മിഷേൽ ഫൂക്കോ ഉത്തരഘടനാ വ്യവഹാരങ്ങളിലെ ധൈഷണിക പ്രതിഭ

SHARE:

പ്രമുഖ ഫ്രഞ്ച് തത്വചിന്തനും ചരിത്രകാരനും സോഷ്യോളജിസ്‌റ്റും വിമർശകനുമാണ് മിഷേൽ ഫൂക്കോ(1926-1984). ഇരുപതാം നൂറ്റാണ്ടിലെ ഘടനാവാദം, ഉത്തര ഘടനാവാദം, ഉത്തരാധുനികത  തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും  ഇത്തരം ലേബലുകളെ അദ്ദേഹം നിരന്തരം 
തിരസ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, നിലപാടുകളിൽ വിവാദങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിരവധി പാഠ്യശാഖകളിൽ അഗാധമായ സ്വാധീനം
ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞട്ടുണ്ട്.

ആദ്യകാലത്ത് മിതമായ പഠനനിലവാരം മാത്രം പുലർത്തിയിരുന്ന ഫൂക്കോ Jesuit Collège Saint-Stanislas ൽ എത്തിയ ശേഷമാണ് അസാമാന്യ പ്രതിഭത്വം പുറത്തെടുത്തു തുടങ്ങിയത്. രണ്ടാം ലോക മഹാ യുദ്ധാനന്തരം ഫ്രാൻസിലെ ഹ്യൂമാനിറ്റീലേക്കുള്ള പരമ്പരാഗത കവാടമെന്ന് വിശേഷിപ്പിക്കപടുന്ന വിഖ്യാതമായ  École Normale Supérieur ൽ അഡ്‌മിഷൻ നേടി. അവിടെ വെച്ച് കഠിനമായ വിഷാദം പിടിപ്പെട്ടെങ്കിലും മനശാസ്ത്രം ഫൂക്കോയുടെ മനം കവർന്നു .1950 മുതൽ മൂന്ന് വർഷക്കാലം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു. മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂയി അളത്തൂസറാണ്  പാർട്ടിയിൽ ചേരാൻ ഫൂക്കോയെ പ്രേരിപ്പിച്ചത്. ജോസഫ്‌ സ്റ്റാലിന്റെ കീഴിൽ റഷ്യയിൽ അരങ്ങേറുന്ന സംഭവവികസങ്ങളോടുള്ള ഉത്കണ്ഠ മൂലം വൈകാതെ തന്നെ പാർട്ടി വിട്ടു.
അസ്തിത്വവാദിയും ഫിനോമിനോളജിസ്റ്റുമായ Maurice Merleau-Ponty (1908 - 1961) ആണ് ഫൂക്കോയിൽ  ഗണനീയമായ സ്വാധീനം ചെലുത്തിയ അധ്യാപകൻ.1952 ൽ ഫിലോസഫിയിലും സൈക്കോളജിയിലും ഡിഗ്രി നേടി. സൈക്കോളജിയിൽ ഡിഗ്രി നേടുക എന്നത് ആ സമയത്ത്‌ ഫ്രഞ്ചിൽ പുതിയൊരു യോഗ്യതയായിരുന്നു.
പിന്നീട് അധ്യാപന മേഖലിയിലേക്ക് തിരിഞ്ഞ ഫൂക്കോ കുറച്ചു കാലം École Normale ൽ പഠിപ്പിച്ച ശേഷം ,രണ്ടു വർഷം Lille യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി പഠിപ്പിച്ചു. പക്ഷെ, ഇതിനകം ഫൂക്കോക്ക് അധ്യാപനം തന്റെ മേഖലയല്ലെന്ന ബോധ്യം വന്നിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരനും ഉപദേശകനുമായിരുന്ന Georges Dumézil(1898 - 1986)  നാലുവർഷക്കാലത്തേക്ക്  സ്വീഡനിലെ Uppsala യൂണിവേഴ്‌സിൽ ഫ്രഞ്ച് സാംസ്കാരിക പ്രതിനിധിയായി പ്രവർത്തിക്കാൻ അവസരമൊരുക്കിക്കൊടുത്തു.1960 ൽ ഫ്രാൻസിലേക്ക് തിരിക്കുന്നതിന് മുമ്പ്, ഫൂക്കോ Warsaw , Hamburg എന്നീ രണ്ടു യൂണിവേരയ്സിറ്റികളിൽക്കൂടി ജോലിനോക്കി. Clermont-Ferrand
യൂണിവേഴ്‌സിറ്റിയിൽ തത്വശാസ്ത്രത്തിൽ നിയമനം നേടുകയും അവിടെവെച്ച് ഡോക്ടറേറ്റ് പൂർത്തിയാക്കുകയും ചെയ്തു.
"മാഡ്നെസ് ആൻഡ് ഇൻസാനിറ്റി" എന്ന പേരിൽ പിൽക്കാലത്ത് സംക്ഷിപ്തമാക്കി പ്രസിദ്ധീകരിക്കപ്പെട്ട പി എച്ച് ഡി തീസിസ്  പരക്കെ വായിക്കപ്പെടുകയും സ്വീകാര്യത നേടുകയും ചെയ്തു. തുടർന്നാണ് ഡാനിയേൽ ഡിഫെർട്ടിനെ കണ്ടുമുട്ടുന്നത്. ജീവിതാവസാനം വരെ  അവർ ഒരുമിച്ച് ജീവിക്കുകയും ചെയ്‌തു.1955ൽ ഡിഫെർട്ട് തുനീഷ്യയിൽ സൈനിക സേവനത്തിന് നിയമിക്കപ്പെട്ടപ്പോൾ ഫൂക്കോയും തുനീഷ്യയിലേക്ക് നീങ്ങി.
അവിടെ നിന്നും പ്രസിദ്ധീകരിച്ച "ദി ഓർഡർ ഓഫ് തിങ്‌സ് "എന്ന ഗ്രന്ഥം ബ്രഹത്തും സങ്കീർണവുമാണെങ്കിലും ജനകീയമാവുകയും ഫൂക്കോക്ക് ഫ്രാൻസിൽ ബുദ്ധിജീവി പട്ടം നേടിക്കൊടുക്കുകയും ചെയ്തു. 
1960 കളുടെ മധ്യത്തിൽ, ജീൻ പോൾ സാർത് ജനകീയവൽക്കരിച്ച  അസ്തിത്വവാദത്തെ അട്ടിമറിച്ച് ഘടനാവാദം ശക്തി പ്രാപിച്ചുതുടങ്ങി. ഫൂക്കോ ഘടനാവാദം എന്ന ലേബലിനെ തിരസ്കരിച്ചിട്ടുണ്ടെങ്കിലും Jacques Lacan(1901 - 1981), Claude Lévi-Strauss (1908 - ) Roland Barthes (1915 - 1980) തുടങ്ങിയ പുതുനിര ചിന്തകരോടൊപ്പം അണിനിരന്നു.

1968 ൽ ഫ്രാൻസിലും തുനീസിലും നടന്ന വിദ്യാർത്ഥി കലാപങ്ങൾ അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ടായിരുന്നു.  അതിനാൽ ഉടൻ തന്നെ ഫ്രാൻസിലേക്ക് മടങ്ങി. വിൻസെന്നസിന്റെ പ്രാന്തപ്രദേശത്തു ആയിടെ ആരംഭിച്ച Paris VIII യൂണിവേഴ്‌സിറ്റിയിൽ ആദ്യ ഫിലോസഫി ഡിപ്പാർട്ട്‌മെന്റ് ഹെഡായി  നിയമിതനായ ഫൂക്കോ Judith Miller(1941-) പോലെത്ത തീവ്ര ഇടത് അക്കാദമിഷ്യൻമാരെ അവിടെ നിയമിച്ചു. അവിടെ വെച്ച്  ഫൂക്കോ അഡ്മിനിസ്ട്രേഷൻ ബിൽഡിങ് പിടിച്ചടക്കാനും പോലീസിനോട് പോരാടാനും മുന്നിട്ടുവന്ന വിദ്യാർത്ഥികളോട് കൂടെ അണിനിരന്നു.
1970ൽ ഫ്രാൻസിലെ പരമോന്നത അക്കാഡമിക് ബോഡിയായ Collège de France ലേക്ക് ഹിസ്റ്ററി ഓഫ് സിസ്റ്റംസ്‌ ഓഫ് തോട്ടിൽ പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മരണം വരെ അതായിരുന്നു ഫൂക്കോയുടെ തട്ടകം.
ജീവിത പങ്കാളി ഡിഫെർട്ട് അൾട്രാ മാവോയിസ്റ്റ് ഗ്രൂപ്പിൽ അംഗമായതോടെ ഫൂക്കോയുടെ രാഷ്ട്രീയ ഇടപെടലുകളും വർധിച്ചു. അതിൽ പ്രധാനമായിരുന്നു തടവുകാരുടെ വിഷയങ്ങളിൽ സവിശേഷ താൽപര്യം കാണിച്ച ,സ്വവർഗനുരാഗികളുടെയും മറ്റു പാർശ്വവൽകൃതരുടെയും സമരങ്ങൾക്ക് ശക്തി പകർന്ന പ്രിസൻ ഇൻഫോമിങ് ഗ്രൂപ്പ് എന്ന സംഘടനുടെ ആരംഭം

1970 കളുടെ അവസാനത്തോടെ ഇടത് സൈനികരുടെ  മോഹഭംഗം മൂലം ഫ്രാൻസിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ നിലവാരം തായ്ന്നുപോയി. ഫൂക്കോ എഴുത്ത് തുടർന്നു."ദി ഹിസ്റ്ററി ഓഫ് സെക്സാലിറ്റി"യുടെ ആദ്യഭാഗം എഴുതുന്നത് ഈ സമയത്താണ്. ആറു വാളി യങ്ങളിലായി ആ പഠനം പൂർത്തിയാക്കാൻ ഉദ്ദേ ശിച്ചെങ്കിലും അദ്ദേഹത്തിന് അതിനുള്ള വിധിയുണ്ടായില്ല.

ഈ സമയം പ്രധാനമായും യു എസിലാണ് ഫൂക്കോ ചിലവിട്ടത്. ഇറാൻ വിപ്ലവത്തിന് ഉടനെ  അവിടുത്തെ രാഷ്ട്രീയ പ്രമുഖരുമായി അഭിമുഖം നടത്താൻ ഇടക്കാല ഗവണ്മെന്റിന്റെ പിന്തുണയോടെ ഫൂക്കോ രണ്ടു തവണ ഇറാനിലേക്ക് പോയി.
1984 ജൂൺ 25 ന് എയ്ഡ്‌സ് രോഗബാധിതനയാണ് ഫൂക്കോ മരണപ്പെടുന്നത്. അന്ന് എയ്ഡ്സ് ഒരു ജനകീയ രോഗമായിരുന്നില്ല. പങ്കാളി ഡിഫെർട്ട് എയ്ഡ്സ് ആക്ടിവിസ്റ്റാവുകയും അവബോധ പ്രവർത്ഥനങ്ങളിലേർപ്പെടുകയും ചെയ്തു.
മരണത്തിനുമുമ്പ് പ്രസിദ്ധീകരിക്കാത്ത എഴുത്തുകളെല്ലാം  ഫൂക്കോ സ്വമേധയാ നശിപ്പിച്ചു. വിൽപത്രത്തിൽ പരിശോധിക്കാത്ത രചനകളുടെ പ്രസിദ്ധീകരണം തടയുകയും ചെയ്തു. എന്നാലും ഫൂക്കോയുടെ പേരിൽ നൂറിലധികം പുസ്തകങ്ങളുണ്ട്.

ഇഹ്‌ജാസ് അബ്ദുള്ള

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മിഷേൽ ഫൂക്കോ ഉത്തരഘടനാ വ്യവഹാരങ്ങളിലെ ധൈഷണിക പ്രതിഭ
മിഷേൽ ഫൂക്കോ ഉത്തരഘടനാ വ്യവഹാരങ്ങളിലെ ധൈഷണിക പ്രതിഭ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRDcy3R0SE60SHb7oqv_hSutH4ku1dNE09XaLokm1QOjyZP7KT0YSP3qQ1_MqUUOlQWo4SVb0VxxnOskej9jFwupreK68prlbmvBv2sUV-0mRRMNlbw1oEDEaTAOm3UYapsW4JN-N9F5Qp/s640/48ea755e-90b9-4167-b4bf-db10d4dfc88c.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRDcy3R0SE60SHb7oqv_hSutH4ku1dNE09XaLokm1QOjyZP7KT0YSP3qQ1_MqUUOlQWo4SVb0VxxnOskej9jFwupreK68prlbmvBv2sUV-0mRRMNlbw1oEDEaTAOm3UYapsW4JN-N9F5Qp/s72-c/48ea755e-90b9-4167-b4bf-db10d4dfc88c.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2020/07/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/07/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content