SHARE:

ആറ്  നൂറ്റാണ്ടുകളോളം, ജനസേവനവും സമാധാനവും മുഖമുദ്രയാക്കി ഭരണ ക്രമത്തിൽ മികവ് പുലർത്തിയവരാണ് ഓട്ടോമാന്മാർ.ദാരിദ്ര്യ നിർമാർജ്ജനത്തിലും സാമൂഹികക്ഷേമത്തിലും ഓട്ടോമൻമാർ ഉന്നതമായ വിജയം കൈവരിച്ചിട്ടുണ്ട്.  മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി ഒരു കെട്ടിടമോ വസ്തുവോ ഉൾപ്പെടുന്ന, ഇസ്ലാമിക നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന, കൈമാറ്റം ചെയ്യപ്പെടാത്ത മത ദാനമായ വഖ്ഫ് സമ്പ്രദായം ഇതിന്റെ വികാസത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംഭാവന ചെയ്ത സ്വത്തുക്കൾ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിൽ കൊണ്ട് വരികയും  അവരുടെ നിയന്ത്രണത്തിൽ പ്രസ്തുത ആസ്തികളിൽ നിന്നുള്ള ലാഭം പാവപ്പെട്ടവരെ സഹായിക്കുന്നതിനായി വിതരണം ചെയ്യുന്നുതായിരുന്നു സമ്പ്രദായം. ഈ സംവിധാനത്തിലൂടെ, വിദ്യാഭ്യാസം, മെഡിക്കൽ സേവനങ്ങൾ, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ആവശ്യമുള്ളവർക്ക് നൽകാനും രാഷ്ട്രത്തിന്റെ വികസനത്തിന് സഹായിക്കാനും കെട്ടിടങ്ങളും ഭൂമിയും ഉപയോഗിക്കുകയുണ്ടായി.

ഓട്ടോമൻ കാലഘട്ടത്തിൽ, വഖ്ഫുകൾ വളരെയധികം വികസിക്കുകയും സാമ്രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ക്രമത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുകയും ചെയ്തു. ദാനധർമ്മങ്ങൾ സമൂഹത്തിന്റെ വളർച്ചക്കും ജനങ്ങളുടെ സന്തുഷ്ട ജീവിതത്തിനും അനിവാര്യമായത് കൊണ്ട് തന്നെ വിശുദ്ധ ഇസ്‌ലാം ഇതിനു വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പാരമ്പര്യം പിന്തുടർന്ന ഓട്ടോമൻ ജനതയ്ക്ക് അത് തങ്ങളുടെ "ജീവിതരീതി" തന്നെയായി മാറുകയായിരുന്നു. അത്തരം പദ്ധതികളുടെയും ആശയങ്ങളുടെയും ശേഷിപ്പുകൾ  ഇസ്താംബൂളിലും തുർക്കിയുടെ ചില ഭാഗങ്ങളിലും ഇന്നും കാണാനാവും. ഇസ്താംബൂളിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ, പഴയ പാരമ്പര്യങ്ങളും ചരിത്രപരമായ ഭൂതകാലങ്ങളും ഉൾക്കൊള്ളുന്ന നിരവധി കാര്യങ്ങൾ തീർച്ചയായും കണ്ടെത്താനാകും. ചരിത്രപരമായ സ്ഥലങ്ങളോ വസ്തുക്കളോ ഒരു വലിയ ചാരിറ്റി ഉദ്ദേശ്യത്തിനായി ഉപയോഗിച്ചതാണെന്ന് പോലും അറിയാതെ നിങ്ങൾ കാണാനിടയുണ്ട്. ഇസ്താംബൂളിലെ ചില വഖ്ഫ് സ്ഥാപനങ്ങളായ സുലൈമാനിയേ കുല്ലിസി (കോംപ്ലക്സ്), ഹസെകി സുൽത്താൻ ഇമാററ്റ് എന്നിവ ഇപ്പോഴും പ്രവർത്തിക്കുകയും സമൂഹത്തിന് പ്രയോജനം നൽകുകയും ചെയ്യുന്നുണ്ട്.

                      "sadaka taşı" (charity stone)

ഓട്ടോമൻ സാമ്രാജ്യത്തിലെ പ്രശസ്ത വാസ്തുശില്പിയായ മിമാർ സിനാൻ രൂപകല്പന ചെയ്ത ഹസെകി സുൽത്താൻ മസ്ജിദ് 1539-ലാണ് നിർമ്മിച്ചത്. മദ്രസ (സ്കൂൾ), ആശുപത്രി (Haseki Dar al-Shifa ), സൂപ്പ് കിച്ചൺ (ഇമരെറ്റ്) എന്നിവ ഉൾപ്പെടുന്ന വിശാലമായ സമുച്ചയമാണിത്. സുൽത്താൻ സുലൈമാന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യയായിരുന്ന ഹസെക്കി ഹുറെം സുൽതാൻ ദരിദ്രർക്ക് ഭക്ഷണം നൽകുന്നതിനായി ജറുസലേമിൽ ഒരു ഓട്ടോമൻ പബ്ലിക് സൂപ്പ് കിച്ചൺ സ്ഥാപിക്കുകയുണ്ടായി.1552-ൽ നിർമ്മിച്ച ഈ പ്രാവിശാലമായ ഈ വഖ്ഫ് സമുച്ചയത്തിൽ പബ്ലിക്‌ കിച്ചണ് പുറമെ ഒരു മസ്ജിദ്, 55 മുറികളുള്ള തീർത്ഥാടകകേന്ദ്രം, യാത്രക്കാർക്കുള്ള ഒരു സത്രം (ഹാൻ) എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇതിനു പുറമെ മക്ക, ഡമാസ്കസ്, ബാഗ്ദാദ്, കോനിയ, എഡിർനെ തുടങ്ങിയ മറ്റ് നഗരങ്ങളിലും സുലൈമാന്റെ ഭാര്യയുടെ കീഴിൽ  മതപരമായ സംഭാവനകൾ സ്പോൺസർ ചെയ്തിട്ടുണ്ട്.പല സുൽത്താൻമാരും അവരുടെ ഭാര്യമാരോടൊപ്പം പൊതുജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്ന ജലധാരകളോടൊപ്പം നഗരങ്ങളിൽ ബാത്ത്ഹൗസുകളും നിർമ്മിക്കാൻ ഉത്തരവിട്ടിരുന്നത് ഓട്ടോമൻ ചരിത്രങ്ങളിൻ നിന്ന് മനസ്സിലാക്കാനാവും.

സാധാരണ പൊതു ജലധാരകൾ എന്നതിനപ്പുറം വലിയ ആസൂത്രണങ്ങളോടെയും നിർമ്മാണ ചാരുതയുടെയുമായിരുന്നു ഇത്തരം വഖ്ഫ് ചെയ്യുന്ന ജലധാരൾ നിർമ്മിച്ചിരുന്നത്.മുന്തിയ തരം മാർബിളുകളും കല്ലുകളും ഉപയോഗിച്ച് മനോഹരമായ ആവിഷ്കാരങ്ങൾ കൊണ്ട്  സമ്പന്നമായിരുന്നു ഇവ. ജലധാരയുടെ മുകളിലെ ഫ്രെയിമിൽ കൊത്തിയെടുത്ത ഒരു ലിഖിതത്തിൽ  അത് നൽകിയ വ്യക്തിയുടെ പേരും ജലസ്രോതസ്സും നിർമ്മാണ തീയതിയും നൽകുന്നത് പതിവായിരുന്നു.പൊതു ഇടങ്ങളിലെയും സ്ക്വയറുകളിലെയും അലങ്കാര ചിഹ്നങ്ങളായ ഇത്തരം ജലധാരകളിൽ ചിലത് ഇന്നും ഉപയോഗത്തിലുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഓട്ടോമൻ കാലത്ത് നിലനിന്നിരുന്ന  മറ്റൊരു പ്രധാന വഖ്ഫ്, ചാരിറ്റി സമ്പ്രദായാമായിരുന്നു 'സ്വദഖ തഷർ'(sadaka taşı) അഥവാ ചാരിറ്റി സ്റ്റോൺ. സാധാരണയായി മസ്ജിദുകളുടെ പ്രത്യേക മുറ്റത്തോ നിശ്ചിതമായ മൂലയിലോ നിലകൊള്ളുന്ന ഈ സംവിധാനം പ്രഥമദൃശ്യാ ജനമധ്യത്തിലായിരിക്കില്ല.ഇന്ന് ഉപയോഗത്തിലില്ലെങ്കിലും, വർഷങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇവയുടെ ശേഷിപ്പുകൾഇന്നും നിലനിൽക്കുന്നുണ്ട്. ഒരു വ്യക്തിയുടെ വലിപ്പവുമുള്ള  പൊള്ളയായ മുകൾഭാഗവുമുള്ള ഇത്തരം ഓട്ടോമൻ ശിലാസ്തംഭംങ്ങൾ മഹത്തായ ലക്ഷ്യം നിറവേറ്റുന്ന വളരെ ലളിതമായ ഒരു ആശയമായിരുന്നു.ഒരു ധനികനോ സാമ്പത്തികമായി മുന്നിൽ നിൽകുന്ന വ്യക്തിയോ സ്തംഭത്തിന്റെ മുകളിൽ എത്തി പണം സംഭാവന ചെയ്യുകയും അവരുടെ ദാനധർമ്മങ്ങൾ അവിടെ ഉപേക്ഷിക്കുകയും ചെയ്യും.പിന്നീട്, ആവശ്യക്കാനായ ഒരാൾ തൂണിന്റെ അടുത്ത് വന്ന്,അവർക്കാവശ്യമായ പണം മാത്രം എടുത്ത്, ബാക്കിയുള്ളത് അടുത്ത ആവശ്യക്കാരന് വിട്ടുകൊടുക്കുന്നതായിരുന്നു  ഇതിന്റെ പ്രവർത്തനരീതി.

പണക്കാരനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും മാന്യമായും കരുതലോടെയും പെരുമാറുന്ന മാനസികാവസ്ഥയായിരുന്നു  ഓട്ടോമൻ ഭരണാധികാരികളും ജനതയും അനുവർത്തിച്ച് പോന്നത്.'  തന്റെ വലതുകൈ ചെലവഴിക്കുന്നത് സ്വന്തം ഇടതുകൈ പോലും അറിയാത്ത വിധം രഹസ്യമായി ദാനധർമ്മങ്ങൾ ചെയുന്ന ഒരാൾക്ക് അന്ത്യനാളിൽ അല്ലാഹുവിന്റെ തണലുണ്ടാവുമെന്ന പ്രവാചക വചനമടക്കം ധാനധർമ്മങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാമികാഹ്വാനങ്ങൾ ഇത്തരം ലളിതവും കാര്യക്ഷമവുമായ    ചാരിറ്റി സംവിധാനങ്ങളെ ജനകീയമാക്കുകയും

 ദരിദ്രരെയും പാവപ്പെട്ടവരെയും സംരക്ഷിക്കാനുള്ള മാനസികതാല്പര്യം സമ്പന്നർക്കുണ്ടാവുകയും ചെയ്തു.

   Haseki Kulliyesi, which was recently restored by the General Directorate for Foundations, is a part       of   the Haseki Sultan Mosque in Istanbul.

പാവപ്പെട്ടവരെ തെരുവിൽ ഭിക്ഷാടനത്തിലേക്കും ദയനീയതയിലേക്കും തിരിയുന്നതിൽ നിന്ന് ഇത് സംരക്ഷിച്ചു.അതേസമയം സമ്പന്നർക്ക് തങ്ങൾ എത്രമാത്രം നൽകുന്നുണ്ടെന്ന് ആരും അറിയാതെ രഹസ്യമായി നൽകാൻ അനുവദിക്കുകയും ദാനധർമങ്ങളിൽ സന്തോഷിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.ഇത്തരം കല്ലുകൾ പൊതുവെ ഒരു പള്ളിയുടെയോ മുറ്റത്തിന്റെയോ ജാഗ്രതയോടെയുള്ള ഒരു കോണിൽ സ്ഥിതി ചെയ്യുന്നതിന്റെ കാരണം ആളുകൾ പോകുമ്പോഴോ സംഭാവന നൽകുമ്പോഴോ വാഗ്ദാനം ചെയ്യുന്നവ എടുക്കുമ്പോഴോ ശ്രദ്ധിക്കപ്പെടാതിരിക്കാനാണ്.  സമാനമായ ഒരു സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനം ഇന്ന്   ചിന്തിക്കാൻ പോലും കഴിയാത്തതാണ്.

ഓട്ടോമൻ കാലത്ത് നിലനിന്നിരുന്ന മറ്റൊരു ലളിതവും സാധാരണവുമായ ചാരിറ്റിയായിരുന്നു റൊട്ടി തൂക്കിയിടൽ(bread hanging) സമ്പ്രദായം. ഇന്നും തുർക്കിയിലെ ചില ബേക്കറികളിൽ "പെൻഡിംഗ് ബ്രെഡ്" എന്ന പേരിൽ ഇതിന്റെ പരിണാമങ്ങൾ കാണാനാവും. ആരെങ്കിലും റൊട്ടി വാങ്ങാൻ പോയാൽ ആവിശ്യത്തിലധികം വാങ്ങി ബേക്കറിയുടെ മുന്നിലെ കൊളുത്തിൽ തൂക്കും ആവശ്യമുള്ള ഒരാൾക്ക് വന്ന് അവരുടെ കുടുംബത്തിനായി ഒരു റൊട്ടി വീട്ടിലേക്ക് കൊണ്ടുപോകാവുന്ന രീതിയായിരുന്നു ഇത്.

ജനക്ഷേമ പ്രവർത്തനങ്ങൾക്കു പുറമെ മൃഗങ്ങളുടെ സംരക്ഷണത്തിനും പരിചരണങ്ങൾക്കുമായി  ഒട്ടോമന്മാർക്ക്‌ വഖ്ഫുകൾ ഉണ്ടായിരുന്നു.തുർക്കിയിലെ പഴയ മസ്ജിദ്,ലൈബ്രറി അല്ലെങ്കിൽ ഒറിജിനൽ ഓട്ടോമൻ ശൈലിയിലുള്ള വീട് സന്ദർശികുന്ന സമയത്ത് പല കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂരയിൽ നേരിട്ട് നിർമ്മിച്ച പക്ഷിക്കൂടുകൾ നിങ്ങൾക്ക്‌ കാണാനാവും. മിക്കവയും വിപുലവും വളരെ പഴക്കമുള്ളവയുമാണ്. ഇത്തരം പക്ഷിക്കൂടുകൾ ഒട്ടോമന്മാർ മൃഗങ്ങൾക്ക് നൽകിയ മൂല്യത്തിന്റെയും പ്രാധാന്യത്തിന്റെയും പ്രതീകങ്ങളാണ്. 

    Hu00fcrrem Sultan Bath

വഖ്ഫ് സമ്പ്രദായത്തിന്റെ ആശയം സമൂഹത്തിനുള്ളിൽ കൂടുതൽ സന്തുലിതമായ സാമൂഹിക-സാമ്പത്തിക ഐക്യം ഉറപ്പാക്കുന്നുണ്ട്.സമ്പത്തിൽ നീന്തിത്തുടിക്കുന്ന ചിലർ ഉള്ളപ്പോൾ ഒരു സമൂഹം ശരിയായി പ്രവർത്തിക്കില്ല. മറ്റുള്ളവർ പട്ടിണിയിൽ കഴിയുമ്പോൾ ഭവനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിൽ കുടുംബത്തിന് ആവശ്യമായ അടിസ്ഥാന അവശ്യസാധനങ്ങൾ നൽകാൻ കഴിയാതെ വരുന്നത് പ്രയാസകരമാണ്.അത്കൊണ്ട് തന്നെ വ്യക്തിയുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ ഓട്ടോമൻമാർ പരിശീലിച്ചു. സാമുദായിക ക്ഷേമം സാമ്രാജ്യത്തിന്റെ അടിത്തറയുടെ ഒരു പ്രധാന വശമാവാൻ കാരണം സാമുദായിക ക്ഷേമത്തെ വളരെയധികം ബഹുമാനിക്കുന്ന ഇസ്ലാമിക പാരമ്പര്യങ്ങളിൽ നിന്ന് രൂപപ്പെട്ടത് കൊണ്ടാണ്.

 വ്യക്തികളെ ഒറ്റപ്പെടുത്തുന്നതിനും മാറ്റി നിർത്തുന്നതിനും പകരം സമൂഹത്തെ ഒരുമിച്ച് വളരാൻ സഹായിക്കുന്നതിനുള്ള ഒരു ഉപകരണമായാണ് ഓട്ടോമൻമാർ വഖ്ഫ് സമ്പ്രദായത്തെ കണ്ടത്.


JENNIFER ÇELIK

വിവർത്തനം:മുജ്തബ സി.ടി


https://www.dailysabah.com/feature/2015/06/09/waqf-the-backbone-of-ottoman-beneficence

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine :
https://blogger.googleusercontent.com/img/a/AVvXsEhOz8uUXxjwVVZOxWAI2e0z0ZGYQdQX5mMpkC5wLX8RiAZyRb2OMf2JmXPmo4UWf6s3NqfGrSTMvinkTE1t5svBqJTHDZcAFA1qX8yqMVTakJCkhcwOHhWFy4x6Ol4BrRyUngLLhguf9MqmOtlmoC08WDo2SzIEWf5PUijgfI4Y76_HESm9NhVvXB1XXQ=w640-h482
https://blogger.googleusercontent.com/img/a/AVvXsEhOz8uUXxjwVVZOxWAI2e0z0ZGYQdQX5mMpkC5wLX8RiAZyRb2OMf2JmXPmo4UWf6s3NqfGrSTMvinkTE1t5svBqJTHDZcAFA1qX8yqMVTakJCkhcwOHhWFy4x6Ol4BrRyUngLLhguf9MqmOtlmoC08WDo2SzIEWf5PUijgfI4Y76_HESm9NhVvXB1XXQ=s72-w640-c-h482
Al Ihsan Online Magazine
https://www.alihsanonweb.in/2022/02/blog-post.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2022/02/blog-post.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content