സയ്യിദ് ഹബീബ് ഉമർ ബിൻ ഹഫീള്; ആധുനിക യമനിന്റെ ആത്മീയ നിറനിലാവ്

SHARE:

ഇസ്ലാമിക ആത്മീയ-വൈജ്ഞാനിക രംഗങ്ങളിൽ ശോഭനമായ പാരമ്പര്യത്തിന്റെ വളക്കൂറുള്ള മണ്ണാണ് യമൻ. ആധുനിക ലോകത്തെ യമനിലെ സുന്നി പണ്ഡിത കേസരികളിൽ  പ്രമുഖ വ്യക്തിത്വമാണ് ശൈഖ് സയ്യിദ് ഹബീബ് ഉമർ ബ്നു ഹഫീള്. ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്ന അദ്ദേഹം ബാഅലവി സൂഫി സരണിയിലെ ആധുനിക കാലത്തെ പ്രധാന കണ്ണിയും  ആഗോള തലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന പ്രബോധകനുമാണ്. യമനിലെ ഹളറമൗതിലെ തരീം എന്ന പൗരാണിക ദേശത്ത് 1963 മെയ് 27(ഹി. 1383 മുഹറം 4) ന് തിങ്കളാഴ്ച താജുസ്വലാത്ത് ലോകത്തിന്ന് സമ്മാനിച്ച ശൈഖ് അബൂബക്കർ ബിൻ സാലിമിന്റെ പരമ്പരയിൽ, ശഹീദ് മുഹമ്മദ് ബിൻ സാലിം ബിൻ ഹഫീള്- ഹുബാബ സഹ്റ ദമ്പതികളുടെ മകനായി ജനനം(നിലവിൽ 57 വയസ്സ്). ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്ന അദ്ദേഹം തികഞ്ഞ സുന്നി പണ്ഡിതനും സൂഫിവര്യനുമായ അദ്ദേഹം ലോകത്ത് പരന്ന് കിടക്കുന്ന നിരവധി നബികുടുംബങ്ങളുടെ ഈറ്റില്ലമായ  യമനിലെ പ്രമുഖ നബികുടുംബമായ ബാഅലവി ഖബീലയിൽ പിറവി കൊണ്ട മുത്ത്നബി(സ്വ)യുടെ 38-ാം പൗത്രനാണ്. തന്റെ പിതാവ് സയ്യിദ് ശഹീദ് മുഹമ്മദ് ബ്നു സാലിം ബ്നു ഹഫീള് വലിയ പണ്ഡിതനും സൂഫിയുമായിരുന്നു. യമനിലേക്കുള്ള കമ്മ്യൂണിസ്റ്റ് അധിനിവേശത്തിനിടയിൽ തന്റെ ഒമ്പതാം വയസ്സിലാണ് പിതാവ് ശഹീദ് മുഹമ്മദ് രക്തസാക്ഷിയവുന്നത്. വല്ല്യുപ്പ ഹഫീള് എന്നവരിലേക്ക് ചേർത്തി "ഉമർ ഹഫീള്" എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.ചെറുപ്പം മുതലേ വിജ്ഞാന കുതുകിയായ അദ്ദേഹം വിശുദ്ധ ഖുർആൻ മനപാഠമാക്കുകയ  അതിന് ശേഷം അക്കാലത്ത് തരീമിന്റെ മുഫ്തി കൂടിയായിരുന്ന പണ്ഡിതനായ പിതാവിൽ നിന്നും വൈജ്ഞാനിക വെളിച്ചം ലഭിച്ച അദ്ദേഹം ഖുർആൻ,ഹദീസ്,ഫിഖ്ഹ്,അഖീദ,ഉസൂൽ, തസവ്വുഫ്,ഭാഷ തുടങ്ങിയ വിവിധ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ അദ്ദേഹത്തിന്റെ  ഗുരുശ്രേണയിൽ പിതാവ് തന്നെയാണെന്ന് പ്രധാനി.അതിന് പുറമെ യമനിൽ നിന്നും മറ്റു അറേബ്യൻ രാജ്യങ്ങളിൽ നിന്നുമായി നിരവധി ഉസ്താദുമാരിൽ നിന്നും ശിഷ്യത്വം സ്വീകരിച്ചു.സയ്യിദ് അലി മശ്ഹൂർ ഹഫീള് (സഹോദരൻ), ശൈഖ് ഇബ്റാഹീം ബ്നു ഉമർ, ശൈഖ് മുഹമ്മദ് ബ്നു അലവി, ശൈഖ് അബ്ദുൽ ഖാദിർ ബ്നു അഹ്മദ് അസ്സഖാഫ്, ശൈഖ് അബ്ദുള്ളാഹി ബ്നു ബൽഫഖീഹ്, ശൈഖ് സാലിം ബ്നു അബ്ദുല്ലാഹി ശ്ശാതിരിയ്യ്, ശൈഖ് മുഹമ്മദ് അലവി മാലികി, തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. 

 പ്രബോധന തലങ്ങളിൽ 

ഔദ്യോഗിക പഠനം പൂർത്തിയാക്കിയ ശേഷം തന്റെ 15-ാം വയസ്സിൽ പ്രബോധന രംഗത്ത് സജീവമായി തുടങ്ങുകയും വൈജ്ഞാനിക ക്ലാസുകൾക്ക് നേതൃത്വം നൽകാനും പ്രാപ്തനായി.പ്രബോധന ദൗത്യ നിർവഹണത്തോട് കൂടെ അറിവിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശമെന്നോണം പല ഗുരുനാഥന്മാരിൽ നിന്നുമായി അറിവിന്റെ മധുനുകർന്നു കൊണ്ടേയിരുന്നു.ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ ഇസ്ലാമിക പ്രബോധനാർത്ഥം നൂറിലേറെ രാജ്യങ്ങൾ സന്ദർശിക്കുകയും പതിനായിരത്തിലേറേ ആളുകളെ ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് കൊണ്ട് വരികയും വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അവിടെയെല്ലാം വിശുദ്ധ ദീനിന്റെ തനിമ വരച്ച് കാട്ടുകയും ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു. കേരളത്തിൽ പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്.  2008 ജൂലൈയിൽ, ദാരിദ്ര്യത്തിന്യും  പട്ടിണിയുടെയും പ്രശ്നങ്ങ പരിഹരിക്കാനായിയുമെയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ അൽ റാഫ് ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു. 2011 ൽ ബിൻ ഹാഫിസ് യുനൈറ്റഡ് കിംഗ്ഡം, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ പര്യവേഷണങ്ങൾ നടത്തി. 

 ദാറുൽ മുസ്തഫ 

യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പാരമ്പര്യ കേന്ദ്രവുമായ തരീമിൽ അദ്ദേഹത്തിന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി ആധുനിക ലോകത്ത്  തരീമിന്റെ പ്രശസ്തി വാനോളമുയർത്തിയ വൈജ്ഞാനിക സൗധമാണ് ദാറുൽ മുസ്തഫ. 1994 ൽ നിർമ്മാണം ആരംഭിക്കുകയും 1997 ൽ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത ഈ ദീനി വൈജ്ഞാനിക മന്ദിരം വളരെ വ്യവസ്ഥാപിതമായാണ് പ്രവർത്തിച്ചു വരുന്നത്. പള്ളിയിൽ വെച്ചാണ് മിക്ക ക്ലാസുകളും നടക്കാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നാൽപതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി-വിദ്യാർത്ഥിനികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്. റമളാനിൽ അവിടെ നടത്തി വരുന്ന ജനകീയ ക്ലാസുകൾ ഏറെ ശ്രദ്ധേയമാണ്. 

ലോകപ്രശസ്ത പണ്ഡിതന്മാരായ സയ്യിദ് ഹബീബ് അലി ജിഫ്‌രി, ഹബീബ് ഖാളിം അസ്സഖാഫ്(തരീം), ഹബീബ് അബ്ദുറഹ്മാൻ അസ്സഖാഫ് (ജിദ്ദ), ശൈഖ് മുസ്:അബ് പെൻഫൗണ്ട് (ബ്രിട്ടൺ) എന്നിവർ അദ്ദേഹത്തിന്റെ പതിനായിരത്തിൽ പരം ശിഷ്യഗണങ്ങളിൽ പ്രമുഖരാണ്.കേരളത്തിലെ പലരും ആ വിജ്ഞാന ഗോപുരത്തിന്റെ സന്തതികളാണ്.

 

 രചനകൾ 

അദ്ദേഹം ഒട്ടേറെ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്. അവയിൽ ഒട്ടുമിക്ക കൃതികളും തസവ്വുഫുമായി ബന്ധപ്പെട്ടതാണ്.

- തൗജീഹാതുത്വുല്ലാബ് 

- തൗജിഹുന്നബീഹ് ലിമർളാതിബാരീഹി

- അൽ ഖിതാബുൽ ഇസ്ലാമിയ്യ് ഫിൽ മുഅസ്സസാതുദ്ദീനിയ്യ

- ഖുലുകുനാ

- ശർഹു മൻളൂമതു സ്സനദിൽ അലവിയ്യ്

- അദ്ദഖീറതുൽ മുശ്രിഫ (വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്)

- ഖുലാസതുൽ മദദിന്നബവിയ്യ് (ദിക്റുകളെ കുറിച്ച്)

- അളിയാഉല്ലാമിഅ് ബിദിക് രി മൗലദിന്നബിയ്യിശ്ശാഫിഈ

- അശറാബു ത്വഹൂർ ഫീ ദിക് രി സീറതി ബദ് രിൽ മുനീർ 

- അതൗജീഹതുന്നബവിയ്യ ഫിൽ ഖുതബിൽ ജുമഇയ്യ

- ഫൈളുൽ ഇംദാദ് ഫീ ഖുതബിൽ ജുമുഅതി വൽ കുസൂഫൈനി വൽ ഇസ്തിസ്ഖാ വൽ അഅ് യാദ് 

- അൽ മുഖ്താർ മിൻ ശിഫാഇ സഖീം

- സഖാഫതുൽ ഖതീബ് 

- നൂറുൽ ഈമാൻ മിൻ കലാമി ഹബീബിറഹ്മാൻ

-റുബുഉൽ മുഹ്ലികാത് ( ഇഹ്യാഉലൂമുദ്ദീനിലെ ഒരു ഭാഗത്തിന്റെ സംഗ്രഹം) ഈ കൃതി പ്രകാശ കിരണങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് (IPB _Nov 2016) 

- ഫാഇളാതുൽ മന്നി മിൻ റഹമാതി വഹ്ഹാബിൽ മിനൻ

- മംലകതുൽ ഖൽബി വൽ അഅ്ളാഅ്

തുടങ്ങിയവയാണ് പ്രധാന രചനകൾ.

ത്വാബ ഫൗണ്ടേഷൻ ഉന്നതാധികാര സമിതിയിൽ അംഗമായ അദ്ദേഹം മുഅസ്സസതുൽ ആലുൽബൈത് ലിൽ ഫിക് രിൽ ഇസ്ലാമീ എന്ന മതസംഘടനയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. ലോകത്തെ സ്വാധീനിച്ച 500 പ്രമുഖ മുസ്‌ലിം വ്യക്തിത്വങ്ങളുടെ പട്ടിക(The Muslim 500)യിൽ 2018,2019,2020,2021(റാങ്ക്:9) എന്നീ വർഷങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ആത്മീയത നിറഞ്ഞു തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ  ജനമനസ്സുകളെ ആത്മ ശോഭനമാക്കുന്നതിൽ വല്ലാത്ത സ്വാധീനം ചെലുത്തിയതായി കാണാം.

റഫറൻസ്

1) The Muslim 500:The World's 500 Most Influential Muslims_2021 /Pages:84,85/The Royal Islamic Strategic Studies Center, Jordan.

2) موقع: الداعية الحبيب عمر بن محمد بن سالم بن حفيظ


സയ്യിദ് ആദിൽ ഹസൻ ഒ.എം

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : സയ്യിദ് ഹബീബ് ഉമർ ബിൻ ഹഫീള്; ആധുനിക യമനിന്റെ ആത്മീയ നിറനിലാവ്
സയ്യിദ് ഹബീബ് ഉമർ ബിൻ ഹഫീള്; ആധുനിക യമനിന്റെ ആത്മീയ നിറനിലാവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMHViZF9Ubp07fg33iLpyOSKgHeyo2CbBepAwpnsM3vEa2Oqk0wwVNrV3WeO8UUBgwbOaILZhUW4fxN45kr1n4GJygrnCFo8OWtnDCZmBl2aCu8hC5t41hup9uTdsmliBLPV1V83GKSgeJ/w640-h480/indroduction+series+12.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMHViZF9Ubp07fg33iLpyOSKgHeyo2CbBepAwpnsM3vEa2Oqk0wwVNrV3WeO8UUBgwbOaILZhUW4fxN45kr1n4GJygrnCFo8OWtnDCZmBl2aCu8hC5t41hup9uTdsmliBLPV1V83GKSgeJ/s72-w640-c-h480/indroduction+series+12.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/06/sayid-umar-bin-hafeez.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/06/sayid-umar-bin-hafeez.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content