1992 ഡിസംബര്‍ 6-ലെ ബാബരി മസ്ജിദ് തകര്‍ച്ച മുതല്‍ 2002 ലെ ഗുജറാത്ത് സംഭവം വരെ ചോരയില്‍ മുങ്ങിയ തുടര്‍ക്കഥയാണ് നമ്മള്‍ അനുഭവിച്ചത്. അധ്വാനി പലപ്പോഴായി അവകാശമുന്നയിച്ചത് പോലെ തന്നെ അയോധ്യ പ്രക്ഷോപം കൊണ്ട് ജനതാ പാര്‍ട്ടിക്ക് നേട്ടമുണ്ടായി. പക്ഷെ രാഷ്ട്രം അത്യധികം ദുരിതം അനുഭവിച്ച് കൊണ്ടേയിരുന്നു. യഥാര്‍ത്ഥത്തില്‍ ആര്‍ എസ് എസ്സ് മുന്നണിക്ക് അധികാരത്തിലെത്താന്‍ അതേ വഴിയുണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ ദേശീയതയില്‍ സവര്‍ക്കര്‍ കളങ്കം കാണുകയും അദ്ദേഹം കുത്തിപ്പൊക്കിയ സാംസ്‌കാരിക ദേശീയതക്കായി വാദിച്ചു. ആര്‍ എസ്സ് എസ്സും ജനതാ പാര്‍ട്ടിയും അതേറ്റുപാടി. പിന്നീട് സവര്‍ക്കറുടെയും മറ്റു ആര്‍ എസ്സ് എസ്സ് ബി ജെ പി നേതാക്കളുടെ ലേഖനങ്ങളില്‍ നിന്ന് ഹിന്ദുത്വത്തിന്റെ ഉള്ളടക്കവും പൊതു ലക്ഷണങ്ങളും രൂപപ്പെട്ടു വന്നു.
ഹിന്ദുത്വത്തിന്റെ നേരായ വിവക്ഷ എന്താണ്? ഇന്ത്യയിലെ ജനങ്ങളുടെ എന്തു പ്രശ്‌നപരിഹാരമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് ? എന്നീ രണ്ടു ചോദ്യങ്ങള്‍ ഏറെ കാലമായി ജനമനസ്സുകളില്‍ ആവര്‍ത്തനവിരസത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഇന്ന് ഇന്ത്യയില്‍ അധികാരത്തിന്റെ ഇരിപ്പിടത്തിലാണ്.1923 ല്‍ 'ഹിന്ദുത്വം' എന്ന ഉപന്യാസം എഴുതിയ വിനായക് ദാമോദര്‍ സവര്‍ക്കര്‍ വളരെ പണിപ്പെട്ടാണ് ആ പദം കണ്ടുപിടിച്ചത്. എന്നാല്‍ അന്ന് പലരും ഹിന്ദുമതമായാണ് ഇതിനെ ധരിച്ചിരുന്നത്. എന്നാല്‍ സ്വാമിവിവേകാനന്ദനോ സ്വാമി രാമതീര്‍ത്ഥരോ മറ്റു മഹാന്‍മാരായ മത വ്യാഖ്യാതാക്കളോ ഹിന്ദുത്വം എന്ന പദം ഉപയോഗിച്ചിരുന്നില്ല എന്നതാണ് വാസ്തവം. മത ദര്‍ശനങ്ങളുമായി ഒട്ടും പരിചയമില്ലാത്ത നിരീശ്വരവാദിയും വിദ്വേഷ രാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ വേണ്ടി ചരിത്രത്തെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു സവര്‍ക്കര്‍. പിന്നീട് ഹിന്ദുത്വത്തെ സ്വന്തം ആദര്‍ശ പ്രമാണമായി 1989-90 ല്‍ ബിജെപി അംഗീകരിച്ചു. പിന്നീട് ബി.ജെ.പി യിലെ പ്രധാന ഹിന്ദുത്വ വക്താവായ എല്‍.കെ അദ്വാനി ആണ് 2002 ല്‍ സവര്‍ക്കറെ ദേശീയ വീരനായകനായി വാഴ്ത്താന്‍ ധൈര്യം കാണിച്ചത്. അതൊരു കുടില തന്ത്രമായിരുന്നു എന്ന് മാത്രമല്ല അതിന്റെ കെടുതികളും ഫലങ്ങളും അല്പാല്പമായി കണ്ടുതുടങ്ങി.
ഒരാളുടെ കൂട്ടുകാരനിലൂടെ ആ ആളെ തിരിച്ചറിയാം' അധികാര മദ്യം രുചിച്ച് മത്തുപിടിച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലഹരിയുടെ ഘട്ടത്തില്‍ ആദരിച്ച ആളില്‍ നിന്ന് ആ കക്ഷിയെ വിലയിരുത്താം. സവര്‍ക്കര്‍ ഒരു മതമൗലികവാദിയല്ല നിരീശ്വരവാദം ശീലിക്കുന്ന ആള്‍ എന്നാണ് വിശ്വവിഖ്യാതനായ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര വിശേഷിപ്പിച്ചത്. ഒരു മതമൗലികവാദി ഉറ്റുനോക്കുന്നത് വളച്ചൊടിച്ച സന്ദേശത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നതിലാണ്. ഹിന്ദു മതത്തിന്റെ ദുര്‍വ്യാഖ്യാനത്തിനൊന്നും സവര്‍ക്കര്‍ മുന്നിട്ടിരുന്നില്ല. അദ്ദേഹം അതിനെ അവഗണിക്കുകയാണ് ചെയ്തത്. സ്വന്തം രാഷ്ട്രീയ സേവനങ്ങള്‍ക്ക് വളച്ചൊടിച്ച ചരിത്രത്തെയാണ് ഉപകരണമാക്കിയത്.സവര്‍ക്കറുടെ ആരാധകനായ എല്‍ കെ അദ്വാനി 1990 ല്‍ ആരംഭിച്ച സ്വയംപ്രഖ്യാപിത ഹിന്ദുത്വ പുണ്യയാത്ര 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കലിലാണ് അവസാനിച്ചത്. ഹിന്ദുത്വം ന്യൂനപക്ഷ വൈരുധ്യങ്ങള്‍ മാത്രമല്ല തുറന്നുകാണിക്കുന്നത് മറിച്ച് ലക്ഷകണക്കിന് ഹിന്ദുക്കളുടെ ജീവിതവും വീക്ഷണവും അത് വികലമാക്കുന്നുണ്ട്. ഹിന്ദുത്വം ഹിന്ദുമതത്തിന്റെ പര്യായപദമല്ല. ബി.ജെ.പിയുടെ 1990 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഹിന്ദുത്വം അഥവാ സാംസ്‌കാരിക ദേശീയതയെ പറ്റി പറയുന്നുണ്ട്. രാജ്യാതിര്‍ത്തി ദേശീയതയുടെ നിരാസമാണിത്. രാജ്യാതിര്‍ത്തി ദേശീയതയെ നിരസിക്കുന്ന ബി.ജെ.പി സംയുക്ത സംസ്‌കാരത്തെയും നിരസിക്കുന്നു. 1996ലെ യും 1998ലെയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഈ പ്രഖ്യാപനം കാണാം: ഒരു രാഷ്ട്രം ഒരു ജനത ഒരു സംസ്‌കാരം ഇതാണ് ബിജെപി മുന്നോട്ടുവെക്കുന്ന ആദര്‍ശം.ബിജെപി എന്നും അഴകോടെ പ്രദര്‍ശിപ്പിക്കുന്ന സംസ്‌കാരം അതിന്റെ സാംസ്‌കാരിക ദേശീയതയുടെ ഹൃദയമാണ്.ഇന്ന് ജനങ്ങള്‍ക്ക് അതിന്റെ പൊരുളുകള്‍ വിവേചിച്ചറിയാം.
പദപ്രയോഗത്തിന്റെ ഉത്ഭവം
സവര്‍ക്കറുടെ ചിന്താഗതി അറിയാന്‍ അദ്ദേഹത്തിന്റെ കൃതി പരിശോധിക്കണം അതിന്റെ സ്വാധീനശക്തിയും സര്‍ക്കുലേഷനും എന്താണെന്ന് അങ്ങനെ അറിയാം. ഹിന്ദുത്വത്തിന്റെ പ്രസാധകന്‍ എസ്.എസ് സവര്‍ക്കര്‍ അതിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ മുഖവുരയില്‍ പറയുന്നു '1906 മുതല്‍ 1910 വരെ ഇംഗ്ലണ്ടലായിരുന്നപ്പോഴാണ് വീരസവര്‍ക്കര്‍ ജിയുടെ ശ്രദ്ധ ഹിന്ദു ആരാണ് എന്നതിലേക്ക് തിരിഞ്ഞത്.ഇന്ത്യന്‍ ദേശീയതയുടെയും ഹിന്ദു വര്‍ഗീയതയുടെയും വഴിത്തിരിവിലായിരുന്നു അന്ന് യുവാവായിരുന്ന സവര്‍ക്കര്‍. ഉപന്യാസത്തിന്റ അന്തിമരൂപം ആന്‍ഡമാനില്‍ ജയിലില്‍ വച്ചായിരുന്നു തയ്യാറാക്കിയത്. രത്‌നഗിരി ജയിലില്‍ വെച്ച് അവസാന മിനുക്കുപണികള്‍ക്ക് ശേഷം അത് രഹസ്യമായി പുറത്തു കടത്തി. ഒരു മറാത്ത എന്ന തൂലിക നാമമാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. ഹിന്ദു ആദര്‍ശ പ്രമാണത്തിന് മൗലികവും പണ്ഡിതോചിതവുമായ ഏറ്റവും വലിയ സംഭാവനയായി അതിനെ ലാലാ ലജ്പത് റോയ് പണ്ഡിറ്റ് മദന്‍ മോഹന്‍ ാളവ്യ തുടങ്ങിയവര്‍ പ്രശംസിച്ചതായി പറയപ്പെടുന്നു.
പതിപ്പിന്റെ മുഖവുരയില്‍ ഗ്രന്ഥകര്‍ത്താവായ വി ഡി സവര്‍ക്കറെ പറ്റി പ്രസാധകനായ എസ് എസ് സവര്‍ക്കര്‍ ഇങ്ങനെ പ്രസ്താവിച്ചു 'ഹിന്ദു ജനതയുടെ മതപരവും സാംസ്‌കാരികവും ചരിത്രപരവും ദേശീയവുമായ സവിശേഷതകള്‍ വ്യക്തമാക്കാന്‍ 'ഹിന്ദുത്വം' 'ഹിന്ദു രാജ്' തുടങ്ങിയ പ്രയോഗങ്ങള്‍ സവര്‍ക്കര്‍ ഉപയോഗിച്ചു. ഹിന്ദു ധര്‍മ്മം അഥവാ ഹിന്ദുമതം എന്നതിന്റെ അര്‍ത്ഥം വ്യക്തമാക്കാനല്ല ആ പദങ്ങള്‍ കണ്ടെത്തിയത്. വീക്ഷണത്തില്‍ അത് ദേശീയമാണ്. ഹിന്ദുക്കളെ ഹിന്ദു രാഷ്ട്രമായി കണക്കാക്കുന്നതുമാണ്. ഹിന്ദുരാഷ്ട്രം എന്ന പുതിയ ആദര്‍ശത്തിന് ആശയ പ്രകാശനത്തിന് കണ്ടെത്തിയ പുതിയ പദപ്രയോഗമാണ് ഹിന്ദുത്വം.
ഹിന്ദുത്വത്തിന്റെ വിധി പ്രസ്താവം
'ബിരുദം ലഭിക്കാത്ത ഒരു കോളേജ് വിദ്യാര്‍ത്ഥി വസ്തുതകള്‍ ശേഖരിച്ച് മനസ്സിലാക്കാതെ ഹിന്ദുത്വത്തെ പറ്റി ഒരു ഉപന്യാസം എഴുതുമ്പോള്‍ ഹിന്ദുത്വത്തെ സാധാരണയായി ജീവിതരീതിയോ മാനസികാവസ്ഥയോ ആയിട്ടാണ് കണക്കാക്കുന്നത് എന്നും ഹിന്ദു വര്‍ഗീയ വാദമായി അതിനെ കരുതുന്നത് ശരിയല്ല എന്നും എഴുതി വെച്ചാല്‍ അവന്‍ കടുത്ത ആക്ഷേപങ്ങള്‍ക്ക് അര്‍ഹനാണ്.' മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് 1951ലെ ജനപ്രാതിനിധ്യ നിയമം 123 (3) നിലവിവിരിക്കെ ശിവസേനാ മേധാവി ബാല്താക്കറെയും സഹപ്രവര്‍ത്തകന്‍ മുരളി മനോഹര്‍ ജോഷിയും കുറ്റക്കാരല്ല എന്ന് വിധി പ്രസ്താവനയുണ്ടായത് ഞെട്ടിക്കുന്നതയാരുന്നു. ഹിന്ദുത്വവും ഹിന്ദുമതവും ഒന്നാണെന്നു വരുത്തിതീര്‍ക്കാന്‍ ജഡ്ജ് അത്രമേല്‍ പണിപ്പെട്ടിരുന്നു.ജസ്റ്റിസ് വര്‍മ എന്തായാലും അത്തരക്കാര്‍ക്ക് എതിരാണ് ഹിന്ദുത്വവും ഹിന്ദുമതവും ഒന്നാണെന്ന് കോടതിവിധിയില്‍ പ്രസ്താവിച്ചത് ശരിയല്ല.എസ് ആര്‍ ബൊമ്മ യുടെ കേസില്‍ മതേതര മതേതരത്വം ഭരണഘടനയുടെ മൗലിക തത്വമാണ് എന്ന് പ്രസ്താവിക്കാതിരിക്കാന്‍ ജസ്റ്റിസ് വര്‍മ്മ ആസൂത്രിതമായി ശ്രമിച്ചു. അയോധ്യ കേസിലെ അദ്ദേഹത്തിന്റെ വിധിയും പോരായ്മകള്‍ നിറഞ്ഞതാണ്.
ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദുത്വവാദികള്‍ കാലങ്ങളായി കളങ്കം കണ്ടുകൊണ്ടിരിക്കുന്നു.ഭൂമിശാസ്ത്ര ദേശീയതയെ നിഷേധിച്ച് സാംസ്‌കാരിക ദേശീയതക്കായി വാദിച്ചു കൊണ്ടിരിക്കുന്നു.ഇന്ന് ഭാരതീയ സംസ്‌കാരത്തിന് പകരമായി ഹിന്ദുത്വത്തെ പ്രതിഷ്ഠിക്കമെന്നവര്‍ കരുതി തുടങ്ങിയിരിക്കുന്നു. ഭാരതീയത എന്ന യാഥാര്‍ത്ഥ്യം അവര്‍ അംഗീകരിക്കുന്നില്ല. ഹിന്ദു ദേശീയതയാണ് അവരുടെ പ്രത്യയശാസ്ത്രം, അത് ഒരിക്കലും ഭാരതീയമല്ല. അന്യമത വിരോധമാണ് അവരുടെ വൈകാരിക ഉപകരണം. അതും ഭാരതീയമല്ല.ഭാരതീയമായ ഉള്‍ക്കാഴ്ചയില്‍ നിന്ന് ഊര്‍ജം കൈവരിച്ച് ഹിന്ദു എവിടെ എന്നതാണ് ഇന്നത്തെ ചോദ്യം. അവര്‍ക്കു മാത്രമേ ഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ ആവുകയുള്ളൂ. ഹിന്ദുത്വം എന്നത് മതപരവും രാഷ്ട്രീയവുമായ കൂട്ടിച്ചേര്‍ക്കലാണ്. അത് നമ്മുടെ ഭാരതീയമായ ധര്‍മ്മ ബോധത്തിനും ഭരണഘടനയുടെ മൂല്യബോധത്തിനും എതിരാണ്. അടിസ്ഥാനപരമായി അതൊരു വര്‍ഗീയ സങ്കല്പമാണ്. ഹിന്ദു എന്നാല്‍ ബഹുസ്വരത ആശ്ലേഷിച്ച സംസ്‌കാരത്തിന്റെ ഭാഗമാണ്.അത് സ്വാമി വിവേകാനന്ദന്റെയും സ്വാമി രാമതീര്‍ത്ഥരുടെയും ബോധ ത്തിന്റെ അവശേഷിപ്പും സത്തയുമാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത് ധര്‍മ്മം മാത്രമാണ്.
ആ ഹിന്ദുവാണ് ഇന്ന് ഹിന്ദുത്വവാദിയായ ഭാരതീയതയെ തകര്‍ക്കാന്‍ വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണ് ഇത്.ഇന്ത്യയിലെ ഒരു ശരാശരി ഹിന്ദു ഇതൊന്നുമറിയാതെ ഹിന്ദുത്വവാദികള്‍ക്ക് കീഴടങ്ങി കൊടുക്കുകയല്ല വേണ്ടത്. ഇത്തരം മഹാവിപത്തുകളെ ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞ് നേരിടേണ്ടതായിട്ടുണ്ട്. അതാണ് രാഷ്ട്രീയഭേദമന്യേ ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ ഏറ്റെടുക്കേണ്ട സുപ്രധാന ദൗത്യം എന്നാല്‍ മാത്രമേ നമുക്ക് നമ്മുടെ ജനാധിപത്യ ഇന്ത്യയെ തിരിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.
ഫഹീം ഷാദ് .കെ


COMMENTS