ലോക മുസ്ലീങ്ങൾക്കൊരു വേറിട്ട റമസാൻ

SHARE:

പ്രഭാതം മുതൽ പ്രദോശം  വരെയുള്ള വ്രതവും ഇതര ആചാര അനുഷ്ഠാനങ്ങളും അടങ്ങുന്ന1.8 ബില്യൺ  ലോക മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമസാനും അനുബന്ധ ആഘോഷങ്ങളും അഭൂതപൂർവ്വമായ ഈ പകർച്ചവ്യാധി മൂലം സർവ്വവ്യാപിയായ മാറ്റങ്ങൾക്ക് വിധേയമായിരി ക്കുകയാണ്.  

 സാധാരണ രീതിയിൽ വിശ്വാസികളാൽ നിറഞ്ഞു കവിയാറുഉള്ള പള്ളികൾ ഈ റമളാനിൽ അടഞ്ഞുകിടക്കുകയാണ്. ഇസ്‌ലാമിന്റെ വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും അടങ്ങുന്ന സൗദി അറേബ്യയിലും ഇതു തന്നെയാണ് സ്ഥിതി. ജോൺ ഹോപ്കിൻസ് 
യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം സൗദിയിൽ ഇതിനകം കോവിഡ് മൂലം 120 ലധികം മരണങ്ങളും പതിനാലായിരത്തിലധികം 
 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രവാചകനായ മുഹമ്മദ് നബിയിലേക്ക് (സ്വ) ഖുർആൻ അവതരിപ്പിച്ചതായി മുസ്‌ലിംകൾ വിശ്വസിക്കുന്ന മാസമാണ് റമദാൻ. സ്ഥൂലമാവുന്ന ചന്ദ്രക്കലയുടെ  പ്രഥമ ദൃഷ്ടിയോടെയാണ് ഔദ്യോഗികമായി റമളാൻ തുടങ്ങുന്നതെങ്കിലും ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ വിഭിന്നങ്ങളായിട്ടാണ് ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് . സൗദി അറേബ്യയിൽ വെള്ളിയാഴ്ചയാണ് വിശുദ്ധറമളാൻ തുടങ്ങിയത്. ഈജിപ്തിൽ വ്യാഴാഴ്ചയും ഇറാനിൽ ശനിയാഴ്ചയും ആണ് റമദാൻ . കൊറോണ വൈറസ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കേണ്ട നടപടിക്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് 
 സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഒരു പ്രസ്ഥാവനയിൽ സൂചിപ്പിച്ചു 
  " പള്ളിയിൽ വെച്ചുള്ള റമദാനിലെ പ്രാർത്ഥനകൾ വിസ്മരിക്കുന്ന വിധം ഒരു പ്രതിസന്ധിയുടെ വക്കിൽ വിശുദ്ധ മാസമായ റമദാനിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ വേദനയുണ്ട് " . എന്നാൽ ആഗോള ഭീഷണിയായി മാറിയ കോവിഡ് 19 ന്റെ  പശ്ചാത്തലത്തിൽ 
മനുഷ്യ ജീവനുകൾക്ക് രക്ഷ ഒരുക്കാൻ എല്ലാവിധ സംരക്ഷണ നടപടിക്രമങ്ങളും സ്വീകരിക്കുമെന്ന്  അദ്ദേഹം പറഞ്ഞതായി ഔദ്യോഗിക സൗദി  മാധ്യമ ഏജൻസികൾ റിപ്പോർട്ട് ചെയ്തു .

കൊറോണ ഏറ്റവും കൂടുതൽ ഭീമമായി ബാധിച്ച മുസ്‌ലിം രാജ്യമായ ഇറാനിൽ 87000 അധികം പോസിറ്റീവ് കേസുകളും 5500 മരണങ്ങളും സ്ഥിരീകരിച്ചു കഴിഞ്ഞു. അതിർത്തികളിൽ വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കാതെ പകർച്ചവ്യാധിയുടെ ഗൗരവം മുഖവിലക്കെടുക്കാത്തതാണ് ഇറാന്  സംഭവിച്ചത്. ഇറാൻ ആരോഗ്യമന്ത്രി ഇറാജ് ഹരിർച്ചി പോലും കോവിഡ് രോഗബാധിതനാണ്. റമദാൻ സദസ്സുകളെ നിർബന്ധപൂർവ്വം നിർത്താൻ ഇറാൻ  ഉദ്യോഗസ്ഥർ ഇനിയും തയ്യാറായിട്ടില്ലയെങ്കിലും അധികാരി ആയത്തുള്ള ഖുമൈനി വളരെ നേരത്തെ തന്നെ അനിവാര്യ നടപടിക്രമങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു .
(ഇന്തോനേഷ്യയിലെ മതപരമായ യാഥാസ്ഥിതിക പ്രവിശ്യയായ ആഷെയിലെ ലോക്‌സ്യൂമാവേയിലെ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിനത്തിൽ ഒരു പള്ളിയിൽ വെച്ച് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകൾക്കിടയിലും നിയമലംഘനമായി മുസ്‌ലിം പുരുഷന്മാർ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കുന്നു.)

പാകിസ്ഥാനിൽ ആവട്ടെ പതിനായിരത്തിലധികം പോസിറ്റീവ് കേസുകൾ ഉണ്ടങ്കിലും പള്ളിയിലെ റമദാൻ സദസ്സുകളും പ്രാർത്ഥനകളും ഒഴിവാക്കാൻ ആത്മീയ നേതാക്കൾ മുഖേനയാണ് ഭരണ വൃത്തങ്ങൾ ഉത്തരവിട്ടത്.  എന്തുകൊണ്ടാണ് ഗവൺമെന്റ് ഇത്തരം കണിശമായ നിയന്ത്രണങ്ങൾ നോക്കി നടത്താത്തത് എന്ന ചോദ്യങ്ങളോട് പ്രതികരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത് പ്രസക്തമാണ് ."ഗവൺമെന്റ് ബലംപ്രയോഗിച്ച് വിലക്കിയാൽ വിശ്വാസികൾ പള്ളിയിൽ പോകും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു . പ്രാർത്ഥനകൾ നിയന്ത്രിക്കാനും വിശ്വാസികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് പള്ളിയിലേക്ക് നയിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല " 

തൊട്ടടുത്ത ഹിന്ദു പ്രബല രാഷ്ട്രമായ ഇന്ത്യയിൽ  182 മില്യൺ മുസ്‌ലിംകൾ അധിവസിക്കുന്നുണ്ട്. വൈറസ് മൂലം നഗരങ്ങളിലെ ആഘോഷങ്ങളും കുറഞ്ഞിട്ടുണ്ട് .
 " എല്ലാ വർഷത്തെയും റമദാൻ മുഴുവനും പള്ളിയിൽ വച്ച് ജനങ്ങൾ ഒരുമിച്ച് നിസ്കരിക്കുന്ന തറാവീഹ്, പക്ഷേ ഇത്തവണ ലോക്ഡൗൺ മൂലം ഓരോരുത്തരും സ്വന്തം വീടുകളിൽ വെച്ച് കുടുംബത്തോടൊപ്പമാണ് നിർവഹിക്കുന്നത് .നോമ്പുതുറക്ക് ആവശ്യമായ പഴങ്ങളും പലഹാരങ്ങളും പാലുമെല്ലാം മുൻപ് ഞങ്ങൾ ഉപയോഗിച്ചിരുന്നു, എന്നാൽ ഇത്തവണ അവയൊന്നും കിട്ടാനില്ല " . എന്ന് ഇർഷാദ് മുല്ലയെന്ന സാധാരണക്കാരൻ  ഹിന്ദുസ്ഥാൻ ടൈംസാണ് പറഞ്ഞിരുന്നു.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ മുഖ്യധാരാ മുസ്‌ലിം സംഘടനകൾ തന്നെ സംഘടിത പ്രാർത്ഥനകളും വൈകുന്നേരങ്ങളിലെ ഇഫ്താർ വിരുന്നുകളും സംഘടിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗവൺമെന്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച തലസ്ഥാനനഗരിയായ ജക്കാർത്തയിൽ ഔദ്യോഗിക കണക്കുപ്രകാരം ഇതിനകം 7800 പോസിറ്റീവ് കേസുകളും രാജ്യത്താകമാനം 650-ലധികം മരണങ്ങളും സംഭവിച്ചിട്ടുണ്ട് .ജക്കാർത്ത പോസ്റ്റിന്റെ എഡിറ്റോറിയൽ റിപ്പോർട്ട് പ്രകാരം ഗവൺമെന്റ് ശക്തമായ ഭാഗിക ലോക്ക് ഡൗണാണ് ജക്കാർത്തയിൽ ഏർപ്പെടുത്തിയത്. ഈദുൽഫിത്തർ ആഘോഷിക്കാൻ സ്വദേശത്തേക്കു മടങ്ങുന്ന  ജക്കാർത്ത സ്വദേശികളെ ഗവൺമെന്റ്  വിലക്കുകയും ചെയ്തു . 

പക്ഷേ ഇന്ത്യോനേഷ്യയിലെ യാഥാസ്ഥിക പ്രദേശമായ ആക്കയിലെ കൂട്ടായ്മകൾ  മുന്നറിയിപ്പുകൾ നിരസിച്ച്  റമദാൻ പ്രാർത്ഥനകളിൽ പങ്കെടുക്കുകയുണ്ടായി . 

 2.6 മില്യണിലധികം ഇസ്‌ലാമിക വിശ്വാസികൾ ഉള്ള യുകെയിൽ മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ  വിശ്വാസികളോട് വീടുകളിൽ കഴിയാനും പ്രാർത്ഥനകളുടെ ലൈവ് സംപ്രേക്ഷണം ഒരുക്കാനും ആണ് ആഹ്വാനം ചെയ്തത് .യുകെയിലെ മുസ്‌ലിംകൾക്ക് ലോക്ക് ഡൗൺ  പ്രയാസകരമാണെങ്കിലും നിരവധിപേർ വീഡിയോ കോൺഫ്രൻസ് വഴി പ്രാർത്ഥന സംഘടിപ്പിക്കുകയാണ്. 
 " ഇഫ്താർ സംഗമങ്ങളുടെ മർമ്മം റമളാൻ സംതൃപ്തി പങ്കുവെക്കലും സമൂഹത്തിലും കുടുംബത്തിലുമുള്ള സർവ്വരെയും ഒരുമിച്ചുകൂടി സന്തോഷങ്ങൾ പങ്കുവെക്കലാണെങ്കിലും അതെല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു "  എന്ന് റിലീജ്യസ് ന്യൂസ് സർവീസ് റിപ്പോർട്ടിൽ യുകെയിലെ സാഹിത്യ അധ്യാപികയായ കുലൂദ് ദറാപോർസി പങ്കുവെക്കുന്നുണ്ട്.

സ്‌കോട്ട് നുഅ്‍മാൻ
വിവ : സഈദ് പി.കെ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ലോക മുസ്ലീങ്ങൾക്കൊരു വേറിട്ട റമസാൻ
ലോക മുസ്ലീങ്ങൾക്കൊരു വേറിട്ട റമസാൻ
https://image.freepik.com/free-photo/asian-muslim-woman-veil-wearing-flu-mask-holding-prayer-beads-reading-quran_9083-4378.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuVAnXe3IRb_e70fruCq26QGnxgHSbCr3t65MiexBCwN8vfZcXPyHwo-IbIyE9zsHmkQIUHgL0JjPVNjeDIGRVjR1zmfDB6Wv3e3UhrA_koViti1vL8gh2EwsgBtarPojDWAmJaLgSdrC3/s72-c/111dd05d-78de-4a56-9ee2-f73c55be02d1.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/05/blog-post_4.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/05/blog-post_4.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content