മോദിയുടെ ഒൻപതു മണി നാടകവും വസ്തുതകളും

SHARE:

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള പ്രധാന മന്ത്രിയുടെ മൂന്നാമത് ജനങ്ങളോടുള്ള അഭിസംബോധനയും കഴിഞ്ഞിരിക്കുന്നു. പ്രതീക്ഷിച്ചത് പോലെ രാജ്യം നേരിടുന്ന ഭീതിയെ കുറിച്ചുള്ള ഗൗരവതരമായ സംസാരങ്ങൾ ഒന്നും കടന്നു വരാതെ വെറുമൊരു ഒൻപത് മിനിറ്റ്, വിളക്ക് തെളിയിക്കാനുള്ള നിർദേശവും കഴിഞ്ഞ ആഴ്ചത്തെ പാത്രം കൊട്ടലിന്റെ സ്തുതി പാടലുകളും മാത്രം ഉൾകൊള്ളുന്നതായിരുന്നു പ്രധാന മന്ത്രിയുടെ പതിനൊന്ന് മിനിറ്റ് സംസാരം. സമാനമായ രീതിയിൽ അതേ സമയത്തു തന്നെ മറ്റു പല രാഷ്ട്രങ്ങളുടെ പ്രധാന മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ച വിഷയങ്ങൾ മാത്രം കണ്ടാൽ മനസ്സിലാക്കാം എത്ര മാത്രം പരിതാപകരമാണ് നമ്മുടെ രാഷ്ട്രീയ സാഹര്യം എന്ന്. കഴിഞ്ഞ തവണത്തെ പ്രധാന മന്ത്രിയുടെ സന്ദേശത്തിൽ പറഞ്ഞ, പാത്രങ്ങൾ കൂട്ടിയിടിച്ച് ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അറിയിക്കാനുള്ള നിർദേശം സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ടും മറ്റും പ്രബുദ്ധരായ ജനസമൂഹം തോൽപിച്ചത് പോലെ തന്നെ ഇത്തവണ ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിറ്റ് നേരം വീട്ടിലെ ലൈറ്റുകൾ അണച്ച് ടോർച്ചുകളും വിളക്കുകളും തെളിയിക്കാനുള്ള നിർദേശങ്ങളും ജനങ്ങൾ ലംഘിക്കുമെന്നത് തീർച്ചയാണ്. അപ്പോഴും ഇൗ ഒൻപതു മണിയുടെയും ഒൻപതു മിനിറ്റിന്റെയും വിളക്കിന്റെയും പിന്നിൽ മറ്റു പല അജണ്ടകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് രാഷ്ട്രീയ പ്രമുഖർ വിലയിരുത്തുന്നു. കഴിഞ്ഞ തവണ പാത്രം കൊട്ടാനുള്ള നിർദേശം ഏറ്റെടുത്ത് പാത്രം കൊട്ടുന്നതിനിടെ ശക്തമായ സാമൂഹിക അകലം പാലിക്കണം എന്ന ഉത്തരവ് നിലനിൽക്കെ തന്നെ, കൂട്ടം കൂട്ടമായി അത്തരം പ്രകടനങ്ങൾ അരങ്ങേറി എന്ന വൈരുധ്യം ഉണ്ടായിരിക്കെയാണ് പ്രധാന മന്ത്രിയുടെ പുതിയ നിർദേശവും എന്നത് ആശങ്കാ ജനകമാണ്. പ്രധാന മന്ത്രിയുടെ പുതിയ സന്ദേശത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു കാര്യം ഒൻപത് എന്ന ഘടകമാണ്. ലോക് ഡൗണിന്റെ ഒൻപതാം ദിവസം, ഞായറാഴ്ച രാത്രി ഒൻപതു മണി, ഒൻപതു മിനിറ്റ് ഇങ്ങനെ പലതും. ഇത്തരത്തിൽ ഒരേ സമയം എല്ലാവരും വീടിന് പുറത്തും ബാൽക്കണിയിലുമായി വിളക്ക് തെളിച്ച് നിൽക്കുമ്പോൾ തങ്ങൾ തനിച്ചല്ല എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കാൻ സഹായിക്കും എന്നാണ് പ്രധാന മന്ത്രിയുടെ ന്യായം. അതേസമയം ഇറ്റലിയിലും ഇത്തരത്തിൽ ഒറ്റപ്പെടൽ ഒഴിവാക്കാൻ എല്ലാവരും വിളക്ക് തെളിച്ച് നിന്ന സംഭവം ഉണ്ടുതാനും. അവിടെയൊന്നും കാണാത്ത ഒരു ഒൻപതു മിനിറ്റിന്റെ കണക്ക് എവിടെ നിന്ന് മോഡിജിക്ക്‌ കിട്ടി എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഒൻപതു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ അരങ്ങേറുന്ന ചൈത്ര നവരാത്രിയുടെ പ്രതീകമായി ആവാമിതെന്നും ഹിന്ദു മിത്തോളജിയിൽ ഏറെ പ്രാധാന്യമുള്ള എണ്ണമാണ് ഒൻപത് എന്നുമാണ് പലരും വിലയിരുത്തുന്നത്. ഹിന്ദു മത വിശ്വാസ പ്രകാരം ശിവന് ദീപം കൊളുത്തി ആരാധിക്കുന്ന ഒരു ചടങ്ങാണ് മഹാ മൃത്യുഞ്ജയ ഹോമം. മരണഭയം, രോഗം തുടങ്ങിയ ഏതെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഉണ്ടായാൽ രാത്രിയിൽ മൃത്യുഞ്ജയ ഹോമം ചെയ്യുന്ന രീതി നിലവിലുണ്ട്. അതിലേക്കുള്ള സൂചന കൂടിയാവാം ഈ വിളക്ക് തെളിക്കൽ എന്നും വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ തലവൻ ഡോ. കെ. കെ അഗർവാൾ പ്രധാന മന്ത്രിയുടെ നിർദേശത്തിന് സയൻസിന്റെ പിൻബലം നൽകി പരിഹസിക്കുന്നുണ്ട്. യോഗ വസിഷ്ഠ അടിസ്ഥാനപ്പെടുത്തിയാണ് മോദി ഇത് നിർദേശിച്ചുട്ടുള്ളതെന്നും നമ്മുടെ ശരീരത്തിലെ ACE 2 റസിപ്റ്ററുകൾക്ക് സുഖം നൽകാൻ ഉതകുന്ന ഒത്തൊരുമ ബോധം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നുമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം തുടർന്നു പറയുന്നു: "ACE 2 റസിപ്റ്ററുകൾ കൊറോണ വൈറസുമായി നേരെ ബന്ധപ്പെടില്ലെന്നത് നമ്മുടെ അനുമാനം മാത്രമാണെങ്കിലും ഇൗ പ്രക്രിയയിലൂടെ നമുക്ക് ആ ഒത്തൊരുമ ബോധം അനുമാനത്തിൽ നിന്ന് മാറി ഉറപ്പിക്കാൻ സാധിക്കും. അതുകൊണ്ട് എല്ലാവരും മോദി ജിയുടെ നിർദേശം കൃത്യമായി പാലിക്കുക". ഗവൺമെന്റിന്റെ ഒരു ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആദ്യം അഗർവാളിന്റെ ഇൗ വീഡിയോ ഷെയർ ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് പരിഹാസമാണ് എന്ന് തിരിച്ചറിഞ്ഞതോടെ പിൻവലിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മോദിയുടെ ഇൗ നിർദേശത്തിന് പിന്നിൽ ഉപര്യുക്ത ലക്ഷ്യമല്ലാതെ ശാസ്ത്രീയ പരമോ മറ്റോ ആയ ഒരു ലക്ഷ്യവും കാണാൻ കഴിയില്ല.
ലോക് ഡൗണിന് ശേഷം മൂന്നാമത് തവണയാണ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത തെങ്കിലും അവയിൽ ഒന്നിൽ പോലും രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യ അവസ്ഥയെ കുറിച്ചുള്ള ഒരൽപം പരാമർശം പോലും ഉണ്ടായില്ല എന്നത് ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തിന്റെ ദയനീയമായ അവസ്ഥ തന്നെയാണ്. കഴിഞ്ഞ തവണത്തെ സംസാരത്തിൽ മുൻ ആഴ്ചയിൽ ജനത കർഫ്യൂ ദിനത്തിൽ നടന്ന പ്ലേറ്റ് കൊട്ടുന്നതിനെ പറ്റി അദ്ദേഹം വാചാലമായിരുന്നു. മറ്റു രാഷ്ട്രങ്ങൾക്ക് നമ്മുടെ ഇൗ രീതി മാതൃകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. സത്യത്തിൽ അതിനും മുമ്പേ ഇറ്റലിയിലും സ്പെയിനിലും ഇതേ രീതിയിൽ അഭിനന്ദന പ്രകടനങ്ങൾ നടന്നിരുന്നു എന്നതാണ് വസ്തുത. രാജ്യം ഇത്ര സങ്കീർണമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോഴും ഇത്തരം നാടകങ്ങൾ കളിക്കുന്ന മോദിയുടെ നിർദേശം പ്രബുദ്ധരായ ബഹു ഭൂരിപക്ഷം ജനങ്ങളും പുച്ഛിച്ചു തള്ളുക മാത്രമാണ്. പ്രത്യേകിച്ച് ആരോഗ്യ രംഗത്തെ കുറവുകൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ പോലും പ്രതിഷേധങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഫല പ്രദമായ ഒന്നും ചെയ്യാതെ വെറും ഞായറാഴ്ച ദിവസത്തെ നമ്മുടെ ഇൗ നാടകം കളി കൊണ്ട് മാത്രം എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്ന് പ്രധാന മന്ത്രി കരുതുന്നത്. പ്രോഗ്രസീവ് മെഡികോസ് ആൻഡ് സയൻസ് ഫോറത്തിന്റെ നാഷണൽ കൺവീനർ ഡോ. ഹർജിത് സിംഗ് ഭട്ടി മോദിയുടെ ഇൗ വീഡിയോക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. "വിദ്യാഭ്യാസമോ, കോറോണയുടെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ബോധമോ ഇല്ലാത്ത, ജനങ്ങളെ ഒരുമിച്ചു കൂട്ടി ഈ സമയത്തും പല ആഘോഷങ്ങളും നടത്താൻ പറയുന്ന ഒരു 'ഷോ മാൻ' പ്രധാന മന്ത്രിയാണ് നമ്മെ നയിക്കുന്നത് എന്നത് ഏറെ സങ്കടകരമാണ്". അദ്ദേഹം എഴുതുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ആളുകൾ ഒത്തു കൂടിയത് ലോക് ഡൗണിൻെറ എല്ലാ വിധ നിയന്ത്രണങ്ങളെയും കാറ്റിൽ പറത്തുന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ നിയമ വിദഗ്ധ വൃന്ദ ഗ്രോവറും മോദിയുടെ നിർദേശത്തെ ശക്തമായി അപലപിക്കുകയുണ്ടായി. ഞാനൊരു റിപബ്ലിക് ഇന്ത്യയുടെ പൗരയാണെന്നും പറയുന്നതൊക്കെ കേൾക്കാൻ സർക്കസ് റിംഗ് മാസ്റ്ററുടെ കോമാളിയല്ല എന്നുമാണ് അവർ പ്രതികരിച്ചത്. ചുരുക്കത്തിൽ ലോക വ്യാപകമായി കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാറുകളും സക്രിയമായ പ്രവർത്തനങ്ങൾ നടത്തുമ്പോഴും നാടകീയമായ പല കോമാളി രംഗങ്ങളുമാണ് നമ്മുടെ പ്രധാന മന്ത്രി ആവിഷ്കരിക്കുന്നത്. ഇതിന്റെ മറവിലും മതാചാരങ്ങൾ കടത്തി കൂട്ടാനുള്ള തന്ത്രപരമായ നീക്കങ്ങൾക്കെതിരെ നമുക്ക് ഒരുമിച്ചു നിൽക്കാം.

കടപ്പാട്: ദി വയർ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മോദിയുടെ ഒൻപതു മണി നാടകവും വസ്തുതകളും
മോദിയുടെ ഒൻപതു മണി നാടകവും വസ്തുതകളും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI4OYskHXzs9KalvW2rGsOYQ3HE6zc1CQiEO35MwUxMwMmZdCeRpetjiB31l-ltGm50RQe5TFF8IaTeG9N-3hqtEQ-4obzdtzM9Tct4j7NPpXMetfypK76RifirdeeLqywBOZAiouGjn4p/s640/images+%25282%2529.webp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI4OYskHXzs9KalvW2rGsOYQ3HE6zc1CQiEO35MwUxMwMmZdCeRpetjiB31l-ltGm50RQe5TFF8IaTeG9N-3hqtEQ-4obzdtzM9Tct4j7NPpXMetfypK76RifirdeeLqywBOZAiouGjn4p/s72-c/images+%25282%2529.webp
Al Ihsan Online Magazine
https://www.alihsanonweb.in/2020/04/blog-post_98.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/04/blog-post_98.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content