പതിനഞ്ചിന്റെ പകല്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഇമാം റംലി(റ) ഫതാവയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
നബിﷺപറഞ്ഞു. ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുക അതിന്റെ പകലില്‍ നിങ്ങൾ നോമ്പനുഷ്ടിക്കുകയും ചെയ്യുക.

റജബ് റമളാൻ എന്നീ പ്രധാന മാസങ്ങൾക്കിടയിൽ ജനങ്ങൾ ഏറെ അശ്രദ്ധരാവുന്ന മാസമാണ് ശഅബാൻ. പ്രവാചകർ സ്വന്തം മാസമെന്ന് പരിചയപ്പെടുത്തിയ മാസമാണ് ഇതെന്നതും പ്രത്യേകം പ്രസ്താവ്യമാണ്.
സങ്കുചിതമായ സാഹചര്യങ്ങളിലൂടെ ലോകം കടന്നു പോവുന്ന വേളയിൽ മനുഷ്യരാശിയെ പ്രതിസന്ധിയിലാക്കുന്ന സാംക്രമിക വൈറസിൽ നിന്ന് മുക്തി നേടാൻ പ്രാർത്ഥനക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന ഈ രാവ് നമുക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താം. അതോടൊപ്പം വിളിപ്പാടകലെയുള്ള വിശുദ്ധ റമളാനിലേക്ക് മാനസികമായി മുന്നൊരുക്കവും നടത്താം.


എൻ എം ഫായിസ് എളേറ്റിൽ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ബറാഅത്ത് അനുഗ്രഹങ്ങളുടെ പുണ്യ രാവ്
ബറാഅത്ത് അനുഗ്രഹങ്ങളുടെ പുണ്യ രാവ്
https://miro.medium.com/max/768/1*PCTtzrEhu08t9970jBAKsQ.jpeg
Al Ihsan Online Magazine
https://www.alihsanonweb.in/2020/04/blog-post_8.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/04/blog-post_8.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content