പ്രഫുൽ ഗോഡാ പട്ടേലും ചാണക്യതന്ത്രങ്ങളും

SHARE:

ഇന്ത്യയിലെ ഫാസിസ്റ്റ്ശക്തികകളുടെ അവസാനത്തെ ഇരമാത്രമാണ് ലക്ഷദ്വീപ്.  പുതിയ അഡ്മിമിനിസ്റ്റേറ്റർ സംഘപരിവാർ നേതാവും നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തും കൂടിയായ പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്കാരങ്ങളും പദ്ധതികളുമാണ് ഓരോ ദിവസവും ദ്വീപില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇന്ത്യയിലെ ഏക പ്രദേശമായ ലക്ഷദ്വീപിനെ തകര്‍ത്തുതരിപ്പണമാക്കി തങ്ങളുടെ രാഷ്ട്രീയ വ്യാവസായിക പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ലക്ഷദ്വീപ് ജനത ഇന്ന് പൊറുതിമുട്ടുകയാണ്. 

ലക്ഷദ്വീപ് ജനതയുടെ മാത്രം പ്രശനമല്ല മറിച്ഛ് ജനാധിപത്യ വിശ്വാസികളുടെ പ്രശ്നമാണിത്. #save lakshadweeb അല്ല #save from sangaparivar പ്രശ്നമായിട്ട് ഈ പോരാട്ടത്തെ കാണണം

സംഘപരിവാർ നേതാവും നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തുമായ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിന്റെ കഴുത് ഞെരിക്കി കൊണ്ടിരിക്കുകയാണ്.

മോദിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവനും വിശ്വസ്തനുമായ പ്രഫുല്‍ പട്ടേലിന്റെ ചരിത്രം കൂടി പരിശോധിച്ചാല്‍ ലക്ഷദ്വീപില്‍ ഇന്ന് നടപ്പാക്കപ്പെടുന്നത് ഒരു അഡ്മിനിസ്ട്രേറ്ററുടെ കേവല പരിഷ്‌കാരങ്ങളല്ല മറിച്ച് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ തന്നെയാണ് എന്ന് നമുക്ക് ബോധ്യമാകും.

ആരാണ് പ്രഫുല്‍ പട്ടേല്‍

നരേന്ദ്രമോദി തന്റെ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ഗുജറാത്തിലെ മുന്‍കാല ആര്‍.എസ്.എസ് നേതാവ് രഞ്ജോദ്ഭായി പട്ടേലിന്റെ മകനാണ് പ്രഫുല്‍ പട്ടേല്‍. എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം റോഡ് കോണ്‍ട്രാക്ടറായി ജീവിതം ആരംഭിച്ച പ്രഫുല്‍ പട്ടേല്‍ രാഷ്ട്രീയത്തിലേക്ക് കളംമാറ്റി ചവിട്ടിയതും പിന്നീട് ഉയര്‍ച്ചകളിലേക്കെത്തിയതും അഴിമതി, അക്രമം, കലാപാസൂത്രണങ്ങള്‍ തുടങ്ങി ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോദിയും അമിത്ഷായും പയറ്റിയ അതേ തന്ത്രവഴികളിലൂടെ തന്നെയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ മോദിയുടെയും അമിത്ഷായുടെയും പിന്‍ഗാമിയാണ് പ്രഫുല്‍ പട്ടേല്‍. 2007 ല്‍ ഗുജറാത്തിലെ ഹിമാത് നഗറില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പട്ടേലിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മന്ത്രിപദം നല്‍കി കൂടെ നിര്‍ത്തുകയായിരുന്നു.

2010 ല്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരിക്കെ സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെടുകയും ശേഷം മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരികയും ചെയ്തപ്പോള്‍ പകരം ഗുജറാത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായി നരേന്ദ്രമോദി നിയോഗിച്ച ആളാണ് പ്രഫുല്‍ പട്ടേല്‍.

2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രഫുല്‍ പട്ടേല്‍ അല്‍പ കാലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നെങ്കിലും 2014 ല്‍ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതോടെ തന്റെ വിശ്വസ്തനെ വീണ്ടും സുപ്രധാന ചുമതലകളില്‍ നിയോഗിക്കുകയായിരുന്നു.

അങ്ങനെയാണ് അതുവരെയുണ്ടായിരുന്ന കീഴ്വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തി പട്ടേലിനെ ആദ്യം ദാമന്‍-ദിയുവിന്റെ അഡ്മിനിസ്ട്രറ്റര്‍ പദവിയില്‍ പ്രതിഷ്ഠിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍മാര്‍ മാത്രം നിയോഗിക്കപ്പെട്ടിരുന്ന രാജ്യത്താണ് സര്‍വ മാനദണ്ഡങ്ങളെയും ലംഘിച്ച് മോദി തന്റെ വിശ്വസ്തനായ രാഷ്ട്രീയക്കാരനെ ദാമന്‍ ദിയുവിന്റെ അഡ്മനിസ്ട്രേറ്റര്‍ പദിവിയില്‍ നിയോഗിക്കുന്നത്. വൈകാതെ ദാദ്ര-നഗര്‍ ഹവേലിയുടെ ചാര്‍ജ് കൂടി നല്‍കി. ഒടുവില്‍ 2020 ഡിസംബറില്‍ ലക്ഷദ്വീപിന്റെ ചുതലയും.

ദാമന്‍-ദിയുവില്‍ വികസനത്തിന്റെ പേരില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി തദ്ദേശീയരായ ആദിവാസി വിഭാഗത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളടക്കമുള്ളവരുടെ വീടുകളടക്കം പൊളിച്ചുനിരത്തപ്പെട്ടിട്ടുണ്ട്. അനേകം ദരിദ്രകുടുംബങ്ങള്‍ അങ്ങനെ പെരുവഴിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ അവയെ അടിച്ചമര്‍ത്തുകയും ചെയ്തു. സ്‌കൂളുകളെ ജയിലുകളാക്കി മാറ്റിയാണ് അന്ന് സമരം ചെയ്ത ആദിവാസികളെ ദാമന്‍ ദിയു ഭരണകൂടം തടവിലിട്ടത്.

ദാദ്ര-നഗര്‍ ഹവേലി എം.പി.യും ആദിവാസി അവകാശ പ്രവര്‍ത്തകനുമായിരുന്ന മോഹന്‍ ദെല്‍ക്കര്‍ അഡ്മിനിസ്ട്രേഷന്റെ ഭീഷണികളെയും സമ്മര്‍ദങ്ങളെയും തുടര്‍ന്ന് 2021 ഫെബ്രുവരി 22 ന് മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് കാരണക്കാരായി എഴുതിവെച്ചത് അവിടുത്തെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന പ്രഫുല്‍ പട്ടേലിന്റെയും സംഘത്തിന്റെയും പേരായിരുന്നു.

2019 ല്‍ ദാദ്ര-നഗര്‍ ഹവേലി കലക്ടറായിരുന്ന മലയാളിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചതിന്റെ പിറകിലും മുഖ്യ കാരണക്കാരന്‍ സംഘപരിവാര്‍ ഏജന്റായി മാത്രം ഭരണനിര്‍വഹണം നടത്തിയ അഡ്മിനിസ്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ആയിരുന്നു.

ഇത്തരത്തില്‍ നിരവധി വിവാദങ്ങളില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്ന പ്രഫുല്‍ പട്ടേല്‍ ആദ്യമായി ലക്ഷദ്വീപിലെത്തിയത് പോലും ദ്വീപ് ജനത അന്നോളം കാത്തുസൂക്ഷിച്ചിരുന്ന കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു. ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിയില്‍ ലക്ഷദ്വീപിന് നിലനില്‍ക്കാനായത് ഈ നിയന്ത്രണങ്ങള്‍ പാലിച്ചത് കൊണ്ടായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുതിയ അഡ്മിനിസ്ട്രേറ്ററും സംഘവും ദ്വീപിലെത്തിയതിന് ശേഷമാണ് ലക്ഷദ്വീപിൽ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഈ ഫാസിസ്റ്റ് ചെകുത്താൻ ദ്വീപിൽ കാലുകുത്തിയത് മുതൽ തന്നെ ദ്വീപിന്റെ പൈതൃകത്തെ തന്നെ പിച്ചിച്ചീന്തുന്ന നടപടികളാണ് സ്വീകരിച്ചത് .അദ്ദേഹം പറന്നിറങ്ങി കെണി കാണുന്നത് തന്നെ 2020 ഡിസംബര്‍ 05ന്, ദ്വീപിലെ ‘ജനാധിപത്യ മനുഷ്യാവകാശ’ ബോധമുള്ള ചെറുപ്പക്കാര്‍ പൗരത്വ ബില്ലിനെതിരെ ഉയര്‍ത്തിയ ബോഡുകള്‍ !ഇറങ്ങിയ അന്നേദിവസം തന്നെ ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ബോര്‍ഡ് വച്ചവരെ അറസ്റ്റ് ചെയാനും ഉത്തരവിട്ടു അങ്ങനെ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും 5 പേരെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു.വന്നിറങ്ങിയ അന്നുമുതല്‍ 2021 മേയ് 20 വരെയുള്ള വെറും 5 മാസങ്ങള്‍കൊണ്ട് ഈ മനുഷ്യന്‍ ചെയ്ത് തീര്‍ത്ത മഹത്തായ കാര്യങ്ങള്‍ അറിയുമ്പോഴാണ് നമുക്ക് മനസിലാക്കുക; പ്രഫുല്‍ പട്ടേല്‍ എന്തുകൊണ്ടാണ് ദ്വീപിലെന്നും എന്തുകൊണ്ടാണ് പ്രഫുല്‍ പട്ടേല്‍ അമിത്ഷാ-മോദി കൂട്ടുകെട്ടിലെ വിശ്വസ്തരില്‍ ഒരാളായതെന്നും. ലക്ഷദ്വീപിനെ ആയത്തിൽ പഠിച്ച മധുപാലൻ" master തീരുമാനങ്ങൾ "എന്ന് ആണയിട്ടു വിളിച്ചുകൊണ്ട് സ്റ്റെപ് സ്റ്റെപ്പായി വിവരിക്കുന്നതിങ്ങനെയാണ്.

മാസ്റ്റർ തീരുമാനങ്ങൾ

മുന്‍ അഡ്മിനിസ്‌ട്രേറ്ററായ ദിനേശ്വര്‍ ശര്‍മയും ദ്വീപ് എംപിയും മറ്റുജനപ്രധിനിധികളും സാമൂഹിക-ആരോഗ്യപ്രവര്‍ത്തകരും ‘കൂടിയാലോചിച്ച്’ എടുത്ത ക്വാറന്റെയിന്‍ നിയമങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ആ നിമിഷംവരെ ദ്വീപിനെ ബാധിക്കാത്ത കോവിഡ് നാശം വിതക്കാനും ജനം പുറത്തിറങ്ങാതെ, ‘ഭയപ്പെട്ട്’ ജീവിക്കുന്ന അവസ്ഥയും വരുത്തിതീർത്തു. കോവിഡ് വ്യാപകമായ മറവില്‍, ഇന്ത്യയിലെ ഏറ്റവും കുറ്റംകൃത്യം കുറഞ്ഞ ഒരുപ്രദേശത്ത്, എണ്‍പത്തിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള സ്ഥലത്ത്, ഇന്ത്യയുടെ ഭാഗമായ എല്ലാ പൊതു-സിവില്‍-ക്രിമിനല്‍ നിയമങ്ങളും നിലവിലുള്ള ദ്വീപില്‍ ഒരു പുതിയ ‘ഗുണ്ടാനിയമം’ രൂപം കൊടുത്തു.

ഇതിപ്പോള്‍ ഫൈനല്‍ അപ്രൂവലിന് കേന്ദ്ര പരിഗണനയിലാണ്. വെറും 9 പേജുവരുന്ന ഈ നിയമം വായിച്ചു നോക്കുന്ന ആര്‍ക്കും മനസിലാകും ‘കേന്ദ്രം നിയമിക്കുന്ന ‘അഡ്മിനിസ്ട്രേറ്റര്‍ക്ക്’ എത്രമാത്രം ഏകാധിപത്യം ആണ് അതനുവദിക്കുന്നതെന്ന്. Prevention of Anti-Social Activities Regulation 2021 എന്ന് പേരിട്ടിരിക്കുന്ന ഈ നിയമം ‘അനുസരിച്ചു’ സമരങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും പോസ്റ്റര്‍ പ്രചാരണങ്ങളും ബാനറുകളും സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണവും ഉള്‍പ്പടെ എന്തിലും അഡ്മിനിസ്ട്രേറ്റര്‍ക്ക് ‘തൃപ്തമല്ലങ്കില്‍’ അറസ്റ്റ് ചെയ്യാം രാജഭരണ രീതിയുടെ വരാനിരിക്കുന്ന മുഖം! വന്നിറങ്ങി ഒരു മാസംകൊണ്ടാണ് ഇതിനു രൂപം കൊടുത്തത് ! എന്തൊരു വേഗത 2020 ജനുവരി 28ന് ദ്വീപ് പൊതുജനങ്ങളുടെ 90ശതമാനത്തിനും അറിയാത്ത ഇംഗ്‌ളീഷ് ഭാഷയില്‍ കരടുരൂപം പ്രസിദ്ധീകരിച്ചു അടുത്തത് ബീഫാണ് പ്രശ്നം.  Lakshadweep Animal Preservation Regulation അഥവാ മൃഗ സംരക്ഷണ ഈ നിയമം കേന്ദ്ര പരിഗണനയിലാണ്. ഫെബ്രുവരി 25ന് പുറത്തവന്ന 11 പേജുള്ള ഈ നിയമവും ജനവിരുദ്ധമാണ്. ഇത് പ്രാബല്യത്തിലായാല്‍ ചരിത്രാതീത കാലം മുതല്‍ ദ്വീപ് വാസികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ബീഫ് ഉള്‍പ്പടെയുള്ള പലതും ലഭിക്കാത്ത അവസ്ഥ വരും(ബീഫിനെ ചൊല്ലി ഇന്ത്യയിൽ ഒരു മനുഷ്യന്റെ ജീവൻ വരെ തുരത്തി എന്നുകൂടി ഓർക്കണം) Panjayath regulationഎന്നാരു നിയമമായിരുന്നു മൂന്നാം മാസത്തെ അവതരണം, ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങളായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മല്‍സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ വെട്ടിക്കളഞ്ഞു. ഇവയെല്ലാം ജനാധിപത്യ വിവസ്ഥിതിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ഏകാധിപതിയുടെ കാല്‍ചുവട്ടിലേക്ക് മാറ്റുന്നു ! (ഈ വകുപ്പുകൾ കൈകാര്യം ചെയ്ത 200 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തു)

അടുത്തത് ലക്ഷദ്വീപ് വെറ്റിനറി വകുപ്പ് മികച്ച നിലയില്‍ നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും ഗുജറാത്ത് അസ്ഥാനമായ തിരുഭുവന്‍ദാസ് ‘പട്ടേല്‍’ കുടുംബം സ്ഥാപിച്ച ‘അമുല്‍’ പ്രൊഡക്റ്റ് ലക്ഷദ്വീപില്‍ സുലഭമാക്കാനുമുള്ള നടപടികള്‍. Lakshadweep Co-operative Societies Regulation, 2021 എന്ന ഈ നിയമം അതിന്റെ അന്തിമ ഘട്ടത്തിനായി കേന്ദ്ര പരിഗണനയിലാണ്. ആരുടെയും ഭൂസ്വത്ത് വികസനത്തിന്റെ പേരില്‍ പിടിച്ചെടുക്കാവുന്ന, ദ്വീപ് വാസികളായ ആരെയും ഏതുസമയത്തും കുടിയൊഴിപ്പിക്കാന്‍ ആവശ്യമായ ‘lakshadweep development athority 2021 act". ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ ഒഴിഞ്ഞു കൊടുത്തില്ലെങ്കില്‍ പിഴ ഈടാക്കി പൊളിച്ചു നീക്കുന്ന നിയമം 183 പേജുവരുന്ന ഈ നിയമം ജനവിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ആണെന്ന് ഊഹിക്കാവുന്നതേ ഒള്ളു രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള വ്യക്തികള്‍ക്ക് അവിടെ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉള്‍പ്പടെ ഒന്നിലും മല്‍സരിക്കാന്‍ പാടില്ല എന്ന നിയമം. ഘട്ടം ഘട്ടമായി സമൂഹത്തെ ബ്രാഹ്‌മണ ഭക്ഷണ രീതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുക വികസന അജണ്ടയുടെ ഭാഗമായി 7 മുതല്‍ 15 മീറ്റര്‍ റോഡ് വരുന്നു ദ്വീപില്‍ ! ഓര്‍ക്കുക-റോഡുകള്‍ പോലും ഉപയോഗിക്കാന്‍ വാഹനങ്ങള്‍ ഇല്ലാത്ത നാട്ടിലേക്കാണ് 15 മീറ്റര്‍ റോഡ് വരുന്നത് !

വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ മുഴുവൻ ലക്ഷദ്വീപിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഏകാദിപതിയുടെ സ്വാചനപക്ഷപാതത്തിന്റേതാണ്. ഏകാധിപത്യത്തിന്റെ  കിരാത നിയമങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് .

കേരളത്തിന്റെ കോടതിയിൽ മാത്രമാണ് ഇന്ന് ഒരാശ്വാസമുള്ളത് ഭാവിയിലെ ലക്ഷദ്വീപ് സംഘപരിവാറിന്റെ വൻബിസിനസ് ശിലാകേന്ത്ര മാകുമെന്നാണ് കണക്കുകൂട്ടൽ . മനുഷ്യാവകാശം നിരാകരിച്ചുകൊണ്ട് ട്ടൂറിസ്റ്റ്കളാൽ കോഴിയാവുന്ന ബിസ്നസാണ് ഫാസിസ്റ്റുകൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.


അസദഖ് വാഴക്കാട്

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : പ്രഫുൽ ഗോഡാ പട്ടേലും ചാണക്യതന്ത്രങ്ങളും
പ്രഫുൽ ഗോഡാ പട്ടേലും ചാണക്യതന്ത്രങ്ങളും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCAfGhmtm8C7jIVvdFIq_jhgltl6jIxDdzq4_SPsZgxBOOnkfPoQR1DFnpU_A7xrMhFliwRAiHD4aT3eIpKPNheDbAZbvEkA17o9DlmdW2T8PaAfHlJGtsYKtDcjU2rT0PSSU-zcFjiKLY/w640-h482/prafl.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCAfGhmtm8C7jIVvdFIq_jhgltl6jIxDdzq4_SPsZgxBOOnkfPoQR1DFnpU_A7xrMhFliwRAiHD4aT3eIpKPNheDbAZbvEkA17o9DlmdW2T8PaAfHlJGtsYKtDcjU2rT0PSSU-zcFjiKLY/s72-w640-c-h482/prafl.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/06/goda%20pattel%20And%20dung%20tactics.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/06/goda%20pattel%20And%20dung%20tactics.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content