മിതമായി എങ്ങനെ ആഘോഷിക്കാം
ഏപ്രിൽ 23ന് വൈകുന്നേരം തുടങ്ങിയ വിശുദ്ധ റമളാൻ മെയ് 23ന് സമാപിക്കും. ഈ മുപ്പത് ദിവസ കാലയളവിൽ അന്നപാനീയങ്ങൾ വെടിഞ്ഞുള്ള ഉപവാസം ഇസ്‌ലാമിന്റെ അഞ്ചു തൂണുകളിൽപ്പെട്ട ഒന്നാണ്.
വിശുദ്ധ ഖുർആൻ ഈ വിശുദ്ധ മാസത്തിൽ അവതരിച്ചതായി മുസ്‌ലിംകൾ വിഷ്വസിക്കുന്നു. അന്നപാനീയങ്ങൾ വെടിയുന്നതോടപ്പം കാമ ഭാവനകളിൽ നിന്നും ലൈംഗിക പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കാൻ അവരോട് കല്പിക്കപെട്ടു. ഇതിനു പുറമെ സാമൂഹിക സേവനമെന്ന നിലക്ക് അഞ്ചു തൂണുകളിൽ ഒന്നായ സകാത്തിലൂടെ സഹായ ഹസ്തങ്ങൾ നീട്ടി കൊണ്ട് പരമാകാരുണ്യവാനായ അല്ലാഹുവിൽ നിന്ന് പ്രീതി കാംക്ഷിക്കുന്നു.
പ്യു റിസേർച് സെന്റർ പ്രസിദ്ധീകരിച്ച 2017ലെ സർവ്വേ പ്രകാരം 80% അമേരിക്കൻ മുസ്‌ലിംകൾ നോമ്പ്നിഷ്ഠിക്കുന്നതിലൂടെ വിശുദ്ധ മാസം പവിത്രമാക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. റമളാനിന്റെ അറബി പതോല്പത്തി ചൂട് എന്നതിനാൽ തന്നെ റമളാനിലെ ഉപവാസം സൽപ്രവർത്തികളാൽ പാപത്തെ ചുട്ടു കളയാനുള്ള ആത്‌മീയ പ്രക്രിയയായി മാറുന്നു. റമളാനിലെ ഉപവാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് പ്രധാന ഭക്ഷണങ്ങൾ വിളമ്പിയാണ്. അവ "സുഹൂർ "പ്രഭാതത്തിനു മുമ്പും "ഇഫ്താർ "സൂര്യാസ്തമയത്തിനു ശേഷവും വിളമ്പുന്നു. മാതൃകാപരമായി ഇവ രണ്ടും കുടുംബത്തെയും സൗഹൃദത്തേയും കൂട്ടിയിണക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
കൊറോണ കാലത്തെ റമളാൻ
സൗദി അറേബ്യയിലെ മക്ക, മദീന, ജറൂസലേമിലെ അൽ -അക്സ പള്ളിയടക്കമുള്ള പുണ്യ ഗേഹങ്ങൾ റമദാനിലെ ആരാധനകൾ വീടുകളിലേക്ക് പരിമിതി പെടുത്തിയത് മൂലം ശ്യൂന്യ മായിരിക്കുകയാണ്. കോറോണയെ തുടർന്ന് ഇസ്‌ലാമിന്റെ മൂന്നാമത്തെ വിശുദ്ധ ഭൂമിയായ അക്‌സയും പരിസരവും റമളാൻ മാസത്തിൽ അടച്ചിടുമെന്ന് ജറൂസലം ഇസ്‌ലാമിക് വഖ്ഫ് കൗൺസിൽ റമദാൻ ആരംഭിക്കുന്നതിന്റെ മുൻപുള്ള വ്യാഴാഴ്ച അറിയിച്ചിരുന്നു.
മുസ്‌ലിംകളെ സമ്പന്തിച്ചിടത്തോളം റമദാനിലെ ഓരോ പവിത്രമാക്കപ്പെട്ട രാത്രികളിലും പ്രതേകം സുന്നത്തുള്ള നിസ്കാരമാണ് തറാവീഹ് നിസ്കാരം. നാട്ടിലെ എല്ലാ പള്ളികളിലും അവിടത്തെ ഇമാമിന്റെ നേതൃത്വത്തിലാണ് ഇത് കുടുതലും നിർവഹിക്കപ്പെടുന്നത്.
ചരിത്രപരമായി പറയുകയാണെങ്കിൽ പള്ളികളൊക്കെ വിശ്വാസികളാൽ ധന്യമായിരുന്ന ഒരു മാസമായിരുന്നു റമദാൻ എന്ന് യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്‌ലാമിക് റിസേർച്ചിന്റെർ പ്രെസിഡന്റും സ്ഥാപകനുമായ ഉമർ സുലൈമാൻ പറയുന്നുണ്ട്. പക്ഷേ ഈ വർഷത്തെ രാത്രി ഇബാദത്തുകൾ മുസ്‌ലിംകൾ വീട്ടിൽ നിന്ന് തന്നെ കയ്യട്ടെ എന്നും രണ്ടിന്റെയും ഇടയിലെ മൂല്യത്തിന് യാതൊരുവിധ കോട്ടവും ഇല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പടരാതിരിക്കാൻ ആളുകൾ വീടുകളിൽ സ്വയം പ്രീതിരോധം നടത്തുമ്പോൾ വ്യക്തിഗത പ്രാർത്ഥനകളിലൂടെയും ആത്മ ശുദ്ധീകരണത്തിലൂടെയും ഏകാന്തതയിൽ ആനന്ദം കണ്ടെത്താൻ ഒമർ സുലൈമാൻ നിരന്തരം മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
"നിങ്ങൾ ആളുകളോട് പറയുക, സാമൂഹിക അടുപ്പം പാലിക്കൽ പ്രയാസകരമായ സാഹചര്യത്തിൽ പള്ളിയിൽ പോകാൻ കഴിയാത്തതിനാൽ തന്നെ മുസ്‌ലിംകൾ വ്യക്തികതമായി ആരാധന നിർവ്വഹിക്കുന്നത് എങ്ങനെ എന്ന് പടിക്കൽ കൂടുതൽ ഉചിതമായിരിക്കും "എന്ന് സൗത്തേൺ മെതോഡിസ്റ്റ് യൂണിവേയ്സിറ്റിയിലെ ഇസ്‌ലാമിക് പ്രെഫസർ സുലൈമാൻ C.N. N. ന്നോട് വ്യക്തമാക്കി.
ഇപ്പോൾ താൽകാലികമായി നടന്ന് കൊണ്ടിരിക്കുന്ന വെർച്വൽ ലോകത്തെ ആരാധനകൾ മൂലം ജനങ്ങൾക്ക് ഇത്തരം വ്യക്തിപരാമല്ലാത്ത ആരാധനകളിൽ താല്പര്യക്കുറവുണ്ടാവുമോ എന്നാണ് എന്നെ ഏറെ പേടിപ്പെടുത്തുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. “ആലിംഗനം ചെയ്യുന്നതിനും ഒരുമിച്ച് പ്രാർത്ഥിക്കുന്നതിനും ഒരുമിച്ച് ജീവിക്കുന്നതിനും പരമ്പരാഗത ആചാരപരമായ ആരാധനാ രീതികൾ ഉയർത്തിപ്പിടിക്കുന്നതിനും മൂല്യമുണ്ട്. ഈ റമദാനിൽ ക്വാറന്റൈൻ ചെയ്യപ്പെടുന്നതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. എങ്കിലും അത് നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം പിന്നീട് ഈ പാതയെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നില്ല."എന്നും അദ്ദേഹം പറഞ്ഞു.
അവസാന ദിവസം
റമളാനിന്റെ അവസാന ദിവസമായ ഈദുൽ ഫിത്ർ മുസ്‌ലിംകളെ സമ്പന്തിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമാണ്.
"വ്രതം ലംഘന ഉത്സവം" (festival of breaking the fast) എന്നാണ് ഈ ആഘോഷ ദിനം അറിയപ്പെടുന്നത്.
ദിവസത്തിന്റെ പകൽ സമയത്ത്, മാസത്തിലെ ആദ്യ പ്രഭാത ഭക്ഷണവും കഴിച്ച് തുറന്നിട്ടതോ വിശലമോ ആയ സ്ഥലത്തോ പള്ളിയിലോ വെച്ച് ഈദ് നമസ്ക്കാരം നിർവഹിക്കുന്നു.
സമ്മാനങ്ങൾ കൈമാറലും ദാനധർമ്മം നൽകലും ഈദുൽ ഫിത്ർ ദിവസത്തെ പതിവാണ്. മറ്റൊരു ആചാര പ്രകാരം പുതു വസ്ത്രങ്ങൾ അണിയലും സുഹ്യത്തുക്കളെ ആലിംഗനം ചെയ്ത് സൗഹൃദം പുതുക്കലും ഈ ദിവസത്തെ മറ്റൊരു പതിവാണ്.
സമൂഹത്തിനിടയിലും കുടുംബത്തിനിടയിലും സുഹൃത്തുക്കൾക്കിടയിലും നോമ്പ് അനിവാര്യമാവുന്നത് പോലെ തന്നെ ഈ ദിവസം ഭക്ഷണവും അനിവാര്യമാണ്. ചിക്കാഗോ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ പോളിസി ആൻഡ് അണ്ടർസ്റ്റാന്റിങ്ങിലെ ഇന്റർ ഫൈത് അധ്യാപിക ഹിന്ത് മക്കി CNN നോട് വ്യക്തമാക്കിയത് റമളാൻ സ്വയം പ്രീതിഫലനത്തിന്റെ നല്ല സമയമാണ്, തികച്ചും ഒരു സാമുദായിക അനുഭവമാണത്. ആത്മീയതയിലേക്കുള്ള ഒരു തിരുച്ചു പോക്കാണ് റമളാൻ. വീടുകളിൽ തന്നെ ആയതു കൊണ്ട് ഞങ്ങൾ ഓൺലൈനിൽ ഉണ്ടാവണമെന്നില്ല . എന്നാലും ചില വെർച്വൽ ഇഫ്താറുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. വൈകുന്നേരത്തെ വ്രതം കഴിയുമ്പോൾ മറ്റുള്ളവരുമായി സംവദിക്കാനുള്ള ഒരു ചെറിയ അവസരമെങ്കിലും ഇത് മുകേന സാധിക്കുമെന്ന് അവർ പറഞ്ഞു.
അലിഷാ ഇബ്രാഹിംജി
വിവ : ഇഖ്‌ബാൽ പാലേരി
COMMENTS