ദിരിലിഷ് എർതുറുൽ: ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ദൃശ്യാവിഷ്കാരം.

SHARE:

ഈ 'ന്യൂ ജൻ' ലോകത്ത് ദൃശ്യചിത്രണത്തോളം (വിഷ്വലൈസേഷൻ) ഫലപ്രദമായ മറ്റൊരു മാർഗമില്ല എന്നത് വളരെ പ്രസക്തമാണ്. ആയിരം വാക്കുകളെക്കാളും പര്യാപ്തമായി അതിന് മറ്റുള്ളവരോട് സംവദിക്കാൻ സാധിക്കും. അത്തരത്തിൽ, കുറച്ച് വർഷങ്ങളായി മുസ്ലിം ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും രാഷ്ട്രീയമായി ഏറെ വിവാദവുമായ ഒരു തുർക്കിഷ് ടെലിവിഷൻ സീരിസ് ആയിരുന്നു 'ദിരിലിഷ് എർതുറുൽ' അഥവാ എർതുറുലിന്റെ ഉയിർത്തെഴുന്നേൽപ്പ്.
ഇന്ന് ലോകത്താകമാനമുള്ള പ്രേക്ഷകർ ഈ സീരീസിനെ ഏറ്റെടുത്തിരിക്കുന്നു. അറുപതിലധികം രാജ്യങ്ങളിൽ ഇത് സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ മുസ്ലിംകളുടെ കഴിഞ്ഞു പോയ ആ പ്രതാപകാലം അവർക്കാവേശം പകർന്നു നൽകുന്നുണ്ടാവാം. അഞ്ചു സീസണുകളിലായി രണ്ടു മണിക്കൂറിലധികം ദൈർഘ്യമുള്ള നൂറ്റി അൻപത് എപ്പിസോഡുകളിലായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
          കൊളോണിയൽ അധിനിവേശത്തിന്റെ മുന്നിൽ വരെ ഇസ്‌ലാമിക ലോകത്തെ ഒന്നിപ്പിച്ചുനിർത്തിയ  ഉസ്മാനിയ ഖിലാഫത്തിൻ്റെ സ്ഥാപകൻ ഉസ്മാൻ ഗാസിയുടെ പിതാവ് എർതുറുൽ ബെ യാണ് ഇതിലെ കേന്ദ്ര കഥാപാത്രം. 'ഓഗോസ് തുർക്ക്' ഗോത്രസമൂഹത്തിൽ പെട്ട 'കായി' എന്ന നാടോടി ഗോത്രമാണ് ഇവരുടേത്. കായ് ഗോത്ര നേതാവ് സുലൈമാൻ ഷാ യുടെ നാല് ആൺമക്കളിൽ മൂന്നാമനാണ് നമ്മുടെ കേന്ദ്ര കഥാപാത്രമായ എർതുറുൽ.
              സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ജെറുസലേം തിരിച്ചുപിടിച്ചശേഷം തങ്ങൾക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന കുരിശുപടയോട്ടക്കാർ തങ്ങളുടെ മുന്നിലെ പ്രധാന പ്രതിബദ്ധമായി കാണുന്നത് സുലൈമാൻ ഷായുടെ കായി ഗോത്രത്തെയാണ്. കായി ഗോത്രത്തെ തുരത്തിയ ശേഷമേ തങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നിട്ടിറങ്ങാനാവൂ എന്ന് തിരിച്ചറിയുന്ന അവർ, ആന്റിയോക്കിലെ അവരുടെ കോട്ട കേന്ദ്രീകരിച്ച് ഗോത്രത്തിനു നേരെ അയ്യൂബികളുടെ അലപ്പോ കൊട്ടാരത്തിലെ ചാരന്മാരെ ഉപയോഗിച്ചുള്ള ഉപജാപങ്ങളും കുതന്ത്രങ്ങളുമായി മുന്നിട്ടിറങ്ങുന്നു.  പക്ഷെ അതിനെയൊക്കെ എർതുറുലിന്റെ നേതൃത്വത്തിൽ 'കായി ' അതിജീവിക്കുന്നതാണ് ഒന്നാം സീസണിലെ കഥാപശ്ചാത്തലം. രണ്ടാം സീസണിൽ കുപ്രസിദ്ധനായ മംഗോളിയൻ കമാണ്ടർ ബായ്ജു നോയാനാണ് പ്രധാന വെല്ലുവിളിയായെത്തുന്നത്. ബാക്കിയുള്ള അടുത്തടുത്ത സീസണുകളിൽ കുരിശുയുദ്ധക്കാരും മംഗോളികളും  ബൈസന്റൈനും എതിരാളികളായി മാറി മാറിയെത്തുന്നു. അവയെയെല്ലാം എർതുറുലിൻ്റെ സാമർത്ഥ്യത്തിലൂടെ ഗോത്രം നേരിടുകയും തകർത്തെറിയുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇവർ അതിജയിക്കാൻ ഏറെ വിയർക്കുന്നത് മുസ്‌ലിം ലോകത്തുതന്നെയുള്ള കാരാതൊയ്ഗാർ , കുർദോഗ്ളു മുതൽ അമീർ സാദെത്തിൻ കോപെകും ബെയ്ബൊളാത് എന അൽബസ്തിയും വരെയുള്ള ആഭ്യന്തര ശത്രുക്കളിൽ നിന്നാണ്. 
എന്നിരുന്നാലും, ഇസ്‌ലാമിക ലോകത്തെ ഒന്നിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തെ മാത്രം മുന്നിൽ കാണുന്ന എർതുറുലിന് ഇവരെയെല്ലാം അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നുവെന്നതാണ് യാഥാർത്ഥ്യം.

പ്രതിസന്ധിഘട്ടങ്ങളിൽ പലപ്പോഴും എർതുറുലിനെ സഹായിക്കുന്നത് അന്ദുലൂസിയൻ ഇസ്ലാമിക പണ്ഡിതനായ ശൈഖ് ഇബ്നു അറബിയാണ്. സന്ദർഭോചിതമായി ഇബ്നു അറബി നിരന്തരം പറഞ്ഞുകൊടുത്തിരുന്നത് കേവലം സാങ്കൽപിക കഥകളായിരുന്നില്ല, മറിച്ച് ഇസ്ലാമിന്റ ശോഭനമായ ചരിത്രത്തിലെ സുവർണ ഏടുകളായിരുന്നു. ഇത്തരത്തിൽ തന്റെ ആത്മീയാധ്യാപനങ്ങളിലൂടെ പ്രതിസന്ധികളിൽ പകച്ചുനിൽക്കുന്ന സമൂഹത്തിന് മുന്നോട്ടുകുതിക്കാനുള്ള ഊർജ്ജം നൽകാൻ അദ്ദേഹത്തിനാവുന്നുണ്ട്.ഇബ്നു അറബിയെ സംബന്ധിച്ചിടത്തോളം, തന്നെ കൊല്ലാൻ വന്ന കുരിശുസൈനികനെപ്പോലും അല്ലാഹുവിന്റെ മാർഗത്തിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിനാവുന്നുണ്ട്. ക്ലൗഡിയസെന്ന ആ സൈനികൻ പിന്നീട് ഉമർ എന്ന നാമം സ്വീകരിച്ചു. അധികാരഘടനയോടൊപ്പവും, തങ്ങൾ ജീവിച്ച സമൂഹങ്ങളോടൊപ്പവും നിലകൊണ്ട്, അവർക്ക് ആത്മീയോർജം പകർന്നു നൽകിയ പണ്ഡിത നേതൃത്വങ്ങളുടെ  ഒരു സൂചകം മാത്രമാണ് ഇബ്നു അറബി. അതോടൊപ്പം തന്നെ തുർക്കി ചരിത്രത്തിലെ സൂഫിധാരയുടെ പ്രതീകം കൂടിയാണ് ശൈഖ് ഇബ്നു അറബി.
ഇതിനിടയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പങ്കാണ് 'അക്സകലി'ന്റേത്. വെളുത്ത താടിക്കാർ എന്നാണീ പേരിന്റെ അർത്ഥം. സമൂഹത്തിലെ മുതിർന്ന നല്ല നയതന്ത്രജ്ഞരായ ധീരരുടെ, ഇസ് ലാമിക ഭരണകൂടങ്ങളുടെ വിജയത്തിനും ഉന്നമതിക്കായും പ്രവർത്തിച്ചു വന്നിരുന്ന അതിരഹസ്യ സംഘമാണിത്. എർതുറുലിന് തന്റെ ധീരതയാൽ ഇതിൽ അംഗത്വം ലഭിക്കുന്നുണ്ട്. സീരീസിൽ അഹ്‌ലത് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിബൃഹത്തായ ചാരവൃന്ദമായിരുന്നു ഇവരുടേത്. അന്നത്തെ സർവ അധികാര സിരാകേന്ദ്രങ്ങളിലും ഇവരുടെ ചാരക്കണ്ണുകളുണ്ടായിരുന്നു. അവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ചർച്ച ചെയ്ത് അതിനനുസരിച്ചുള്ള തുടർ നടപടികൾ  
അനുയോജ്യരായ,  ഉന്നതനിലകളിലുള്ള കഴിവ് തെളിയിച്ചവരെ തേടിപ്പിടിച്ച് ഏൽപിക്കലായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം.


ഏതൊരു മേഖലയിലും എന്താണ് ഇസ്‌ലാമിന്റെ തനത് രീതി എന്നു പ്രേക്ഷകർക്ക് ചിത്രീകരിച്ചു കാണിച്ചു തരികയാണ് ഈ സീരീസ്.
ഭരണവും രാഷ്ട്രീയവും സംസ്കാരങ്ങളും വ്യാപാര-വ്യവസായങ്ങളുംപോരാട്ടവും എന്നു വേണ്ട വിവാഹ രീതിയും ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും, പണ്ഡിത-പുരോഹിത ദൗത്യങ്ങൾ എന്നുതുടങ്ങി സകല മേഖലകളിലും എങ്ങനെയാവണം മുസ്‌ലിംകൾ എന്നു അരങ്ങിലുള്ളവർ ജീവിച്ചു കാണിച്ചു തരുന്നതായി നമുക്ക് അനുഭവപ്പെടുമെന്ന് തീർച്ച. സ്റ്റണ്ടു സീനുകളിൽ അടക്കം ഓരോ കഥാപാത്രങ്ങളും തനത് രീതിയിൽ തന്നെ ജീവിച്ചു കാണിക്കുന്നതു കൊണ്ടു തന്നെ ഓരോ രംഗവും ആരെയും ബോറടിപ്പിക്കാതെ തന്നെ സീരീസ് ഉള്ളിൽ പിടിച്ചിരുത്തി കൊണ്ടുപോകുന്നു. അത്രയ്ക്കു കുറ്റമറ്റതായതാണ്  ഇതിലെ ഓരോ ചിത്രീകരണങ്ങളും  ഗ്രാഫിക്സ് വർക്കുകളുമൊക്കെ.
        ഇസ്ലാം സ്ത്രീക്ക് കൽപിച്ച് നൽകിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. പോരാട്ട വീര്യവും ആർജവവുമുള്ള ഒത്തിരി സ്ത്രീരത്നങ്ങളെ അവതരിപ്പിക്കുന്നതിലൂടെ സീരീസ് ഇതിന് തെളിച്ചം നൽകുന്നു. കായി ഗോത്രത്തിന്റെ പ്രധാന വരുമാനമാർഗം സ്ത്രീകൾ നിർമിക്കുന്ന പരവതാനികളാണ്. തുർക്കിഷ് പരവതാനികൾ ഇന്നും ലോകവിപണിയിൽ വൻ ഡിമാന്റുള്ളവയാണെന്നും ഓർക്കണം. ഇവിടെ പുരുഷന്മാർക്ക് സ്ത്രീകൾ നിർമിക്കുന്ന പരവതാനികൾ വിപണിയിലെത്തിക്കേണ്ട കടമ മാത്രമേയുള്ളൂ. ബാക്കി സമയങ്ങളിൽ അവർ യോദ്ധാക്കളാകും.
എന്നും ഇസ്ലാമിക ലോകത്തെ അനൈക്യത്തെയാണ് ശത്രുക്കൾ ഉപയോഗിച്ചിരുന്നത്. ആ ദുർബലതയെ ആയുദ്ധമാക്കുന്നതിൽ എന്തു കൊണ്ട് ഇസ്ലാമിന്റെ ശത്രുക്കൾ ഇന്നും വിജയിക്കുന്നു എന്ന ലജജിപ്പിക്കുന്ന ചോദ്യം ഈ സീരീസ് ചോദിക്കുന്നുണ്ട്.

പക്ഷെ, അതോടൊപ്പം  കൃത്യമായ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളും ഈ സീരീസിനു പിന്നിലുള്ളതുകൊണ്ടു തന്നെ ഏറെ വിവാദമാണ്  'ദിരിലിഷ് എർതുറുൽ' എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ, തുർക്കി മുസ്ലിംകൾ ഇതിനോടകം തന്നെ ഇതിലെ കഥാസാഹചര്യങ്ങൾ തങ്ങളുടെ ജീവിതയാഥാർഥ്യങ്ങളാക്കി കണ്ടുതുടങ്ങിയിട്ടുണ്ട്. 'ദിരിലിഷ് എർതുറുൽ ' കാണുമ്പോൾ 'കായി' ഗോത്രം ഇന്നത്തെ തുർക്കിയായും 'എർതുറുൽ' ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനായും അവരുടെ മുന്നിൽ അവതരിക്കപ്പെടുന്നു. കൂടെ, രൂപപ്പെട്ടു വരേണ്ട ഒരു ഇസ് ലാമിക ലോകക്രമവും അതിനുവേണ്ട ആത്മീയ രാഷ്ട്രീയ മാറ്റങ്ങളും അത് വരച്ചുകാണിക്കുന്നുണ്ട്.
അഥവാ, ഇക്കാര്യത്തിൽ തുർക്കിക്കാണ് മുൻകൈ എടുക്കാൻ സാധിക്കുകയെന്ന് പറയാതെ പറയുന്നു. തുർക്കി ഗവണ്മെന്റ് നേരിട്ട് നടത്തുന്ന ചാനലിലാണ് ഈ സീരീസ് മുഴുവനും സംപ്രേഷണം ചെയ്തിട്ടുള്ളത് എന്നത് തുറന്ന സത്യവുമാണ്. അതു കൊണ്ടു തന്നെയാണ് ഇസ്ലാമിക ലോകത്തിന്റെ അച്ചുതണ്ട് തങ്ങളിൽ നിന്ന് നഷ്ടപ്പെടുമെന്ന് പേടിച്ച് സൗദി അറേബിയ ഈ സീരീസിന് നിരോധനമേർപ്പെടുത്താൻ മുന്നിട്ടിറങ്ങി വന്നത്. തുർക്കിക്കു മുന്നിൽ തങ്ങളുടെ സ്ഥാനം കുറയുമോ എന്ന ഭയമാണ് ഈജിപ്തിനെ സീരീസിനെതിരെ ഫത് വ ഇറക്കാൻ പ്രേരിപ്പിച്ചത്. ഉസ്മാനിയ്യ ഭരണകൂടത്തെ ഇകഴ്ത്തി ചിത്രീകരിച്ചുള്ള ചിത്രങ്ങൾ പടച്ചുവിടാനും ചിലർ മടിച്ചില്ല.

ഒരു ഇസ്‌ലാമിക് ടെലിവിഷൻ സീരീസ് എന്നതിനപ്പുറം 'ദിരിലിഷ് എർതുറുൽ ' നടത്തുന്ന നിരവധി രാഷ്ട്രീയ സംവാദങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഇസ് ലാമിക ലോകത്തിൻ്റെ പുനരുജ്ജീവനമാണ്.

സീരീസിലുടനീളം അവരുടെ ഒരു പ്രതിജ്ഞ മുഴങ്ങിക്കേൾക്കുന്നുണ്ട്: 'ഞങ്ങൾ അടിച്ചമർത്തപ്പെട്ടവരുടെ പ്രതീക്ഷയും ക്രൂരരുടെ പേടിസ്വപ്നവുമാണ്'. എവിടെയൊക്കെ അല്ലാഹുവിന്റെ നീതി എത്താത്തതുണ്ടോ അവിടെയൊക്കെ അത് എത്തിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.
ഇതിലൂടെ വാളുകൊണ്ടു പ്രചരിച്ച മതമല്ല ഇസ്‌ലാം. മറിച്ച്,സമത്വവും നീതിയും കണ്ട് ലോകം ഏറ്റെടുത്ത മതമാണ് ഇസ്‌ലാം എന്ന് ഈ സീരീസ് പറയാതെ പറഞ്ഞു വെക്കുന്നു. 
എന്നാലും ഈ കാലത്ത് രൂപപ്പെട്ടു വരേണ്ട ഒരു ഇസ് ലാമിക ലോകക്രമവും അതിനുവേണ്ട ആത്മീയ രാഷ്ട്രീയ മാറ്റങ്ങളും ഈ സീരീസ് വരച്ചുകാണിക്കുന്നുണ്ട്. ഇസ്‌ലാം ഭീതി ലോകത്താകമാനം പടർന്നുപിടിച്ച ഇക്കാലത്ത് ഇത്തരം സീരീസുകളും സാഹിത്യ സൃഷ്ടികളും ഇനിയും വരേണ്ടതുണ്ട്.

ജദീർ എം കെ കൊല്ലം

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ദിരിലിഷ് എർതുറുൽ: ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ദൃശ്യാവിഷ്കാരം.
ദിരിലിഷ് എർതുറുൽ: ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ദൃശ്യാവിഷ്കാരം.
https://i1.wp.com/kashmirreader.com/wp-content/uploads/2020/05/Ertugrul.jpg?fit=512%2C294&ssl=1
Al Ihsan Online Magazine
https://www.alihsanonweb.in/2020/06/blog-post_21.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/06/blog-post_21.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content