ഇന്ത്യയിലെ കൊറോണ വ്യാപനം: മുസ്‌ലിംകൾ പഴിചാരപ്പെട്ടതെങ്ങനെ?

SHARE:

ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനം അവിടുത്തെ മുസ്‌ലിം സമൂഹത്തെ ആക്രമിക്കാനുള്ള പുതിയൊരായുധമായി മാറിയിരിക്കുകയാണ്. വൈറസ് വാഹകരാണെന്ന് മുദ്ര കുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനം മുസ്‌ലിംകൾക്ക് നേരെ അക്രമാസക്തരാവുന്നു. മുസ്‌ലിംകളെ അകത്ത് പ്രവേശിപ്പിക്കുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഗേറ്റെഡ് കമ്മ്യൂണിറ്റികളിൽ ( പുറമെ നിന്നുള്ള വരെ അകത്ത് പ്രവേശിപ്പിക്കാതെ ,പ്രവേശനത്തിന് കർശന നിയന്ത്രനങ്ങളുള്ള സമ്പന്നരുടേതായ റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ) ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.ചിലയിടങ്ങളിൽ മുസ്ലിംകളുടെ പ്രവേശനം തടയുന്നതിനായി ഗ്രാമാതിർത്തികളിൽ യുവാക്കൾ തമ്പടിച്ചു നിൽക്കുന്നു.തെരുവുകളിൽ മുസ്‌ലിം കച്ചവടക്കാരോട് കച്ചവടം നിർത്താൻ ആവശ്യപ്പെട്ട്‌ ബലപ്രയോഗം നടക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലും അനുബന്ധ പ്ലാറ്റ് ഫോമുകളിലും ഇസ്‌ലാം ദ്വേഷപരമായ ഹാഷ് ടാഗുകളും പോസ്റ്റുകളും കുമിഞ്ഞു കൂടുന്നു. ''കൊറോണ ജിഹാദ്" എന്ന പുതിയ പദം തന്നെ ഇതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകൾ പഴങ്ങളിലും പച്ചക്കറികളിലും തുപ്പുന്നതും പ്ലേറ്റുകൾ നക്കുന്നതും പൊതു ഇടങ്ങളിൽ  ഉമിനീർ പുരട്ടുന്നതുമായ വീഡിയോകൾ വ്യാപകമായി പ്രചരപ്പിക്കപ്പെടുന്നു.


മുസ്ലിം മിഷനറി പ്രസ്ഥാനമെന്നവകാശപ്പെടുന്ന തബ്ലീഗ് ജമാഅത്തിന്റെ ഒരു അന്താരാഷ്ട്ര സംഗമത്തിൽ പങ്കെടുത്ത പരശതം ആളുകൾ കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയെന്ന വാർത്ത പരന്നതോടെയാണ് മേൽപറഞ്ഞ പ്രശ്നങ്ങളുടെയെല്ലാം തുടക്കം.സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളിലൂടെയാണ് വൈറസ് പരന്നതെന്ന്  കരുതുന്നു. വൈറസ് വ്യാപനത്തിന്റെ ഭീഷണി അവഗണിച്ച് മാർച്ച് മധ്യത്തിൽ ഈ സമ്മേളനം സംഘടിപ്പിച്ചതിന്  തബ്ലീഗ് ജമാഅത്ത് വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ നേരിട്ടു. താമസിയാതെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത മിക്ക പോസിറ്റീവ് കേസുകളുടെയും ഉറവിടം പരിശോധിച്ചപ്പോൾ  ഈ സംഗമത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കഴിഞ്ഞു.


     സർക്കാരിന്റെ  കൊറോണയുമായി  ബന്ധപ്പെട്ട  ദൈനം ദിന  പ്രസിദ്ധീകരണങ്ങളിൽ തബ്ലീഗ് ജമാഅത്തുമായി ബന്ധമുള്ള കേസുകളുടെ ഒരു പ്രത്യേക കോളം സൃഷ്ടി ക്കുന്നതിനുള്ള ന്യായീകരണമായി ഇത് മാറി. ഇതുവഴി ഈ മുസ്‌ലിം പ്രസ്ഥാനമാണ് ഇന്ത്യയിലെ കൊറോണ വ്യാപനതിന്റെ പ്രധാന ഉത്തരവാദി എന്ന പൊതുബോധം സൃഷ്ടിക്കാൻ ഭരണകൂടത്തിനു സാധിച്ചു. പലർക്കും തബ്ളിഗികളെയും മറ്റു മുസ്‌ലിംകളെയും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമായപ്പോൾ  പൊതുജനം സകല മുസ്‌ലിംകളെയും വൈറസിന് സാധ്യതയുള്ള വാഹകരായി കാണുകയും വെറുക്കുകയും ഒറ്റപ്പെടുത്തുകയും   ചെയ്തു.

എന്നാൽ ചിലർ കോവിദ് - 19 പരിശോധനയുടെയും റിപ്പോർട്ടിങ്ങിന്റെയും രീതിയെ ചോദ്യം ചെയ്തിട്ടുണ്ട്. വികസന സാമ്പത്തിക ശാസ്ത്രജ്ഞനായ സൗഗറ്റൊ ദത്തയുടെ അഭിപ്രായത്തിൽ ന്യൂ ഡൽഹി സംഭവവുമായി  ബന്ധപ്പെട്ട മൊത്തം  പോസിറ്റീവ് കേസുകളുടെ  അനുപാതത്തെ  വാർത്തകളിലും മറ്റും എടുത്തുകാട്ടുന്നത്  ഇസ്‌ലാം ദ്വേഷം പടർത്തുകയെന്ന ഗൂഢ ലക്ഷ്യത്തോടെ തന്നെയാണ്.കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമാനമായ സംഗമങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുത്ത ആളുകളെ ഗൗരവപൂർവ്വം    കണ്ടെത്തുകയോ   പരിശോധിക്കുകയോ ഇൗ വിധത്തിൽ വാർത്തയാക്കുകയോ ചെയ്തിട്ടില്ല.
"തീർച്ചയായും ന്യൂ ഡൽഹി സംഭവത്തിൽ നടന്നത്   പക്ഷപാതപരമായ സാമ്പിൾ ശേഖരണമാണ്.ഈയൊരു ക്ലസ്റ്ററിൽ

(തബ്ലീഗ് ജമാഅത്ത്) നിന്നുള്ള ആളുകളെ വൻ തോതിൽ പരിശോധിച്ചു.മൊത്തത്തിലുള്ള പരിശോധന കുറവായതിനാൽ ആകെ പോസിറ്റീവ് കേസുകളുടെ വലിയൊരു ഭാഗം ഇൗ ക്ലസ്റ്ററിന് മേൽ ആരോപിച്ചതും ദുരുദ്ദേശ്യപരമാണ്‌" ദത്ത പറഞ്ഞു.
 ചില ഔദ്യോഗിക സംഘടനകൾ ചൂണ്ടി കാണിച്ചത് പ്രകാരം മാർച്ച് പകുതിയോടെ നടന്ന മതപരവും അല്ലാത്തതുമായ നിരവധി വൻ സംഗമങ്ങളിൽ ഒന്ന്  മാത്രമാണ് ന്യൂ ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്തിന്റെ പരിപാടി. അതേ സമയം ഇന്ത്യൻ ഗവണ്മെന്റ് സ്ഥിതി ഗതികളുടെ  ഗൗരവാവസ്ഥ കുറച്ചു കാണിക്കാൻ ശ്രമം നടത്തിയതും ശ്രദ്ധേയമാണ്. നിയന്ത്രണങ്ങൾ ഏതുമില്ലാതെ പാർലമെന്റ് പ്രവർത്തിക്കാൻ  അനുവദിക്കുകയും ശരിയായ പരിശോധനകളില്ലാതെ ഏകദേശം പതിനഞ്ച് ദശലക്ഷത്തോളം പേരെ രാജ്യത്ത് പ്രവേശിപ്പിക്കുകയും ചെയ്തു. ഇൗ സംഖ്യയുടെ വളരെ ചെറിയ ഭാഗമായിരുന്നു തബ്ലീഗ് ജമാഅത്ത് സംഗമത്തിലെ അതിഥികൾ.


  ഇതൊന്നും കൂടാതെ  ഇന്ത്യയിലെ ചില മാധ്യമങ്ങൾ തദ്വിഷയകമായി ഉയർന്ന രീതിയിലുള്ള ആന്റി മുസ്ലിം പ്രചരണങ്ങൾ കൊഴുപ്പിക്കാനും മറന്നില്ല. കൊറോണ വൈറസിനെ മുസ്‌ലിം വസ്ത്ര ധാരണത്തിൽ തീവ്രവാദിയായി ചിത്രീകരിക്കുന്ന കാർട്ടൂണുകൾ വരെ ചില ഇന്ത്യൻ പത്രങ്ങൾ പുറത്തുവിട്ടു.
 അതുപോലെ തന്നെ കൊറോണയെ മുസ്ലിം ഗൂഢാലോചനയായി കരുതുന്നതിനെപറ്റിയുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പടർന്നിട്ടുണ്ട്. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ നീക്കം ചെയ്യപ്പെടും മുമ്പ് രണ്ടായിരത്തോളം റിട്വീടുകൾ ലഭിച്ച ഒരു ട്വീറ്റ് ന്യൂഡൽഹി സംഭവം എത്രത്തോളം മതവിദ്വേഷത്തിന്   എരിത്തീയിൽ എണ്ണ പകർന്നിരിക്കുന്നു എന്നതിന് തെളിവാണ്. കൊറോണ ജിഹാദ് എന്ന് ലേബൽ ചെയ്തിട്ടുള്ള ഒരു മുസ്ലിം പുരുഷന്റെ കാർട്ടൂൺ ഒരു ഹിന്ദുവിനെ മലഞ്ചെരുവിൽ നിന്നും തള്ളിയിടുന്ന ചിത്രമായിരുന്നു ആ പോസ്റ്റ്.


 ഇത്തരത്തിലുള്ള ക്ഷുദ്രവികാരങ്ങളെ പടച്ചു വിടാൻ ചില ഔദ്യോഗിക വൃത്തങ്ങളും ശ്രമം നടത്തി. അതിർത്തി സുരക്ഷ സേനയിലെ ഉദ്യോഗസ്ഥർ ചില പ്രത്യേക സമുദായത്തിലെ ( മുസ്‌ലിംകളെ കരുതി) ആളുകൾ നേപാളിലൂടെ നുഴഞ്ഞു കയറി രാജ്യത്ത് വൈറസ് പടർത്താൻ ഗൂഢാലോചന നടത്തുന്നുവെന്ന് പറഞ്ഞത് ശരവേഗത്തിലാണ്  വ്യാപിച്ചത്.
ഇന്ത്യ ഗവണ്മെന്റ് പോലും വളരെ തന്ത്രപൂർവമായാണ് ഇൗ  ക്യാമ്പെയിനിൽ പങ്കാളിയാവുന്നത്. ചില പ്രത്യേക മേഖലകളിൽ ലോക്ഡൗൺ  കർശനമായി നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നതിൽ ആശങ്ക അറിയിച്ച് പശ്ചിമ ബംഗാൾ സർക്കാരിന് കേന്ദ്ര ഗവൺമെന്റ് ഈയിടെ നോട്ടിസയിച്ചിരുന്നു . കേന്ദ്രം പ്രധാനമായും പശ്ചിമ ബംഗാളിലെ ഏഴ് പ്രദേശങ്ങളാണ് പരാമർശിച്ചത്. അതിൽ ആറെണ്ണം മുസ്ലിം ആധിപത്യമുള്ളവയായിരുന്നു.

  എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇൗ നിർദേശ ത്തോട് കനത്ത ഭാഷയിൽ  പ്രതികരിക്കുകയും വർഗീയ അജൻഡ കളുമായി ഇൗ പ്രതിസന്ധി ഘട്ടത്തിലും  മുന്നോട്ട് പോകരുതെന്ന് സർക്കാരിന് താക്കീത് നൽകുകയും ചെയ്തു.
   ഇവ്വിധം ഇന്ത്യയിൽ ആന്റി മുസ്ലിം  പ്രചരണങ്ങളിൽ കാണുന്ന ആവേശവും ഉത്സാഹവും  വളരെയധികം ആശങ്കാ ജനകമാണ്.
ഹിന്ദു ജനസംഖ്യയുടെ അതിവേഗത്തിൽ മറികടക്കുന്നതും ഹൈന്ദവ ഭൂമിയെ മലിനമാക്കുന്നതും തുടങ്ങി മുസ്‌ലിംകളെ പറ്റി നിലവിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പട്ടികയിലേക്കുള്ള  പുതിയൊരംഗമായി  ഇൗ കൊറോണ ജിഹാദും മാറുകയാണ്.

ഭാരത മാതാവിന് നാശ നഷ്ടങ്ങളുണ്ടാക്കാൻ ഗൂഢാലോചന നടത്തുന്ന ഒരു സംഘമായി സമൂഹം മുസ്‌ലിംകളെ നോക്കി കാണുന്നുവെന്ന വിശ്വാസമുള്ളതിനാൽ , മുസ്‌ലിംകൾ ഹിന്ദുക്കളെ കൊറോണ വൈറസ് ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുമെന്ന് സ്ഥാപിക്കാൻ അവർക്ക് എളുപ്പമായിരുന്നു.

ഈയൊരു പ്രചരണം നിലവിലുള്ള മുസ്‌ലിം വിരുദ്ധ വികാരങ്ങൾക്ക് വളം പകരുക മാത്രമല്ല ഈയിടെയായി ഇന്ത്യയിലെ മുസ്‌ലിം ജനതക്കെതിരായി വന്ന മാരകമായ ചില സാഹചര്യങ്ങൾക്കെതിരായി പോരാടിയ വലിയൊരു പ്രതിഷേധ പ്രസ്ഥാനം നേടിയെടുത്ത  ഊർജ്ജവും ആക്കവും കുറക്കുകയും ചെയ്തു. കൊറോണ വൈറസ് രാജ്യത്ത് പൊട്ടി പടരുന്നതിന്‌  ഏതാനും മാസങ്ങൾക്ക് മുമ്പ് രാജ്യത്തെ സകല മുസ്ലിംകളും മതേതര വിശ്വാസികളും പരിഷ്കരിച്ച  പൗരത്വ നിയമത്തിനും , എൻ. ആര്‍.സി, എൻ. പി. ആർ പോലോത്ത   എക്സിക്യൂട്ടീവ് ആഭാസങ്ങൾ ക്കുമെതിരെ പ്രതിഷേധിച്ചത് നാം കണ്ടതാണ്.
കേന്ദ്ര ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന നെറികെട്ട വിവേചന നീക്കങ്ങളെ തടുക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ,  കൊറോണയും അതിനോടകമ്പടിയായി വന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളും  ഈയൊരു  സമൂഹത്തിന്റെ (മുസ്‌ലിം) പുറത്താക്കൽ പക്രിയയിൽ രാസത്വരകമായേക്കാം.

ഇന്ത്യൻ സമ്പ്‌വ്യവസ്ഥയുടെ ഔപചാരിക തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന മുസ്‌ലിംകൾ എണ്ണത്തിൽ വളരെ അപ്രധാനികളാണ്. കേന്ദ്ര സംസ്ഥാന സർവീസുകളിലും അവരുടെ എണ്ണം വളരെ തുച്ഛമാണ്.മുസ്‌ലിംകളിൽ ഭൂരിഭാഗവും  ജോലി ചെയ്യുന്നത് അനൗപചാരിക തൊഴിൽ മേഖലകളിലാണ്. ഈയൊരു മുസ്ലിം വിരുദ്ധ കാമ്പയിൻ അന്യമതസ്ഥർ മുസ്‌ലിംകളെ അസ്പൃഷ്ടരായി  കാണുന്നതിനും ,അവരെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്ന് പുറത്താക്കുന്നതിനും വഴിവെക്കുമെന്ന് തീർച്ച.

 മുസ്‌ലിംകൾക്ക്  രാഷ്ട്രീയ ഭ്രഷ്ട് കല്പിക്കലോടുകൂടി ഇൗ ക്യാംപെയ്ൻ വഴി അവർക്ക് മുസ്‌ലിംകളെ സാമ്പത്തികമായി തകർക്കാനും അവരുടെ അതിജീവന ശ്രമങ്ങളെ ക്ലേശകരമാക്കാനും കഴിയും.
ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷത്തെ ഇത്തരത്തിൽ തുടർച്ചയായി  അടിച്ചമർത്താനുള്ള നീക്കങ്ങളെ  ലോകം നിശബ്ദമായി   നോക്കി കാണുന്നത്  നിരാശാജനകമാണ്‌.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ  മുസ്‌ലിംകൾക്കെതിരെ  അസ്‌പൃഷ്ട പൊതുബോധം സൃഷ്ടിക്കാനുള്ള   നെറികെട്ട അദ്ധ്യായങ്ങളിൽ ഒന്നായി ഇൗ ക്യാംപെയ്നും  മാറും.




 അപൂർവാനന്ദ്
വിവർത്തനം: കെ. സി. അമീൻ അഷ്റഫ് 

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇന്ത്യയിലെ കൊറോണ വ്യാപനം: മുസ്‌ലിംകൾ പഴിചാരപ്പെട്ടതെങ്ങനെ?
ഇന്ത്യയിലെ കൊറോണ വ്യാപനം: മുസ്‌ലിംകൾ പഴിചാരപ്പെട്ടതെങ്ങനെ?
https://resize.indiatvnews.com/en/resize/newbucket/715_-/2020/04/pakistan-coronavirus-1585892464.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/05/blog-post_8.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/05/blog-post_8.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content