കറുത്ത വർഗീയതയുടെ ശരീരഘടന

SHARE:

 

വംശീയതയുടെ വൃത്തിഹീനമായ തല വീണ്ടും പൊതുദൃഷ്ടിയിൽ ഉയർന്നു. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരന് ജീവവായു പോലും നിഷേധിക്കപ്പെട്ട സംഭവത്തിൽ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ ധീരമായ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ശുദ്ധനായ വെളുത്ത നിയമപാലകൻ്റെ കാൽമുട്ട് കഴുത്ത് തകർത്തപ്പോൾ വേദനയോടെ അലറിയ ഫ്ലോയിഡ് നിമിഷങ്ങൾക്കകം അതിദാരുണമായി കൊല്ലപ്പെടുന്നു. അമേരിക്കയിലെ പോലീസ് നിർദ്ദയത്വത്തിൽ ഒരു കറുത്ത ജീവിതം കൂടി നിഷ്കരുണം അപഹരിക്കപ്പെട്ടതിൻ്റെ പതിനെട്ടാം തവണ. അടിമത്തത്തിനെതിരെ ആഭ്യന്തര യുദ്ധങ്ങളും അന്തസ്സിനും സമത്വത്തിനുമുള്ള പൗരവകാശ പ്രസ്ഥാനങ്ങളും പ്രവർത്തന ഗോഥയിൽ സജീവമായിരുന്നിട്ടു പോലും വ്യവസ്ഥാപരമായ വിവേചനവും കറുത്ത വർഗ്ഗക്കാർക്കു നേരെയുള്ള അതിക്രമങ്ങളും പഴയപടി, ചിലപ്പോൾ പൂർവ്വാധിക്യം ശക്തിയോടെ നിലനിൽക്കുന്നു എന്ന വസ്തുതയുടെ പച്ചയായ ആവിഷ്കാരമാണ് ജോർജ് ഫ്ലോയിഡിൻ്റെ മരണം തുറന്നുകാട്ടുന്നത്. ഇവിടെ വർഗ്ഗീയത തടസ്സമില്ലാതെ തുടരുകയാണ്.

ഇവിടെ എൻ്റെ ഏക ശ്രദ്ധ വംശീയതയെ എങ്ങനെ നിർവചിക്കാം എന്ന ആലോചനയിലമരുകയാണ്. ചുരുക്കത്തിൽ ,നേരിയ അമിതവൽക്കരണത്തോടെ വംശീയതയുടെ സംഗ്രഹം നമുക്ക് ഇപ്രകാരം വായിച്ചെടുക്കാം. ചർമ്മവർണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ, അവൻ ഉൾകൊള്ളുന്ന വംശത്തെ,അവൻ്റെ ഭാവി, ഭൂതം എന്നിങ്ങനെ അവൻ്റെ പ്രധാനപ്പെട്ടതല്ലാം പറയാൻ കഴിയുക.

തീർച്ചയായും, വ്യക്തിയുടെ ശാരീരിക സവിശേഷതകൾ ശ്രദ്ധിക്കുകയോ അവൻ്റെ /അവളുടെ ചർമ്മഭംഗിയെ തുറന്നു പറയുകയോ ചെയ്യുന്നതിനെ ഒരർത്ഥത്തിലും വംശീയത എന്നു വിളിക്കില്ല. മികച്ച രചയിതാക്കൾ തൊലിയുടെ നിറം ഉൾപ്പടെ ഒരു കഥാപാത്രത്തിൻ്റെ ശാരീരിക വിചിത്രതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം നൽകുന്നു. അതിനിയും തുടരുമെന്നാണ് പ്രതീക്ഷ. ഉദാഹരണത്തിന് ഇന്ത്യൻ ഇതിഹാസങ്ങൾ കൃഷ്ണനെ ഇരുണ്ട തൊലിയുള്ള ശ്യാം വർണനെന്ന് വിശേഷിപ്പിക്കുന്നുണ്ട്. പക്ഷേ ഈ വിശേഷണത്തിന് വ്യക്തിത്വ മൂല്യനിർണ്ണയ സ്വഭാവം ലവലേശമില്ല.മറിച്ച്, വ്യക്തിയുടെ നിറത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ് ഉദ്ദേശം. ഇവിടെ വംശത്തെ വ്യാഖാനിക്കേണ്ടതില്ല. നിങ്ങളുടെയോ മറ്റൊരാളുടെയോ നിറം തീർത്തും നിരപരാധിയായിരിക്കാം.

READ ARTICLE : സൂഫിസത്തിലെ നാൽപ്പത് മഖാമുകൾ

എന്നിരുന്നാലും നിറം, മൂക്കിൻ്റെ ആകൃതി,കണ്ണ്, ചുണ്ടുകൾ തുടങ്ങി ഘടനാപരമായ ശരീരിക സവിശേഷതകൾ ശാശ്വതമായി സമ്മേളിക്കുകയും മനുഷ്യർ ഇത്തരം വ്യത്യസ്തങ്ങളായ ബയോളജിക്കൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രസ്തുത സവിശേഷതകൾ അന്തർധാര തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടതോടെ വംശം എന്ന സുസ്ഥിരമായ ആശയം നമ്മൾ തന്നെ രൂപകൽപ്പന ചെയ്തു. അഥവാ ഒരു പൊതു ജൈവിക വംശമായി അവർ വേർതിരിക്കപ്പെട്ടു.

ജൈവിക പൂർവ്വികരിൽ നിന്നും നേരിട്ട് പരമ്പരാഗതമായി ലഭിച്ച സ്വഭാവസവിശേഷതകൾ പ്രകടിപ്പിച്ച് ജനിക്കുന്ന ഓരോ മനുഷ്യനെയും ജൈവശാസ്ത്ര പരമായി നിർണ്ണയിക്കുന്ന ഗ്രൂപ്പുകളിലേക്കായിരിക്കും ഉൾപ്പെടുത്തുക. ഇപ്രകാരം ഒരോ വംശവും സ്വതസിദ്ധവും മാറ്റിയെടുക്കാനാവാത്തതുമായ നിരവധി വ്യത്യാസങ്ങൾ കൊണ്ട് അടിസ്ഥാനപരമായി എപ്പോഴും മറ്റുള്ളവരിൽ നിന്ന് വത്യസ്തമാണെന്നാണ് വിശ്വാസം. അതിന് വ്യക്തമായ ന്യായീകരണവുമുണ്ട്. ഒരാൾക്ക് പാരമ്പര്യമായി ലഭിക്കുന്നതിനെ  അവഗണിക്കാനോ ഇതിനകം ഇല്ലാത്ത സ്വഭാവ, സവിശേഷതകൾ നേടിയെടുക്കാനോ കഴിയുന്നില്ലല്ലോ.

വംശത്തെക്കുറിച്ചുള്ള ആശയം ആഴത്തിൽ പ്രശ്നകരമാണന്ന് പറയുന്നതിൻ്റെ ആധാരവും മറ്റൊന്നല്ല.

1930 കളിൽ വംശ സിദ്ധാന്തത്തിൻ്റെ ശാസ്ത്രീയമായ അടിത്തറ അവതരിപ്പിക്കുവാൻ നിരവധി ശ്രമങ്ങളുണ്ടായി. പരാജയമായിരുന്നു പരിണിതി. പൊള്ളയായ ഈ സൈദ്ധാന്തിക വാദത്തെ സാധൂകരിക്കുവാൻ ഉതകുന്ന എന്തെങ്കിലും കണ്ടെത്തുവാനോ തെളിയിക്കുവാനോ അത്തരം ശ്രമങ്ങൾക്കായില്ല. വാസ്തവത്തിൽ വംശത്തിനോ വംശീയ വർഗ്ഗീകരണത്തിനോ ശാസ്ത്രീയമായ യാതൊരു പിൻബലവുമില്ല എന്നതാണ് യാഥാർത്ഥ്യം.നിലവിൽ ലഭ്യമായ തെളിവുകൾ വിശകലനം ചെയ്താൽ ജീവശാസ്ത്രപരമായി മനുഷ്യവർഗങ്ങൾ മുഴുവനും ഒരേ ജനിതക ഘടനയിൽ സൃഷ്ടിക്കപ്പെട്ട ഏക വംശജരാണന്ന നിഗമനത്തിലെത്താൻ കഴിയും. കറുത്തവനെ ഇകഴ്ത്തുന്ന വംശ വാദങ്ങൾക്ക് ഇവിടെ പ്രസക്തിയില്ലെന്നു മാത്രമല്ല വംശം എന്ന ആശയം ആധാരമില്ലാത്ത വെറും ഫിക്ഷൻ ആണന്ന് കൂടി വിലയിരുത്തേണ്ടി വരും. എങ്കിലും ഈ വിശ്വാസത്തിന് ആവശ്യക്കാർ ഏറെയാണ്. വംശീയത ഇന്നും ആഗോള വ്യാപകമായി അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹിക, സാംസ്കാരിക യാഥാർത്ഥ്യമായി മാറിയിരിക്കുന്നു.


മനുഷ്യരിലെ വ്യത്യസ്ത വംശങ്ങളെ തിരിച്ചറിയേണ്ടതും തരംതിരിക്കേണ്ടതും എല്ലായ്പോഴും എന്ന പോലെ ഇക്കാലത്തെയും ആവശ്യമാണ്. പക്ഷേ ഈ പ്രക്രിയ വംശ വെറിയുടെ മതിയായ ഘടകങ്ങളേയോ പൊതു മനോഭാവത്തെയോ ഒരർത്ഥത്തിലും ഉൾവഹിക്കുന്നതല്ല.പ്രധാമായും വർഗ്ഗീയത പിറവിയെടുക്കുന്നത് തന്നെ കനപ്പെട്ട രണ്ട് പ്രശ്നങ്ങളിൽ നിന്നുമാണ്.

ഒന്ന്, പൂർവ്വികരിൽ നിന്നും മുഴുവനായോ ഭാഗികമായോ ലഭിക്കുന്ന സ്വാഭാവസവിശേഷതകളെ ആശ്രയിച്ച് നിലനിൽക്കുന്നതാണ്. ഇവിടെ ബയോളജിക്കൽ ഡിസൻ്റ് ആണ് വ്യക്തിയുടെ സംസ്കാരത്തെയും ധാർമ്മികതയേയും തുറന്നു കാട്ടുന്നത്.പരിഷ്കൃത സമൂഹത്തിൽ മുഖം നോക്കി സ്വതം വ്യാഖ്യാനിക്കപ്പെടുന്നു. നമ്മുടെ ജന്മസിദ്ധ ഗുണങ്ങൾ, ലൈഗിക ബോധം, ധനസമ്പാദനത്തിനുള്ള പ്രാപ്തി എന്നിവ നമ്മുടെ മുഖവും ശരീരവും നോക്കിയാൽ എളുപ്പത്തിൽ വായിച്ചെടുക്കാം.

രണ്ടാമത്തേത്, സമൂഹത്തെ വേർത്തിരിക്കുന്ന ശ്രേണീ ക്രമത്തെ സംവിധാനിച്ചിരിക്കുന്ന രീതി ശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സാമൂഹിക ശ്രേണിയിൽ വംശീയ സംസ്കാരങ്ങളും ധാർമ്മികതയും വ്യക്തമായി ക്രമീകരിച്ചിട്ടുണ്ട്. മുകളിലുള്ളവർ ചുവടെയുള്ളവരെ അപേക്ഷിച്ച് മൂല്യവർദ്ധിതരും ദൈവത്തിൻ്റെ ഇഷ്ട ജനങ്ങളുമായിരിക്കും.

READ ARTICLE : ഹ്യൂഗ്സിന്റെ കാവ്യ ലോകം വംശീയതയെ അടയാളപ്പെടുത്തുന്ന വിധം   

കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ചിട്ടയായ പ്രത്യയശാസ്ത്രമാണ് വംശീയത. ജീവശാസ്ത്രപരമായ അനുമാനങ്ങളുടെ തണലിൽ മനുഷ്യരാശിയെ ഉയർന്ന നമ്മിലേക്കും താഴ്ന്ന അവരിലേക്കും വിഭജിക്കുന്ന യുക്തിരഹിതവും ഏകപക്ഷീയവുമായ വിശ്വാസങ്ങളുടെയും ആചാര അനുഷ്ഠാനങ്ങളുടെയും സംഹിത. പൂർവ്വ കാല സാമൂഹിക ജീവിതത്തെ അത് സമർത്ഥമായി കുഴിച്ചുമൂടി. വർഗ്ഗമേധാവിത്വം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ച് പ്രത്യയശാസ്ത്രം വിജയമാഘോഷിച്ചു.. പ്രത്യയശാസ്ത്ര വാദികൾ ഉന്നയിച്ച അനർത്ഥമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വംശീയമായും വർഗ്ഗീയമായും ജനങ്ങൾ ലോകവ്യാപകമായി വിഭജിക്കപ്പെട്ടു. താഴ്ന്നവരായി കണക്കാക്കപ്പെട്ടവർ നിരന്തരം കളങ്കപ്പെട്ടു. നവസാമൂഹിക ക്രമം അവരെ അടിമ ജീവിതത്തിലേക്ക് എന്നന്നേക്കുമായി തള്ളിവിട്ടു.അടിമജീവിതം അസ്തമിച്ചെങ്കിലും സാമൂഹിക ക്രമത്തിൽ വിശ്വസിക്കുന്നവരും പിന്തുടരുന്നവരും ഇപ്പോഴുമുണ്ട്. (ഫ്ലോയിഡിൻ്റെ മരണം ഓർമ്മിപ്പിക്കുന്നതും വംശീയതയുടെ അറ്റുപോയിട്ടില്ലാത്ത പിന്തുടർച്ചയെയാണ്.)

ഇത്തരം യാഥാസ്ഥിക ചിന്തകൾ ഇനിയും വച്ചുപുലർത്തുന്നതു കൊണ്ടാണ് കറുത്ത വർഗ്ഗക്കാരോടുള്ള വെള്ള വർഗ്ഗക്കാരുടെ സമീപനം ക്രൂരവും അന്യായവുമായിത്തീരുന്നത്.സർവ്വോപരി, ശ്രേണിബോധം കറുത്തവരോട് അക്രമാസക്തമായി പെരുമാറാനുള്ള ഉൾപ്രേരണ നൽകുന്നു. ഉദാഹരണത്തിന്, അപരവൽക്കരിക്കപ്പെട്ടവരോടുള്ള സമ്പർക്കം പോലും തങ്ങളെ മലീമസമാക്കുമെന്ന മിഥ്യാ  ധാരണയിൽ വിശ്വസിക്കുന്നവരാണ് വംശീയ/വർഗ്ഗീയ മേലാളന്മാർ.തെക്കൻ അമേരിക്കയിൽ കറുത്ത വർ വെളുത്തവരുമായി വൈവാഹിക ബന്ധത്തിലൂടെ ലൈംഗിക സമ്പർക്കത്തിലേർപ്പെടുന്നതു പോലും സാമൂഹിക മലിനീകരണമാണ്.. ഇത് തടയുന്നതിന് നിയമപരമായ കുറ്റവിചാരണക്കു പോലും വിധേയമാക്കാതെ തൂക്കിലേറ്റുക പോലെയുള്ള കടുത്ത നിയമങ്ങളുണ്ടായിരുന്നു.. കളർലൈൻ അത്രയും സൂക്ഷ്മമായി പരിപാലിക്കുകയും നില നിർത്തുകയും ചെയ്തിരുന്നു. വർണ്ണ ബോധം വർഗ്ഗീയ സിദ്ധാന്തത്തിന് നിലമൊരുക്കുന്നില്ലെങ്കിലും യഥാർത്ഥത്തിൽ വർണ്ണത്തെക്കുറിച്ചുള്ള തീവ്രമായ അവബോധവും ശ്രദ്ധിക്കപ്പെടാത്ത എവിടെയോ ഒളിഞ്ഞിരിക്കുന്ന വർഗ്ഗീയതയുടെ ലക്ഷണമാണ്.


വംശീയ പ്രത്യയശാസ്ത്രം താഴ്ന്ന വംശങ്ങളെപ്പോലും രണ്ടായി ഭാഗിക്കുന്നു. നന്നേ നിറം കെട്ട മുഖങ്ങളെയാണ് ഒരു താഴ്ന്ന വംശമായി കണക്കാക്കുന്നത്. സമൂഹത്തിൽ നിന്നും ആട്ടിയകറ്റപ്പെടേണ്ട, ജീവിക്കുവാൻ പോലും അവകാശം അർഹിക്കാത്തവരാണിവർ. അന്തിമ പരിഹാരമായി വിശ്വസിക്കപ്പെട്ട ഹോളോകോസ്റ്റിലേക്ക് നാസി ജർമനിയെ നയിച്ച തീവ്ര യഹൂദ വിരുദ്ധതയുടെ മറ്റൊരു പകർപിനെയാണ് ഇത് കുപ്രസിദ്ധമായി ചിത്രീകരിക്കുന്നത്. 

താഴ്ന്ന വംശത്തിലെ രണ്ടാം തരം അടിമ ജീവിതങ്ങളുടേതാണ്. ഇവരുടെ ഓരോ ചലനങ്ങളും നിയന്ത്രണ വിധേയമാണ്. സ്വതന്ത്ര ജീവിതം നിഷേധിക്കപ്പെട്ടവർ.

ക്ലോസർ ഹോം, വർണ്ണവുമായി ബന്ധപ്പെട്ട് ധർമ്മ ശാസ്ത്രങ്ങളിൽ അനുശാസിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങൾ ,തുടങ്ങിയവ കറുത്ത വർഗ്ഗ വിരുദ്ധതയുടെ ഉന്നതമായ ഉദാഹരണങ്ങളാണ്. ഇത്യാദി പ്രത്യയശാസ്ത്രങ്ങൾ പ്രതിലോമ ജാതികളെ ,പ്രത്യേകിച്ചും ചണ്ടാലകളെ നിരന്തരം താറടിച്ചു കാണിച്ചു. ഇപ്പോൾ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യൻ ജൂദിസം, സമകാലീന ഇസ്ലാമോ ഫോബിയ എന്നിവയും വർഗ്ഗീയതയുടെ വിർച്ചൽ തുല്യതകളാണ്.


ഏതൊരു വ്യക്തിയുടെയും വിശ്വാസത്തെയും സ്വഭാവത്തെയും സംസ്കാരത്തെയും തികച്ചും സ്വാഭാവികവും ജന്മസിദ്ധവുമായാണ് വംശീയ പ്രത്യയശാസ്ത്രം അവതരിപ്പിക്കുക. ഉദാഹരണത്തിന്, ഒരാൾക്ക് വിദ്യാഭ്യാസമില്ലാതിരിക്കുന്നത് സാമൂഹിക-സാമ്പത്തിക പരിമിതികൾ ഉണ്ടായിട്ടല്ല. മറിച്ച് ,വംശീയ ഭാഷ്യത്തിൽ പാരമ്പരാഗതമായി പ്രസ്തുത വംശജർക്കുള്ള കുറഞ ഐക്യുവിൻ്റെ അടയാളമായാണ് കാണുന്നത്. അപരവൽക്കരിപ്പെട്ടവൻ്റെ ശബ്ദം ഉയരാതിരിക്കാനും സംഘടിത മുന്നേറ്റങ്ങൾക്ക് തടയിടാനും വംശ വാദികൾ എക്കാലത്തും ചില കുപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. കറുത്ത വർഗ്ഗക്കാർ കൊള്ളയടിക്കുന്നവരാണ്, ക്രൂരതയും കുബുദ്ധിയും കറുത്തവൻ്റെ കൈമുതലാണ്. യഥാക്രമം ശക്തമായ ബലപ്രയോഗങ്ങളിലൂടെ കറുത്തവരെ പ്രധിരോധിക്കാനും അടിച്ചമർത്തുവാനും മറന്നു പോയാൽ തീർച്ചയായും അത് പൊട്ടിത്തെറിക്കുകയും നാഗരികതയെ ഉടച്ചുവാർക്കുകയും ചെയ്യും. കറുപ്പ്  വിരുദ്ധ വംശീയതയുടെ ഈ പ്രത്യയശാസ്ത്രത്തെയാണ് ജോർജ് ഫ്ലോയിഡിനെ പോലീസ് ശക്തി മർദ്ദിച്ച് കൊലപ്പെടുത്തുന്ന 9 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ധീരമായി പ്രദർശിപ്പിച്ചത്.


ഇത്തരം അക്രമങ്ങളും അനിഷ്ട വികാസങ്ങളും സംഭവിക്കുമ്പോൾ മാത്രമേ ചില അമേരിക്കക്കാർ വംശീയതയെ തിരിച്ചറിയുകയും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്യുന്നുള്ളൂ. വംശീയതയെ തുടച്ചു നീക്കുന്നതിൽ പൗരവകാശ പ്രസ്ഥാനങ്ങൾ വിജയിച്ചിട്ടില്ലേ..? ,അവർ ചോദിക്കുന്നു. വംശീയതയെ വ്യക്തമായി വരച്ചിട്ട ഏതെങ്കിലും പ്രവൃത്തിയെ ന്യായീകരിക്കുക ഇപ്പോൾ പ്രയാസകരമാകുന്നില്ലേ..? നല്ല നിയമങ്ങളും വിദ്യാഭ്യാസവും യുക്തിസഹമായ വാദവും കൊണ്ട് മാത്രം അമേരിക്കയിൽ വംശീയത എക്കാലത്തേക്കുമായി നിലച്ചുപോകുമെന്ന് വിശ്വസിക്കാൻ ഇത് നല്ല കാരണമല്ലേ.? അല്ല!.

വാസ്തവത്തിൽ പ്രസ്ഥാനത്തിൻ്റെ വിജയം കറുത്ത വർഗ്ഗീയ വിവേചനത്തിൻ്റെ മറഞിരിക്കുന്ന മറ്റൊരു സംവിധാനത്തെ വളർത്തിയെടുക്കുന്നതിന് വഴിവെക്കുകയാണുണ്ടായത്. കറുത്ത വംശജന് തൻ്റെ ജീവിത നിലവാരം ഉയർത്തുന്നതിനും ജീവനോപാധിയിൽ ഏർപ്പെടുന്നതിനുമുള്ള വ്യവസ്ഥാപിതമായ തടസ്സങ്ങൾ വംശജരെ വ്യാപകമായി കുറ്റകൃത്യങ്ങളിലേക്കും തടവറയിലേക്കും കുറ്റവാളിയെന്ന സുസ്ഥിര നാമധേയത്തിലേക്കും തള്ളിവിടുന്നു. കുറ്റകൃത്യത്തെ തുടർന്നുണ്ടാകുന്ന ആരോപണങ്ങൾ വഴി എല്ലാ വിധേനയും കറുത്തവർ സാമൂഹികമായി അരികുവൽക്കരിപ്പെടുന്നു.കടുത്ത വിവേചനങ്ങൾക്ക് വിധേയരാവുന്നു. ജെയ്ൻ ഹെല്ലിനെപ്പോലുള്ളവർ ഇതിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വർണ്ണാധിഷ്ടിത അടിമത്തവും വംശീയ വേർതിരിവും സൃഷ്ടിച്ചതു പോലെ ക്രിമിനൽ സംവിധാനങ്ങൾ ചെറുത്തു നിൽപുകളെ അട്ടിമറിച്ചു.

ഉദാഹരണത്തിന്, അമേരിക്കയിലെ നിരവധി തെക്കൻ സംസ്ഥാനങ്ങളിൽ ഒരിക്കൽ കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടാൽ അയാൾ വോട്ടിംഗിന് അയോഗ്യനാണ്. എന്നാൽ കുറ്റവാളിയായി മുദ്രകുത്തപ്പെട്ടവൻ വെളളക്കാരനാണങ്കിൽ വിലക്കപ്പെട്ട എല്ലാ വ്യവഹാരങ്ങളിലും ഏർപ്പെടാൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥ സൗകര്യപൂർവ്വം അയാൾക്ക് അനുമതി നൽകും. ചൈന ,ഇറാൻ തുടങ്ങിയ അടിച്ചമർത്തൽ ഭരണകൂടങ്ങളെയും പിന്നിലാക്കി അമേരിക്കയിലാണിപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ തടവുകാരുള്ളത്. ആഫ്രിക്കൻ-അമേരിക്കക്കാരുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഞട്ടിക്കുന്നതാണ്. പല സംസ്ഥാനങ്ങളിലും ജയിൽവാസത്തിന് സാധ്യതയുള്ളവരുടെ എണ്ണത്തിൽ കറുത്തവർ വെള്ളക്കാരെ അപേക്ഷിച്ച് പത്ത് മടങ്ങ് വരെ കൂടുതലാണ്. യു.എസിലെ ഡെത് പെനാൽറ്റി ഇൻഫർമേഷൻ സെൻ്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1976 മുതൽ 2019 വരെയുള്ള കാലയളവിൽ 291 ഓളം വെള്ളക്കാർ കൊല്ലപ്പെടുകയും കാരണക്കാരായ കറുത്ത പ്രതികൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. അതേ സമയം 21 വെളുത്ത പ്രതികളാണ് കറുത്തവരെ കൊന്ന കുറ്റത്തിൽ പിടിക്കപ്പെട്ടത്. നോക്കണം, ഇത് 14 ഇരട്ടിയാണ്.!

 ക്രിമിനൽ സംവിധാനവും വംശീയവൽക്കരിക്കപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസവും യുക്തിസഹമായ ധാർമ്മിക വാദവും കൊണ്ട് പരിവർത്തിപ്പിക്കാൻ കഴിയുന്ന, വ്യക്തികളുടെ അടിസ്ഥാന രഹിത വിശ്വാസങ്ങളുടെ ആകെത്തുകയായി വർഗ്ഗീയതയെ നോക്കിക്കാണുന്ന അമേരിക്കൻ പുരോഗമന ചിന്താഗതിക്കാർ പക്ഷേ, ഈ വീക്ഷണത്തെ വംശീയ വിരുദ്ധതയെ നിലംപൊത്തിക്കുവാൻ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്നത് വളരെ വ്യക്തമാണ്. ഉത്തമ വിദ്യാഭ്യാസം വംശീയതയെ ഇല്ലാതാക്കാൻ സഹായിക്കുന്നുവെന്നത് ശരി തന്നെ. പക്ഷേ ഇവിടെ , സാമൂഹിക ഘടനക്കുള്ളിലും ശീലങ്ങളിലും ആചാരങ്ങളിലും സ്ഥാപനങ്ങളിലും തുടങ്ങി ഒട്ടുമിക്ക ഇടങ്ങളിലും  വംശീയത സമർത്ഥമായി മറഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന കറുത്തവർഗ്ഗ വിരുദ്ധത സൃഷ്ടിച്ച ദുർബലതകൾ ആഫ്രിക്കൻ- അമേരിക്കക്കാരായ ജീവിതങ്ങളെ സാരമായി ബാധിക്കുകയും അനുദിനം ഒന്നിലധികം വെല്ലുവിളികളെ നിരന്തരം നേരിടാൻ അവരെ നിർബന്ധിപ്പിക്കുകയും ചെയ്തു. മുന്നേ സൂചിപ്പിച്ച പോലെ വെളുത്തവർക്ക് അനർഹമായ നേട്ടവും പദവിയും പ്രദാനം ചെയ്യുന്ന നിലവിലെ ക്രിമിനൽ സമ്പ്രദായം വംശീയത എന്ന അദൃശ്യ രാക്ഷസനെ കൈമുതലാക്കി കറുത്തവർക്കെതിരെ തികച്ചും അന്യായമായ ദോഷഫലങ്ങൾ പടച്ചു വിടുന്നു. കറുത്തവരും വെളുത്തവരും സമ്മിശ്രമായി സമ്മേളിക്കുന്ന സമാധാനപരമായ ഒരു പ്രസ്ഥാനത്തിനു മാത്രമേ ,ഫ്ലോയിഡിൻ്റെ കൊലപാതകത്തിനു ശേഷം അടുത്തിടെ ആളിക്കത്തിയ പ്രതിഷേധാഗ്നി പോലെ ഈ തിന്മയുടെ പിന്നാമ്പുറത്തെ തകർക്കാൻ കഴിയൂ. അത്തരമൊരു പ്രസ്ഥാനം നില നിർത്താൻ കഴിയുമോ.. അത് അനുവദിക്കുമോ..

ലേഖകൻ രാജീവ് ഭാർഗവ.

(ഡൽഹിയിലെ സി എസ് ഡി എസ് പ്രൊഫസറാണ്)

 വിവ : അൻഷാദ്  കാഞ്ഞിരപ്പുഴ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : കറുത്ത വർഗീയതയുടെ ശരീരഘടന
കറുത്ത വർഗീയതയുടെ ശരീരഘടന
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuUrhC9f5NHzZ3ME1LMYX-MkV4nu_jQoAdKZKFgFQxOs2y6aUBbVbp_AV101D-ofkVKIuntD-KRA4f3BI-pHoI1hGOx-SpKSl1bLBNa6rzUMwVISct_d5LVeTNxK03jjmj1tvnA4du-GW6/w320-h213/images+%252835%2529.jpeg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuUrhC9f5NHzZ3ME1LMYX-MkV4nu_jQoAdKZKFgFQxOs2y6aUBbVbp_AV101D-ofkVKIuntD-KRA4f3BI-pHoI1hGOx-SpKSl1bLBNa6rzUMwVISct_d5LVeTNxK03jjmj1tvnA4du-GW6/s72-w320-c-h213/images+%252835%2529.jpeg
Al Ihsan Online Magazine
https://www.alihsanonweb.in/2020/08/Black-America-liberation.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2020/08/Black-America-liberation.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content