വടക്കേ അമേരിക്കയിലെ സമകാലിക മുസ്‌ലിം ജീവിത പരിസരങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ആഗോള മുസ്‌ലിം പണ്ഡിതരില്‍ പ്രമുഖനാണ് മുഹമ്മദ് ബിന്‍ യഹ് യ അല്‍ നിനോവി. അമേരിക്ക കേന്ദ്രീകൃതമായ വിദ്യാഭ്യാസ പ്രക്രിയകളുടെ ഉപജ്ഞാതാവും ഇസ്‌ലാമിക വിശ്വാസ ദര്‍ശനങ്ങളില്‍ തികഞ്ഞ അവഗാഹമുള്ള പാരമ്പര്യ സുന്നീ ദൈവ ശാസ്ത്ര പണ്ഡിതനും അതിലുപരി പാരമ്പര്യ ഹദീസ് പഠന വിശകലന വാര്‍പ്പു മാതൃകകളെ ആധുനിക വീക്ഷണ കോണുകളിലൂടെ അവതരിപ്പിക്കുന്ന ഹദീസ് പണ്ഡിതനുമാണ് ഇദ്ദേഹം. പ്രവാചകരിലേക്ക് ചെന്നെത്തുന്ന സയ്യിദീ പാരമ്പര്യമാണ് മുഹമ്മദ് ബിന്‍ യഹ് യ അല്‍ നിനോവിയുടേത്. സിറിയന്‍ കുടുംബ പശ്ചാത്തലമുള്ള അമേരിക്കന്‍ മുസ്‌ലിം പണ്ഡിതനായ ഷൈഖ് അല്‍ നിനോവി വടക്കേ അമേരിക്കയില്‍ മുസ്‌ലിം സാമൂഹ്യ ജീവിതത്തെ പാരമ്പര്യ ഇസ്‌ലാമിന്റെ പ്രത്യയ ശാസ്ത്രത്തിലൂടെ സാദ്ധ്യമാക്കാന്‍ യത്നിക്കുന്ന ചുരുക്കം ചില പണ്ഡിതരിലൊരാളാണ്
ജനനം,കുടുംബം
കൃത്യമായ ജനന വിവരകണക്കുകള്‍ ലഭ്യമല്ലെങ്കിലും 1970ല്‍ സിറിയയിലെ അലെപ്പോയിലാണ് സയ്യിദ് മുഹമ്മദ് അല്‍നിനോവി പിറവിയെടുക്കുന്നത്. മൂസാ അല്‍ കാളിമിലൂടെ പ്രവാചക പൗത്രനായ ഇമാം ഹുസൈന്‍ ബിന്‍ അലി(റ)വിലേക്ക് ചെന്നെത്തുന്നതാണ് സയ്യിദ് അല്‍ നിനോവിയുടെ വംശ പരമ്പര. മദീനയില്‍ നിന്ന് ഹുസൈന്‍(റ)വിന്‍റെ ത്യാഗ സ്മരണകളുറങ്ങുന്ന കര്‍ബലയുടെ സമീപ പ്രദേശമായ നിനോവിലേക്കും തുടര്‍ന്ന് സിറിയയിലെ അലെപ്പോയിലേക്കും കുടിയേറിയ സാദാത്തീ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം
പഠനം
പ്രാഥമിക മതപഠനം പിതാവായ സയ്യിദ് യഹ് യ അല്‍ നിനോവിയില്‍ നിന്ന് തന്നെയായിരുന്നു മുഹമ്മദ് ബിന്‍ യഹ് യ അല്‍ നിനോവി കരസ്ഥമാക്കിയത്. പിന്നീട് അലെപ്പോയിലെ വിഖ്യാതരായ പണ്ഡിതന്മാരില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കുകയും ഹദീസ്, അഖീദ, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാന ശാഖകളില്‍ തുടര്‍പഠനം നടത്തുകയും ചെയ്തു. ചെറുപ്പം മുതലേ തസ്വവ്വുഫില്‍ അതീവ തത്പരനായിരുന്ന ശൈഖ് അല്‍ നിനോവി പ്രാഥമിക പഠന കാലത്ത് തന്നെ തസ്വവ്വുഫിന്‍റെ ബാല പാഠങ്ങള്‍ നുകര്‍ന്നിരുന്നു. കാലങ്ങള്‍ക്ക് ശേഷം ശാദുലീ സൂഫീസരണി സ്വീകരിക്കുകയും തുടര്‍ന്നിങ്ങോട്ട് അമേരിക്കന്‍ മുസ്‌ലിമീങ്ങളുടെ ആത്മീയ പരിസരങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത് പോന്നു.
ഉന്നത പഠനാര്‍ത്ഥം സയ്യിദ് അല്‍ നിനോവി പിന്നീട് യാത്രയായത് ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്തിലെ വിശ്രുത സര്‍വകലാശാലയായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലേക്കായിരുന്നു. അസ്ഹറിലെ വൈജ്ഞാനികാന്തരീക്ഷം ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായതിനാല്‍ തന്നെ അല്‍ അസ്ഹറിലെ ഉസൂലുദ്ദീന്‍ ഫാക്കല്‍റ്റിയില്‍ ചേര്‍ന്ന അദ്ദേഹം ഹദീസ് ശാസ്ത്രത്തില്‍ പി എച്ച് ഡിയും പൂര്‍ത്തീകരിച്ചാണ് അസ്ഹറിനോട് വിട പറഞ്ഞത്. അല്‍ അസ്ഹറിലെ പഠനാന്തരം പുതിയവൈജ്ഞാനിക മണ്ഡലങ്ങള്‍ തേടി മക്ക, മദീന, സിറിയ, മൊറോക്കോ, സുഡാന്‍, ജോര്‍ദ്ദാന്‍ എന്നീ ദേശങ്ങളിലൂടെ ദേശാന്തര യാത്രകള്‍ നടത്തി.
ഹദീസ് , ഇഹ്സാന്‍, തൗഹീദ് തുടങ്ങിയ വിജ്ഞാന ശാഖകളില്‍ അഗാധജ്ഞാനം കരസ്ഥമാക്കാന്‍ ഈ ദേശാന്തര യാത്രകള്‍ അദ്ദേഹത്തെ ഏറെ സഹായിച്ചു. സുദീര്‍ഘമായ ഈ വൈജ്ഞാനിക യാത്രകളിലൂടെ ഋഷിവര്യരായ അനേകം പണ്ഡിത മഹത്തുക്കളുടെ ശിഷ്യത്വം സ്വീകരിച്ച ശൈഖ് അല്‍ നിനോവി ആഗോള മുസ്‌ലിം രംഗത്തെ പുതിയൊരു പണ്ഡിത പ്രതിഭയായി ഉയര്‍ന്നുവന്നു.
മതവിജ്ഞാനീയങ്ങൾക്കൊപ്പം ഭൗതിക വിദ്യഭ്യാസവും ആര്‍ജ്ജിച്ചെടുക്കുന്നതില്‍ സയ്യിദ് അല്‍ നിനോവി ബദ്ധശ്രദ്ധപുലര്‍ത്തിയിരുന്നു. ലിയോനഡ് സര്‍വ്വകലാശാലയില്‍ നിന്ന് മൈക്രോബയോളജിയില്‍ ബിരുദം സ്വീകരിച്ച അദ്ദേഹം വൈദ്യശാസ്ത്രത്തിലും ബിരുദം കരസ്ഥമാക്കിയിരുന്നു.
പ്രവര്‍ത്തനവും ജീവിതവും
പാരമ്പര്യ ഇസ്‌ലാമിക മൂല്ല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ചുരുക്കം ചില ആധുനിക ആഗോള മുസ്‌ലിം പണ്ഡിതരില്‍ പ്രഥമ സ്ഥാനീയനാണ് സയ്യിദ് അല്‍ നിനോവി. ഇസ്‌ലാമിക മൂല്ല്യങ്ങളിലധിഷ്ഠിതമായ വിദ്യഭ്യാസത്തെ ആഗോളവത്കരിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമമായിട്ടായിരുന്നു മദീന ഇന്‍സ്റ്റിറ്റൂട്ട് ആന്‍ഡ് സെമിനാരി എന്ന നാമധേയത്തില്‍ വിവിധ രാഷ്ട്രങ്ങളിലായി ഇസ്‌ലാമിക വിദ്യഭ്യാസ ശൃംഖലകളെ സ്ഥാപിച്ചെടുത്തത്. അമേരിക്ക കേന്ദ്രീകൃതമായ ഈ വിദ്യഭ്യാസ സംവിധാനം യുകെ, കാനഡ, ദക്ഷിണാഫ്രിക്ക, മലേഷ്യ, സുഡാന്‍, നോര്‍വെ തുടങ്ങിയ അനേകം രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.
നിലവില്‍ ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ തിയോളജി വിഭാഗം പ്രഫസറായ സയ്യിദ് അല്‍ നിനോവി ഇതേ യൂണിവേഴ്സിറ്റിയില്‍ തന്നെ സൈക്കോളജി വിഭാഗത്തിലും അനാട്ടമി വിഭാഗത്തിലും അധ്യാപനം നടത്തിയിരുന്നു.
ധാർമ്മിക മൂല്ല്യങ്ങളിലധിഷ്ഠിതമായ വിദ്യഭ്യാസ പുരോഗതി ലക്ഷ്യമാക്കുന്ന നിസ്വാര്‍ത്ഥനായ വിദ്യഭ്യാസ വിചക്ഷകന്‍ എന്നതിന് പുറമെ ആഗോള മുസ്‌ലിംകള്‍ക്കിടയിലും ഇതര മത വിഭാഗങ്ങള്‍ക്കിടയിലും സമാധാനവും സഹവര്‍ത്തിത്വവും സാര്‍വത്രികമാവണമെന്ന് നിരന്തരം ഉല്‍ഘോഷിക്കുന്ന ഒരു കാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടി സയ്യിദ് അല്‍ നിനോവിയുടെ ജീവിതം വൈചിത്യം പുലര്‍ത്തുന്നുണ്ട്. തികച്ചും അനിതര സാധാരണയായ ഈ ഒരു ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി പ്ലാനറ്റ് മേഴ്സി എന്ന നാമത്തില്‍ ഒരു ആഗോള ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് അദ്ധേഹം ബീജാവാപം നല്‍കിയിട്ടുണ്ട്. ആഗോള വ്യാപകമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മൂലം ഈ സംഘടന ഇന്ന് ലോകശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
ഖുര്‍ആനിലേക്കും തിരു സുന്നത്തിലേക്കും മടങ്ങല്‍ മാത്രമേ ആപല്‍കരമായ ആത്മീയ അധസ്ഥിതി നേരിടുന്ന സമകാലിക മുസ്‌ലിം ലേകത്തിന് പരിഹാരമാവു എന്ന് നിരന്തരമായ ഉദ്ബോധനങ്ങളിലൂടെ ഉണര്‍ത്തുന്ന സയ്യിദ് അല്‍ നിനോവി ശാദുലി ത്വരീഖത്ത് അനുവര്‍ത്തിക്കുന്ന സാത്വികനായ ഒരു സൂഫി വര്യന്‍ കൂടിയാണ്.
കര്‍മ നൈരന്തര്യം നിഴലിക്കുന്ന ജീവിത ഘട്ടങ്ങളില്‍ യൂണിവേഴ്സിറ്റി പ്രഫസറായും മെഡിക്കല്‍ ഡോക്ടറായും അതിന് പുറമെ അമേരിക്കന്‍ സംസ്ഥാനമായ ജോർജിയയിലെ മദീന ഇന്‍സ്റ്റിറ്റൂട്ട് മസ്ജിദിലെ ഖത്തീബും ഇമാമുമായും സേവനമനുഷ്ടിക്കുന്ന ശൈഖ് അല്‍ നിനോവി പാരമ്പര്യ മുസ്‌ലിം ജീവിതത്തെ പ്രയോഗവല്‍ക്കരിക്കുന്നതിനുമപ്പുറം സമകാലിക സാഹചര്യങ്ങളില്‍ പ്രസക്തിയേറുന്ന മത ഭൗതിക സമന്വയ സംവിധാനത്തെ ജീവിതാവിഷ്കാരം നടത്തുകയുമാണ്.
ഗ്രന്ഥ രചന
അഖീദ, ഹദീസ്, ഉസൂലുല്‍ ഹദീസ് എന്നീ വിജ്ഞാന ശാഖകളില്‍ ഒരു ഡസനിലേറെ രചനകള്‍ ശൈഖ് അല്‍ നിനോവിയുടെ തൂലികയിലൂടെ വിരചിതമായിട്ടുണ്ട്. ഇതില്‍ പലതും ഇംഗ്ലീഷുള്‍പ്പടെയുള്ള ആഗോള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ബിദഈ ആശയങ്ങളെ വിമര്‍ശനാത്മകമായി വിവരിക്കുകയും അവയെ കടന്നാക്രമിക്കുകയും ചെയ്യുന്ന ബിദ്അത്തിന്‍റെ മാനവും പ്രായോഗികതയും(The concept of Bid’a and its application) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥം ഇസ്‌ലാമിക വിശ്വാസ ദര്‍ശനങ്ങളെ കാര്‍ന്നുതിന്നുന്ന പുത്തന്‍ വാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന ബൃഹത് ഗ്രന്ഥമാണ്. ഹദീസിലും ഉസൂലുല്‍ ഹദീസിലുമായി രചിച്ച പല ഗ്രന്ഥങ്ങളും ഇത്തരത്തില്‍ സമുന്നതമായ സയ്യിദ് അല്‍ നിനോവിയുടെ രചനാ പാടവം കൊണ്ട് ശ്രദ്ധേയമാണ്. ഇസ്‌ലാമിലെ സ്നേഹ സ്വരൂപങ്ങളെ അന്വേഷിക്കുന്ന സ്നേഹത്തിന്റെ പുസ്തകവും (Book of love) ഇമാം തിര്‍മുദിയുടെ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ജാമിഉ തിര്‍മുദിയിലെ പ്രവാചക രൂപ സവിശേഷതകളെ വിവരിക്കുന്ന കിതാബു ശമാഇലിനുള്ള വിശദീകരണമായി രചിച്ച ഇമാം തിര്‍മുദിയുടെ ശമാഇലുനുള്ള വ്യാഖ്യാനവും(Hadithi commentary on the Shamaa’el of Imam Tirmidhi)ഹദീസ് നിതാന ശാസ്ത്രത്തെ സമഗ്രമായി വിവരിക്കുന്ന ഇമാം ഇബ്നു ഹജര്‍ അസ്ഖലാനിയുടെ നുഖ്ബത്തുല്‍ ഫിക്റ് എന്ന ഉസൂല്‍ ഗ്രന്ഥത്തിന് വിശദീകരണമായി രചിച്ച ഹദീസ് നിദാന ശാസ്ത്രത്തിലെ നുഖ്ബയുടെ വിശദീകരണവും (Explanation of the Nukhba Text in Hadith sciences)അറബി വ്യാകരണ ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ അല്‍ഫിയത്തുബ്നു മാലികിനെ ഹദീസ് ശാസ്ത്ര പദാനുബന്ധ ശാസ്ത്രത്തിലൂടെ വിശദമാക്കുന്ന Explanation of the Al Fiyyah in Hadith terminology എന്ന കൃതിയും ഇവയില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്.
Nisf-Sha’ban virtues in the authentic Sunnah,Hadithi commentary on Imam Nasa’iy’s Khasaa’es, Expressing Delight for the birth of the Light തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു രചനകൾ.
ഉവൈസ് വളാഞ്ചേരി

COMMENTS