ദ്വീപിലേക്ക് വരുന്ന അതിഥികളെ മതമോ ഭാഷയോ ഒന്നും നോക്കാതെ ക്ഷണിച്ചിരുത്തി ദ്വീപ് വിഭവങ്ങള്‍ നല്‍കി ആതിഥ്യമരുളുന്ന വിശാലമനസ്കരായ ജനസമൂഹം .. ആ സാമൂഹമാണ് ഇന്ന് ആശങ്കകളുടയും ഭീതിയുടെയും അസഹിഷ്ണുതയുടെയും നിഴലില്‍ ആടിയുലഞ്ഞ് കൊണ്ടിരിക്കുന്നത്...
ഡിസംബര്‍ നാലിനെ മുന്‍ അഡ്മിനിസ്ട്രറ്ററായ ശ്രീ .ദിനേശ്വര്‍ശര്‍മയുടെ വിയോഗത്തെ തുടര്‍ന്ന് പുതുതായി ഡിസംബര്‍ 5 , 2020 ന് നിയമിതനായ ഒരു അഡ്മിനിസ്ട്രറ്ററുടെ വരവോടെയാണ് ലക്ഷദ്വീപിന്‍റെ സമാധാനന്തരീക്ഷത്തിന് മേല്‍ കരിനിഴല്‍ വീഴുന്നത്. നാളിത് വരെ ഇവിടെ ഭരണം നടത്തിയ ഒരു അഡ്മിനിസ്ട്രറ്ററും ചെയ്യാത്ത ഏറ്റവും ക്രൂരവും പൈശാചികവുമായ മനുഷ്യത്വരഹിതവുമായ നിയമങ്ങളും നടപടികളുമാണ് ഇന്നത്തെ അഡ്മിനിസ്ട്രറ്റര്‍ ശ്രീ.പ്രഫുല്‍ കോഡാ പാട്ടേല്‍ ഇവിടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കേവലം ആറ് മാസങ്ങള്‍ കൊണ്ട് അദ്ദേഹം നടത്തിയ പരിഷ്കാരങ്ങളും നിയമങ്ങളും നടപടികളും ജനങ്ങളുടെ ഉറക്കം പോലും നഷ്ടപെടുത്തി കഴിഞ്ഞു. ദ്വീപു സമൂഹം ഇന്ന് ഭീതിയിലാണ്. ജനങ്ങളുടെ നിലനില്‍പ്പ് പോലും ഭീഷണിയിലാണ്.
ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലക്ഷദ്വീപ് ഗ്രീന്‍ സോണായി തന്നെ തുടര്‍ന്നു. ഇവിടത്തെ സാഹചര്യം മനസിലാക്കി നേരത്തേയുള്ള ഭരണാധികാരിയും ജനങ്ങളും പരസ്പര ധാരണയോടെ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും അതിനനുസരിച്ചുള്ള SOP രൂപകല്‍പ്പന ചെയ്യുകയും അത് എല്ലാവരും ഉത്തരവാദിത്വത്തോടെ പാലിക്കുകയും ചെയ്തത് കൊണ്ടാണ് അത്രയും നീണ്ട കാലയളവിലേക്ക് കോവിഡ് എന്ന മഹാമാരിയെ മാറ്റിനിര്‍ത്താന്‍ ഇവിടത്തുകാര്‍ക്ക് സാധിച്ചത്. എന്നാല്‍ പുതിയ അഡ്മിനിയുടേ ആദ്യ സന്ദര്‍ശനം തന്നെ ഈ SOP യെ തകിടം മറിച്ചു കൊണ്ടായിരുന്നു. അദ്ദേഹം ആ നിയമങ്ങള്‍ ലംഘിക്കുക മാത്രമല്ല ആ നിയമങ്ങള്‍ തന്‍റെതായ രീതിയില്‍ പരിഷ്കരിക്കുകയും കോറോണ വൈറസിന് ലക്ഷദ്വീപിലേക്ക് വരാനുള്ള വാതില്‍ തുറന്ന് കൊടുക്കയും ചെയ്തു. ഇതിനെതിരെ ശബ്ധം ഉയര്‍ത്തിയ ജനപ്രതിനിധികളെ കേസ് ചാര്‍ജ്ജ് ചെയ്ത് ജാമ്യം പോലും നല്‍കാതെ ജയിലിലടച്ചു. കോടതിയെ സമീപിച്ചപ്പോള്‍ തെറ്റായ അഫ്ഡവിറ്റ് സമര്‍പ്പിച്ച് ഭരണകൂടം കോടതിയെ വരുതിയാലാക്കി ആ കേസ് തള്ളിക്കുകയും ചെയ്തു.അന്ന് ഭരണകൂടം സമര്‍പ്പിച്ച അഫ്ഡവിറ്റ് പച്ചക്കള്ളമായിരുന്നു എന്ന് കാലം തെളിയിച്ചു. കോവിഡ് വ്യാപനം നടന്നപ്പോള്‍ യാതൊരു വിധ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ഈ നിമിഷം വരെ ഭരണകൂടത്തിന് സാധിച്ചില്ല.ഏകദേശം 25 ഓളം മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു..ഇവിടത്തെ ആരോഗ്യ വകുപ്പ് കോവിഡ് നിയന്ത്രിക്കാന്‍ കഴിയാതെ പെടാപ്പാട് പെടുകയാണിന്ന്.!
ഇത് മാത്രമല്ല ,പിന്നീട് അങ്ങോട്ട് ഇറങ്ങിയ ഓരോ ഉത്തരവുകളും ജനങ്ങളുടെ നെഞ്ചില്‍ കഠാരയിറക്കുന്നത് പോലെയായിരുന്നു.
അവ ചിലതെങ്കിലും ഇവിടെ സൂചിപ്പിക്കുകയാണ്.
1. ടൂറിസം വകുപ്പില്‍ തൊഴിലാളികള്‍ അധികമെന്ന് പറഞ്ഞ് ആദ്യം തന്നെ 190 താല്‍ക്കാലിക ജീവനക്കാരെ ഒരു ദയാദിക്ഷിണ്യവുമില്ലാതെ പിരിച്ചു വിട്ടു..(F.no.105/19/2014-SPORTS dtd 2nd Febrvry 2021)
2. 10- 15 ഉം വര്‍ഷമായി വിദ്യാഭ്യാസ വകുപ്പില്‍ താത്ക്കാലികമായി ജോലി ചെയ്ത് വന്നിരുന്ന 105 കുക്ക്മാരെ പിരിച്ചു വിട്ടു (F.no.01/02/2019-Edn /DP dtd 02.02.2021)
3. വര്‍ഷം തികയും മുമ്പ് തന്നെ താത്കാലിക അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ ജോലി ചെയ്ത് വന്നിരുന്ന കൊയര്‍ , ഡ്രോയിങ്ങ് , ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരെയും ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിട്ടു.
4. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ (MDM)എല്ലാ മാംസാഹാരവും നിഷേധിച്ചു. ബീഫ് മാത്രമല്ല ചിക്കണും ,മട്ടണും വരെ ഉപയോഗിക്കാന്‍ പാടില്ലെന്നു ഉത്തരവിറക്കി..
5. സട്രീംലൈനിങ്ങിന്‍റെ പേരില്‍ രണ്ട് ഹൈസ്ക്കൂള്‍ ഉള്‍പ്പെടെ 15 ഓളം വിദ്യാലയങ്ങള്‍ പൂട്ടാന്‍ ഉത്തരവിറക്കി...
6.വിവിധ ദ്വീപുകളിലായി 36 ഓളം അംഗന്‍വാടി സെന്‍ററുകള്‍ പൂട്ടിച്ചു.
7.മധ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ മൂന്നു ദ്വീപുകളില്‍ മധ്യശാല തുറക്കാന്‍ പ്രൈവറ്റ് പാര്‍ട്ടികള്‍ക്ക് ലൈസന്‍സ് നല്‍കി...
8. അനിമല്‍ പ്രസര്‍വേഷന്‍ റെഗുലേഷന്‍ 2021 എന്ന പേരില്‍ ഒരു ഉത്തരവിറക്കുകയും പശു ഇറക്കുമതി ചെയ്യുന്നതും അറുക്കുന്നതും കഴിക്കുന്നതും നിരോധിച്ചു...പശുവിന്‍റെ പാല്‍വിറ്റ് ജീവിക്കുന്നവരുടെ അന്നം പോലും മുടക്കിയ നടപടിയായിരുന്നു ഇത്..ഇറച്ചിക്കല്ലാതെ പോലും പശുവിനെ വളര്‍ത്താനുള്ള അനുമതി പോവും നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിറക്കി..നിയമം ലംഘിക്കുന്നവര്‍ക്കെതിരെ 10വര്‍ഷം തടവും 5ലക്ഷം രൂപ പിഴയും ഏര്‍പ്പെടുത്തി.
9.സീറോ ക്രം നിലനില്‍ക്കുന്ന ഇവിടെ ഗുണ്ടാ ആക്റ്റ് ( Lakshadweep Prevention of Anti Social Activities Regulation) എന്ന പേരില്‍ നിയമം കൊണ്ട് വരികയും സംശയം തോന്നുന്നവരെ വിചാരണ കൂടാതെ ഒരു വര്‍ഷം വരേ തടവില്‍ വെക്കാനുള്ള പൊയിന്‍റുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. (F.No 1/23/2020-Pol dtd 28-01-2021) .ഇതിന്‍റെ മറവില്‍ തെറ്റ് ചെയ്തില്ലെങ്കില്‍ പോലും അധികാരികള്‍ക്ക് ആരെയും കസ്റ്റടിയില്‍ വെക്കാനും തടങ്കലിള്‍ പാര്‍പ്പിക്കാനും സാധിക്കും..
10. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയ നേഴ്സുമാരെ അറസ്റ്റ് ചെയ്യുമെന്നും പിരിച്ചു വിടുമെന്നും ഭീഷണി മുഴക്കി അവരുടെ ആവശ്യം പരിഗണിക്കാതിരിക്കുക മാത്രമല്ല ,ഉള്ള അലവന്‍സ് കൂടി കട്ട് ചെയ്തു
11.നിലവിലുള്ള പഞ്ചായത്ത് റെഗുലേഷന്‍ ആക്റ്റ് പരിഷ്കരിച്ചു കൊണ്ട് പഞ്ചായത്ത് പ്രതിനിധികളുടെ അധികാരങ്ങള്‍ വെട്ടി ചുരുക്കി അവരെ കേവലം റബ്ബര്‍ സ്റ്റാമ്പുകളാക്കി മാറ്റുകയും ചെയ്തു..മാത്രമല്ല , പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതകളില്‍ കൈകടത്തി , രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് മത്സരിക്കാനുള്ള അനുമതി നിഷേധിച്ചു .
12..വര്‍ഷങ്ങളായി ലക്ഷദ്വീപില്‍ നിലനിന്നിരുന്ന റിക്രൂട്ട്മെന്‍റ് പ്രൊസിജറുകളില്‍ കൈകടത്തി കൊണ്ട് , പ്രദേശിക ആധിപത്യം തടയാനും ഇവിടത്തുകാര്‍ക്ക് അവസരം നിഷേധിക്കാനും വേണ്ടി നിയമനങ്ങള്‍ ആള്‍ ഇന്ത്യ ലേവലിലേക്ക് മാറ്റി ( F.No.12/13/2020 -Services dtd 23.01.2021)
13. പുതിയൊരു സ്റ്റാഫ് സെലക്ഷന്‍ ബോഡ് രൂപീകരിക്കുകയും ഇവിടത്തുകാരായ ഓഫീസര്‍മാരെയും പ്രതിനിധികളെയും മാറ്റി നിര്‍ത്തി പകരം പുറത്തുനിന്നുള്ളവരെ അംഗങ്ങളാക്കി.
14. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന ഇവിടത്തെ മത്സ്യ തൊഴിലാളികളുടെ കടല്‍യാനങ്ങള്‍ മഴക്കാലത്ത് കയറ്റി വെക്കുന്ന ഷെഡ്ഡുകളും മറ്റ് ഉപകരണങ്ങളും ജെ.സി.ബിയുടെ സഹായത്തോടെ നശിപ്പിച്ച് അവ കൂട്ടിയിട്ട് തീയിടുകയും ചെയ്തു.. ടൗണ്‍പദ്ധതിയുടെ മറവില്‍ മത്സ്യതൊഴിലാളികളെ കുടിയിറപ്പിക്കുകയാണ് ചെയ്തത്..അവര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ പോലും നല്‍കാതെയാണ് അവ നശിപ്പിച്ചത്..
15. നൂറ്റാണ്ടുകളായി ലക്ഷദ്വീപുകാര്‍ ബന്ധപ്പെട്ടുകൊണ്ടിരുന്ന ബേപ്പൂര്‍ തുറമുഖത്തില്‍നിന്നും കപ്പല്‍ ഗതാഗതം മംഗലാപുരത്തെക്ക് മാറ്റി.ചരക്ക് നീക്കവും ബി.ജെ.പിക്ക് സ്വാധീനമുള്ള മംഗലാപുരത്തേക്ക് മാറ്റുകയും അവിടത്തെ പോര്‍ട്ട് കുത്തക കമ്പനിക്ക് കൈമാറാനുള്ള ശ്രമവും തുടരുന്നു...
16. പരിസ്ഥിതി വനം വകുപ്പിന്‍റെ താഴെ കോണ്‍ട്രാക്ക്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ച മറൈന്‍ വാച്ചേസുമാരായ (Marine Watchers Force) 250 പേരെ ആറ് മാസത്തേക്ക് പിരിച്ചു വിട്ടു കൊണ്ട് ഉത്തരവിറക്കി ..ഇനി അവരെ തിരികെ എടുക്കുമോ എന്ന് പോലും ഉറപ്പില്ല..അവരുടെ ഭാവിയും ത്രിശങ്കുവിലാണ്...
17.കഴിഞ്ഞ 20 വര്‍ഷമായി ഇവിടത്തെ വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് വെക്കാന്‍ സബ്സിഡി നിരക്കില്‍ വീട് നിര്‍മ്മാണ സാധനങ്ങള്‍ നല്‍കി വന്നിരുന്ന ലക്ഷദ്വീപ് ബില്‍ഡിങ്ങ് ഡെവലെപ്പ്മെന്‍റ് ബോഡ് (LBDB) സ്കീം നിര്‍ത്തലാക്കി. (F.NO.10/1/2020-2021 -LBDB dtd 11/5/2021)
18. ലക്ഷദ്വീപുകാരായ ഓഫീസര്‍മാരുടെ അധികാരപരിധികള്‍ വെട്ടിക്കുറക്കുകയും അവരെ ഡീപ്രമോട്ട് ചെയ്യുകയും ചെയ്തു..ഡയരക്ടര്‍ ലെവലിലുള്ളവരെ പോലും ബി.ഡി യോ (ബ്ളോക്ക് ഡവലെപ്പ്മെന്‍റ് ഓഫീസര്‍) മാരായി തരംതാഴ്ത്തി.
19.ഇവിടെത്തെ പ്രദേശിക കോണ്‍ട്രാക്റ്റ്ര്‍മാരുടെ അന്നം മുട്ടിച്ചു കൊണ്ട് എല്ലാ കോണ്‍ട്രാക്റ്റ് ടെണ്ടറുകളും മൊത്തത്തിലാക്കുകയും ആഗോളവല്‍ക്കരിക്കുകയും ചെയ്തു..ഒറ്റയടിക്ക് ഇത്രയും വലിയ ടെണ്ടര്‍ കോട്ട് ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇവിടത്തെ കോണ്‍ട്രാക്റ്റ്ര്‍മാര്‍ക്കില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഇവിടെ കോണ്‍ട്രാക്റ്റ് വര്‍ക്കുകള്‍ കുത്തക മുതലാളിമാര്‍ക്ക് ലഭിക്കാനുള്ള നടപടിയായിട്ടാണ് ഈ ഉത്തരവ്..
20. യാതൊരു വിധ ചര്‍ച്ചകളോ ക്വട്ടേഷനുകളോ വിളിക്കാതെ എല്ലാ മാനദണ്ഡങ്ങളും കാറ്റി പറത്തി അമൂല്‍ പാല്‍ ഇവിടെ വില്‍പ്പന നടത്താനുള്ള അധികാരം ഗുജ്റാത്തിലെ ഒരു പ്രൈവറ്റ് കമ്പനിക്ക് നല്‍കി.. ആ കമ്പനിയുടെ ഉടമസ്ഥന്‍ ഈ അഡ്മിനിയുടെ അടുത്ത ബന്ധുക്കള്‍ കൂടിയാണ് ...
21. നാളിത് വരെ സ്വയം തൊഴിലുകളെ പ്രോത്സാഹിപ്പിച്ചുവരുന്ന അനിമല്‍ ഹസ്ബണ്ടറി വകുപ്പ് അടച്ചുപൂട്ടുകയും അവിടത്തെ പശുക്കളെയും കോഴികളെയും മറ്റ് ജീവികളെയും ലേലം ചെയ്യാന്‍ ഉത്തരവിറക്കി. മാത്രമല്ല അവിടത്തെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. സബ്സിഡി നിരക്കില്‍ കാലിത്തീറ്റ ,കോഴിത്തീറ്റ എന്നിവ ലഭ്യമവുന്നത് നിര്‍ത്തി. സ്വന്തമായി ആട് കോഴി ,പശു വളര്‍ത്തി ജീവിക്കുന്നവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ സഹായം ലഭിക്കില്ല.
22.സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എല്ലാ ക്ഷീര ഫാമുകളും പൂട്ടി. പകരം ഗുജ്റാത്ത് പാല്‍ വാങ്ങാന്‍ സമ്മര്‍ദ്ധം ചെലുത്തുന്നു.
23.ലക്ഷദ്വീപിലെ കപ്പല്‍ സര്‍വീസിന്‍റെ നിയന്ത്രണം ലക്ഷദ്വീപ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ ലിമിറ്റഡില്‍ നിന്നും എടുത്ത് മാറ്റി പ്രൈവറ്റ് കമ്പനിക്ക് കൈമാറി. കപ്പല്‍ ജീവനക്കാരുടെ ഭാവിയും ആശങ്കയിലാവന്‍ പോവുന്നു. കമ്പനിക്ക് വേണമെങ്കില്‍ മാത്രം നിലവിലെ ജീവനക്കാരെ തുടര്‍ന്ന് കൊണ്ട് പോവാം. അല്ലെങ്കില്‍ പിരിച്ചു വിടാം.
24.ഏറ്റവും ഒടുവില്‍ Lakshadweep Development authority Regulation Act 2021 എന്ന പേരില്‍ 180 ഓളം പേജുകള്‍ വരുന്ന കരട് രേഖ പുറത്തിറക്കിയിരിക്കുന്നു.അതില്‍ വികസനത്തിന്‍റെ ഭാഗമായി ദ്വീപുകാരുടെ സ്വന്തം ഭൂമികള്‍ പോലും യാതൊരു നഷ്ടപരിഹാരവുമില്ലാതെ സര്‍ക്കാരിന് നല്‍കേണ്ടി വരും എന്ന് പറയുന്നു. സ്വന്തം വീടു പോലും സര്‍ക്കാര്‍ ആവശ്യത്തിന് വിട്ടൂ നല്‍കണം. ഉടമസ്ഥന്‍റെ അനുമതിയില്ലാതെ സര്‍ക്കാരിന് ഏത് ഭൂമിയിലും എന്തും നിര്‍മ്മാക്കാനുള്ള അവകാശം നല്‍കുന്നു. മാത്രമല്ല ,സ്വന്തം ഭൂമിയില്‍ വീടു വെക്കാന്‍ പോലും സര്‍ക്കാരിന്‍റെ അനുവാദി വാങ്ങണം എന്ന നിബന്ധനവെക്കുന്നു. സര്‍ക്കാരിന് തരാനും തരാതിരിക്കാനും അവകാശം ഉണ്ടെന്നും പറയുന്നു. ഒരുപാട് ജനദ്രോഹപരമായ വേറേയും നിബന്ധകള്‍ അതിലുണ്ട്.
അങ്ങനെ ലക്ഷദ്വീപുകാരെ കോര്‍പ്പറേറ്റുകള്‍ക്ക് തൂക്കി വില്‍ക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടപ്പിലാക്കുന്നത്. ഈ പ്രദേശം അന്തരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി അത് വഴി കോടികള്‍ കൊയ്യാനുള്ള ശ്രമമാണ് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്നത്. ജനങ്ങളെ പരമാവധി ദ്രോഹിച്ചു കൊണ്ട് അവരെ ഇവിടെ നിന്നും തുരത്താനുള്ള ശ്രമവും നടക്കുന്നു. ഒപ്പ്റ്റിക്കല്‍ ഫൈബറും , അയര്‍പ്പോര്‍ട്ട് വികസനവും റോഡ് വീതികൂട്ടലും ,ടൗണ്‍പദ്ധതിയും സ്മാര്‍ട്ട് സിറ്റി പദ്ധയിയുമൊക്കെ ജനങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് ടൂറിസത്തിന് വേണ്ടിയാണ് കേന്ദ്ര ഭരണകൂടം ഇത്ര താത്പര്യത്തോടെ ചെയ്യുന്നത്. ഇതൊക്കെ മുന്‍കൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്‍റെ ഭാഗമാണ് .ഇതിന്‍റെ പിറകില്‍ ബി.ജെ.പി പാര്‍ട്ടിയുടെയും മോദി സര്‍ക്കാരിന്‍റെയും കറുത്ത കൈകളാണ് പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ വലിയ ബിസ്സിനസ്സ് സംരഭങ്ങള്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണിതൊക്കെ. അതിന് വേണ്ടി ഈ ഫാസിസ്റ്റ് ഭരണകൂടം ബലിയാടാക്കുന്നത് നിഷ്കളങ്കമായ ഒരു പ്രദേശത്തെയും അവിടത്തെ പാവപ്പെട്ട ജനവിഭാഗത്തെയുമാണ്. പ്രഫുല്‍ പട്ടേല്‍ എന്ന ഭരണാധികാരി അവരുടെ കേവലം ഏജന്‍റ് മാത്രമാണ്. ദമാന്‍ഡ്യൂ എം.പിയായ മോഹന്‍ദേല്‍ക്കറുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഇദ്ദേഹം ഗുജ്റാത്ത് കലാപത്തിന്‍റെ ആസുത്രികനുമാണ്.
ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപുകാര്‍ക്കും ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും അവകാശം ഉണ്ട്..ഭരണ ഘടന മുന്നോട്ട് വെക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇവിടത്തെ ഒരു ലക്ഷത്തില്‍ താഴെ വരുന്ന ജനവിഭാഗത്തിന്‍റെ പോരാട്ടങ്ങള്‍ക്ക് എല്ലാ മലയാളികളുടെയും പൂര്‍ണ്ണ പിന്തുണ ആവശ്യമാണ്. ജീവന്‍ കൊടുത്തും ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികളില്‍ നിന്നും ഈ മണ്ണ് സംരക്ഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഇനി എത്ര നാള്‍കൂടി ഇതൊക്കെ വിളിച്ചു പറയാന്‍ ഈ ഇന്‍റര്‍നെറ്റ് സൗകര്യം ഇ വിടെ ഉണ്ടാകും എന്ന് പോലുമറിയില്ല. എന്തും സംഭവിക്കാം. ലക്ഷദ്വീപും കേരളത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. കേരളം തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയും ശക്തിയും.
എം.പി.ക്യൂ കടമത്ത്


COMMENTS