മലയാളികളുടെ മുഖ്യധാരാ ചർച്ച യിലേക്ക് മലപ്പുറം ജില്ലയുടെ ഇടക്കിടെയുള്ള ആഗമനവും നിർഗമനവും സമീപ കാലത്തെ സ്ഥിര സംഭവമായികൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ അത് രൂപം പ്രാപിച്ചത് ചില മൃഗസ്നേഹികളുടെ രൂപത്തിൽ ആണെന്ന് മാത്രം. ഈ ജൂൺ 16ന് മലപ്പുറത്തിന് 51 വയസ്സ് തികയുകയാണ്. അരനൂറ്റാണ്ട് കാലത്തെ മലപ്പുറം വർത്തമാനങ്ങൾ കേരളത്തെയാകമാനം ചൂട് പിടിപ്പിച്ചതായി ചരിത്രത്തിൽ കാണാം. ഇന്നും മലപ്പുറം പൊതുമണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയമായി നില നിൽക്കുന്നു.
1969 ജൂൺ 16ന് ഇ.എം.എസ് മന്ത്രിസഭയുടെയും, ലീഗിന്റെയും, നേതൃത്വത്തിൽ പാലക്കാട് കോഴിക്കോട് ജില്ലകളിലെ സമൂഹികമായി ഏറ്റവും പിന്നോക്കം നിന്നിരുന്ന പൊന്നാനി,വള്ളുവനാട്,ഏറനാട് താലൂക്കുകൾ കൂട്ടിച്ചേർത്തുകൊണ്ട് രൂപീകരിച്ച ജില്ലയാണ് മലപ്പുറം. കാലത്തിന്റെ കഴിഞ്ഞു പോക്കിൽ അങ്ങനെ വെറുതെ ഉണ്ടായതല്ല മലപ്പുറം. രൂപീകരണത്തിന് വേണ്ടി നിയമസഭയിൽ ബില്ല് അവതരിച്ചപ്പോൾ കോൺഗ്രസിന്റെയും ജനസഘത്തിന്റെയും ആരോപണങ്ങളെയും സമരങ്ങളെയും അതിജീവിച്ചാണ് മലപ്പുറം രൂപകൊണ്ടത്.
ബ്രിട്ടിഷുകാരോട് പെരുതി കൊണ്ട് ഫുഡ് ബോൾ കളിച്ച മലപ്പുറത്തുകാർ അതിനെ ഇന്നും കൈവിട്ടിട്ടില്ല എന്നാലും അന്നൊക്കെ കളിയിൽ തോറ്റങ്കിലും നാടിന് വേണ്ടിയുള്ള പോരാട്ടത്തിൽ മലപ്പുറത്തുകാർ ഒരിക്കലും പരാചയപ്പെട്ടിട്ടില്ല. 1921ലെ മലബാർ സമര സമരവും, പൂക്കോട്ടൂർ യുദ്ധവും, ചാലിയാർ സമരവും നടന്നത് മലപ്പുറത്താണ്.1841,1843,1849,1853,1921,എന്നീ കാലതൊക്കെ മലപ്പുറത്തു ബ്രിട്ടീഷുകാരുമായി പേരാട്ടം നടന്നിട്ടുണ്ട്. ഇന്ത്യയിൽ നികുതിയെ ആദ്യം എതിർത്ത ഉമർഖാളിയുടെയും,ആലി മുസ്‌ലിയാരുടെയും,ബ്രിട്ടീഷുകാരോട് പോരാടി വെല്ലൂർ ജയിലിൽ മരിച്ച കൊടപ്പനക്കൽ തറവാട്കാരനായ ഹസ്സനാർ തങ്ങളുടെയും, പ്രസിദ്ധ ഗ്രന്ഥം തുഹ്ഫത്തുൽ മുജാഹിദീൻ എഴുതിയ മഖ്‌ദൂം രണ്ടാമാന്റെയും,വിപ്ലവ ചരിത്രം പറയുന്ന മണ്ണാണ് മലപ്പുറത്തിന്റേത്.
കവിതക്കും,നാടകത്തിനും,കഥക്കും ചുക്കാൻപിടിച്ച പ്രശസ്ത മോയിൻകുട്ടി വൈദ്യരുടെയും,വള്ളത്തോളിന്റെയും, മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛന്റെയും മണ്ണാണ് മലപ്പുറം. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആകാനുള്ള യോഗ്യത വരെ മലപ്പുറത്തിന് ഉണ്ടെന്ന് ആരും പറയും.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവും, മലയാളസർവകലാശാലയുടെ ആസ്ഥാനവും മലപ്പുറത്താണ്. ഭൂമിശാസ്ത്രപരമായി മലപ്പുറത്തെ വിലയിരുത്തുമ്പോൾ കോട്ടക്കുന്നും,നിലമ്പൂർ തേക്കുംതോട്ടവും, ചാലിയാറും,കടലുണ്ടിയും, ഭാരതപ്പുഴയും എല്ലാം മലപ്പുറത്തിന്റെ അഹങ്കാരമാണ്.
മലപ്പുറത്തിന്റെ കാര്യങ്ങളുടെ കിടപ്പ് ചെറിയ തോതിൽ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെല്ലാം ഏറെ പുതുമ കൂട്ടുന്നത് മലപ്പുറത്തുകാരുടെ ഹിന്ദു -മുസ്ലിം സൗഹൃദമാണ്. എന്നാൽ ഇതെല്ലാം കണ്ണടച്ച് ബിജെപിയും സഘികളും വർഗീയതയുടെയും തീവ്രവാദത്തിന്റെയും നുണ പ്രചരണങ്ങൾ മലപ്പുറത്തിന് നേരെ എറിയുന്നത് ഇന്നും തുടരുന്നു. അതിൽ ചില ആരോപണങ്ങളെ നമുക്ക് വിശകലനം ചെയ്യാം. ജില്ലയ്ക്കെതിരെയുള്ള ആരോപണങ്ങൾക്കും, ദുഷ്പ്രചരണങ്ങൾക്കും നേതൃത്വം നൽകുന്നത് ആർ.എസ്.എസും ബിജെപിയും ചുരുങ്ങിയ പക്ഷം സിപിഎമ്മുകാരുമാണ്.
അതിൽഏറ്റവുംഅവസാനത്തേതാണ് ആനയുടെ മരണവുമായി ബന്ധപ്പെട്ടത്.
# മലപ്പുറം, പാലക്കാട് തോട്ട പൊട്ടി ആനമരിച്ചു.
ദേശീയതലത്തിൽ തന്നെ മലപ്പുറത്തെ ചോദ്യം ചെയ്യപ്പെട്ട സംഭവമാണ് ആനയുടെ മരണം. അതിന് ചുക്കാൻ പിടിച്ചത് മുൻ കേന്ദ്രമന്ത്രിമേനകയും, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറും, ബിജെപി നേതാവ് സന്ദീപ് വാര്യറും ആണ്. സംഭവത്തെ അപലപിച്ചതിൽ മേനക ഗാന്ധിയാണ് ഏറ്റവും അതിര് വിട്ടത്.
"മലപ്പുറം കുറ്റകൃത്യങ്ങൾക്കും മൃഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കും പേര് കേട്ട നാട് ആണെന്നും നായ്ക്കളും പക്ഷികളും ഇങ്ങനെ അവിടെ ആക്രമിക്കപ്പെടാറുണ്ടെന്നുമാണ് മേനകയുടെ വാചകം". എന്നാൽ സംഭവം നടന്ന സ്ഥലത്തെ ഏറെ അടുത്തുള്ള ഒരു നേതാവാണ് സന്ദീപ് വാര്യർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ:മലപ്പുറത്താണ് സംഭവം നടന്നത് കാരണം എൻഡിടിവി അതാണ് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല, ഞാൻ ഹാഷ് ടാഗ് ഇട്ടത് സെർച്ചിംഗ് ഉയർന്നു നിൽക്കാൻ വേണ്ടിയാണെന്നുമാണ്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം എൻ.ഡി.ടിവി തന്നെ തങ്ങളുടെ റിപ്പോർട്ട് മാറ്റിയെങ്കിലും തന്റെ ഫേസ്ബുക്ക് പോസ്റ്റ് മാറ്റാൻ പറഞ്ഞിട്ട് തയ്യാറായിട്ടുമില്ല. മാത്രമല്ല ഈ വാർത്തയുടെ എല്ലാം ഉറവിടമായ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ആധാരമാക്കി തയ്യാറാക്കിയ വാർത്തയിൽ എൻഡിടിവി "തീറ്റിച്ചു "എന്നത് പിന്നീട് "ഭക്ഷിച്ചു" എന്നുവരെ മാറ്റിയിട്ടുണ്ട്.
ദേശീയതലത്തിൽ വിഷയം ചർച്ച ചെയ്യാൻ കാരണക്കാരനായ മേനകയെ കുറിച്ച് നമുക്ക് ചില കാര്യങ്ങൾ നോക്കാം. നെഹ്റുവിന്റെ മരുമകൾകൾ ആകാൻ ഭാഗ്യം ലഭിച്ചെങ്കിലും തറവാട് മഹിമയെ അവർ കളഞ്ഞു കുടിച്ചിട്ടുണ്ട്. ഭർത്താവിന്റെ ഗാന്ധി പേരിൽ ഉള്ളപ്പോൾ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ അതുമതി. കേന്ദ്രമന്ത്രി പദവി പോലും നഷ്ടപ്പെട്ട സ്ഥിതിക്ക് രാഷ്ട്രീയ നേതാക്കന്മാരുടെ തൃപ്തി നേടാൻ വേണ്ടിയായിരിക്കും മലപ്പുറത്തിന്റെ മേലിൽ കുതിര കയറിയത്. എന്നാൽ 1980കളിൽ അവർ ഇന്ത്യയുടെ ഭാവിയെ തന്നെ കീഴ്പ്പെടുത്തി തുടങ്ങിയ ഒരു കാലമുണ്ടായിരുന്നു. എങ്ങനെ എന്ന് വെച്ചാൽ ഇതുവരെ ഒരാളും പരിസ്ഥിതിക്കും
മൃഗങ്ങൾക്കും വേണ്ടി പോരാടാത്തത് പോലെ മൃഗങ്ങൾക്ക് വേണ്ടി പോരാടിയ പോരാളിയാണ് അവർ.എന്നാൽ അതിനും കുറച്ചു കാലങ്ങൾക്കു മുൻപേ ആയിരക്കണക്കിന് ആളുകളെ ജയിലിൽ ആക്കുകയും ജീവനാംശം വരുത്തുകയും ചെയ്ത അടിയന്തരാവസ്ഥ നടപ്പിലാക്കുന്നതിൽ ഇന്ദിരാഗാന്ധിയുടെ അടുക്കളയിൽ പണിയെടുത്തിട്ടുണ്ട് മേനക ഗാന്ധി. മാത്രമല്ല ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റ് ചേരിനിർമാർജനതിനിടെ നടന്ന ന്യൂനപക്ഷ കൂട്ടകൊലയും പതിനായിരക്കണക്കിന് ആളുകളുടെ നിർബന്ധിത വന്ധ്യംകരണത്തിനുംകാരണക്കാരനായ തന്റെ ഭർത്താവിന്റെ തോളോട് മേനക ഗാന്ധി ചേർന്നഒരുവ്യക്തിയാണ്ഭൂതതയുടെപ്രതീകവുമായി അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നത് എന്ന് നാം മനസ്സിലാക്കണം.
മാത്രമല്ല ഓരോ വർഷവും 600 നിങ്ങളാ നിങ്ങളെ കേരള കൊല്ലുന്നു എന്ന് പറഞ്ഞവരോട് പറയാനുള്ളത് കേരളത്തിൽ ആകെയുള്ള 5700 ആനകളാണ് എന്നുള്ളതാണ്.
തേങ്ങയിൽ പന്നി പടക്കം വെച്ചത് ഭക്ഷിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പിടിയിലായ പ്രതി പറയുന്നത്. സഞ്ചരിച്ച സ്ഥലം കാർഷികമേഖലയാണ് വന്യമൃഗങ്ങളുടെ നിരന്തരശല്യം തടയുന്നതിന് കർഷകർ കൃഷി സംരക്ഷിക്കുന്നതിനായി പലവിധ മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ട്. ഇത് വനം കൃഷി വകുപ്പുമായി ബന്ധപ്പെട്ട വർക്ക് എല്ലാം അറിയാവുന്ന പരസ്യമായ രഹസ്യമാണ്. അടുത്തിടെയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് കർഷകരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്. ഫലത്തിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട ജീവൻ പ്രശ്നത്തെ വർഗീയ രാഷ്ട്രീയമായി കൂട്ടിക്കുഴച്ച് സ്വയം അപഹാസ്യരായിരിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാറും. സംഭവത്തെ ആത്മാർഥതയോടെയാണ് അപലപിച്ചതെങ്കിൽ മുഖ്യമന്ത്രി ചെയ്യേണ്ടത് ഒരു കാര്യം മാത്രം മേൽപ്പറഞ്ഞവർക്കുള്ള കയ്യാമം എത്രയും പെട്ടെന്ന് വാങ്ങി കൊടുക്കുക.
മലപ്പുറം തീവ്രവാദത്തിന്റെയും വർഗീയതയുടെയും നാടോ?
മലപ്പുറം ജില്ല രൂപീകൃതമായൽ താനൂർ കടപ്പുറത്ത് പാകിസ്ഥാൻ പട്ടാളം വരുമെന്നും, മലപ്പുറം കുട്ടി പാകിസ്ഥാൻ ആകുമെന്നും, താനൂർ കടലിൽ പാകിസ്ഥാൻ പതാകയുള്ള പട്ടാളം വന്നു എന്ന വാർത്തയും ചിലർ പ്രചരിപ്പിച്ചു. മാത്രമല്ല അവിടെയുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ ഘട്ടംഘട്ടമായി അവരെ ഒന്നടങ്കം പൊന്നാനിയിൽ കൊണ്ടുപോയി തൊപ്പി ഇടീക്കും എന്ന് വരെ പ്രചാരണങ്ങൾ ഉണ്ടായി. ഈയടുത്ത് ടിവി ചർച്ചയിൽ നിന്ന് ഒരു ഹിന്ദു ഐക്യവേദി നേതാക്കവ് പറഞ്ഞത്" മലപ്പുറത്തെ മുസ്ലീങ്ങളെ പേടിച്ചാണ് മറ്റുള്ളവർ ജീവിക്കുന്നത് എന്ന്". എന്നാൽ ഇത്തരം വെറുപ്പിനെയും പൊതുബോധത്തെയും സ്നേഹം കൊണ്ട് മാറ്റി നിർത്തിയാണ് മലപ്പുറം വഴി നടന്നിട്ടുള്ളത്. മലപ്പുറത്തെ നിർബന്ധിതാവസ്ഥയിൽ ജോലി ചെയ്യേണ്ടിവരുന്ന ഉദ്യോഗസ്ഥർ റിട്ടയർ ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാതെ ഇവിടെ തന്നെ ഭൂമി സ്വന്തമാക്കി സ്ഥിരതാമസമാക്കിയിട്ടുണ്ട്. മാത്രമല്ല മലപ്പുറം ജില്ല രൂപീകൃതമായ 51 വർഷമായി ഇതുവരെ ജില്ലയിൽ രണ്ടേരണ്ട് മുസ്ലിം ജില്ലാ കലക്ടർ മാത്രമാണ് നിയമിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ തന്നെ ഒരാൾ ഒരുമാസം മാത്രം (ഷൈനാമോൾ ഐപിഎസ് ) രണ്ടാമത്തെ ആൾ കഴിഞ്ഞദിവസങ്ങളിൽ സ്ഥലം മാറ്റപ്പെട്ട ജാഫർ മാലിക്. കേരള ഹജ്ജ് കമ്മിറ്റിയുടെ സെക്രട്ടറിയായി വരുന്നത് മലപ്പുറം ജില്ലാ കളക്ടർമാർ ആണ് അതൊരു അമുസ്ലിമായ തിന്റെ പേരിൽ ഇന്നേവരെ ഒരാളും ഒരു തരത്തിലുള്ള അസഹിഷ്ണുതയും പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ഗുരുവായൂർ ക്ഷേത്രം ഉൾക്കൊള്ളുന്ന തൃശ്ശൂർ ജില്ലയുടെ കലക്ടർ ആയി ഒരു മുസ്ലിം നിയമിക്കപ്പെട്ട ഇപ്പോൾ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സെക്രട്ടറി ജില്ലാ കലക്ടർ ആയിരിക്കും എന്നതിന്റെ പേരിൽ കേരളരാഷ്ട്രീയത്തിലെ അതികായകൻമാരുടെആനിയമനത്തിനെതിരെ കടുത്ത പ്രതികരണങ്ങളുമായി രംഗത്തുവന്നിരുന്നു. മാത്രമല്ല മലപ്പുറത്തെ വലിയങ്ങാടി പള്ളിയിൽ മുസ്ലീങ്ങളും,പാറ നമ്പ്യാരും തമ്മിൽ നടന്ന യുദ്ധത്തിൽ മരണപ്പെട്ട 48 മുസ്ലീങ്ങളുടെ ഖബറുകളോട് കൂടെ യുദ്ധത്തിൽ മരണപ്പെട്ട തട്ടാൻന്റെ ഖബറിടവും നിലകൊള്ളുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട മുസ്ലീങ്ങളോട് പാറ നമ്പ്യാർ യോജിപ്പിക്കുകയും പള്ളിയിലെ ഖത്തീബിന് താമസിക്കാൻ വീടുവരെ ഉണ്ടാക്കി കൊടുത്തു. മാത്രമല്ല സ്നേഹവും സ്നേഹവും സമാധാനവും മാത്രം കൈമുതലാക്കി ജീവിച്ച പി. എം. എസ്. എ പൂക്കോയ തങ്ങളും, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, ഇന്നും അതേ പാതയിൽ തുടങ്ങുന്ന പാണക്കാട് സെയ്യിദന്മാരും മലപ്പുറത്തിന് അഭിവാജ്യ ഘടകമാണ്. പ്രശസ്തമായ തളിക്ഷേത്രവും ജുമാമസ്ജിദ് തൊട്ടുരുമ്മി നിൽക്കുന്നത് കാണണമെങ്കിൽ മലപ്പുറത്തെ അങ്ങാടി പുറത്തേക്ക് വരിക.
വിശാലമായ സ്നേഹ പൂക്കളിലേക്ക് നിങ്ങളെന്തിനാണ് കാട്ടുകടന്നലിനെ കടത്തിവിടുന്നത്.മേനകയേ പോലെയുള്ളവരെ ഞങ്ങൾ മലപ്പുറത്തേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവിടെ വന്നു കുറച്ചുകാലം താമസിച്ചു മലപ്പുറത്തെ മതസൗഹാർദം എങ്ങനെയാണെന്ന് മനസ്സിലാക്കുക.
മലപ്പുറത്തുകാർ ജയിക്കുന്നത് കോപ്പിയടിച്ചിട്ടോ?
മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പി അടിച്ചാണ് ജയിക്കുന്നത് എന്നാണ് വി എസ് അച്യുതാനന്ദൻ പറഞ്ഞത്.
എന്നാൽ പറയാനുള്ളത് മലപ്പുറത്തുകാരുടെ വിജയ രഹസ്യം മറ്റൊന്നുമല്ല സത്യസന്ധമായ പഠനം തന്നെയാണ്. കേരളത്തിലെ ഓരോ ജില്ലയും വിദ്യാഭ്യാസപരമായി താഴ്ന്ന് നിൽക്കുമ്പോൾ പെട്ടെന്നായിരുന്നു മലപ്പുറത്തിന്റെ ഉയർച്ച . പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകമായ പഠന സൗകര്യത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് 2001- 2002ൽ രൂപീകരിച്ച വിജയഭേരി പദ്ധതിയാണ് മലപ്പുറത്തെ മുന്നിലെത്തിച്ചത് . 1999 ൽ 30.23%വും 2000ൽ 32%വും 2001ൽ 33.24 ശതമാനവും ആയിരുന്നു മലപ്പുറത്തിന്റെ SSLC വിജയം. എന്നാൽ വിജയഭേരി പദ്ധതി ആരംഭിച്ച ആദ്യ വർഷം 2002 ൽ 41.23 ശതമാനവും ആയിരുന്നു. ഇതോടെ ജില്ല ചുവട് വെച്ച് തുടങ്ങി. 2018 97.75% ശതമാനവും 2019 97.86 ശതമാനവും ആയിരുന്നു. ഈ പദ്ധതിയിലൂടെയാണ് മലപ്പുറം വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയത് ശേഷം പാലക്കാട് ജില്ല അത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ ഈ മുന്നേറ്റത്തിന്റെ ചരിത്രം 1991 ഏപ്രിൽ 18ന് ചേലക്കോടൻ ആയിഷയോട് കൂടെ തുടങ്ങിയത് ആണെന്ന് ആരും മറക്കണ്ട.
മലപ്പുറത്ത്കാർക്ക് സമരം ചെയ്തൂടെ.
ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുകാആരാണ്.
മന്ത്രി ഇ.പി ജയരാജൻ.
കിടപ്പാടം നഷ്ടപ്പെടുത്തി ജനവാസ കേന്ദ്രങ്ങളിൽ കൂടി ഗെയിൽ വാതക പൈപ്പ് ലൈനും ദേശീയപാത വികസനവും നടന്നപ്പോൾ അതിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം സമരം നടന്നെങ്കിലും മലപ്പുറത്തെ സമരം ചെയ്യുന്നത് മുസ്ലിം തീവ്രവാദികൾ ആണെന്ന്
സിപിഎം നേതാവ് വിജയരാഘവൻ.
നിങ്ങൾ മലപ്പുറത്തുകാരെ സമരം ചെയ്തതിന്റെ പേരിൽ തീവ്രവാദികൾ എന്ന് വിളിച്ചെങ്കിൽ നിങ്ങൾ ഒരു കാര്യം ഓർക്കണം. നിങ്ങളുടെ നേതാക്കളായ ഇ.എം. എസ് നമ്പൂതിരിപ്പാടും, ഇമ്പിച്ചിബാവയും പാലോളി മുഹമ്മദ് കുട്ടി ഹാജിയും, ഈ മലപ്പുറത്ത് ജനിച്ചു ഇവിടെ സമരം ചെയ്ത് വളർന്നവരാണ്. ആലപ്പാട് പോയി സമരം ചെയ്താൽ തീവ്രവാദികൾ ആണെങ്കിലും, കെ. കെ ഗോപാലൻ അമരാവതിയിൽ പോയി സമരം ചെയ്തത് പിന്നെ എന്താണ്. സഖാവ് കൃഷ്ണപിള്ള എങ്ങനെയാണ് കണ്ണൂരിൽ സമരം ചെയ്യുക. വിഎസ് കേരളത്തിൽ എവിടെയാണ് സമരം ചെയ്യാത്തത് എല്ലാം തീവ്രവാദികൾ ആണോ? ആദ്യ പരിസ്ഥിതി സംരക്ഷണ സമരമായ ചാലിയാർ സമരത്തിന് നേതൃത്വം നൽകിയവരാണ് മലപ്പുറത്തുകാർ.
മലപ്പുറം.സിനിമകളിലും പത്രങ്ങളിലും.
മുസ്ലിം നേതാക്കൾ ആദ്യകാലത്തെ പറയുന്ന "മാ" പത്രങ്ങൾക്ക് മുസ്ലിംകളോടുള്ള പെരുമാറ്റം ഞാൻ ഇവിടെ വിവരിക്കുന്നില്ല. എന്നാലും അതിൽ ഒന്ന് എടുത്തു പറയട്ടെ.
നിർദ്ദിശ്ടമായ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടാൽ ഒരു പാകിസ്ഥാൻ ആയിരിക്കും. മലപ്പുറത്തെ അമുസ്ലീങ്ങളെ മുസ്ലീങ്ങൾ ശല്യപ്പെടുത്തി വരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്ലിംകളെ മത പരിവർത്തനം ചെയ്ത് മുസ്ലീങ്ങൾ ആക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയിൽ പ്രവർത്തിച്ചുവരുന്നു. മലപ്പുറം ജില്ല ഒരു കടലോരമാണ് ജില്ല രൂപീകരണത്തോടെ പാകിസ്ഥാനുമായി തീരദേശ ബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ....
( മാതൃഭൂമി ദിനപത്രം 1969 ജൂൺ 16)
മലയാളസിനിമയിൽ നവ ഹിന്ദുത്വ ത്തിന്റെ തേരോട്ടം സജീവമായപ്പോഴാണ് മലപ്പുറം വിരുദ്ധവികാരം കേരള-ഇന്ത്യൻ പൊതു ബോധത്തിലേക്ക് വ്യാപിച്ചത്. മലയാളസിനിമയിൽ ഒരു പരാമർശം വന്നാൽ അത് ഇങ്ങനെ കെട്ടി ആഘോഷിക്കണോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാൽ ഇന്ന് ഏതൊരു സമൂഹത്തെയും ജനം വിലയിരുത്തുന്നത് സിനിമകളിലൂടെയാണ്. മാത്രമല്ല ശത്രുതയും പരസ്പരമുള്ള വൈകാരികവും അതിലൂടെ വളർന്നു വന്നിട്ടുണ്ട് അതിനെ പിൻപറ്റി പിന്നീട് ചെയ്യുന്ന പ്രവർത്തികളും കുറവല്ല. അങ്ങനെ മുസ്ലിം ശത്രുതക്ക് കാരണം ആയ ചില ഉദാഹരണങ്ങൾ.
ബോംബ് ഇവിടെ ഇഷ്ടം പോലെ മലപ്പുറത്തു കിട്ടുമല്ലോ
(ആറാം തമ്പുരാൻ)
കാസർഗോഡ് മുതൽ പാറശ്ശാലവരെ ദേശീയപാ തയിലൂടെ സഞ്ചരിച്ചു നോക്കൂ ഇരുവശത്തും ഉയർന്നു നിൽക്കുന്ന രമ്യഹർമ്യങ്ങളും മണിമാളികകളും ഏത് സമുദായക്കാരുടെതാണ്. ഒന്നും ബ്രഹ്മണരുടെത് ആകില്ല
(മഹാത്മാ)
ഭൂരിപക്ഷ സമുദായത്തിൽപെട്ട ഒരു സ്ത്രീയെ ന്യൂനപക്ഷക്കാരൻ കെട്ടിയാൽ അത് ദേശീയോഗ്രഥനവും മതസൗഹാർദവും മറിച്ചാണ് എങ്കിൽ ഇവിടെ വർഗീയലഹള
(ആര്യൻ)
മലപ്പുറത്ത് നടന്ന വർഗീയ ലഹളയിൽ എന്റെ അച്ഛൻ പോലീസുകാരന് ഗുരുതര പരിക്കുപറ്റി
( വിനോദയാത്ര)
ഇങ്ങനെയുള്ള മലപ്പുറത്തിന് എതിരെ നടക്കുന്ന ഏത് നിഷ്പ്രയോജനവും ഇന്ത്യൻ ഫാസിസത്തിന് മുന്നേറ്റം ആണെന്ന് നാം മനസ്സിലാക്കണം. അതിന് എതിരെ പോരാടണം.
മലപ്പുറം വിഭജിക്കണോ?
ഇങ്ങനെ ഒരു കാര്യം വരുമ്പോൾ എല്ലാവരുടെയും അഭിപ്രായവും നോക്കണം. മലപ്പുറത്തെ മൊഞ്ചൻമാരോട് ഇതിനെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ അവരുടെ മറുപടി :ഇതിനെ കുറിച്ച് ഓർക്കാൻ തന്നെ വയ്യ എന്നുള്ളതാണ്. എന്നാൽ വികസനത്തെ മാത്രം സ്നേഹിക്കുന്ന മലപ്പുറത്തുകാരനും അതിൽ അല്പം പോലും രാഷ്ട്രീയം പോലും പറയാത്തവരും പറയുക വിഭജിക്കട്ടെ എന്ന് തന്നെ ആണ്. എങ്കിലും എസ്.ഡി.പി.ഐ.യും, ലീഗും എന്തിനാണ് മലപ്പുറം വിഭജിക്കണമെന്ന് വാശി പിടിക്കുമ്പോഴും സമരം നടത്തുമ്പോയും അതിനെ കുറിച്ച് ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്.
2011ലെ കണക്കുപ്രകാരം മലപ്പുറത്തെ 46 ലക്ഷം ജനങ്ങളുണ്ട്. ജനസംഖ്യയിൽ കേരളത്തിൽ മലപ്പുറം ഒന്നാമതും വിസ്തൃതിയിൽ മൂന്നാമതു മാണ്. അവിടെനിന്നു തുടങ്ങുന്നു വിഭജനത്തിന്റെ എണ്ണമറ്റ കാരണങ്ങൾ. ആദ്യമായി താമസിക്കാനുള്ള സൗകര്യകുറവ്. രണ്ടാമതായി വിദ്യാർത്ഥികൾക്ക് ഉന്നത ഉന്നത വിജയം ഉണ്ടെങ്കിലും ശേഷം തുടർന്നുള്ള പഠനത്തിനുള്ള സീറ്റ്, സ്കൂളുകൾ കുറവായതിനാൽ ലഭിക്കുന്നില്ല.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഓരോ ജില്ലയിലും ഒരു മെഡിക്കൽ കോളേജ് പദ്ധതി പ്രകാരം കോളേജ് നിർമ്മിച്ചങ്കിലും 46 ലക്ഷം ആളുകൾക്ക് ഒരു കോളേജ് മതിയാവുമോ. ജില്ലാ കാര്യലയങ്ങൾ പലതും മലപ്പുറത്ത് ആണെങ്കിലും, ബാക്കി മഞ്ചേരിയിലും ആണ് കാര്യാലയങ്ങളിൽ എത്തിച്ചേരാൻ വരെ ഒരു ദിവസത്തെ സമയം തന്നെ വേണം വികസനം വേണ്ടതോതിൽ ലഭിക്കുന്നില്ല. ജനങ്ങൾക്ക് വേണ്ട വിതരണ ഫണ്ട് ചെറിയ തോതിൽ മാത്രമാണ് ലഭിക്കുന്നത്.
ഏതൊരാളുടെയും പ്രധാനകാര്യം പഠനവും, ആരോഗ്യവുമാണെന്നിരിക്കെ മലപ്പുറത്തെ തിരൂർ, മലപ്പുറം എന്നാക്കി വിഭജിക്കുന്നത് അർത്ഥമുണ്ട്. എന്നാൽ വിഭജന ശേഷം സർക്കാരിന് വേണ്ടി ജോലി ചെയ്യാൻ ഉദ്യോഗസ്ഥ നിയമനവും (എംപി, എംഎൽഎ, കലക്ടർമാർ, ) അതിന്റെ ചെലവും നോക്കുമ്പോൾ നിലവിലെ സ്ഥിതി തന്നെയല്ലേ നല്ലത് എന്ന് ആലോചിക്കണം. പ്രധാനമായും നമ്മുടെ സംസ്ഥാനം ഇപ്പോൾ ഓടുന്നത് കടത്തിലാണ്. മാത്രമല്ല വിഭജനം ഇനിയും ഉദ്യോഗസ്ഥൻ മാരായ കള്ളന്മാരെ ഉണ്ടാകുന്നതിന് കാരണമാകും എന്നും പറയുന്നവരുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും പ്രധാനം മനുഷ്യ ജീവിതത്തിനുള്ള സൗകര്യവും വികസനവും ആണ്. അത് മാത്രമാണ് ലക്ഷ്യമെങ്കിൽ മലപ്പുറം വിഭജിക്കണം രാഷ്ട്രീയലക്ഷ്യം ആണെങ്കിൽ മലപ്പുറത്തെ രണ്ടായി മുറിക്കേണ്ടത് ആവിശ്യം ഇല്ല ഞങ്ങൾ ഇതുവരെ കഴിഞ്ഞതുപോലെ കഴിഞ്ഞോളാം. അവസാനമായി ഈ കൊറോണ കാലത്ത് മുഴുവൻ ജില്ലകൾക്കും ലഭിക്കേണ്ട പണം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി മലപ്പുറം ജില്ലക്കാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ സമരം നടക്കുന്നുണ്ടെങ്കിലും ഇന്ന് സർക്കാറും നബാർഡും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഴിചാരി മലപ്പുറത്തെ ഒറ്റപ്പെടുത്തുകയാണ്.

COMMENTS