മുസ്ലിം അടുക്കളയും റെഡിമെയ്ഡ് ജല്‍പ്പനങ്ങളും

SHARE:


അസ്മ പുസ്തകത്തിന്‍റെ പേജുകള്‍ മറിച്ചു.പെട്ടെന്ന് അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.അവള്‍ ഉറക്കെ വായിച്ചു,'അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്ന പ്രവാചക വാക്യം;അദ്ദേഹം പറയുന്നു :ഒരിക്കല്‍ പ്രവാചകന്‍(സ) പള്ളിയിലിരുന്ന്കൊണ്ട് വിളിച്ച് പറഞ്ഞു:ആയിഷ എന്‍റെ കുപ്പായമെടുത്ത് തരൂ.ആയിഷ പറഞ്ഞു:എനിക്ക് ആര്‍ത്തവമാണ് പ്രവാചകരെ.പ്രവാചകന്‍ മറുപടി പറഞ്ഞു:നിന്‍റെ ആര്‍ത്തവം കൈകളിലല്ല' അസ്മ പൊട്ടിചിരിച്ചു.എനിക്കിത് തീര്‍ച്ചയായിരുന്നു.പിന്നെ മൊല്ലാക്കയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്.........അവള്‍ ആ വചനം ആവര്‍ത്തിച്ച് ഉരവിട്ട് മനപാഠമാക്കി.'

                                                         (നിലാവിന്‍റെ പെണ്ണുങ്ങള്‍-ജോഖ അല്‍ ഹാരിസി)

                                                     2019ലെ മാന്‍ ബുക്കര്‍ ഇന്‍റര്‍നാഷണല്‍ പ്രൈസിന് അര്‍ഹമായ സയ്യിദാത്തുല്‍ ഖമറിന്‍റെ വിവര്‍ത്തനത്തിലെ ചില വരികളാണ് മുകളിലുള്ളത്.പ്രായ പൂര്‍ത്തിയുടെ അടയാളമായി ആണിന് സ്കലനവും പെണ്ണിന് ആര്‍ത്തവവും ഉണ്ടാവുക എന്നത് പ്രകൃതി നിയമമാണ്.അത് ഉണ്ടായതില്‍ പേരില്‍ 

ആരെയും പഴിക്കുന്നതോ മാറ്റിനിര്‍ത്തുന്നതോ നിരര്‍ത്ഥകമാണ്.അത് കൊണ്ടാണ് പ്രവാചകര്‍ ആയിഷയോട് അങ്ങനെ മറുപടി പറഞ്ഞത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തോടെ കേരളത്തിലെ ഫെമിനിസ്റ്റ് ആശയക്കാര്‍ കൊട്ടിഘോഷിച്ച പ്രശ്നങ്ങളായിരുന്നു 'ശബരിമലയിലെ സ്ത്രീ പ്രവേശനവും ,ആര്‍ത്തവ ശുദ്ധീകരണവും'എന്നത്.അഖില ലോകമത വിശ്വാസികളും സദാചാര ശ്രേഷ്ഠന്മാരും ഏകകണ്ഠേന ഉറപ്പിച്ച വിഷയമാണ് ആര്‍ത്തവം.എങ്കിലും ആര്‍ത്തവകാരിയായ പെണ്ണിനെ വിലക്കുകള്‍ ഏര്‍പ്പെടുത്തി നല്ലപിള്ള ചമയുന്ന സമൂഹം എവിടെയും കാണാം.ജിയോ ബേബി സംവിധാനം ചെയ്ത 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമ ഹിന്ദു സമൂഹത്തിലെ നായര്‍ തറവാട്ടിലെ യാഥസ്തികമനോഭാവങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പച്ചയായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.സത്ത്യം വിളിച്ച് പറയുമ്പോള്‍ ചിലരെ ചൊടിപ്പിക്കുക  എന്നത് സര്‍വ്വ സാധരണയാണ്.അത് കൊണ്ട് തന്നെ അതിനെ തുടര്‍ന്നുണ്ടാകുന്ന വിമര്‍ശനങ്ങളേയും ആ തോതില്‍ മാത്രമേ കാണേണ്ടതുള്ളു.

അമ്മയായും ചേച്ചിയായും മകളായും മനുഷ്യ ഉല്‍പത്തിയുടെ അടിസ്ഥാനങ്ങളായവരെ ഒരു രക്തത്തിന്‍റെ പേരില്‍മാറ്റിനിര്‍ത്തപ്പെടുന്നു.അവള്‍ തൊട്ട് കൂടാത്തവളായി തീരുന്നു,ആര്‍ത്തവത്തിന്‍റെ പേരില്‍ അവരെ തീണ്ടപ്പാടകലെ നിര്‍ത്തപ്പെടുന്ന,തനിച്ച് ഒരു പായയില്‍ കിടക്കേണ്ടളായിത്തീരുന്നു,മറ്റുള്ളവരെ കാണാന്‍ പാടില്ല,അവള്‍ തൊട്ട ഭക്ഷ്ണം അശുദ്ധമാക്കപ്പെടുന്നു എന്നിങ്ങനെ തുടങ്ങിയുള്ള അനാചാരങ്ങള്‍ വെച്ച് പുലര്‍ത്തുന്ന അള്‍ട്രാ സെക്കുലര്‍ ഹൈന്ദവരും ലിബറല്‍ ആങ്ങളമാരും ജനിച്ചത് ഇതേ രക്തത്തുള്ളിയില്‍ നിന്നാണെന്നതാണ് കൗതുകം .

സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് ഏറ്റവും പുരുഷ്യ സാനിധ്യം ആവിശ്യമുള്ള സമയമാണ് അവളുടെ ആര്‍ത്തവ കാലഘട്ടം. ഗര്‍ഭപാത്ത്രത്തിന്‍റെ ഉള്‍പാളി അടര്‍ന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തേക്ക് പോകുന്ന പ്രക്രിയയാണ് ആര്‍ത്തവം. അത് കൊണ്ട് തന്നെ ആ സമയങ്ങളില്‍ അവള്‍ ശാരീരികമായും മാനസികമായും പൂര്‍ണ്ണമായും അവശയായിരിക്കെ അവള്‍ തൊട്ട് തീണ്ടപ്പെട്ടവളാവുക എന്നത് തികച്ചും അവളില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.അത് കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാം സ്ത്രീയോടുള്ള സഹവര്‍ത്തിത്വത്തെ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.ഖുര്‍ആന്‍ പറയുന്നു:'ആര്‍ത്തവത്തെ കുറിച്ച് അവര്‍ നിങ്ങളോട് ചോദിക്കുന്നു,അത് പ്രയാസകരമാണെന്ന് അവരോട് നിങ്ങള്‍ പറയുക, അതിനാല്‍ സ്ത്രീകളെ ആര്‍ത്തവ വേളകളില്‍ അവരുടെ പാട്ടിന് വിടുക. ഇനി ആര്‍ത്തവം നിലച്ച് കുളിച്ചാല്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം അവരെ സമീപിച്ചേക്കു. മാനസികവും ശാരീരികവുമായ വൃത്തി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.'(ഖുര്‍ആന്‍2:22)

ഇസ്ലാം സ്ത്രീക്ക് സ്ത്രീയുടേതായ വില കല്‍പ്പിക്കുന്നുണ്ട്.'അ രിജാലു കവ്വാമൂന അലന്നിസാഅ്' എന്ന സൂക്തത്തിന്‍റെ സന്ദര്‍ഭം അടര്‍ത്തിയെടുത്ത് സ്ത്രീ വെറും ഭരിക്കപ്പെടേണ്ടവളായി മാത്രം മനസ്സിലാക്കി ഇസ്ലാമിനെ ആസ്ഥാനത്തുദ്ധരിക്കുന്നവര്‍ സാമൂഹിക അരാചകത്ത്വങ്ങളെ കണ്ണടച്ച് ഇരട്ടാക്കുകയാണെന്ന് വ്യക്തമാണ്.ഇസ്ലാമും ആര്‍ത്തവകാലത്ത് സ്ത്രീക്ക് ആരാധനകള്‍ വിലക്കിയിട്ടില്ലെ? ലൈംഗിക ബന്ധം ഇസ്ലാമും നിശിദ്ദമാക്കിയിട്ടില്ലെ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അപൂര്‍ണ്ണമായും യുക്തിമാത്രവുമായ വ്യാഖ്യാനങ്ങള്‍ മുഖേന ഉയരുന്നതാണ്.

  ഇസ്ലാം ഹൈള് നിഫാസ് ഉള്ള പെണ്ണിന് ആരാധന കര്‍മ്മങ്ങള്‍ വിലക്കാന്‍ കാരണം അവര്‍ അശുദ്ധരാക്കപ്പെട്ടത് കൊണ്ടല്ല.മറിച്ച് അവരുടെ ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് കൊണ്ട് തന്നെയാണ്. അത് പോലെ ലൈംഗിക ബന്ധം വിലക്കിയതിന്ന് കാരണം,ലൈംഗിക ബന്ധത്തിലൂടെ അണുബാദ ലൈംഗിക രോഖത്തിനും കാരണമാകും.സാധാരണ അമ്ലഗുണമുള്ള യോനിയിലെ  ആര്‍ത്തവ സമയത്ത് ഉയര്‍ന്നിരിക്കും,ഗര്‍ഭാശയ മുഖം പതിവിലും തായ്ന്ന സ്ഥാനത്ത് ആയിരിക്കും,ഗര്‍ഭാശയത്തിലേക്ക് തുറക്കുന്ന ഭാഗം കൂടുതല്‍ വികസിച്ചതായിരിക്കും,ഗര്‍ഭാശയത്തിലെ എണ്‍ഡോമെട്രീയം എന്ന അവതരണം നഷ്ടപ്പെട്ട സ്ഥിതിയില്‍ ആയിരിക്കും അത് കൊണ്ട് തന്നെ രക്തത്തില്‍ രോഗാണുക്കള്‍ എത്തിപ്പെടാന്‍ കൂടുതല്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.അത് കൊണ്ടാണ് ആര്‍ത്തവകാലത്ത് ഇസ്ലാം ലൈംഗിക ബന്ധത്തെ വിലക്കിയത്.ഭൗതിക തലത്തില്‍ തികച്ചും ശാസ്ത്രീയമാണിതെല്ലാം.

പ്രവാചകര്‍ (സ)തന്‍റെ ഭാര്യമാരോട് കാണിച്ച സഹവർത്തിത്വം ഒരു യഥാര്‍ത്ഥ ഗ്രേറ്റ് അറേബ്യന്‍ കിച്ചണിന് രൂപം നല്‍കുന്നുണ്ട്.ആര്‍ത്തവകാരി തൊട്ട് തീണ്ടപ്പെട്ടവളാവുമ്പോള്‍ സ്വന്തം സഹദര്‍മ്മിണിയെ കൂടെയിരുത്തി ഭക്ഷിപ്പിക്കുക,അവര്‍ കടിച്ച ഇറച്ചികഷ്ണം അതേ സ്ഥാനത്ത് നോക്കി കടിച്ചും ,വെള്ളം കുടിക്കുമ്പോള്‍ അവരുടെ ചുണ്ടുകള്‍ തട്ടിയ ഭാഗത്ത് ചുണ്ടുകള്‍ തട്ടിച്ചും നബി(സ)സ്നേഹം പ്രകടിപ്പിക്കുമായിരുന്നു എന്ന് ഹദീസുകളില്‍ കാണാം.'അദ്ദേഹം ഭാര്യയുടെ ജോലികള്‍ എല്ലാം ചെയ്യും ......വീട് അടിച്ച് വാരും ,ആടിനെ കറക്കും ,ചെരുപ്പ് നന്നാക്കും,വസ്ത്രം തുന്നും  പക്ഷേ,പ്രാര്‍ത്തനയുടെ സമയമായാല്‍ മറ്റൊന്നും ശ്രദ്ധിക്കില്ല' പ്രവാചകര്‍ എങ്ങനെ ആയിരുന്നു വീട്ടില്‍ എന്ന ചോദ്യത്തിന് ആയിഷ ബീവി നല്‍കിയ മറുപഠി ഇതായിരുന്നു.മാത്രമല്ല,ഭാര്യയോടൊപ്പം ഒരേ പാത്രത്തില്‍ നിന്ന് കുളിക്കുമായിരുന്നു,ജനാബത്ത് കാരിയായിരിക്കെ അവരുടെ മടിയില്‍ തല വെച്ച് കിടന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു,അവര്‍ക്ക് നബി തങ്ങള്‍ മുടി ചീകികൊടുക്കുമായിരുന്നു എന്നും നബി പത്നിമാര്‍ വ്യക്തമാക്കുന്നുണ്ട്.'ഞാനും നബിയും അശുദ്ധിക്കാരായിരിക്കെ ഒരു പാത്രത്തില്‍ നിന്ന് കുളിക്കാറുണ്ടായിരുന്നു,ആര്‍ത്തവകാരായിരിക്കെ നബിയെന്നെ ആലിംഗനം ചെയ്യാറുണ്ട്(വസ്ത്ര ധരിച്ചിട്ട്).പള്ളിയില്‍ ഇരിക്കുന്ന പ്രവാചകന്‍ എനിക്ക് തല നീട്ടി തരുകയും ഞാനത് കഴുകികൊടുക്കാറുണ്ടായിരുന്നു(ബുഖാരി 295 മുസ്ലിം297)എന്ന് ആയിഷ ബീവി പറയുന്നുണ്ട്.

ഒരു കുടുംബത്തില്‍ ഉണ്ടാകാറുള്ള സ്വാഭാവിക സൗന്ദര്യ പിണക്കങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്.നബിക്ക് കൊണ്ട് വന്ന പായസ പാത്രം ആയിഷ ബീവി എറിഞ്ഞുടച്ചതും ഖദീജയെ കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ ദേഷ്യപ്പെടുന്നതുമായ ഒട്ടനവധി ചരിത്രങ്ങള്‍ ഹദീസുകളില്‍ കാണാം. എങ്കിലും ഇസ്ലാമിനെ ഇകഴ്ത്താൻ  അല്‍ പജ്ഞര്‍ അന്തപ്രജ്ഞയില്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. സ്ത്രീക്ക്  സ്ത്രീയായി നിലനില്‍ക്കാന്‍ അത് ഏറ്റവും നല്ലത് അത് ഇസ്ലാം തന്നെയാണ് എന്ന് വ്യക്തമാണ്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളില്‍ ചിലര്‍ മനപ്പൂര്‍വ്വം മുസ്ലിം സ്ത്രീയെയും ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്രത്തേയും വലിച്ചിയക്കുന്നതിന്ന് പിന്നിലെ ലക്ഷ്യം മറ്റൊന്നാണ്. സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേക നരേഷനില്‍ അവതരിപ്പിക്കുകയും ഇസ്ലാമിനെതിരെ വഴിതിരിച്ച് വിടുകയും ചെയ്യുന്ന പ്രവണത ഇന്നും സൈബര്‍ ലോകത്ത് സജീവമാണ്. ആര്‍ത്തവകാരിയായ സ്ത്രീക്ക് നേരെ സമൂഹത്തില്‍ നടമാടുന്ന അനാചാരങ്ങള്‍ക്ക് മുമ്പില്‍ പുരോഗമനം കണ്ണടക്കുകയും മുസ്ലിം സ്ത്രീയുടെ വസ്ത്രത്തിന് മേല്‍ പുരോഗമനം തിളച്ചു മറിയുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. 

ആര്‍ത്തവ വിഷയത്തില്‍ മാത്രമല്ല സ്ത്രീയുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളിലും ഇതര മതങ്ങളേക്കാള്‍ സുതാര്യവും നീധിയുക്തവുമായ നിലപാടാണ് ഇസ്ലാമിന്‍റേത്. ഇതൊന്നുമറിയാതെ സ്ത്രീപ്രശ്നങ്ങള്‍ വിഷയമാവുമ്പോള്‍ ഇസ്ലാമിനെ മനപൂര്‍വ്വം അതിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങള്‍ ചില തല്‍പരകക്ഷികളുടെ ദുരുദ്ദേശമായേ കാണാന്‍ കഴിയൂ.


ഇഖ്ബാല്‍ പാലേരി

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മുസ്ലിം അടുക്കളയും റെഡിമെയ്ഡ് ജല്‍പ്പനങ്ങളും
മുസ്ലിം അടുക്കളയും റെഡിമെയ്ഡ് ജല്‍പ്പനങ്ങളും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl88NTjBIzhSvrSMTSDhIdxFtUgoqV9p7eH_XZLuPAkLNTjInVOsH_mYbU5e7keGP6bBJGj28OJRoLHqOjPwz0X1JztnFILut0-3578GGSwlAq_cbTmXC_C9wdTf92o8eMIy3cqk-E_k0K/w640-h481/iqbal+web.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl88NTjBIzhSvrSMTSDhIdxFtUgoqV9p7eH_XZLuPAkLNTjInVOsH_mYbU5e7keGP6bBJGj28OJRoLHqOjPwz0X1JztnFILut0-3578GGSwlAq_cbTmXC_C9wdTf92o8eMIy3cqk-E_k0K/s72-w640-c-h481/iqbal+web.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/02/blog-post_19.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/02/blog-post_19.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content