ഗായ് ഈറ്റൺ; ബ്രിട്ടീഷ് അധിനിവേശത്തിനിടയിലെ മുസ്ലിം ബുദ്ധിജീവി

SHARE:



അജ്ഞേയവാദിയായി വളർന്ന് ദൈവിക വെളിച്ചത്തിലൂടെ വഴി നടന്ന ഇസ്ലാമിന്റെ ശാദ്വല തീരത്തണഞ്ഞ ചിന്തകനാണ് ചാൾസ് ലീ ഗായ് ഈറ്റൺ എന്ന ഹസ്സൻ അബ്ദുൽ ഹക്കീം. താൻ കണ്ടെത്തിയ സത്യത്തിലേക്ക് അനേകം പേരെ കൈപിടിച്ചാനയിച്ച പ്രബോധകനും നിരവധി പ്രൗഢ ഗ്രന്ഥങ്ങൾ രചിച്ച പ്രതിഭാശാലിയുമാണ് 2010-ൽ അന്തരിച്ച ഗായ് ഈറ്റൺ.

1921 ജനുവരി ഒന്നിന് സ്വിറ്റ്സർലാൻഡിലെ ലൗസാൻ എന്ന പട്ടണത്തിൽ വെച്ചായിരുന്നു ഈറ്റൺന്റെ ജനനം. ലണ്ടനിലായിരുന്നു  അദ്ദേഹത്തിന്റെ കുട്ടിക്കാലം. അവിടെ 'ഗായ്' എന്ന പേരിലറിയപ്പെട്ടു. തന്റെ പിതാവായ ഫ്രാൻസിസ് എറിഗ്ട്ടന്റെ രണ്ടാം ഭാര്യയായ റൂത്തിൽ നിന്നായിരുന്നു ഗായ് പിറവിയെടുത്തത്. ആയതിനാൽ ചെറുപ്പത്തിൽ തന്നെ ചില കുടുംബ കലഹങ്ങൾ അദ്ദേഹം നേരിടേണ്ടിവന്നു. ലണ്ടനിലെ ചാർട്ടർ ഹൗസ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കേംബ്രിഡ്ജിലെ കിങ്‌സ് കോളേജിൽ ചരിത്ര ഗവേഷണ വിദ്യാർത്ഥിയായി തുടർന്നു.

 നയതന്ത്ര ജീവിതം

 1940 മുതൽ 1950  വരെയുള്ള കാലയളവിൽ വിദഗ്ധ അധ്യാപകനും കൈറോ, ജമൈക്ക എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായി അദ്ദേഹം ജോലി ചെയ്തു. പിന്നീട് രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് ഡിപ്ലോമാറ്റിക് സേവകനായി  ക്ഷണിക്കപ്പെട്ടു. മദ്രാസ്, ഗാന, ഇന്ത്യ, ട്രിനിഡാഡ്  എന്നീയിടങ്ങളിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസറായി  പ്രവർത്തിച്ചു പോന്നു. 1977-ൽ  ഈ ജോലിയിൽ നിന്ന് അദ്ദേഹം റിട്ടയർ ആയി. പിന്നീടുള്ള നീണ്ട വർഷക്കാലയളവിൽ ലണ്ടനിലെ ഇസ്ലാമിക് സെന്ററിൽ പ്രവർത്തിച്ചു. കൂടെ ഇസ്ലാമിക ത്രമാസിക ജേണലിൽ എഡിറ്ററുമായി നിലകൊണ്ടു.

 അക്കാദമിക ജീവിതം

 യഥാർത്ഥത്തിൽ, 1951-ൽ തന്റെ മുപ്പതാം വയസ്സിലാണ് ഗായ് ഈറ്റൺ ഇസ്ലാമിലേക്ക് കടന്നു വരുന്നത്.  പ്രമുഖ ഇസ്ലാമിക ചിന്തകനും  പ്രവാചകനെക്കുറിച്ച് മികച്ച ഒരു ജീവച്ചരിത്ര കൃതിയുടെ രചയിതാവുമായ 'ഡോ: മാർട്ടിൻ ലിംഗ്സ്' ആണ് അദ്ദേഹത്തിന്റെ ഇസ്‌ലാമിക  ആശ്ലേഷണത്തിന് വഴികാട്ടി. ലിംഗ്സിന്റെ ദർഖവിയ്യ അൽവിയ്യ എന്ന സൂഫി സരണിയിലൂടെയാണ് ഈ പ്രേരകം.പറയപ്പെട്ടത് പോലെ, ലണ്ടൻ റീജന്റ് പാർക്ക് പള്ളിയിലെ ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ വിദഗ്ദ്ധോപദേശകനായി 22 വർഷം അദ്ദേഹം ജോലി ചെയ്തിരുന്നു. 1996-ൽ 'മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ' എന്ന സംഘടനയുടെ ഭരണഘടന തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കു വഹിച്ചു.

 മുഖ്യധാര ബ്രിട്ടീഷ് മുസ്ലിം അഭിപ്രായത്തെ ഈറ്റൺ നിരന്തരം വിമർശിച്ചിരുന്നു. 2000-ത്തിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന സദ്ദാം ഹുസൈനിന്റെ വധശിക്ഷ മുസ്ലീകളാൽ തന്നെ വലിയ പിഴവും അട്ടിമറിയുമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. 2003-ലെ ഇറാഖ് അധിനിവേശത്തെ വിഷയാസ്പദമായി എമൽ മാസികക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു. "എനിക്കു തോന്നുന്നത് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത തരം ഞാൻ നിസ്സഹായനായിരിക്കുന്നു. സദ്ദാം ഞങ്ങളുടെ മോൺസ്റ്റാർ ആയിരുന്നു. അദ്ദേഹവുമായി ഇടപഴകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഇന്നിപ്പോൾ ഞങ്ങൾ നിരാശയും കൈവെടിഞ്ഞവരുമാണ്. സ്വമേധയാൽ പ്രോത്സാഹിതരായ മറ്റു ആളുകൾക്ക് വേണ്ടി ഞങ്ങൾ അത് വിട്ടുകൊടുത്തിരിക്കുന്നു. ഈ ലേഖനത്തിൽ തന്നെ ഈറ്റൺ ബ്രിട്ടീഷ് ഇസ്ലാമിക ഐഡൻഡിറ്റി 'ബ്രിട്ടീഷ് മുസ്‌ലിംകൾ' എന്ന ആശയത്തിൽ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

 രചനകൾ

ഹസൻ അബ്ദുൽ ഹക്കീം എന്നറിയപ്പെടുന്ന ഗായ് ഈറ്റൺന്റെ കൃതികളെല്ലാം യു.കെയിലെ നിരവധിപേരെ ഇസ്ലാമിലേക്ക് ആനയിച്ചതിൽ വലിയ  പങ്കു തന്നെയുണ്ട്. വിശ്വാസികളോ സെക്കുലറിസ്റ്റുകളോ ആയ പാശ്ചാത്യ വായനക്കാർക്ക് ഇസ്ലാമിന്റെ സന്ദേശം മനസ്സിലാക്കാൻ തന്നെ കൃതികൾ ഏറെ ഉപകരിച്ചു. മത താരതമ്യ പഠനത്തിൽ നിരവധി ലേഖനങ്ങളും മറ്റും അദ്ദേഹം ഒട്ടേറെ മാസികയിലായി എഴുതിയിരിക്കുന്നു.

1994-ൽ പ്രസിദ്ധീകരിക്കപ്പെട്ട  പ്രശസ്തമായ ഒരു ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ 'Islam and destiny of the man' എന്ന പുസ്തകം. ഇസ്ലാമും മനുഷ്യ ഭാഗധേയവും എന്ന പേരിൽ എ.പി കുഞ്ഞാമു മലയാളത്തിലേക്ക് അതിനെ മൊഴിമാറ്റം ചെയ്തു. മതങ്ങളെയും പ്രാചീനവും ആധുനികവുമായ ദർശനങ്ങളെയും ആഴത്തിൽ പഠിച്ചതിനുശേഷം ഇസ്ലാമിലെത്തിയ ഗായ് ഈറ്റൺ ഇസ്‌ലാമിക  വിശ്വാസ പ്രമാണങ്ങൾ, വെളിപാട്, പ്രവാചകത്വം, ആദ്യകാല ഇസ്ലാമിക ചരിത്രം, നിയമ മീമാംസ, സംസ്കാരം, കല, അധ്യാത്മിക ദർശനം എന്നിവയാണ് ഈ ഗ്രന്ഥത്തിലൂടെ സൂചിപ്പിക്കുന്നത്. 

 പരസ്പരം ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യുന്നതിനായി ഇസ്ലാമിനും പടിഞ്ഞാറിനുമിടയിൽ പാലം പണിയുകയാണ് ഈ കൃതികളുടെയും  രചനോദ്ദേശം. ഇസ്ലാമിക ലോകത്ത് ജീവിച്ച ഒരു പാരമ്പര്യ മുസ്ലിം പണ്ഡിത നേക്കാൾ ഇരു ലോകത്തെയും അനുഭവിച്ചറിഞ്ഞ എന്നെപ്പോലുള്ള ഒരാൾക്കേ അതിന് കഴിയൂ എന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ചുരുക്കത്തിൽ, പാശ്ചാത്യരുടെ മുമ്പിൽ ഇസ്ലാമിനെ സരളമായി അവതരിപ്പിക്കുകയാണ് പ്രസ്തുത കൃതി ചെയ്യുന്ന സേവനം. എന്നാൽ പാശ്ചാത്യമെന്നോ പൗരസ്ത്വമെന്നോ ഉള്ള വേർതിരിവുകളെല്ലാം അപ്രസക്തമാകും വിധം ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയ ഇന്നത്തെ സാഹചര്യത്തിൽ കിഴക്കെന്നോ പടിഞ്ഞാറെന്നോ വ്യത്യസ്തമില്ലാതെ പശ്ചാത്യ ചിന്തയും സംസ്കാരവും സ്വാധീനിച്ച എല്ലാവരും ആണ് ഈ കൃതിയുടെ അഭിസംബോധിതർ.

 മതങ്ങൾ തമ്മിലുള്ള സത്താപരമായ ഏകത കണ്ടെത്താനാണ് പ്രധാനമായും ഈറ്റൺ ശ്രമിക്കുന്നത്. ആ ഉദ്യമത്തിൽ പരമ്പരാഗത ഇസ്‌ലാമിക ബോധത്തിന് ഉൾക്കൊള്ളാനാവാത്ത, പരിധിവിട്ടതെന്ന് തോന്നുന്ന ചില നിഗമനങ്ങളിലേക്ക് ഇദ്ദേഹത്തിന്റെ ചില രചനകൾ എത്തിച്ചേരുന്നുണ്ട്. ഇസ്ലാമിനെ കുറിച്ച് സൂഫി പരികല്പനകളാണ് ഇദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ രചനകളിൽ സൂഫി സ്പർശനം സ്വാഭാവികവുമാണ്. പരമ്പരാഗത ഇസ്‌ലാമിക ചിന്തയിൽ ഏറെ ചർച്ചിക്കപ്പെട്ട പഴയകാല സൂഫി ദാർശനികൻ 'മുഹിയുദ്ദീൻ ഇബ്നു അറബിയും ആധുനികകാലത്തെ സൂഫികളിൽ പ്രധാനിയായ ഫ്രിജോഷ് ഷുവോണിനെയുമാണ്' അദ്ദേഹം തന്റെ ഈ നിഗമനങ്ങൾക്ക് കൂട്ടുപിടിക്കുന്നത്. ചില അതി വാദങ്ങളുടെ പേരിൽ സൂഫിസം പൊതുവിൽ വിമർശനവിധേയമാണെങ്കിലും ഗ്രന്ഥകാരൻ അടക്കമുള്ള പല പടിഞ്ഞാറൻ ബുദ്ധിജീവികളും ഇസ്ലാമിൽ എത്തിയത് അതിലൂടെ ആണെന്നതും ഒഴുച്ചുകൂടാൻ കഴിയാത്ത കാര്യമാണ്. 1949-ലെ The richest vein, 1977-ലെ King of the castile: Choice and responsibility in modern world, 2000-ലെ Remembering God; reflections on Islam എന്നീ ഗ്രന്ഥങ്ങൾ ഇവയിൽ ഏറെ പ്രധാനം അർഹിക്കുന്നു. അവസാനമായി A bad beginning and the path to Islam എന്ന തന്റെ ആത്മകഥാകൃതി 2010 ജനുവരിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒരുപക്ഷേ ബ്രിട്ടീഷ് മുസ്ലിം പരിവർത്തകർക്ക് ഏറെ സ്വാധീനിക്കപ്പെട്ട പുസ്തകങ്ങളിൽ ഉള്ള ഒരു പുസ്തകമാണിത്.

2010 ഫെബ്രുവരി 26-നാണ് അദ്ദേഹത്തിന്റെ മരണം. ഇന്നും പ്രശസ്ത ബ്രിട്ടീഷ് ഇസ്ലാമിക് സ്കോളർ ആയി ബ്രൂക്ക് വുഡ് സെമിത്തേരിയിൽ മുസ്ലിം സെക്ഷനിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.


റിദാൻ ഒഴുകൂർ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഗായ് ഈറ്റൺ; ബ്രിട്ടീഷ് അധിനിവേശത്തിനിടയിലെ മുസ്ലിം ബുദ്ധിജീവി
ഗായ് ഈറ്റൺ; ബ്രിട്ടീഷ് അധിനിവേശത്തിനിടയിലെ മുസ്ലിം ബുദ്ധിജീവി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOHbXRsmXDe-_jiP42SO9tpgf03UD7DGS_ljGtW0_e9DsU7rHgs_3aCcK3_pLT4WDbIFo2mVMDGcYDPirPzwc8hZ1o0PBIHRvh5njd8f3KbOE2qCIuZBCTIqC2PAbkv0kPYqgDpoK-1-gz/w640-h480/indroduction+series+10.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOHbXRsmXDe-_jiP42SO9tpgf03UD7DGS_ljGtW0_e9DsU7rHgs_3aCcK3_pLT4WDbIFo2mVMDGcYDPirPzwc8hZ1o0PBIHRvh5njd8f3KbOE2qCIuZBCTIqC2PAbkv0kPYqgDpoK-1-gz/s72-w640-c-h480/indroduction+series+10.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/05/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/05/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content