Aysha Hidayatullah യുടെ Feminist edge of the Qur'an എന്ന കൃതി.Richard Bulliet ന്റെ Islam the view from the edge എന്ന പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ശീർഷകത്തിൽ edge എന്ന് പ്രയോഗിച്ചത്.ഒരു കേന്ദ്രത്തെ അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക പാരമ്പര്യത്തെ Fixate ചെയ്യുകയും പുതിയ ജ്ഞാനാന്വേഷണങ്ങളെ തടയുകയും ചെയ്യുന്ന അധികാര പ്രവണതകളെ വെല്ലുവിളിക്കുന്നു എന്നതാണ് Edges ന്റെ പ്രത്യേകത.ഖുർആനിന്റെ ഫെമിനിസ്റ്റ് വായനകളെ കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളും, ചിന്തകളും രൂപപ്പെട്ട് വന്നത് ഈ concept നെ മുൻനിർത്തി കൊണ്ടാണ്.ഈ കണ്‍സപ്റ്റിനെ മുന്‍നിര്‍ത്തി കൊണ്ട് തന്നെയാണ് ഫെമിനിസ്റ്റ് വായനകള്‍ അതോറിറ്റീവായ ഖുര്‍ആനിക വായനകളെ വെല്ലുവിളിക്കുന്നതും പുതിയ സാധ്യതകളെ മുന്നോട്ട് വെക്കുന്നതുമെന്ന് aysha hidayathullah അഭിപ്രായപ്പെടുന്നു. ഫെമിനിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നതിൽ തനിക്ക് സംവരണമുണ്ടെന്ന് Hidayathullah പറയുന്നു.കാരണം, പല മുസ്ലിംങ്ങൾക്കും അവർ അംഗീകരിക്കാത്ത മതേതരത്വവും, വ്യക്തിപരവുമായ പ്രത്യയശാസ്ത്രം നിർദ്ദേശിക്കുന്നു.
റിഫത് ഹസ്സൻ, അസീസ അൽ ഹിബ്രി, ആമിനാ വദൂദ്, അസ്മാ ബർലാസ്, സാദിയ ശൈഖ്, കേഷ്യ അലി എന്നിവരാണ് Aysha Hidayathullah പരിഗണിക്കുന്ന എഴുത്തുക്കാർ.
ഖുർആനിക വ്യാഖ്യാനശാസ്ത്ര പാരമ്പര്യത്തിന്റെ
മൂന്ന് വ്യത്യസ്ത Paradigm കളെ പുസ്തകത്തിൽ Identify ചെയ്യുന്നുണ്ട്.
ചരിത്രപരമായ പശ്ചാത്തല വൽക്കരണത്തെ കുറിച്ചാണ് ആദ്യം സൂചിപ്പിക്കുന്നത്. ഖുർആനിന്റെ അവതരണ പശ്ചാത്തലം മനസ്സിലാക്കുക, Descriptive ( ഖുർആൻ അവതീർണമായ കാലത്തെ ജനങ്ങൾ മാത്രം ചെയ്യേണ്ട practice കൾ )Perscriptive(എല്ലാ ജനങ്ങൾക്കും ചെയ്യാൻ വേണ്ടി നിർദ്ദേശിക്കപ്പെടുന്ന practice കൾ )
എന്നിങ്ങനെ ആയത്തുകളെ വേർതിരിക്കുക, Universal ലും (ചില പ്രേത്യേക സന്ദർഭങ്ങളിലേക്ക് മാത്രം ബാധകമായ ആയത്തുകൾ )Particular മായ (പൊതുവായി apply ചെയ്യേണ്ട ആയത്തുകൾ )ആയത്തുക്കളെ വേർതിരിച്ചു മനസ്സിലാക്കുക തുടങ്ങിയവയാണ് ആദ്യ Paradigm ൽ ഉൾപ്പെടുന്നത്.
Gender നെ കുറിച്ച അധീശമായ ധാരണകൾ എങ്ങനെയാണ് വ്യാഖ്യാന പാരമ്പര്യത്തെ നിർണയിക്കുന്നത് എന്നതിനെ കുറിച്ചുള്ള സൂചനകളാണ് രണ്ടാം Paradigm. ഫെമിനിസ്റ്റ് വായനകൾ. പ്രധാനമായും Text നെയും Context നെയുമാണ് പരിശോധിക്കുന്നത്. Intra-textual method ഫെമിനിസ്റ്റുകൾ ഖുർആനിനോട് സ്വീകരിക്കുന്ന മറ്റൊരു സമീപനമാണ്. ആമിനാ വദൂദ്, അസ്മാ ബർലാസ് തുടങ്ങിയവർ ഈ രീതിയെ അവലംബിക്കുന്നവരാണ്.സമഗ്രമായി ഖുര്‍ആനിനനെ സമീപിക്കുന്നതിനെക്കുറിച്ചാണ് അവരാലോചിക്കുന്നത്.അല്ലാത്ത പക്ഷം ഖുര്‍ആനിന്റെ അധ്യാപനങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ആരോപിക്കാന്‍ കഴിയും എന്നാണവരുടെ വാദം.
തൗഹീദിക് paradigm ആണ് മൂന്നാമതായി Identify ചെയ്യുന്നത്. ഈ പ്രയോഗം ആവിഷ്കരിക്കുന്നത് ആമിനാ വദൂദ് ആണ്. ഈ Concept പ്രകാരം Sexism അല്ലാഹുവിന്റെ ഏകത്വത്തിന് പങ്ക് ചേർക്കലാണ്. സ്ത്രീക്ക് മേൽ പുരുഷന് അധികാരം നൽകുകയാണല്ലോ Sexism ചെയ്യുന്നത്. അത് പോലെ മനുഷ്യന് ഒരിക്കലും ദൈവത്തെ യുക്തി ഉപയോഗിച്ച് മനസ്സിലാക്കാൻ കഴിയിലെന്നും, അതിനാൽ തന്നെ ഖുർആൻ വ്യാഖ്യാനങ്ങൾക്ക് പരിമിതിയുണ്ടാകുമെന്നും അവർ അഭിപ്രായപ്പെടുന്നു.
ഖുർആനിനെ സമഗ്രമായി വായിക്കണമെന്ന് ആവിശ്യപെടുമ്പോഴും ചില ഖുർആൻ ആയത്തുകളെ അവഗണിക്കുകയോ apologetical ആയി സമീപിക്കുകയോ ചെയുന്ന രീതി പലപ്പോഴും ഇസ്ലാമിക് ഫെമിനിസ്റ്റുകൾ സ്വീകരിക്കാറുണ്ട്.
ഈ പുസ്തകത്തില്‍ ഖുര്‍ആനിന്റെ ലോകവീക്ഷണവും ഫെമിനിസത്തിന്റെ നീതിയെക്കുറിച്ച സങ്കല്‍പ്പവും തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ചും aysha Hidayathullah സൂചിപ്പിക്കുന്നുണ്ട്. അഥവാ, ഫെമിനിസ്റ്റ് മൂല്യങ്ങളെ മുന്‍നിര്‍ത്തി ഖുര്‍ആനിനെ സമീപിക്കുന്ന രീതിയെയാണ് അവർ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്.
ഈ പുസ്തകം അവർ മനസ്സിലാക്കിയ ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വായനകളോടുള്ള ഒരു Critical engagement ആണ് . അതേസമയം തന്നെ സങ്കീര്‍ണ്ണവും വെല്ലുവിളിയുയര്‍ത്തുന്നതുമായ engagement ആണിത്. കാരണം നീതിയെയും സമത്വത്തെയും മുന്‍നിര്‍ത്തി ഖുര്‍ആനിനെക്കുറിച്ച് നിലനില്‍ക്കുന്ന ചില മൗലികമായ ഫെമിനിസ്റ്റ് ധാരണകളെയും Hidayathullah ചോദ്യം ചെയ്യുന്നുണ്ട്.
ബാദ്ഷാ അബ്ദുൽ ഖാദർ

COMMENTS