ഇസ്ലാം പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല. അത് നേരെ വിരുദ്ധമാണെന്നതാണ് വാസ്തവം. ഇസ്ലാമിക തീവ്രവാദ സംഘടനകളെന്ന് മുദ്രകുത്തപ്പെടുന്ന സംഘങ്ങൾ പലതും പടിഞ്ഞാറിന് ദാസ്യവൃത്തി ചെയ്യുന്ന കപട വേഷധാരികളുടെ പ്രഭവ കേന്ദ്രമാണ് (Hotbeds). വെസ്റ്റേൺ ശക്തികൾക്കും ഇസ്ലാമിക പുരോഗമനവാദികൾക്കുമിടയിൽ അവ്യക്തമായ ഒരുപാട് കൂട്ടുകെട്ടുകൾ ഉണ്ട്. വാസ്തവത്തിൽ അവ കൂടുതൽ പൈശാചികമാണെന്നതാണ് ശരി. രഹസ്യാത്മക സ്വഭാവമുള്ള സംഘങ്ങളുടെ സങ്കീർണ്ണമായ പശ്ചാത്തലങ്ങളിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെടുന്നത്. മതാശയങ്ങളെ പിന്തുടരുന്നുവെന്ന് അവകാശമുന്നയിക്കുമ്പോൾ തന്നെ, മതവിരുദ്ധമായ വിശ്വാസങ്ങളെ അവർ അനുധാവനം ചെയ്യുന്നു. നിഗൂഢമായ സിദ്ധാന്തങ്ങളെ പിന്തുടരുന്നതിലും, പൈശാചിക ആരാധനകളിലും, ജനങ്ങളെ കബളിപ്പിക്കാൻ വേഷംമാറി മതമുപയോഗിക്കുന്നതിലുമൊക്കെ ഈ വൈരുദ്ധ്യാത്മകതയാണ് കാണാനാവുക.
എന്നാൽ ഈ തീവ്രവാദ ശൃംഖലയുടെയെല്ലാം മുഴുവൻ നേതൃത്വം വഹിക്കുന്നത് ഇല്ലുമിനാറ്റി (Illuminati) ആണ്. അട്ടിമറികളിലൂടെ ലോകാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ ആദം വിഷാപ്റ്റ് (Adam Weishaupt) 1776 ൽ ജർമ്മനിയിൽ രൂപീകരിച്ച രഹസ്യ സമൂഹമാണ് ഇല്ലുമിനാറ്റി. കൂടുതൽ പ്രമാണബദ്ധമായതുകൊണ്ടുതന്നെ ഇല്ലുമിനാറ്റിയുടെ അസ്ഥിത്വം ലോകത്ത് ഡയബോളിക്കൽ കോൺസ്പിറസി (Diabolical Conspiracy) യുടെ സാന്നിധ്യത്തിന് തെളിവാണെന്ന് ചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ട്. എന്നാൽ 1784 കളിൽ ക്രിസ്തീയ സഭയുടെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ അവരുടെ പല പദ്ധതികളും നശിപ്പിച്ചുകളഞ്ഞു. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ കൂടുതൽ കെട്ടുറപ്പോടെ അതിനെ പുനസ്ഥാപിക്കുമെന്ന് വീഷാപ്റ്റ് പ്രഖ്യാപിച്ചിരുന്നു.
യഥാർത്ഥത്തിൽ, ഒരേ ലക്ഷ്യം പിന്തുടരുന്ന വ്യക്തികളെയും രഹസ്യ കൂട്ടായ്മകളെയും പ്രതിനിധീകരിക്കുന്ന ഒരു കൺവീനിയന്റ് ടേം മാത്രമാണ് ഇല്ലുമിനാറ്റി. ഇത്തരം കൂട്ടായ്മകൾ പതിനെട്ടാം നൂറ്റാണ്ടിന്റെ മുൻപേ ആരംഭിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. BC ആറാം നൂറ്റാണ്ടിൽ ബാബിലോണിൽ ജൂതമത കപട പ്രസ്ഥാനമായ കബ്ബാല (Kabbalah) യുടെ പിന്തുണയോടെയാണ് ഇവയുടെ ആവിർഭാവം. അവരുടെ കണക്കുപ്രകാരം, അറ്റ്ലാൻറിക് ഉപഭൂഖണ്ഡത്തിൽ വസിച്ചിരുന്ന 'പരാജയപ്പെട്ട മാലാഖമാരുടെ (Fallen angels)' പിൻഗാമികളെയാണ് ഇല്ലുമിനാറ്റി പ്രതിനിധീകരിക്കുന്നത് എന്നാണ്. ഈ മാലാഖമാർ മനുഷ്യനുമായി ഇടപഴകിയാണ്, പ്രാചീന വിജ്ഞാനങ്ങൾ കൈകാര്യം ചെയ്തിരുന്ന 'ആര്യന്മാർ (Aryans)' എന്ന ഉത്തമ വംശം സൃഷ്ടിക്കപ്പെട്ടത്.
മതത്തിന് ആഭിമുഖ്യം ഉണ്ടായതു കൊണ്ടു തന്നെ, സംഘടിത മതത്തിന്റെ സ്വേച്ഛാധിപത്യങ്ങൾക്കെതിരെ, ഗൂഢമായ ജ്ഞാനങ്ങളുടെ കരുതലിന് വേണ്ടി പോരാടിയ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാരമ്പര്യത്തിന്റെ വക്താക്കളാണ് തങ്ങളെന്ന് ഇല്ലുമിനാറ്റി സ്വയം വിശേഷിപ്പിക്കുന്നു. ആത്യന്തികമായി, ഒരു പുതിയ ലോകക്രമത്തെ രൂപപ്പെടുത്തുന്നതും തങ്ങളുടെ വിശ്വാസത്തെ ആഗോള മതമാക്കുന്നതും (one world religion) തങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകത്തെ സൃഷ്ടിക്കുക എന്നതും ഒരു ഉത്തരവാദിത്വമായി അവർ മനസ്സിലാക്കുന്നു. നൂറ്റാണ്ടുകളിലുടനീളം 'പവിത്രമായ' തങ്ങളുടെ രക്ത രേഖ കാത്തുസൂക്ഷിക്കാനും നിഗൂഢമായ അറിവിനെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും വേണ്ടി അവർ പരസ്പരം വിവാഹം ചെയ്യുന്നു. അതേ രക്തത്തിൽ നിന്നാണ് അവരുടെ മിശിഹാ പുറപ്പെടേണ്ടത്. തന്മൂലം ഒരു കുടുംബമായി അവർ പരസ്പരം അഭിസംബോധന ചെയ്യുന്നു.
ഇന്ന്, യൂറോപ്പിലെ ശക്തമായ ബാങ്കിംഗ് രാജവംശങ്ങളുടെ പിന്തുണയോടെ, ലോകത്തെ ഗവൺമെന്റുകളിലും അവരുടെ സമ്പദ് വ്യവസ്ഥയിലും സാംസ്കാരിക ഘടകങ്ങളിൽ പോലും ഇല്ലുമിനാറ്റി വ്യക്തമായ മേധാവിത്വം വച്ചുപുലർത്തുന്നുണ്ട്.കരിഞ്ചന്ത-ഭൂഗർഭ വ്യാപാരങ്ങളുടെ ഇടയിൽ നിലയുറപ്പിച്ച് സമാന്തര ലോകത്ത് നിലനിൽക്കുന്ന ഒരു അന്താരാഷ്ട്ര നെറ്റ്‌വർക്ക് കൂടിയാണ് ഇല്ലുമിനാറ്റി.
യുദ്ധം, അത്യാഗ്രഹം, ലൈംഗിക അരാജകത്വം തുടങ്ങിയ ഉപാധികളെ പ്രോത്സാഹിപ്പിക്കുന്ന അവരുടെ കീഴടക്കൽ തത്വം (Method of con auest) ലോക സമൂഹങ്ങളെ മൊത്തത്തിൽ മനോവീര്യമാക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ. വൻ കടബാധ്യതകൾ കൊണ്ട് ലോകരാഷ്ട്രങ്ങളെ അടിമകളാക്കുന്നതിലൂടെ അവർ മേധാവിത്വം ഉറപ്പാക്കുകയും ആഗോള പരമാധികാരത്തിന്റെ സാധ്യതകളെ മന്ദഗതിയിൽ സ്വീകരിക്കുകയും ചെയ്യുന്നു. സ്റ്റോക്ക് മാർക്കറ്റ് കച്ചവടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതു മൂലം അജ്ഞരായ വലിയൊരു വിഭാഗം ജനങ്ങളുടെയും സ്വത്തുക്കൾ അവർ കവർന്നെടുക്കുന്നു. അവസാനം, ഭീമാകാരമായ ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് മനുഷ്യകുലത്തിന്റെ കഴിവുകേട് ബോധ്യപ്പെടുത്താനും, ഒരു മോക്ഷമെന്ന നിലയിൽ പ്രതീക്ഷിത മിശിഹയാൽ നിയന്ത്രണവിധേയമായ ഒരു ഗ്ലോബൽ ഫാസിസ്റ്റ് സ്റ്റേറ്റ് നടപ്പിലാക്കി തങ്ങളുടെ അധികാരം വാഗ്ദാനം ചെയ്യാനുമാണ് അവർ ഉന്നം വെച്ചു കൊണ്ടിരിക്കുന്നത്.
എതിരിടാൻ വരുന്ന ഏതൊരു ധാർമിക തടസ്സങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടാണ്, നിയമവിരുദ്ധമായ ആയുധ കൈമാറ്റങ്ങളിലൂടെയും നർക്കോട്ടിക്സ് ട്രാഫിക്കിങിലൂടെയും വേശ്യാവൃത്തിയിലൂടെയും തങ്ങൾക്കാവശ്യമായ ഫണ്ട് അവർ കണ്ടെത്തുന്നത്. ഈ നീച വൃത്തികളെല്ലാം തന്നെ ലോകപ്രശസ്ത ഇൻറലിജൻസ് സംവിധാനങ്ങളായ CIA (Central intelligence agency America), മൊസാദ് ( Mossad, Israeli secret service), ബ്രിട്ടന്റെ M16 എന്നിവയുടെയും ഇന്റർ നാഷണൽ ക്രൈം സിൻഡിക്കേറ്റുകളായ ദി മാഫിയ (The American Mafia), ഏഷ്യൻ ട്രയാഡ്സ് (Triad,chaina), യാകൂസ (Yakuza, Japan) എന്നിവയുടെയെല്ലാം ഒത്താശയോടെയാണ് നടക്കുന്നത്. കൂട്ടായ ലക്ഷ്യങ്ങൾക്ക് വേണ്ടി അവർ കപടവേഷമണിയുകയും ഫ്രീമാസൻ പോലോത്ത അനേകം രഹസ്യ സങ്കേതങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. ഹരേ കൃഷ്ണ (Hare Krishna's), മൂണീസ് (Moonies) മുതലായ ഒരുപാട് പ്രസ്ഥാനങ്ങളുടേയും മുസ്ലിം-ക്രിസ്ത്യൻ മതമൗലികവാദങ്ങളുടെ ബാലിശമായ ഒട്ടനവധി ആചാരങ്ങളുടെയും, പ്രധാനമായും തീവ്രവാദത്തിന്റേയും ഉത്ഭവത്തിന് നിദാനമായത് ഇല്ലുമിനാറ്റിയാണെന്ന് നിസ്സംശയം പറയാം.
കാലാവധി കഴിഞ്ഞ നമ്മുടെ കാലഘട്ടത്തിലെ നാഗരികതകളുടെ ചാരത്തിൽ നിന്ന് പുതിയൊരു ലോകക്രമത്തിനെ (The New World order) സൃഷ്ടിക്കാനുതകുന്ന ഒരു ആഗോള യുദ്ധത്തെ, അല്ലെങ്കിൽ മൂന്നാം ലോകമഹായുദ്ധത്തെയാണ്, ക്രമാതീതമായ സാമ്പത്തിക-രാഷ്ട്രീയാധികാര മേൽക്കോയ്മകളിലൂടെ ഇവർ ആസൂത്രണം ചെയ്യുന്നത്. വരാനിരിക്കുന്ന ഈ സംഘട്ടനത്തിന്റെ പ്രാഥമിക ഘട്ടമാണ് ലിബറൽ ഡെമോക്രാറ്റിക് വെസ്റ്റും ഇസ്‌ലാമിക മതമൗലിക വാദവും തമ്മിൽ നിലനിൽക്കുന്ന ക്ലാഷ് ഓഫ് സിവിലൈസേഷൻ (clash of civilisation) എന്നവർ ചിത്രീകരിക്കുന്നു.
എല്ലാവിധ ഭീതി പ്രചാരണങ്ങൾക്കിടയിലും മുസ്‌ലിംകൾ ഒരിക്കലും ഒരു ഭീഷണിയാകുന്നില്ല. തങ്ങൾക്കിടയിലെ തന്നെ വിമത സംഘട്ടനങ്ങൾ മൂലം മുസ്ലിം ലോകം വളരെ ബലഹീനപ്പെട്ടു പോയിട്ടുണ്ട്. പാശ്ചാത്യ ശക്തികളുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് പുറമേ ഒന്നാം ലോക മഹായുദ്ധത്തോടെ സഖ്യശക്തികൾക്ക് ഓട്ടോമൻ സാമ്രാജ്യത്തെ കീഴടക്കാനുള്ള ഊർജ്ജം കൈവന്നിരുന്നു. അപ്പോഴും പരക്കെയുള്ള ആശയക്കുഴപ്പങ്ങൾക്കിടയിൽ മുസ്‌ലിം ലോകം ഇസ്ലാമിനെ പ്രതിനിധീകരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
ഈയൊരു വസ്തുത, ഇസ്ലാമോഫോബിയ എന്ന ഫാബ്രിക്കേറ്റഡ് ഭീഷണിയുടെ പ്രാഥമിക ആർക്കിടെക്റ്റ് ആയിരുന്ന Zbigniew Brezezinski തന്നെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെയാണ് :"ഇസ്ലാമിനെ സംബന്ധിച്ച് പാശ്ചാത്യർക്ക് ഒരു ആഗോള നയമുണ്ടായിരുന്നു എന്നത് തീർത്തും അസംബന്ധമാണ്. അങ്ങനെ ഒരു ആഗോള ഇസ്ലാമില്ല. മുൻവിധികളോടെയോ വൈകാരികമായോ ഇസ്ലാമിനെ നോക്കരുത്. യുക്തിസഹമായി നോക്കൂ. 1.5 ബില്ല്യൺ അനുയായികളുള്ള ലോകത്തെ പ്രമുഖ മതമാണത്. പക്ഷേ സൗദിയിലെ മതമൗലിക വാദത്തിനും മൊറോക്കൻ മിതവാദത്തിനും പാകിസ്ഥാനിലെ സൈനിക മേൽക്കോയ്മക്കും ഈജിപ്ത് അനുകൂല പാശ്ചാത്യ വാദങ്ങൾക്കു മിടയിലുള്ള പൊതുവായ ബന്ധം, ക്രൈസ്തവ രാജ്യങ്ങൾക്കിടയിലുള്ള ഏകതാനതയ്ക്കപ്പുറമൊന്നുമല്ല..!"ഈയൊരു ധാരണ നിലനിൽക്കുന്നതു കൊണ്ടു തന്നെ പശ്ചാത്യൻ രാജ്യങ്ങളിലെ ജനങ്ങളെ ഇസ്ലാമിനെതിരെയാക്കാൻ മുസ്ലിം ലോകത്ത് കൃത്രിമ തീവ്രവാദം വളർത്തേണ്ടത് അത്യാവശ്യമാണെന്ന് ഇല്ലുമിനാറ്റി കരുതി. തീവ്രവാദ സംഘടനകളെ സൃഷ്ടിച്ചതിലൂടെ ഇസ്ലാം 'ജനാധിപത്യ' പടിഞ്ഞാറുമായി മത്സരത്തിലാണെന്ന മിഥ്യാധാരണ രൂപപ്പെടുത്താനും അവർക്ക് സാധിച്ചു.
ജനാധിപത്യമെന്നാൽ മതേതരത്വം കൂടിയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ രൂപംകൊള്ളുന്ന സമയത്ത് ഇല്ലുമിനാറ്റി യുടെ ലക്ഷ്യം, മതത്തെ സ്റ്റേറ്റുമായി വേർതിരിച്ച് അവിടെ തങ്ങളുടെ നിയമങ്ങളെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു. ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി പതിനെട്ടാം നൂറ്റാണ്ടിലുടനീളം ക്രിസ്ത്യാനിറ്റിയെ അവർ അപമാനിച്ചു. ശാസ്ത്ര നിഗമനങ്ങളുമായി വൈരുദ്ധ്യത പുലർത്തുന്നുവെന്നും അഴിമതിയും അത്യാഗ്രഹവും നിറഞ്ഞ സംഘടനയാണ് ക്രിസ്ത്യൻ സഭ എന്നും അവർ നിർവചിച്ചു. ഒരു പരിധിവരെ അത് ശരി തന്നെയായിരുന്നു. സഭയിൽ വ്യാപകമായ ദുരുപയോഗങ്ങൾ നിറഞ്ഞിരുന്നു.
വിരോധാഭാസമെന്നു പറയട്ടെ, ഇല്ലുമിനാറ്റിയുടെ മതേതരത്വം നാസ്തികതയുടെ പരിപ്രേക്ഷ്യത്തിലൂടെയല്ല, മറിച്ച് നിഗൂഢമായ പുരാതന അധ്യായങ്ങളിലാണ് അസ്ഥിവാരമിടുന്നത്. ഇല്ലുമിനാറ്റിയുടെ ഉന്നതസ്ഥാനീയരെ സംബന്ധിച്ചിടത്തോളം അത് മനുഷ്യ മോചകനായ ' ലൂസിഫറി' നെ, ഒരു സത്യവുമില്ല എന്ന വസ്തുതയെ പ്രകടിപ്പിച്ചു കാണിക്കുക എന്നതാണ്. മാത്രമല്ല, ധാർമികത എന്നത് മന്ദബുദ്ധികളായ ജനങ്ങൾ കെട്ടിച്ചമച്ച ഒരു സമ്പ്രദായം മാത്രമാണെന്ന് അവനെ ബോധ്യപ്പെടുത്തണം.അവരെ സംബന്ധിച്ചിടത്തോളം ഇച്ഛ (will) മാത്രമാണ് ലോകത്തുള്ളത്. ഭയാശങ്കകളെ തരണം ചെയ്യുന്നതിലൂടെ മാത്രമേ മാനവൻ ആത്യന്തിക വിജയം കൈവരിക്കുന്നുള്ളൂ. അതല്ലെങ്കിൽ, ധാർമികത എന്നത് ആഗ്രഹങ്ങളെ കരഗതമാകുന്നതിൽ നിന്ന് വ്യക്തിയെ തടയുന്നതാണെന്ന് അവർ ധരിക്കുന്നു. 'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു (ends Justify the means)' എന്നവർ വിശ്വസിക്കുന്നു.
ആവിർഭാവ കാലം തൊട്ടേ ഇല്ലുമിനാറ്റിയുടെ പ്രവർത്തനങ്ങൾ, മതങ്ങളെ അന്ധവിശ്വാസമായി ചാപ്പ കുത്തുന്നതിലും ആഗ്രഹിക്കുന്നതെന്തും കരസ്ഥമാക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രത്യയ ശാസ്ത്രമായി അതിനെ കണക്കാക്കുന്നതിനേയും അടിസ്ഥാനപ്പെടുത്തിയായിരുന്നു.
ഇത്തരമൊരു സിദ്ധാന്തത്തെ പൊതുവേ ചഞ്ചല മാനസരായ പടിഞ്ഞാറിലെ ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി, ചരിത്രത്തെ അവർ മാറ്റിയെഴുതി. ആധുനിക മതേതര രാഷ്ട്രങ്ങൾ 'ലിബർട്ടി'യിലേക്കുള്ള നൂറ്റാണ്ടുകളായുള്ള പുരോഗതിയുടെ അന്തകരാണെന്ന് വരുത്തിത്തീർത്തു. 'സ്വേച്ഛാധിപത്യം' ശാശ്വതമായി വാഴുന്ന കിഴക്കൻ രാജ്യങ്ങൾക്കു മേലുള്ള പാശ്ചാത്യ മേധാവിത്വം അതിനുള്ള അടിസ്ഥാന സ്വഭാവ നിർവചനമായി അവർ ശരിവെക്കുന്നു. ഗ്രീക്ക്-റോമൻ സാമ്രാജ്യങ്ങൾ, നവോത്ഥാന കാലഘട്ടം, ജ്ഞാനോദയ കാലം തുടങ്ങിയ പാശ്ചാത്യ ചരിത്രങ്ങളിലുടനീളം കാണാൻ കഴിയുന്നത്, യൂറോപ്യൻ ചിന്തകന്മാർ ക്രമേണ മത- അന്ധവിശ്വാസങ്ങളിൽ നിന്ന് അകലം പാലിക്കുന്നതാണെന്ന് അവർ വരുത്തിത്തീർത്തു. ഫ്രഞ്ച് -അമേരിക്കൻ വിപ്ലവങ്ങളുടെയും, മതേതര ഭരണം നടപ്പിലാക്കാനുള്ള അവരുടെ ശ്രമങ്ങളുടെയും പരാജയത്തെ ഈ പുരോഗതിയുടെ വിജയമായി അവർ കാണിക്കുന്നു.
വാസ്തവത്തിൽ, ഈ വിപ്ലവങ്ങളെല്ലാം ഇല്ലുമിനാറ്റിയിലെ ഗൂഢാലോചനയുടെ ഫലമായി നടന്ന അട്ടിമറികൾ ആയിരുന്നു എന്നു വേണം കരുതാൻ.
നിർബന്ധിത വിദ്യാഭ്യാസ സ്ഥാപനമാണ് ഇല്ലുമിനാറ്റി യുടെ പ്രാഥമിക മുൻഗണനയെന്ന് അതിലെ പ്രധാനികളായിരുന്ന ഫ്രാൻസിലെ മാർക്വിസ് കോണ്ടെർസെറ്റ് (Marquis de condercet), ജർമനിയിലെ ജോഹാൻ ഫിച്ചെ ( Johann Fichte ), അമേരിക്കയിലെ തോമസ് ജെഫേഴ്സൺ ( Thomas Jefferson) തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്. 'ലിബർട്ടി' യുടെ പുരോഗതിക്ക് ചരിത്രത്തെ ദുർവ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യകത ആദ്യം വിശദീകരിച്ചത് ജർമൻ പ്രൊഫസറായിരുന്ന ജോർജ് ഹെഗലായിരുന്നു (George Hegel). 'ദൈവം സ്വയമറിയാൻ വരുന്നു' എന്ന ആശയത്തിന്റെ ചുരുളഴിയലാണ് ചരിത്രമെന്ന് കബ്ബാലയെ അടിസ്ഥാനപ്പെടുത്തി ഹെഗൽ വിശദീകരിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്രമാനുഗതമായി ദൈവമായി മാറുന്ന മനുഷ്യനാണ് 'ലിബർട്ടി' നടപ്പിലാക്കുന്നതെന്നാണ്. പക്ഷേ,ഒന്നാം ലോകമഹായുദ്ധം വരെ ഹെഗലിന്റെ ഈ തത്വം സ്ഥാപിക്കപ്പെട്ടിരുന്നില്ല.എന്നാൽ പിന്നീട് ഹെഗലിയൻ ചരിത്ര വ്യാഖ്യാനം അമേരിക്കൻ സർവകലാശാല സമ്പ്രദായങ്ങളിൽ സർവ്വത്രവ്യാപകമായി.ജോൺ ഡി റോക്ക്ഫെല്ലർ രൂപീകരിച്ച ജനറൽ ബോർഡ് ഓഫ് എജുക്കേഷൻ (GBE), കാർണെഗി ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് ടീച്ചിങ് (CFAT) തുടങ്ങിയ രണ്ട് ഇല്ലുമിനാറ്റി സംഘടനകളാണ് ഈ ശ്രമത്തെ പൂർത്തിയാക്കാൻ മുൻകൈയെടുത്തത്.
വില്യം എച്ച് മക്കിൾഹാനി (William H McIlhany) അദ്ദേഹത്തിന്റെ The Tax-exempt foundations എന്ന കൃതിയിൽ പറയുന്നു: "യുദ്ധത്തേക്കാൾ ഫലപ്രദമായി മനുഷ്യന് അറിയാവുന്ന മറ്റേതെങ്കിലും മാർഗ്ഗമുണ്ടോ എന്നും, ഒരു മുഴുവൻ ജനതയുടെയും ജീവിതത്തിൽ മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്നും ഈ ഫൗണ്ടേഷൻസ് അവരോട് തന്നെ ചോദിച്ചു. അവർക്കുത്തരമൊന്നും കണ്ടെത്താനായില്ല. അങ്ങനെ ഒന്നാം ലോകമഹായുദ്ധത്തെ ത്വരിതഗതിയിലാക്കാനും അത് സഹായിച്ചു. "യുദ്ധ ഫലമായി അമേരിക്ക നേടിയ നയതന്ത്ര യന്ത്രങ്ങളുടെ (Diplomatic Machinery) നിയന്ത്രണം നിലനിർത്തുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ ഫൗണ്ടേഷൻസ്, അവരോട് വിദ്യാഭ്യാസ നിയന്ത്രണം കർശനമാക്കണമെന്ന് നിർദ്ദേശിച്ചു. വില്യം മക്കിൾഹാനി വിശദീകരിക്കുന്നു: "റോക്ക് ഫെല്ലറും കാർണഗി ഫൗണ്ടേഷനും ഒരുമിച്ച്, അമേരിക്കൻ ചരിത്രപാഠങ്ങൾ തങ്ങളുദ്ദേശിച്ച വിധത്തിലാവണമെന്നും അവരത് തിരുത്തണമെന്നും തീരുമാനിച്ചു. തങ്ങൾ വിശദീകരിക്കുന്ന വിധത്തിൽ വിഷയങ്ങളെ മാറ്റിത്തിരുത്താനുള്ള ആശയവുമായി അക്കാലത്തെ അമേരിക്കൻ ചരിത്രകാരന്മാരെ അവർ സമീപിക്കുകയും ചെയ്തു."
അവരുടെ സ്വാധീനത്തിലൂടെ അമേരിക്കയിലെ മുഴുവൻ വിദ്യാഭ്യാസ വ്യവസ്ഥകളെയും കേന്ദ്രീകൃതമായ ഒരു കമാൻഡിൽ നിന്ന് നിയന്ത്രിക്കപ്പെടുന്ന സംവിധാനത്തെ ഏകോപിപ്പിക്കപ്പെട്ടു.ഈ സമ്പ്രദായത്തിന്റെ നിയന്ത്രണം, പഠനത്തെ ശുദ്ധ-സാമൂഹിക ശാസ്ത്രങ്ങൾ (Pure and Social Sciences) ആയി വിഭജിക്കുന്ന ദ്വിമുഖ പദ്ധതിക്കായിരുന്നു.സൈനിക-വ്യാവസായിക മേഖലകളുടെ ഉന്നമനത്തിനുള്ള പഠനമായിരുന്നു അപ്ലൈഡ് സയൻസ്. മന:ശാസ്ത്രം, സോഷ്യോളജി, നരവംശശാസ്ത്രം തുടങ്ങിയ സാമൂഹിക ശാസ്ത്രങ്ങൾ രൂപകല്പന ചെയ്തത്, നിയന്ത്രണമാർഗ്ഗങ്ങൾ കൈവരിക്കുന്നതിനുള്ള മാനുഷിക സ്വഭാവം പഠിക്കാനോ അല്ലെങ്കിൽ ആ സ്വഭാവത്തെ പരിഷ്കരിക്കാനോ ആയിരുന്നു. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പോലുള്ള ശേഷിച്ച മേഖലകൾ ചരിത്രത്തിന്റെ ശരിയായ 'വ്യാഖ്യാനം' നൽകുന്നതിന് വേണ്ടി മാറ്റി വെക്കപ്പെട്ടു.
ഒരുവശത്ത് ജർമനിയും, മറുവശത്ത് ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക രാജ്യങ്ങളും തമ്മിലുള്ള ഏകാധിപത്യ-ജനാധിപത്യ പോരാട്ടങ്ങളുടെ വ്യത്യാസങ്ങളെ ഊന്നിപ്പഠിപ്പിക്കാൻ അധ്യാപകർ നിർബന്ധിതരായി. അമേരിക്കൻ വിപ്ലവത്തിൽ അമേരിക്ക തുടക്കമിട്ട 'ലിബർട്ടി'ക്കു വേണ്ടിയുള്ള അതേ പോരാട്ടത്തിന്റെ തുടർച്ച തന്നെയായിരുന്നു ഇതും. ആദ്യം ഉത്തമ ജനാധിപത്യം കാഴ്ചവെക്കുകയായിരുന്നു വിധിയെങ്കിലും, ഇപ്പോഴതിനെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെയും ലോകത്തിലെ മറ്റു ഭാഗങ്ങളിൽ അതെത്തിക്കുന്നതിന്റെയും ഉത്തരവാദിത്വമാണ് അമേരിക്കക്ക് വന്നുചേർന്നത്. 'ജനാധിപത്യം' സംരക്ഷിക്കുന്നതിലും 'സ്വേച്ഛാധിപത്യ'ത്തിനെതിരെ പോരാടുന്നതിലും അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള ഈ മിത്ത് തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമെന്ന് കരുതുന്ന മൂന്നാം ലോക മഹായുദ്ധം കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള മുന്നൊരുക്കമാണ്. ഒടുക്കം, ഹെഗലിനെ പരാമർശിച്ച് ഫ്രാൻസിസ് ഫുകുയാമ പറയുന്നതു പ്രകാരം നമ്മൾ ചരിത്രത്തിന്റെ അവസാന തീരത്താണ്. മനുഷ്യബുദ്ധിക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിന്റെ പരകോടിയും നമ്മൾ കരസ്ഥമാക്കിയെന്നർത്ഥം. നമുക്കിനി കൂടുതൽ മുന്നേറാൻ കഴിയില്ല. പാശ്ചാത്യൻ ശൈലിയിൽ 'ലിബറൽ ഡെമോക്രസി'(?)യാണ് മനുഷ്യവർഗ്ഗത്തിന്റെ അവസാന ഉൽപ്പന്നം. എന്നാലും, 'തീവ്രവാദ ഇസ് ലാം' എന്ന മധ്യകാല വാദത്തിന്റെ (Medievalism) ഒരു ശക്തമായ നയം ഈ സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നുണ്ട്. തൽപ്രകാരം സാമുവൽ ഹണ്ടിംഗ്ടണ്ണിന്റെ ' ഇല്ലുമിനാറ്റിയുടെ നിഗൂഢ മുന്നണിയും പടിഞ്ഞാറുമൊത്തൊരുമിച്ച് ഇസ്‌ലാമുമായി ഒരു സംഘട്ടനമുണ്ടാക്കുന്നതുവരെ (The clash of civilisation) ചരിത്രം ചരമമടയില്ല' എന്ന വീക്ഷണവുമായി നമുക്ക് സമാശ്വസിക്കാം.
ഡാവിഡ് ലിവിങ്സ്റ്റൺ
വിവ: ശറഫുദ്ദീൻ അഹ്മദ്



COMMENTS