മാസ്ക്ക്
മുഖം നഷ്ടപ്പെട്ടവർക്ക് ..വായ തുന്നിക്കെട്ടിയവർക്ക് ..
വായ പൊത്തിപ്പിടിച്ചവർക്ക് ..
മൗനം നടിച്ചവർക്ക് ....
ഇന്നൊരു മാസ്ക്ക് ധരിക്കാം ...
നീതിയിൽ നിന്നും മാസ്ക്കണിഞ്ഞു നിക്ഷപക്ഷനാവാം ...
സാനിറ്റൈസർ
വംശ ശുദ്ധീകരണത്തിന് ഉന്മൂലനംചെയ്യപ്പെട്ടവരുടെ രക്തക്കറകൾ
ദേശീയതയും ദേശകൂറും വെച്ച്
അവർ കഴുകി കളയുകയാണ് ....
ക്വറന്റൈൻ
ജനാധിപത്യം ലോക്ഡൗണിലാണ്നീതി ക്വറന്റൈനിൽ ചികിത്സയിലാണ്
പുറത്തു മുഴുവനും വംശീയ വൈറസുകൾ
മതം നോക്കി പകരുകയാണ് ..
തെരുവിൽ മൊത്തം വൈറസ്
ജീവനെടുത്തവരുടെ കബന്ധങ്ങളാണ്
റംസാൻ ഇളയോടത്ത്
8089178861
COMMENTS