TREATY OF LAUSANNE (1922-2022) എന്ന 100 വർഷത്തെ ദൈർഖ്യമുള്ള അന്താരാഷ്ട്ര കരാർ അവസാനിക്കാനിരിക്കുമ്പോൾ തുർക്കി വലിയ പ്രതീക്ഷയിലാണ്.
ഇസ്താംബുൾ എന്ന നഗരം പകുതി ഏഷ്യയിലും പകുതി യൂറോപ്പിലും ഉൾകൊള്ളുന്ന പ്രധാനപ്പെട്ട ഒരു നഗരമാണ്.
ഈ നഗരത്തിലാണ് ഈ രണ്ടു ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന 40 കിലോമീറ്റർ ദൂരവും 1 കിലോമീറ്റർ വീതിയുമുള്ള ബോസ്ഫറസ് കനാൽ നിലകൊള്ളുന്നത്. ഈ കനാലും ഇതിനു സമാന്തരമായി തുർക്കി നിർമിക്കുന്ന ഇസ്താംബുൾ കനാൽ എന്ന മനുഷ്യ നിർമിത കനാലും ആണ് തുർക്കിയെ മാറ്റിമറിക്കാൻ പോകുന്നത്.
600 വർഷമാണ് ഓട്ടോമൻ സാമ്രാജ്യം ഈ ലോകത്തു ഭരിച്ചത്. 1922 ൽ ആയിരുന്നു ഓട്ടോമൻ സാമ്രാജ്യം അവസാനിച്ചത്. സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന ഇന്നത്തെ തുർക്കി നിലനിൽക്കുന്ന പ്രദേശങ്ങൾ സെക്യൂലർ രാഷ്ട്രമായി പിറവി എടുത്തു. അതിനു ശേഷം നിർബന്ധിതാവസ്ഥയിൽ ബ്രിട്ടീഷ് സാമ്രാജ്യവുമായി തുർക്കി ന്യൂസിലാൻഡിലെ LUSSANE യിൽ വെച്ച് 1923 ൽ TREATY OF LAUSANNE എന്ന അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കി.
അന്നു മുതൽ തുർക്കിയുടെ സമുദ്ര മേഖലയിലെ ഭൂരിഭാഗവും അന്താരാഷ്ട്ര നിയമങ്ങൾക്കു കീഴിലായി. സ്വാഭാവികമായും തുർക്കിയുടെ സമുദ്ര മേഖലയുടെ പൂർണ നിയന്ത്രണം തുർക്കിക്കു നഷ്ടമായി. ഈ അന്താരാഷ്ട്ര ഉടമ്പടിയുടെ ആയുസ്സ് 100 വർഷമാണ് . 2023 ൽ TREATY OF LAUSANNE എന്ന അന്താരാഷ്ട്ര കരാർ അവസാനിക്കും . അതോടു കൂടി മെഡിറ്റേറിയൻ സമുദ്ര മേഖലയും ബ്ലാക്ക് കടൽ മേഖലയും തുർക്കിയുടെ മാത്രം അധീനതയിൽ ആകും . ഇപ്പോൾ യൂറോപ്പ് ഏഷ്യ എന്നീ വൻകരകളുടെ ചരക്കു നീക്കങ്ങൾ ഇസ്തംബൂൾ നഗരത്തിലൂടെ ബോസ്ഫറസ് എന്ന കനാൽ വഴി ആണ് നടക്കുന്നത്. അതിലൂടെ പോകുന്ന ചരക്കു നീക്കങ്ങൾക്കു തുർക്കി നികുതി ഈടാക്കുന്നില്ല കാരണം TREATY OF LAUSANNE എന്ന ഉടമ്പടിയാണ്. 2023 ൽ അത് അവസാനിക്കും. ഒപ്പം തുർക്കി ഇസ്താംബുൾ നഗരത്തിലൂടെ ബോസ്ഫറസ് എന്ന കനാലിനു സമാന്തരമായി മനുഷ്യ നിർമിത കനാൽ നിർമിക്കുന്നു . അതിന്റെ പേര് ഇസ്താംബുൾ കനാൽ എന്നായിരിക്കുമെന്ന് തുർക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന്റെ പണിയും ഏകദേശം അവസാന ഘട്ടത്തിലാണ്. കൂടാതെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം തുർക്കിയിൽ പണി കഴിഞ്ഞു തയ്യാറായി നിൽക്കുന്നു .
തുർക്കിയുടെ നേട്ടങ്ങൾ:-
1.2023 ന് ശേഷം മെഡിറ്റേറിയൻ സമുദ്രവും ബ്ലാക്ക് സീയും ബന്ധിപ്പിക്കുന്നത് ബോസ്ഫറസ് എന്ന കനാൽ വഴിയാണ്. ഇസ്താംബുൾ നഗരത്തിന്റെ മധ്യത്തിലൂടെയാണ് ഈ കനാൽ പോകുന്നത്. ഇസ്താംബുൾ നഗരത്തിൽ കൂടെയാണ് കപ്പലുകൾ പോകുന്നതെങ്കിലും അതിലൂടെ സഞ്ചരിക്കുന്ന കപ്പൽ ചരക്കു നീക്കങ്ങൾക്കു തുർക്കി ഇതുവരെ പണം ഈടാക്കിയിരുന്നില്ല. 2023 നു ശേഷം നികുതി പണം ഈടാക്കാനാകും.
കാരണം റഷ്യയുടെ കപ്പൽ വഴിയുള്ള 38 ശതമാനം ചരക്കു നീക്കങ്ങൾളും കൂടാതെ പല യൂറോപ്യൻ രാഷ്ട്രങ്ങളും ഇസ്താംബുൾ എന്ന നഗരത്തിലെ കനാലിൽ കൂടെ മാത്രമേ ചരക്കു നീക്കങ്ങൾ നടത്തുവാൻ കഴിയൂ. അതുവഴി തുർക്കിയുടെ ഖജനാവിലേക്ക് ബില്യൺ കണക്കിന് പണമെത്തും.
![]() |
TREATY OF LAUSANNE യുടെ ഭാഗമായി സെറ്റ് ചെയ്ത തുർക്കി അതിരുകൾ |
24 മില്യൺ ബാരൽ ഓയിൽ ദിനം പ്രതി ഇതുവഴി കടന്നു പോകുന്നു , ലോകത്തെ ധാന്യ ചരക്കുകളുടെ 25 % ചരക് നീക്കങ്ങളും ഇതുവഴിയാണ് പോകുന്നത് അതിന്റെ നികുതി തുർക്കിക്കു ഈടാക്കാം
ചുരുക്കി പറഞ്ഞാൽ ബ്ലാക്ക് കടലും മെഡിറ്റേറിയൻ കടലും ബന്ധിപ്പിക്കുന്നത് ഇസ്താംബുൾ നഗരത്തിന്റെ ഹൃദയത്തിലൂടെയായിരിക്കും . റഷ്യ അടക്കം പലരാജ്യങ്ങളുടെയും സമുദ്രം വഴിയുള്ള വ്യാപാരത്തിന്റെ വലിയ ഒരു ശതമാനം പണം തുർക്കി ഖജനാവിൽ അടക്കണം.
2. ഇസ്താംബുൾ നഗരത്തിലൂടെയല്ലാതെ റഷ്യ പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കു ചരക്കു നീക്കം സാധ്യമല്ലാതെ വരുമ്പോൾ തുർക്കി രാഷ്ട്രീയമായും സാമ്പത്തികമായും കൂടുതൽ ശക്തിപ്പെടും. ഒപ്പം റഷ്യയുടെ 35 % വരുന്ന സൈനിക വാഹങ്ങളും യുദ്ധക്കപ്പലുകളും സഞ്ചരിക്കുന്നത് ബോസ്ഫറസ് കനാൽ വഴിയാണ്. 2023 നു ശേഷം ഇവ സഞ്ചരിക്കണമെങ്കിൽ തുർക്കിയുടെ അനുവാദം വേണം
3. യൂറോപ്പ് ഏഷ്യാ എന്നി വൻകരകളെ വേർതിരിക്കുന്ന കനാൽ വഴി വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ട നഗരമായി ഇസ്താംബുൾ മാറും.
4. TREATY OF LAUSANNE എന്ന ഉടമ്പടി ഇല്ലാതാകുമ്പോൾ മെഡിറ്റേറിയൻ കടലിലെയും ബ്ലാക്ക് സീ യിലെയും വൻതോതിൽ എണ്ണ ഖനനം തുർക്കിയുടെ അധീനതയിൽ ആകും .
TREATY OF LAUSANNE എന്ന ഉടമ്പടി 2023 ൽ അവസാനിക്കുന്നതോടു കൂടെ ലോകത്തിന്റെ മേപ്പ് മാറ്റി വരക്കേണ്ടി വരുമോ ? 2023 നു ശേഷം തുർക്കി സൂപ്പർ പവർ ആകുമോ ?
കരാർ പ്രധാനമായും ബ്രിട്ടനുമായി ആയതുകൊണ്ട് തന്നെ ബ്രിട്ടന്റെ നിലപാടുകൾ വിഷയത്തിൽ നിർണായകമാകും
ബ്രിട്ടീഷ് സൈന്യം ബോസ്ഫറസിനടുത്തുള്ള കോട്ടകൾ വീണ്ടും പിടിച്ചെടുക്കും, ഗ്രീക്ക് ഓർത്തഡോക്സ് ഗോത്രപിതാവ് ഇസ്താംബൂളിലെ നഗര മതിലുകൾക്കുള്ളിൽ ഒരു ബൈസന്റൈൻ ശുശ്രൂഷയെ പുനരുജ്ജീവിപ്പിക്കും. തുർക്കിയുടെ പ്ലസ് സൈഡിൽ, രാജ്യത്തിന് അതിന്റെ വിശാലമായ, മുമ്പ് പരിധിയില്ലാത്ത എണ്ണ ശേഖരം ടാപ്പുചെയ്യാനും ഒരുപക്ഷേ വെസ്റ്റേൺ ത്രേസ് വീണ്ടെടുക്കാനും അനുവദിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷികർ വിലയിരുത്തുന്നു.
![]() |
| ഉർദുഗാനും വ്ലാദിമിർ പുടിനും |
വിഷയത്തിൽ ഏറ്റവും വലിയ ടാർജറ്റ് റഷ്യയായത് കൊണ്ട് തന്നെ കാലങ്ങളായി റഷ്യ തുർക്കിയോട് സ്വീകരിക്കുന്ന സമീപനങ്ങൾ അനുകൂലമാണ്
അംബാസഡറെ തുർക്കിക്കാരൻ വെടിവെച്ച് കൊന്നതിന്റെ പേരിൽ തുർക്കിക്കെതിരെ റഷ്യ ആക്രമണത്തിന് തുനിയുമെന്നൊക്കെ കുറെ "രാജ്യസ്നേഹികളും, മാനവികരും" വ്യാമോഹം പ്രചരിപ്പിച്ച് തുടങ്ങിയിരുന്നു.
റഷ്യൻ വിമാനം തുർക്കി വെടിവെച്ചിട്ടപ്പോൾ അതീവ കോപാകുലനായെങ്കിലും തുർക്കിക്കെതിരെ ആക്രമണത്തിനൊന്നും പുടിൻ മുതിർന്നില്ല. അതിന്റെ പേരിൽ ഇരുരാജ്യങ്ങളും തമ്മിൽ അകന്നെങ്കിലും ഇപ്പോൾ റഷ്യയും തുർക്കിയും തമ്മിൽ അടുക്കുന്നതായാണ് നീക്കങ്ങളിൽ മനസ്സിലാവുന്നത്. പട്ടാള അട്ടിമറിക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കാര്യമായ പ്രതിക്ഷേധം ഉയർത്താത്തതിൽ നീരസമുള്ള ഉർദുഗാൻ റഷ്യയുമായി അടുക്കാൻ ശ്രമിക്കുന്നതും നാം കണ്ടതാണ്.
ഇതു നിലവിൽ വിലയിരുത്തുമ്പോഴും 2023 ആകുന്നതോടെ വലിയ പുരോഗതികൾ തുർക്കിയിൽ ആഗോള സമൂഹം പ്രതീക്ഷിക്കുന്നുണ്ട്
സാബിത്ത് ബിൻ ഇഖ്ബാൽ
പൂന്താവനം



COMMENTS