വെളുപ്പും കറുപ്പും
വെളുപ്പ് ഒരപമാനവും കറുപ്പ്
ഒരഭിമാനവുമായി മാറുന്നത്
തലമുടിയുടെ കാര്യത്തിൽ മാത്രമാണ്.
ചുവപ്പും കാവിയും
രണ്ട് നിറങ്ങളാണ്
ഇടക്കിടെ തിരിച്ചറിയാൻ
കഴിയാത്ത നിറങ്ങളാണ്.
മഞ്ഞയും നീലയും
സെൻസർ ചെയ്ത നിറങ്ങളാണ്
കടലാസിൽ മഞ്ഞയും
സ്‌ക്രീനിൽ നീലയും
പച്ച
നിറങ്ങളിലെ ഭീകരനാണ്
ഏത് നേരവും പൊട്ടിത്തെറിക്കാൻ
തക്കം പാർത്തു നിൽക്കുന്ന രാജ്യദ്രോഹിയാണ്
റംസാൻ ഇളയോടത്ത്

COMMENTS