ഇസ്ലാമിക് ആര്‍ട്ടും കാലിഗ്രാഫിയും ഹുസൈന്‍ നസ്‌റിനെയും ആന്‍മേരി ഷിമ്മലിനേയും വായിക്കുന്നു

SHARE:


    പത്തൊമ്പതാം നൂറ്റാണ്ട് മുതലാണ് വെസ്റ്റേണ്‍ പണ്ഡിതന്മാര്‍  ഇസ്ലാമിക് ആര്‍ട്ടിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതെങ്കിലും കാലങ്ങളായി വെസ്റ്റേണ്‍ ട്രെയിനിട് മുസ്ലിംസ് ഇതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ഇസ്ലാമിക് ആര്‍ട്ട് / കാലിഗ്രാഫി വിഷയങ്ങളില്‍ എടുത്ത് പറയേണ്ട മൂന്ന് സ്‌കോളര്‍സാണ്  അന്മേരി ശിമ്മല്‍,  ബര്‍ഖ്ഹാള്‍ട്,  ഹുസൈന് നസ്ര്‍ എന്നിവര്‍. ഒരു ആര്‍ട്ട് വര്‍ക് ഇസ്ലാമിക് ആര്‍ട്ടായി തീരണമെന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും അത് ഒന്നുകില്‍ ഖുര്‍ആന്റെയോ ഹദീസിന്റെയോ കലാവിഷ്‌കാരമായി തീരണം. ഒരുപാട് ആര്‍ട്ട് വര്‍ക്കുകള്‍ ഇന്ന് മുസ്ലിംകള്‍ വരക്കുന്നുണ്ടെങ്കിലും അതിനെ എല്ലാം തന്നെ ഇസ്ലാമിക് ആര്‍ട്ട് എന്ന പേരില്‍ കാണാന്‍ സാധിക്കുകയില്ല. അത് കൊണ്ടാണ് ഹുസൈന്‍ നസ്ര്‍ തന്റെ Islamic Art and Spirituality എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നത് 'The art couldn't perform such a spiritual function if it were not related in the most intimate manner to the both the form and content of the Islamic revelation'.

അറബി അക്ഷരമാല കൊണ്ടുള്ള ഒരു കലയാണ് കാലിഗ്രഫി എന്നുള്ളത്, ആ കലയില്‍ ഉപയോഗിക്കുന്ന ഒരുപാട് വര്‍ണനകള്‍ക്ക് നാം സാധാരണ ഗതിയില്‍ കരുതുന്നലുപരി ഒരുപാട് സൂഫി അര്‍ത്ഥങ്ങളും ഒളിഞ്ഞ് കിടപ്പുണ്ട്. മുസ്ലിം പള്ളികളുടെ നിര്‍മ്മാണങ്ങളില്‍ പ്രത്യേകമായ ഒരു വാര്‍പ്പ് മാതൃക ദര്‍ശിക്കാന്‍ കഴിയും. ആ ഒരു ശൈലി തന്നെയാണ് മിക്കവാറും എല്ലാ ആര്‍ക്കിടെക്ച്ചറിലും ഉപയോഗിക്കുന്നതും. എന്ത് കൊണ്ട് അങ്ങനെ ഒരു സ്ഥിര ശൈലി പള്ളി നിര്‍മാണത്തിന് വേണ്ടി എടുക്കുന്നു?. പള്ളി നിര്‍മാണത്തിന് കാലിഗ്രഫി പോലെയുള്ള വര്‍ണ്ണനകള്‍ നല്‍കുന്നതിന്റെ പൊരുള്‍ എന്ത്? എന്നീ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഇത്തരം കലകളില്‍ ഒളിഞ്ഞ് കിടക്കുന്ന ആത്മീയത മാത്രമാണ്.

Architecture രംഗത്ത് ഇസ്ലാം മുന്നോട്ട് വെക്കുന്ന ചില പ്രത്യേക ശൈലികള്‍ ഉണ്ട്. കേവലം വെറും ആര്‍കിടെച്ചറില്‍ മാത്രം ഒതുങ്ങാതെ നിരവധി മേഖലയില്‍ ഇസ്ലാമിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍പെട്ട പ്രധാന പങ്ക് വഹിക്കുന്ന കലയാണ് കാലിഗ്രഫി. പരിശുദ്ധ ഖുര്‍ആനിന്റെ കലാവിഷ്‌കാരമായ കാലിഗ്രഫിക്ക് അനേകം ആത്മീയ തലങ്ങളുണ്ട്. ഇത് സ്വീകരിക്കുന്ന സ്വഭാവങ്ങളും അവതരിപ്പിക്കപ്പെടുന്ന പാശ്ചാതലവുമാണ് ഇവയെ പ്രശസ്തമാകുന്നത്.

ഇസ്ലാമിന്റെ ആര്‍ട്ട് 'ഇസ്ലാമിക് ആര്‍ട്ട്' ആയി മാറുന്നത് കേവലം അത് മുസ്ലിംകള്‍ ചിത്രീകരിച്ചു എന്നത് കൊണ്ട് മാത്രമല്ല. മറിച്ച് അതില്‍ ഇസ്ലാമിക ദര്‍ശനങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നു എന്നത് കൊണ്ടാണ്. അത് ചിലപ്പോള്‍ ഒറ്റയടിക്ക് മനസ്സിലായികൊള്ളണമെന്നുമില്ല. ഇസ്ലാമിക് ആര്‍ട്ടായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ എക്‌സ്ട്രാ പവര്‍ ഉള്ള ഒരാള്‍ക്ക് ആത്മീയത ഇല്ലാതെ അദ്ദേഹത്തിന്റെ സ്വന്തം കഴിവ് ഉപയോഗിച്ച് കൊണ്ട് മാത്രം ഇസ്ലാമിക് ആര്‍ട്ട് എന്ന് പറയത്തക്ക വിധത്തിലുള്ള ഒരു ആര്‍ട്ട് രൂപപ്പെടുത്താന്‍ സാധിക്കുകയില്ല.

മനുഷ്യ കരങ്ങളിലൂടെ ഒരു ആര്‍ട്ട് രൂപപ്പെടുത്തപ്പെടുകയും അത് കാണുമ്പോള്‍ കാണുന്നവര്‍ക്ക് ദൈവ സ്മരണ വരികയും ചെയ്യുകയാണെങ്കില്‍ അത് കേവലം മനുഷ്യ മനസ്സില്‍ രൂപപ്പെട്ട ചിത്രമായി മാത്രം കാണാതെ  supra-individual-inspiration  നില്‍ നിന്നും അല്ലാഹുവില്‍ നിന്ന് നേരിട്ടുള്ള ഹിക്മത് വഴിയുമാണ് ആ ആര്‍ട്ടിനെ അദ്ദേഹം വരച്ചതെന്നും കൂടെ നാം മനസ്സിലാക്കണം. ഇസ്ലാമിക് ആര്‍ട്ട് കൊണ്ടുള്ള ആത്യന്തിക ലക്ഷ്യം ഇലാഹിനെ സ്മരിക്കലാണ് എന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം.

'Islamic Calligraphy is the visual embodiment of the crystallization of the spiritual realities contained in the Islamic revelation'  (Husain Nasr) ആത്മീയ യാഥാര്‍ത്ഥ്യത്തിന്റെ ദൃശ്യ രൂപമാണ് (ഏകദേശം) ഇസ്ലാമിക് കാലിഗ്രാഫി എന്നാണ് ഹുസൈന്‍ നസ്ര്‍ ഇതിലൂടെ പറയുന്നത്. 7th / 13th നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവര്‍, അവര്‍ നിത്യേനെ ഉപയോഗിക്കുന്ന വസ്തുക്കളുടെ മേലെ ആ വസ്തു ഉപയോഗിക്കുമ്പോള്‍ എന്ത് ദിക്ര്‍ ആണോ ചൊല്ലേണ്ടത് അത് അതിന്‍മേല്‍ കാലിഗ്രഫി എഴുത്ത് ശൈലിയില്‍ കൊത്തിവെക്കുമായിരുന്നു.

ഖുര്‍ആനിലെ സൂറത്തുല്‍ കലമിലെ തുടങ്ങുന്നത് 'നൂന്‍' എന്ന അറബി അക്ഷരം കൊണ്ടാണ്. ഇവിടെ നൂന്‍ എന്ന അറബി അക്ഷരം ഒരു മഷികുപ്പി പോലെയാണ്. ഇത് സൂചിപ്പിക്കുന്നത് ' ലൗഹുല്‍ മഹ്ഫൂളിലുള്ള മുഴുവന്‍  അക്ഷരങ്ങളും ഈ മഷികുപ്പിയിലെ മഷി ഉപയോഗിച്ച് കൊണ്ടാണ് എഴുതപ്പെട്ടത്'. (The letter noon in Arabic resembles an ink pot which contains the ink with which the Arabi types of all beings are written upon the Guarded tablet -Hossien Nasr , Islamic spirituality and Art).

നൂറ്റാണ്ടുകളായി മുസ്ലിംകള്‍ കാലിഗ്രാഫി വരച്ചത് അവരുടെ പാരമ്പര്യ സംസ്‌കാരത്തിന്റെ അടയാളമായ കയ്യക്ഷരം നല്ല രീതിയില്‍ മെച്ചപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് അതവരെഴുതുന്നത് അവരുടെ ആത്മാവിനെ ന്‍ കൂടിയായിരുന്നു. കൂടുതലായി, ഒരു കാലിഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്നത്, അറബിക് കാലിഗ്രഫിയുടെ എഴുത്ത് രീതിയായ  വലത്ത് നിന്ന് ഇടത്തോട്ട് എന്നത് ശരീരത്തിന്റെ ഇടത് ഭാഗത്ത് നില്‍ക്കുന്ന ഹൃദയത്തിലേക്ക് ശരീരത്തിന്റെ വലത്തേ അറ്റത്ത് നിന്ന് വരിക എന്ന് കൂടെയാണ്.  അതായത്, ഒരു നിലക്കുള്ള ആത്മ ശുദ്ധീകരണം കൂടിയാണിത് എന്ന് നാം മനസ്സിലാക്കണം.  എഴുതുന്നയാള്‍ക്കും കാണുന്നയാള്‍ക്കും അത്തരത്തില്‍ ആത്മീയ ശ്രദ്ധ കിട്ടുന്നുണ്ടങ്കില്‍ മാത്രമേ അത് ഒരു ഇസ്ലാമിക് ആര്‍ട്ട് എന്ന് പൂര്‍ണാര്‍ത്ഥത്തില്‍ പറയാന്‍ സാധിക്കുകയുള്ളൂ. കാണുന്നയാള്‍ക്ക് അതിന് അനുസരിച്ചുള്ള മനസ്സും വേണം.

ഓരോ കലക്കും ആത്മാവുണ്ടാകും , അതിന്റെ സത്ത അറിഞ്ഞാല്‍ മാത്രമേ ആ കല മനസ്സറിഞ്ഞ് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഒഴിഞ്ഞ പ്രതലത്തില്‍ നിറഞ്ഞ മനസ്സോടെ കയ്യും മനസ്സും ഒരേപോലെ നിയന്ത്രണ വിധേയമാവുമ്പോഴാണ് ആവിഷ്‌കാരങ്ങള്‍ അതിന്റെ ഉത്തുംഗതയിലെത്തുന്നത്. അശ്രദ്ധയോടെയുള്ള ചെറിയ അനക്കങ്ങള്‍ പോലും അക്ഷരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാവുന്നു. പൂര്‍ണ്ണ ശ്രദ്ധയോടെ കലാകാരന്‍ ഒരു വരിയെഴുതുമ്പോള്‍ വളഞ്ഞും പുളഞ്ഞും അന്യോന്യം പിണഞ്ഞുകിടക്കുന്ന അക്ഷരങ്ങളില്‍  ജീവനുണ്ടാവുന്നു. അതില്‍ കാണുന്ന  ഓരോ അക്ഷരങ്ങള്‍ക്കും ഓരോ വ്യക്തിത്വം കാണാനും അവയുമായി നമുക്ക്  ആത്മസംഭാഷണം നടത്താനും സാധിക്കും. അക്ഷരങ്ങളുമായി എഴുത്തുകാരന്‍/ ചിത്രകാരന്‍ നടത്തുന്ന സംഭാഷണങ്ങളാണ് കാലിഗ്രഫി എന്ന കലയുടെ ആത്മാവ് എന്നും മനസ്സിലാക്കണം.

 പ്രധാനമായും 6 എഴുത്ത് ശൈലികളാണുള്ളത്. നസ്ഖ്, മുഹഖഖ്, തുലൂത്, തൗഖി, രിഹാനി, രിഖ എന്നിവയാണവകള്‍. ആദ്യ കാലങ്ങളിലെ എഴുത്തുകള്‍ മിക്കതും ഈ ആറില്‍ ഒന്നിന്റെ രീതിയിലായിരിക്കും എഴുതിയിട്ടുണ്ടാകുക.

ലോകത്തുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്, എന്നാല്‍ അത് മനസ്സിലാക്കിയെടുക്കണമെങ്കില്‍ ഗഹനവും ആഴത്തിലുള്ളതുമായ ഗവേഷണം അനിവാര്യമാണ്. അതുപോലെ ഇസ്ലാമിലെ ശില്‍പകലകളെ ആവര്‍ത്തിച്ച് പഠിച്ചാല്‍ മാത്രമേ അതിന്റെ അന്തസത്തയെ കൃത്യമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. 

പള്ളിയും വിരിപ്പും ഇസ്ലാമിക കല പറയുന്നത് :

പ്രവാചകന്‍ (സ്വ) പറയുന്നുണ്ട് :- 

'ഭൂമിയെ എനിക്ക് പള്ളിയും ശുദ്ധവുമാക്കി തന്നിട്ടുണ്ട്.'

'പള്ളിയില്‍ ഇരിക്കുന്ന മുഅ്മിന്‍ വെള്ളത്തില്‍ തിളങ്ങി നില്‍ക്കുന്ന സൂര്യനെ പോലെയാണ്.'

'ഭൂമിയിലെ സ്വര്‍ഗമാണ് (കലാവിഷ്‌കാരം) മസ്ജിദ്.'

പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ആദ്യമായി സുജൂദ് ചെയ്തത് അള്ളാഹുവിന്റെ അര്‍ശിന്റെ മുന്‍പിലാണ്. ആ അര്‍ശിന്റെ റിഫ്‌ലക്ഷനായിട്ടാണ ദുനിയാവിലെ പള്ളിയിലെ ഫര്‍ഷില്‍ (Carpet വിരിപ്പ്) നാം സുജൂദ് ചെയ്യുന്നത്. As the Morror and reflection of Heaven.

കാര്‍പെറ്റ് എന്നത് ചിലപ്പോ ലളിതമായിട്ടുള്ള വെളുത്ത് നിറം ആയിരിക്കും. അധിക കാര്‍പെറ്റ്കളും ജിയോമെട്രി , അറബസ്ഖ് തുടങ്ങിയവ നിറഞ്ഞതായിരിക്കും. അത്തരത്തില്‍ ഇസ്ലാമിക് ആര്‍ട്ട് കൊണ്ടുള്ള കാര്‍പെറ്റില്‍ കൂടുതല്‍ നേരം വീട്ടിലായാലും പള്ളിയിലായായാലും ഇരിക്കുക എന്ന് പറയുന്നത് കൂടുതല്‍ നേരം ഒരു സ്വര്‍ഗീയ അനുഭൂതി ആസ്വദിച്ച്് അള്ളാഹുവിന്റെ അര്‍ശിന്റെ മുന്നില്‍ റസൂല്‍ (സ്വ) സുജൂദ് ചെയ്ത പോലെ നാമും സുജൂദ് ചെയ്യുന്നു എന്ന ചിത്രീകരണമാണ് അവിടെ സംഭവിക്കുന്നത്.

Sacred Architecture ന്റെ പ്രധാന ലക്ഷ്യം നമ്മെ ദൈവ സ്മരണയിലും പ്രസന്‍സിലും ആക്കി തീര്‍ക്കുക എന്നതാണ്. അങ്ങനെ ഒരു ഫീലിംഗ് ഉണ്ടാകുമ്പോയാണ് ഒരു കല ഇസ്ലാമിക് കല ആയിതീരുന്നത് എന്ന് മുന്‍പേ പറഞ്ഞ് വെച്ചല്ലോ. ഇസ്ലാമിക് ആര്‍ട്ടില്‍ ഉപയോഗിക്കുന്ന ജിയോമെട്രി, മാത്തമാറ്റിക്‌സ് എല്ലാം തന്നെ പുരാതന ഗ്രീക് ചിന്തകന്മാരായ പ്ലാറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരില്‍ നിന്നും കടം എടുത്തതാണ് എന്ന ഒരു വിമര്‍ശനം ഇതിന് എതിരായി ഉന്നയിക്കപ്പെടാറുണ്ട്്. വാസ്തവത്തില്‍ spiritual space ല്‍ ഉള്ള Islamic art, Islamic Architecture എന്നിവ ഒന്നും തന്നെ അവരില്‍ നിന്ന് കടം എടുത്തത് അല്ല, മറിച്ച് ഇതെല്ലാം തന്നെ ഖുര്‍ആനില്‍ visibly and invisibly പറഞ്ഞ് വെക്കുന്നുണ്ട്. 

അല്ലാഹുവിന്റെ നൂറും കലയിലെ ആത്മീയതയും:

God is the light of the Heaven and Earth (نور ) .  ആ ഒരു നൂറ് നമുക്ക് architectureല്‍ കാണാന്‍ സാധിക്കും. നൂറ് എന്നത് ഒരു ആത്മീയ ദര്‍ശനമാണ്. അത് കൊണ്ടാണ് പേര്‍ഷ്യന്‍ തിയോസഫറും സൂഫിയുമായ സുഹ്‌റവര്‍ദി The School of ishraaq or illumination എന്നതിന്റെ സ്ഥാപകനും നായകനുമായത്.

ഒരു ഹദീസില്‍ അല്ലാഹുവിന്റെ ആദ്യ സൃഷ്ടി ലൈറ്റാണ് എന്ന പ്രവാചക വചനമുണ്ട്. (Hadees : the first being created by God is Light) എന്തിന് ഇവിടെ ലൈറ്റിനെ പറയുന്നു എന്ന് ചോദിച്ചാല്‍ പ്രത്യേകം ചില ആര്‍കിടെച്ചര്‍ ചരിത്രകാരന്മാരുടെ അഭിപ്രായം അനുസരിച്ച് മുസ്ലിം പള്ളികള്‍ക്കുള്ള മിനാരത്തിന്റെ Architectural Feature കടം എടുത്തത് തീര പ്രദേശങ്ങളില്‍ ഉള്ള ലൈറ്റ് ഹൗസുമായ താരതമ്യപ്പെടുത്തിയിട്ടാണ് എന്നാണ്. അങ്ങനെ വരുമ്പോള്‍ ഇസ്ലാമിന്റെ نور  (light) പള്ളിയിലെ മിനാരതിലൂടെ പുറത്ത് വരുന്ന വാങ്കിലൂടെ  പ്രാദേശ വാസികളില്‍ എത്തുന്നു എന്ന് വരും. (Light house മാതൃക അല്ല എന്നാണ് കൂടുതല്‍ അഭിപ്രായമെങ്കിലും- കാരണം ആദ്യ കാലം മുതല്‍ക്കേ ഇങ്ങനെ തന്നെയാണ് മിനാരം മോഡല്‍)

അതേ സമയം തന്നെ കൂട്ടി വായിക്കേണ്ട മറ്റൊരു ഹദീസാണ് 'The first being created by God is WORD' (كلمة),  ഈ രണ്ട് ഹദീസും മിനാരവും കൂട്ടി വായിക്കുമ്പോള്‍ ആദ്യ സൃഷ്ടികളായ നൂറും കലിമത്തും ഇസ്ലാമിക് ആര്‍കിടെച്ചറായ മിനാരത്തിലൂടെ ഒഴുകുന്നു. അഥവാ Sacred Architecture ആയി മാറുന്നു. 

ഇത്തരത്തില്‍ വളരെ താല്‍പര്യജനകമായ ഏരിയയാണ് ഇസ്ലാമിക് ആര്‍ട്ട് എന്നത്. അതിനെ അതിന്റെ ഭംഗി യാതൊരു നിലക്കും ചോരാതെ തന്നെ ഹുസൈന്‍ നസ്ര്‍ തന്റെ പുസ്തകത്തില്‍ ഇത് പോലെ വിവരിക്കുന്നുണ്ട.്

അലി (റ) വും കാലിഗ്രഫിയും:

എഴുത്ത് മേഖലയിലെ പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് കൂഫ. കൂഫയുമായി അലിയ്യ് ബ്‌നു അബീ ത്വാലിബിന് (റ) നേരിട്ടും അല്ലാതെയും രാഷ്ട്രീയ ബന്ധം ഉള്ളത് കൊണ്ട് തന്നെ അലി (റ) തന്നെയാണ് കാലിഗ്രാഫി കലയുടെ മാസ്റ്ററും പിതാവുമായി അറിയപ്പെടുന്നത്. നസ്ഥാലിക് എഴുത്ത് രീതിയുടെ മാസ്റ്ററായി അറിയപ്പെടുന്ന സുല്‍ത്താന്‍ അലി മഷ്ഹദി പറയുന്നുണ്ട് 'എന്റെ എഴുത്തിന് ഇത്രയും പ്രശസ്തി കിട്ടാനുള്ള കാരണം അലി എന്ന പേരാണ്' . അത്‌കൊണ്ട് ഏതൊരു കാലിഗ്രാഫറും താഴെ നിന്ന് അലിഫ് വരച്ച് മേലെ എത്തുമ്പോള്‍ അവര്‍ ശരിക്കും ആത്മീയ തലത്തില്‍ അലി (റ)ലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. 

ഇബ്ന്‍ മുഖല്ല:

ശീറാസിലെ അറിയപ്പെട്ട എഴുത്തുകാരനാണ് ഇബ്ന്‍ മുഖല്ല. 940-ല്‍ താന്‍ മരിക്കുന്നത് / കൊല്ലപ്പെടുന്നത് വരെ കാലിഗ്രാഫി മേഖലയില്‍ ഒട്ടനവധി മികച്ച ആര്‍ട്ടുക്കള്‍ അദ്ദേഹം മുസ്ലിം സമൂഹത്തിന് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. അബൂ ഹയ്യാന്‍ അല്‍ തൗഹീദി അവര്‍കള്‍ ഇബ്ന്‍ മുഖല്ലയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് 'കൈ എഴുത്ത് മഘലയിലെ പ്രവാചകന്‍ ആയിട്ടാണ് ഞാന്‍ ഇബ്ന്‍ മുഖല്ലയെ കാണുന്നത്. തേനീച്ചകള്‍ ഹെക്‌സഗോണല്‍ ആകൃതിയില്‍ ഒരു യാതോരു കോട്ടവുമില്ലാതെ കൂട് ഉണ്ടാക്കുന്നത് പോലെ അദ്ദേഹത്തിന്റെ കരങ്ങളില്‍ ഈ കല ദൈവം ചൊരിഞ്ഞ് കൊടുത്തത് പോലെ ഉണ്ട്'. 

രാജാക്കന്മാരും കാലിഗ്രാഫിയും :

ആദ്യ കാലങ്ങളില്‍ രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ ആര്‍ട്ട് വര്‍ക്കുകള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഈ കൊട്ടാരങ്ങളിലെ എഴുത്തുകള്‍ക്ക് ജീവന്‍ നല്‍കിയത് അവിടത്തെ സാധാരണക്കാരായ ജനങ്ങളാണ്. അത്‌കൊണ്ട് തന്നെ ഏതൊരു സാധാരണക്കാരനും തന്റെ എഴുത്തിന്റെ മികവ് കൊണ്ട് ഒരുപാട് ദിവസങ്ങള്‍ കൊട്ടാരത്തില്‍ താമസിക്കാം. ഇത് സാധാരണക്കാരായ എഴുത്തുകാരുടെ ഒരു സ്വകാര്യ അഹങ്കാരമായിട്ടാണ് അവര്‍ കണ്ടിരുന്നത്. 

കാലിഗ്രാഫിയും ശൈഖും:

കാലിഗ്രഫര്‍മാര്‍ സദാ സമയവും വുളൂഇലായിരിക്കും, കാരണം അവര്‍ എഴുതുന്നതും ഓര്‍ക്കുന്നതും അല്ലാഹുവിന്റെ കലിമത്തുകളാണ്. ഒരു എഴുത്തുകാരനെ ഖത്താത് (കാലിഗ്രഫര്‍) എന്ന് മുസ്ലിംകള്‍ക്ക് ഇടയില്‍ വിളിക്കണം എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അയാള്‍ ഏതെങ്കിലും ഒരു ശൈഖിന്റെ കീഴില്‍ നിന്ന് ഇജാസത് (സമ്മതം) നേടിയിരിക്കണം. ഇങ്ങനെ ഇജാസത്ത് കിട്ടണം എന്നുണ്ടെങ്കില്‍ അയാള്‍ ശൈഖിന് കീഴിലായി ഒരുപാട് കാലം പഠിക്കണം. 

ഒരു കാലിഗ്രാഫറിന് അദ്ദേഹത്തിന്റെ മാസ്റ്റര്‍ എന്നത് സൂഫിസത്തില്‍ ഒരു മുരീദിന് അവരുടെ ശൈഖുമായുള്ള ബന്ധം പോലെ തന്നെയാണ് എന്ന് ആന്‍ മേരിശിമ്മല്‍ തന്റെ Islamic Calligraphy and Culture എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്. മാസ്റ്ററിന് എതിരെ എന്തെങ്കിലും സംസാരിക്കുക എന്നത് പരലോകത്ത് നിന്ന് അല്ലാഹുവിന്റെ അടുക്കല്‍  ശിക്ഷ ലഭിക്കുന്നതിന് വരെ ഹേതുവാകും എന്ന വിശ്വാസം പരമ്പരാഗതമായി കാലിഗ്രഫര്‍മാക്കിടയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഒരിക്കല്‍ ശൈഖ്  ഹംദുള്ള എന്ന പ്രശസ്ത കാലിഗ്രാഫറുടെ ശിക്ഷ്യന്‍ തന്റെ മാസ്റ്ററെക്കാള്‍ താന്‍ വരക്കുന്നു എന്ന് പറയപ്പെട്ടപ്പോള്‍ അയാള്‍ സ്വയം തന്റെ രണ്ട് വിരലുകള്‍ മുറിച്ചുമാറ്റിയതായി നമുക്ക് ചരിത്രത്തില്‍ കാണാം. ഒട്ടോമന്‍ തുര്‍ക്കിയിലെ 80% കാലിഗ്രാഫര്‍മാരും ഒരുനിലക്കോ മറ്റൊരു നിലക്കോ ഏതെങ്കിലും ഒരു ശൈഖിന്റെ കീഴില്‍ നിന്ന് ഇജാസത് നേടിയവര്‍ ആയിരുന്നു.

ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികള്‍ :

 ആദ്യ കാലങ്ങളില്‍ ഖുര്‍ആനിനെ പകര്‍ത്തി എഴുതുന്ന ഒരുപാട് പേരുണ്ടായിരുന്നു. ആന്‍ മേരിഷിമ്മല്‍ നല്‍കുന്ന കണക്ക് പ്രകാരം യാഖൂത് എന്ന പ്രശസ്ത കാലിഗ്രാഫര്‍ 1001 ഖുര്‍ആന്‍ കോപ്പികള്‍ എഴുതിയിട്ടുണ്ട്. ഓരോ ദിവസവും യാഖൂത് 2 ജുസ്അ് എഴുതാറുണ്ടായിര്‍ന്നു. ഇവര്‍ കൊട്ടാര രാജാക്കന്മാര്‍ക്ക് വേണ്ടി ഖുര്‍ആന്‍ കൈ എഴുത്ത് പ്രതികളാണ് സമ്മാനമായി നല്‍കല്‍. 64 ഖുര്‍ആന്‍ കോപ്പികളാണ്  ഇബ്ന്‍ അല്‍ ബവ്വാബ് എഴുതിയത്. യാഖൂതിന്റെ ശിഷ്യന്‍ നസ്രുള്ള ഖാന്താബാരി 25 ഖുര്‍ആന്‍ കൈ എഴുത്ത് പ്രതികള്‍ക്ക് ഉടമയാണ്. യാഖൂത്തിന്റെ മറ്റൊരു ശിഷ്യന്‍ ഹാജി മുഹമ്മദ് ബന്ദൂസ് 16 പ്രാവശ്യം ഖുര്‍ആന്‍ പകര്‍പ്പെഴുത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഹമ്മദ് അസ്സൂഫി അല്‍ ബുഖാരി 44 പ്രാവശ്യം ഖുര്‍ആന്‍ കോപ്പി എഴുതിയിട്ടുണ്ട്. 

ഹുസൈന്‍ നസ്‌റും ആന്‍ മേരിഷിമ്മലും ഇസ്ലാമിക് ആര്‍ട്ടുമയി ബന്ധപ്പെട്ട് ഒരുപാട് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ, അതില്‍ ആന്‍മേരി ഷിമ്മലില്‍ നിന്ന് മാറി ഹുസൈന്‍ നസ്‌റ് ഒന്നുകൂടെ ഷീഈ ആസ്‌പെക്ടിലാണ് രചിച്ചിട്ടുള്ളത്. ഉദാഹരണത്തിന് പല ആര്‍ട്ട് വര്‍ക്കുകളും ഷീഈ ബാക്ഗ്രൗണ്ട് ഉള്ളതാണ് എന്ന് വാദിക്കാന്‍ ശ്രമിക്കുന്നു. ആന്‍മേരി ഷിമ്മല്‍ ഷീഈ ഉദാഹരണങ്ങള്‍ പറയുന്നുണ്ടന്നുണ്ടങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ അത് ഒരു ഷീഈ വര്‍ക്ക് എന്ന് ആരോപിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ആന്‍മേരി ഷിമ്മല്‍ തന്നെയാണ് ഇത്തരം വാര്‍ക്കുകള്‍ക്ക് ഒതെന്റികായി നമുക്ക് എടുക്കാന്‍ സാധിക്കുന്നത്. പക്ഷെ കണ്ടന്റ് അടിസ്ഥാനത്തില്‍ അവലോകനം ചെയ്യുകയാണെങ്കില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം നസ്‌റ് ഒരുപാട് കാര്യം തന്റെ പുസ്തകത്തില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചത് കൊണ്ട് തന്നെ ഹുസൈന്‍ നസ്‌റിന്റെ വര്‍ക്ക്  തന്നെയാണ് താരതമ്യേനെ മെച്ചം എന്നും പറയാം. ചുരുക്കി പറഞ്ഞാല്‍ ആന്‍മേരി ഷിമ്മലും ഹുസൈന്‍ നസ്‌റും ഇസ്ലാമിക് ആര്‍ട്ടിനെ അതിന്റെ തനതായ ശൈലിയിലും വ്യക്തതയിലും വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.



 ജുറൈസ് പൂതനാരി

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇസ്ലാമിക് ആര്‍ട്ടും കാലിഗ്രാഫിയും ഹുസൈന്‍ നസ്‌റിനെയും ആന്‍മേരി ഷിമ്മലിനേയും വായിക്കുന്നു
ഇസ്ലാമിക് ആര്‍ട്ടും കാലിഗ്രാഫിയും ഹുസൈന്‍ നസ്‌റിനെയും ആന്‍മേരി ഷിമ്മലിനേയും വായിക്കുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHnimMgYQ7w3X7ij3wJPp5jTEqQWBj8HNp4sXu6Mym3782d0ihce-BRLVXLvOexrlFUSbma0AFHhoEG7G6TvqAcrUTNRNcj1jvv2OqSvu_OxbMzFkvyHbRUcZ7Bxzaglu3N4bWUkLKcz09/w640-h482/jurais+art.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHnimMgYQ7w3X7ij3wJPp5jTEqQWBj8HNp4sXu6Mym3782d0ihce-BRLVXLvOexrlFUSbma0AFHhoEG7G6TvqAcrUTNRNcj1jvv2OqSvu_OxbMzFkvyHbRUcZ7Bxzaglu3N4bWUkLKcz09/s72-w640-c-h482/jurais+art.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/03/blog-post_5.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/03/blog-post_5.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content