ശൈഖ് സഈദ് ഫൗദ: അഹ്ലുസുന്നയുടെ പടവാൾ

SHARE:

അഹ്ലുസുന്നയുടെ  ആശയങ്ങളെ മുറുകെപ്പിടിക്കുകയും അതിനെ മാലോകർക്ക് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചവരിൽ പ്രധാനിയുമാണ് ശൈഖ് അബ്ദുല്ലത്തീഫ് സഈദ് ഫൗദ. ഇസ്ലാമിനെതിരെ വന്ന ആരോപണങ്ങളെ വസ്തുനിഷ്ഠമായി പ്രതിരോധിച്ച സമകാലിക മുസ്ലിം പണ്ഡിത നിരയിൽ പ്രഥമ സ്ഥാനീയനാണ് അദ്ദേഹം. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പഠനം  നടത്തിയ ശൈഖ് ഫൗദ പിന്നീട് ഇസ്‌ലാമിക പ്രബോധന രംഗങ്ങളിൽ സജീവമാകാൻ തുടങ്ങി. വിശ്വാസ ശാസ്ത്രം, തർക്കശാസ്ത്രം, ബൗദ്ധിക ശാസ്ത്രം എന്നീ മേഖലകളിൽ അഗാധ പാണ്ഡിത്യം കരസ്ഥമാക്കിയ അദ്ദേഹം ശരീഅത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച്  മതത്തിൻറെ തനതായ മൂല്യങ്ങളിലൂന്നി വിഷയങ്ങളെ കൈകാര്യം ചെയ്തുവെന്നത് ഏറെ ശ്രദ്ധേയമാണ്. കർമ്മ ശാസ്ത്ര സരണിയിൽ ശാഫിഈ മദ്ഹബ് പിന്തുടർന്ന അദ്ദേഹം വിശ്വാസ ശാസ്ത്രത്തിൽ അശ്‌അരീ മദ്ഹബ്‌ അനുധാവനം ചെയ്യുകയും പിൻക്കാലത്ത് അതിന്റെ പ്രചാരകനാവുകയും ചെയ്തു. അഹ്ലുസുന്നയുടെ  പ്രബോധന രംഗങ്ങളിൽ  ശൈഖ് ഫൗദ നിർവ്വഹിച്ച മഹത്തായ സംഭാവനകൾ അദ്ദേഹത്തിന് 'സൈഫു അഹ്‌ലിസ്സുന്ന' (അഹ്ലു സുന്നയുടെ പടവാൾ) എന്ന സ്ഥാനപ്പേര് ലഭിക്കാൻ കാരണമായി. 'അബുൽ ഫിദാ' എന്ന നാമധേയത്തിലും അദ്ദേഹം അറിയപ്പെടുന്നു.

ഫലസ്തീനിലെ പൗരാണിക പ്രമുഖ നഗരമായ യാഫയിൽ താമസക്കാരായിരുന്ന ശൈഖ് ഫൗദയുടെ കുടുംബം ഇസ്രായേൽ അധിനിവേശത്തോടെ ജോർദാനിലേക്ക് കുടിയേറി. 1967ൽ ജോർദാനിലാണ്  അദ്ദേഹത്തിന്റെ ജനനം . ചെറുപ്പം മുതൽ തന്നെ അറിവിനോടും അതിന്റെ വാഹകരോടും ഏറെ മതിപ്പും അഭിനിവേശവും ഉണ്ടായിരുന്നു.  ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിന് മുന്നേ ജോർദാനിൽ പ്രമുഖരായ ഗുരു മുഖങ്ങളിൽ നിന്നും അദ്ദേഹം ദീനീബോധം നേടിയിരുന്നു. ശൈഖ് ഹുസൈൻ അസ്സുഹൈരിയുടെ സവിധത്തിൽ നിന്നും  കർമശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ചു. അദ്ദേഹത്തിൻറെ മകൻ ഇബ്നു സ്സുഹൈറിന്റെ ശിക്ഷണത്തിൽ  പരിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കുകയും ചെയ്തു. വ്യാകരണ ശാസ്ത്ര നിയമങ്ങൾ, കർമശാസ്ത്ര മസ്അലകൾ എന്നിവ  സ്വായത്തമാക്കിയത് ഈ പഠന കാലത്താണ്.

പഠനം

ശൈഖ് ഫൗദ തന്റെ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് ജന്മനാടായ  ജോർദാനിലെ പൗരാണിക നഗരമായ റസ്വീഫയിലാണ്. പരിശുദ്ധ ഖുർആനിലെ ഏഴ് ഖിറാഅത്തിലും അഗ്രകണ്യനായിരുന്ന

സഈദ് അൽ അൻബതാവിയുടെ അരികിൽ നിന്നും അദ്ദേഹം വിശ്വാസ ശാസ്ത്ര പഠനം ആരംഭിച്ചു.   അഖീദയിലെ തന്റെ ശിഷ്യൻറെ പ്രാഗല്ഭ്യം മനസ്സിലാക്കിയ ഗുരു അദ്ദേഹത്തിന് മാത്രമായി പ്രത്യേക ക്ലാസുകൾ നടത്തി. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ ഇൽമു തൗഹീദിലെ പരിശുദ്ധ ഗ്രന്ഥങ്ങളായ ജൗഹറു തൗഹീദ്, ഖരീദത്തുൽ ബഹിയ്യ , തുഹ്ഫതുൽ അത്ഫാൽ എന്നിവ ശൈഖ് സ്വായത്തമാക്കിയിരുന്നു. പഠനകാലത്ത് വിജ്ഞാന കുതുകിയായ അദ്ദേഹത്തോട്  ഗുരു 'ഖരീദ'

എന്ന ബൗദ്ധിക ഗ്രന്ഥത്തിന്റെ ശറഹായ(വിശദീകരണം) 'ശറഹുദ്ധരീറിനെ' ചുരുക്കാൻ (മുഖ്തസർ) നിർദ്ദേശിച്ചു. ചുരുങ്ങിയ കാലയളവിൽ തന്നെ അത് ശൈഖ് പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് ജോർദാനിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠിച്ച അദ്ദേഹം കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക് മേഖലയിലാണ് ഉപരിപഠനം നടത്തിയത്‌. അഹ്‌ലു സുന്നത്തിന്റെ പണ്ഡിതർക്കെതിരെ വ്യത്യസ്ത ആരോപണങ്ങൾ ഉയർന്ന സമയത്താണ് അദ്ദേഹത്തിന് വിശ്വാസ ശാസ്ത്രത്തിൽ താൽപര്യമുണ്ടാകുന്നത്.

തുടർന്ന് ജോർദാനിലെ ശരീഅ യൂണിവേഴ്സിറ്റിയിൽ നിന്നും അഖീദയിൽ പിജി ചെയ്തു. പ്രബോധന മേഖലയിലേക്ക്‌ വഴി നടത്തിയതിൽ ഈ പഠന കാലം വലിയ മുതൽ കൂട്ടായി എന്ന് അദ്ദേഹം സ്മരിക്കുന്നു. തൗഹീദ്, നിദാനശാസ്ത്രം, വ്യാകരണശാസ്ത്രം എന്നിവ കണിശതയോടെ നോക്കികണ്ടിരുന്ന അദ്ദേഹം പിന്നീട് അഹ്ലുസുന്നത്തിന്റെ ആശയങ്ങളെ ലോകത്തിന് വസ്തുനിഷ്ഠമായി പരിചയപ്പെടുത്തുന്നതിൽ  പ്രധാനിയായിരുന്ന പ്രശസ്ത ജോർദാനിയൻ പണ്ഡിതനായ അഹ്മദ് ജമാൽ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് ഹനഫി പണ്ഡിതനായ ഇമാം മുസ്വിലിയുടെ 'കുതുബുൽ ഇഖ്തിയാർ' മനപ്പാഠമാക്കി. പിന്നീട് ജോർദാൻ ആഭ്യന്തര മുഫ്തിയായിരുന്ന നൂഹുൽ ഖുളാത് എന്നവരിൽ നിന്ന് തഫ്സീർ , നഹ്വ് എന്നിവയിൽ കൂടുതൽ അവഗാഹം നേടി. മാത്രമല്ല അദ്ദേഹത്തിന് ഇമാം അല്ലാമ ഇബ്രാഹിം  എന്നവരിൽനിന്നും തഫ്സീർ , ഹദീസ് ,തൗഹീദ് എന്നിവ അധ്യാപനം നടത്താനുള്ള പ്രത്യേക സമ്മതം (ഇജാസത്ത്) ലഭിച്ചു. ഇതിനെക്കുറിച്ച് അദ്ധേഹം പറയുന്നത് ഇങ്ങനെ: "ബഹുമാനപ്പെട്ട അല്ലാമ ഇബ്റാഹിം എന്നവർ ഈ വിഷയങ്ങളിൽ എനിക്കു മുമ്പ് ആർക്കും സമ്മതം (ഇജാസത്ത്)  നൽകിയിട്ടില്ല.  ബിദ്അതിനെതിരെയുള്ള എൻറെ ഉറച്ച നിലപാട് വ്യക്തമാക്കിയത്കൊണ്ടാണ് എനിക്ക് ഇജാസത്ത് നൽകിയത്. ജോർദാനിൽ വെച്ച് അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദർശിക്കുകയും എന്റെ എഴുത്തുകൾ അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു."

 ഇതിനെല്ലാം പുറമേ അദ്ദേഹത്തിന് ഇംഗ്ലീഷ് ,ഇറ്റാലിയൻ ഭാഷകളിലും പരിജ്ഞാനം ഉണ്ടായിരുന്നു. പതിനേഴാം വയസ്സിൽ തന്നെ അദ്ദേഹം പള്ളികളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അധ്യാപനം നടത്തി തുടങ്ങിയിരുന്നു.              ഈജിപ്ത്, മലേഷ്യ, തുർക്കി, ഹോളണ്ട് തുടങ്ങി അനവധി രാജ്യങ്ങളിലും അദ്ധേഹം ലക്ച്വറിംഗ് നടത്തിയിട്ടുണ്ട് 

രചന

എഴുത്തിന്റെ മേഖലയിലും സജീവമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം വ്യത്യസ്ത വിഷയങ്ങളിൽ  എൺപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ അധികവും അഹ്‌ലുസ്സുന്നക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ പ്രതിരോധിച്ചും വിമർശനങ്ങൾക്ക് മറുപടിയുമായി രചിക്കപ്പെട്ടതാണ്. ഇമാം ഫഹ്റുദ്ധീൻ റാസി(റ)നെതിരെ ഉയർന്നിരുന്ന മോശമായ പ്രതികരണങ്ങൾക്കെതിരെ മറുപടിയായി ഒരു ഗ്രന്ഥം രചിക്കാൻ അദ്ദേഹത്തോട് കിംഗ് സൗദി യൂണിവേഴ്സിറ്റിയിൽ  പ്രൊഫസറായിരുന്ന 'വഹബി സുലൈമാൻ അൽഘാവിജി' ആവശ്യപ്പെട്ടു.  അദ്ദേഹം അത് പെട്ടെന്ന്  പൂർത്തീകരിക്കുകയും ചെയ്തു.

മൻത്വിഖ്, തൗഹീദ് , അഖീദ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ അദ്ദേഹത്തിന്റെ രചന നടന്നിട്ടുണ്ട്.  പാശ്ചാത്യ തത്വശാസ്ത്രജ്ഞരുടെ പിഴച്ച ആശയങ്ങളെ എതിർത്തുകൊണ്ടും ശീയഈ പ്രസ്ഥാനങ്ങളുടെ അബദ്ധ പ്രചാരങ്ങളെ യുക്തിസഹമായി ഖണ്ഡിക്കാൻ അദ്ദേഹത്തിന്റെ രചനകൾക്ക് സാധിച്ചു.  തത്വ ശാസ്ത്രജ്ഞനായ   ഇബ്നു റുശ്ദിന്റെ വിശ്വാസങ്ങളെ പൊളിച്ചെഴുതിയ പുസ്തകമാണ് 'അൽ കാഷിഫു സ്വഈർ'. ബൗദ്ധിക ശാസ്ത്രത്തിലെ പൂർവ്വകാല മുസ്ലിം പണ്ഡിതരെ എതിർക്കുന്നവരെ കുറിച്ചാണ് 'തദ്ഈമുൽ മൻതിഖ്' എന്ന ശൈഖ് ഫൗദയുടെ  ഗ്രന്ഥം. മൻത്വിഖിലെ പ്രശസ്ത ഗ്രന്ഥമായ 'അസ്സുല്ലമുൽ മുനവറിഖ്' എന്നതിന് എഴുതിയ ശറഹ് ആണ് അദ്ധേഹത്തിന്റെ 'അൽ മൈസർ' എന്ന ഗ്രന്ഥം. അദ്ദേഹത്തിന്റെ രചനാ രംഗത്തെ മികച്ച കാൽവെപ്പായിരുന്നു ഈ രചന.

വിശ്വാസ ശാസ്ത്രത്തിലും(അഖീദ) അദ്ദേഹത്തിന് നിരവധി രചനകളുണ്ട്. ഇമാം ഗസ്സാലി(റ) വിന്റെ 'കിതാബുൽ ഇഖ്തിസ്വാദ് ഫിൽ ഇഅ്തിഖാദ്' എന്നതിന് ശറഹായി 'മൗഖിഫുൽ ഇമാം ഗസ്സാലി മിൻ ഇൽമിൽ കലാം' എന്ന ഗ്രന്ഥം രചിച്ചു.  ഇതിനുപുറമേ നിരവധി കനപ്പെട്ട ഗ്രന്ഥങ്ങൾക്ക് അദ്ദേഹം തഹ്ഖീഖ് നടത്തിയിട്ടുണ്ട്. ഇമാം ബൈളാവി(റ)വിന്റെ 'മിസ്ബാഹുൽ അർവാഹിന്' അദ്ദേഹം തഹ്ഖീഖ് നടത്തിയിട്ടുണ്ട്. അതിനു പുറമേ ധാരാളം വിഷയങ്ങളിലായി ലേഖനങ്ങളും ഗവേഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. വിശ്വാസ ശാസ്ത്രജ്ഞരും തത്വശാസ്ത്രജ്ഞരും ദൈവത്തെ എങ്ങനെ നോക്കി കാണുന്നു എന്നതിനെക്കുറിച്ച് ഒരു പ്രൊജക്ട് വർക്ക് അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലകളിൽ തന്നെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നിരവധി രചനകളും അദ്ദേഹത്തിനുണ്ട് .

ശൈഖ് ഫൗദ എന്നവർ അഹ്‌ലുസുന്നതിനെ ലോകത്തിനു പരിചയപ്പെടുത്തി  കൊടുക്കുന്നത് ഇങ്ങനെയാണ്, "അഹ്‌ലുസുന്നത് വൽ ജമാഅ എന്ന നമ്മുടെ ആദർശം ഫിഖ്ഹ്, തസവ്വുഫ്, തൗഹീദ് എന്നീ മൂന്ന് തൂണുകളിലാണ് നിലകൊള്ളുന്നത്.ഏതെങ്കിലും ഒന്നിന് ചെറിയ കേടുപാട് സംഭവിച്ചാൽ അത് പൂർണമായി തകരും".  സർവ്വ മേഘലകളിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച സമകാലിക യുഗത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് ശൈഖ് അബ്ദു ലതീഫ് സഈദ് ഫൗദ.


യൂനുസ് കെ.പി പാങ്ങ്

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ശൈഖ് സഈദ് ഫൗദ: അഹ്ലുസുന്നയുടെ പടവാൾ
ശൈഖ് സഈദ് ഫൗദ: അഹ്ലുസുന്നയുടെ പടവാൾ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVLNw4rHJa0a6ceemUo_nHsXlF-wcrafAMBJJMyllKXYxhqe7OR5uLyzikWcv-1PiY9fT2SmRGm3To9E4iF-SZ2Cy_m_on84FppzmQPsy71yvYFabuAfJuu_NK7MHXklmBpJmLNA6HH46b/w640-h480/indroduction+series+13.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVLNw4rHJa0a6ceemUo_nHsXlF-wcrafAMBJJMyllKXYxhqe7OR5uLyzikWcv-1PiY9fT2SmRGm3To9E4iF-SZ2Cy_m_on84FppzmQPsy71yvYFabuAfJuu_NK7MHXklmBpJmLNA6HH46b/s72-w640-c-h480/indroduction+series+13.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/07/sheikh-saeed-fauda.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/07/sheikh-saeed-fauda.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content